ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

 

 മോനോട് അവൾ ചോദിക്കുന്നത് കേട്ടു എന്നിട്ട് എന്നെ പതിയെ ഒന്ന് തല്ലി കാണിച്ചു, അവന്റെ ആ ചിരി യിൽ ഞാനും എല്ലാം മറന്നു നിന്നുപോയി. അതിനു ശേഷം ആര്യേച്ചി എന്നിലേക്ക് വല്ലാതെ അടുക്കുന്നപോലെ ഒരു തോന്നൽ. 

 

അതിൽ പിന്നെ ഞാൻ ആര്യേച്ചിയെ ശ്രെദ്ധിക്കാൻ തുടങ്ങിയിരുന്നു , ആര്യേച്ചി എന്റെ അമ്മയോട് കാണിക്കുന്ന സ്നേഹം പലപ്പോഴും എനിക്ക് പോലും അസൂയ ഉണ്ടാക്കാൻ തുടങ്ങിയിരിക്കുന്നു. പണ്ട് ആര്യേച്ചിയെ പ്രേമിച്ചകാലത്ത് ഏറ്റവും പേടിച്ച ഒരു വിഷയമായിരുന്നു ഇത്. എനിക്ക് ഇനി എങ്ങാനും അവളെ കെട്ടാൻ പറ്റിയാൽ അവൾ അന്ന് എന്നോട് കാണിക്കുന്ന അവഗണന അമ്മയോടും കാണിക്കുമോ? ഞാൻ എന്റെ ഇഷ്ടം തുറന്നു പറയാത്ത തിന്റെ കാരണങ്ങളിൽ ഒന്നും ഇതായിരുന്നു.

അന്നേ എന്റെ ഇഷ്ടം അവളോട്‌ പറയേണ്ടിരുന്നു. ഇനി പറഞിട്ട് എന്താ കാര്യം ഭദ്രൻ കൊണ്ടോയില്ലേ എന്റെ പെണ്ണിനെ. എന്റെ പെണ്ണ്. അങ്ങനെ ചിന്തിച്ചപ്പോൾ മനസ്സിൽ ഒരു സുഖം.

 

ദിവസങ്ങൾ കഴിഞ്ഞു എനിക്ക് ഇപ്പൊ ആര്യേച്ചിയോടു വല്ലാത്ത  ഒരു പ്രേമം തോന്നുന്നുണ്ട്, ഞാൻ എത്ര ശ്രെമിച്ചിട്ടും വീണ്ടും വീണ്ടും ആ പ്രണയത്തിൽ ഞാൻ വീണു പോകുന്നു, അത് തെറ്റാണ് എന്ന് ഞാൻ എന്റെ മനസ്സിൽ പല ആവർത്തി പറഞ്ഞു. അവളുടെ സാമിപ്യം എനിക്ക് ആകെ പ്രാന്ത് പിടിക്കാൻ തുടങ്ങി. അവൾ എന്നെ ഉമ്മ വെക്കുന്നതും, എന്റെ കൂടെ കിടക്ക പങ്കിടുന്നതും ഇപ്പൊ സ്ഥിരം സ്വപ്നം. ഇനി അവിടെ നിന്നാൽ ഞാൻ അരുതാത്തത് എന്തേലും അവളോട്‌ ചെയ്യുമോ എന്ന് എനിക്ക് പേടി തോന്നി. അതിൽ നിന്ന് ഒളിച്ചോടാൻ നാട്ടിലെക്ക് പോയാലോ എന്നൊരു ചിന്ത മനസ്സിൽ വന്നുകയറി. അങ്ങനെ ഞാൻ നാട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു,

ആ ഇടക്ക് എന്റെ മുടങ്ങിപ്പോയ പരീക്ഷയും ഞാൻ എഴുതി.

 

അന്ന് വൈകുന്നേരം വീരുനെ എന്റെ കയ്യിൽ തന്നു, ഏറെ നാളുകൾക്ക് ശേഷമാണ് അവനെ എനിക്ക് അവളായി തന്നെ എടുക്കാൻ തെരുന്നത്. എന്നോട് ഉള്ള നീരസം ഒക്കെ മാറി എന്ന് എനിക്ക് ഉറപ്പായി. അന്ന് ഞാൻ രാത്രി എല്ലാരും ഒരുമിച്ചു അത്താഴം കഴിക്കുമ്പോൾ ആര്യേച്ചിയോട് ഞാനും അമ്മയും നാട്ടിൽ പോകാൻ പോവുകയാണെന്ന് പറഞ്ഞു. അമ്മയും എന്റെയാ തീരുമാനം അപ്പൊഴാണ് അറിയുന്നത്.

 

ആര്യേച്ചിയുടെ കണ്ണു നിറഞ്ഞുവോ, കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല. അമ്മയാണ് ആ മൗനത്തിന് വിരാമം ഇട്ടത്.

 

“”നാട്ടിൽ നമുക്ക് ഇനി ഒന്നും ഇല്ല മോനേ ശ്രീഹരി… അമ്മാവന്റെ ആ പഴയ വീടില്ല, ഇവളല്ലാതെ വേറെ ബെന്തുക്കൾ ആരുമില്ല””

 

 പെട്ടന്ന് അത് കേട്ടപ്പോൾ എനിക്ക് ഒരു ഷോക്ക് ആരുന്നു.

 

“”അപ്പൊ അമ്മാവൻ  അമ്മായി തറവാട് “”

 

ഞാൻ ചോദിച്ചു

 

“”ഇല്ല ഹരി അവർ എല്ലാം നിനക്ക് വയ്യാണ്ടിരുന്നപ്പോൾ മരണപ്പെട്ടു  അമ്മാവൻ മരിച്ചിട്ട് ഇപ്പൊ മൂന്ന് വർഷം ആയി അമ്മയും അതിനു പുറകെ തന്നെ പോയി.””

 

“”അപ്പൊ തറവാട് “”

 

“”  നമ്മൾ തമിസിച്ച അമ്മാവന്റെ തറവാട് ഇന്നില്ല. അത് വിറ്റാണ് ഈ വീട് ദേവേട്ടൻ വാങ്ങിയത്. നമ്മുടെ തറവാട് ഭദ്രൻ ബാങ്കിൽനിന്ന് ലേലത്തിൽ പിടിച്ചു, അവിടെ ആരുന്നു ഞാൻ ഇത്രയും നാൾ ഒറ്റക്ക്, എനിക്ക് ഇവിടെ വന്നു നിന്ന് നിന്റെ ഈ അവസ്‌ഥ കാണാൻ ഉള്ള ശേഷി ഇല്ലാരുന്നു, അത്കൊണ്ട് ഞാൻ അവിടെ നിന്റെ ആ പഴയ ഓർമ്മകളിൽ ജിവിക്കുവാരുന്നു, നീ എഴുന്നേറ്റു എന്നറിഞ്ഞപ്പോൾ ഞാൻ അവിടെ ഉണ്ടാരുന്ന പശുനേം കോഴിയെയു ഒക്കെ വിറ്റ് പെറുക്കി ആണ് നിങ്ങടെ  അടുത്തേക്ക് വന്നത് “”

 

അപ്പോളേക്കും ആര്യേച്ചി ഇപ്പൊ കരയും എന്ന് രീതിയിൽ നിക്കുവാരുന്നു.

 

“”മോനേ ഹരി ഇവിടെ ഈ കൊച്ചിനെ തനിച്ചാക്കി അമ്മക്ക് വരാൻ പറ്റില്ല, ഇപ്പൊ മോനും പോകണ്ടാ.  എല്ലാമൊന്ന് കലങ്ങി തെളിയട്ടെ. “”

 

ഭദ്രൻ എന്റെ തറവാടും വിലക്ക് വാങ്ങി എന്ന് കേട്ടപ്പോൾ എന്റെ സകല നിയന്ത്രണവും നഷ്ടമായി ഞാൻ സ്വന്തമാക്കണം എന്നാഗ്രഹിച്ചതൊക്കെ അവൻ തട്ടി എടുത്തിരിക്കുന്നു, അല്ല വിലക്ക് വാങ്ങിയിരിക്കുന്നു. ആദ്യം എന്റെ എല്ലാം എല്ലാം ആയ ആര്യേച്ചി ഇപ്പൊ എന്റെ തറവാട്, എനിക്ക് വിഷമവും ദേഷ്യവും എല്ലാം മനസ്സിൽ പലകോണിലായി അണപൊട്ടി . ഇത്ര നാൾ ആരോടും ചോദിക്കാതെ ഇരുന്ന, കേൾക്കാൻ ആഗ്രഹം ഇല്ലാഞ്ഞ ആ ചോദ്യം ഞാൻ അവരോടു ചോദിച്ചു.

 

“”എന്റെ പ്രിയപ്പെട്ട തെല്ലാം തട്ടി എടുത്തെന്റെ സന്തോഷം തല്ലിക്കെടുത്താൻ ആരാണ് ഈ ഭദ്രൻ?””

 

 ഞാൻ ആ മാനസിക അവസ്ഥയിൽ കോപം കൊണ്ടു വിറഞ്ഞു . അവർ ഒന്നും മിണ്ടിയില്ല,  ആര്യേച്ചി കരഞ്ഞുകൊണ്ട് അവളുടെ മുറിയിലേക്ക് ഓടി കതകടച്ചു. അമ്മയും എന്നോട് ഒന്നും പറഞ്ഞില്ല, ഞാൻ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല. ഞാനും എന്റെ റൂമിൽ പോയി കിടന്നു. എനിക്കാകെ പ്രാന്ത് പിടിക്കുന്ന പോലെ ആയി. ഇനിയും ഇനിയും എന്റെ വിലപ്പെട്ട എന്തെല്ലാം ഭദ്രൻ തട്ടി എടുക്കും. ഇനി ഭദ്രന്റെ ഔദാര്യത്തിൽ ഒരു നിമിഷം ഇവിടെ നിക്കാൻ എനിക്ക് സാധിക്കില്ല . 

 

അമ്മ കുറച്ച് കഴിഞ്ഞു എന്റെ അടുത്ത് ഇരുന്നു. അമ്മ ഒന്നും മിണ്ടിയില്ല കൊറച്ചു നേരം എന്റെ മുടിയിൽ വിരലോടിച്ചു. പോകാൻ നേരം പറഞ്ഞു

 

 “”ഭദ്രൻ നല്ലവനാടാ നിന്നേം അച്ചൂനേം രക്ഷിക്കാൻ അവതാരം എടുത്തു  വന്നവനാ അവൻ“”

 

 എന്നിട്ട് ഡയറി പോലത്തെ പുസ്തകം അവിടെ വെച്ചിട്ട് അമ്മ പോയി. ഞാൻ ഉണർന്നാൽ തെരാൻ ആരോ ചട്ടം കെട്ടിയതാണന്ന് തോന്നുന്നു.

അമ്മ അങ്ങനെ പറഞ്ഞെങ്കിലും എനിക്  ഭദ്രനോട്‌ ദേഷ്യം ഒട്ടും കുറഞ്ഞിട്ടില്ലാരുന്നു.  എന്റെ മനസ്സിൽ വന്നത് ഞാൻ ഒരു പേപ്പറിൽ എഴുതി വെച്ചു..

17 Comments

  1. Nalla kadhaya u bro

    1. താങ്കു താങ്കു

  2. കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ

    1. മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.

  3. നരഭോജി

    ഇവിടെയും വായിക്കുന്നു ❤️

    1. ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.

      1. നരഭോജി

        ❤❤

  4. ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്

    1. ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.

  5. Kambi stories yil എഴുതിയ കഥ അല്ലേ ഇത്

    1. ആണല്ലോ

  6. നല്ല അവതരണം.എന്നാലും ചില വശപിശക്

    1. അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.

  7. ആഞ്ജനേയദാസ്

    അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????

    ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️

    1. കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.

      1. ആഞ്ജനേയദാസ്

        Ok dear… ✨️

        അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️

        1. ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.

Comments are closed.