ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

 

 ഇവിടെ ആര്യേച്ചിയുടെ കുത്ത് വാക്കും കേട്ട് നിക്കാൻ വയ്യാ. കുറച്ചു ശുദ്ധവായു വേണം എന്ന് കരുതി ഞാൻ പുറത്തിറങ്ങി. ഉച്ച ആകുന്നതേ ഉള്ളു. വീട്ടിനിന്ന് ഭക്ഷണം കഴിക്കാൻ മനസ്സില്ലാഞ്ഞോണ്ട് അതും കഴിച്ചില്ല . ഇറങ്ങും മുൻപ് ഞാൻ എന്റെ ആ പഴയ പേഴ്‌സ് തപ്പി എടുത്തിരുന്നു . അതിൽ എന്റെ atm ഉണ്ടാരുന്നു. ഞാൻ പുറത്തു ഇറങ്ങിയപ്പോളാണ് പച്ച നിറത്തിൽ ഉള്ള ബോർഡ് വായിച്ചത് അരൂർ . ആലപ്പുഴ എറണാകുളം ബോർഡർ എന്ന് വേണമെങ്കിൽ പറയാം. പണ്ട് ഞാൻ ഇവിടെ വന്നിട്ടുണ്ട് ഇവിടുത്തെ മഴവിൽ മനോരമ ഓഫീസിൽ. അടുത്തുള്ള atm ഇൽ കയറി കാർഡ്‌ ഇട്ടു ഭാഗ്യം അത് വർക്കിങ്ങാണ് പിൻ ഓർമയുണ്ട് . ആകെ ഉള്ള ബാലൻസ് ഇരുപതിനായിരംരൂപ എന്തോവാണ് എന്നറിയാം. ഞാൻ കഷ്ടപെട്ട് സമ്പാദിച്ച പൈസ ടുഷൻ എടുത്തും മത്സരങ്ങളിൽ പങ്കെടുത്തും ഉണ്ടാക്കിയ പൈസ, ഇതിൽ ആര്യേച്ചിയെ തോൽപ്പിച്ചു നേടിയ ആയിരം രൂപയുമുണ്ട്. അന്ന് അവളുടെ ഇഷ്ടം പിടിച്ചു പറ്റാൻ ക്ലബ്ബിലെ ക്വിസ് മത്സരത്തിൽ mbbsനു പഠിച്ച ചേച്ചിയേ പത്തിൽ പഠിക്കണ ഞാൻ തോൽപ്പിച്ചു. അതും അവളുടെ തന്നെ പുസ്തകം വായിച്ചു പഠിച്ചിട്ട്. പക്ഷേ അന്ന് ഇഷ്ടത്തിന് പകരം അവൾ എന്നോട് കാട്ടിയത് ദേഷ്യമാണ്. എങ്കിലും ആ പൈസയായിരുന്നു എന്റെ സമ്പാദ്യത്തിൽ ഏറ്റവും വിലയുള്ളത്.

 

എന്റെ ആവശ്യങ്ങൾ ഞാൻ ഓരോന്ന് കണക്കു കൂട്ടി. ഫൈനൽ ഇയർ പുസ്തകം മേടിക്കണം, ഇടാൻ കുറച്ചു തുണി മേടിക്കണം. അമ്മ വരുമ്പോൾ അമ്മക്ക് എന്തങ്കിലും മേടിക്കണം, അല്ലേ അത് അമ്മ വരുമ്പോൾ ആകട്ടെ.

ഞാൻ ആദ്യം എനിക്ക് വേണുന്ന പുസ്തകങ്ങൾ ഒക്കെ വാങ്ങിച്ചു. അമ്മയോട് നേരത്തെ വിളിച്ചപ്പോൾ എന്റെ പുസ്തകങ്ങളൊക്കെ അവിടെ ഉണ്ടോന്ന് ചോദിച്ചിരുന്നു. ഒന്നും ഇനി ഉപയോഗമില്ലെന്ന് പറഞ്ഞു ഭദ്രൻ എടുത്തു കളഞ്ഞുന്ന് അമ്മ പറഞ്ഞു. എന്റെ ഓർമ്മക്കു പോലും ഒന്നുമവൻ ബാക്കി വെച്ചില്ല പോലും. എന്റെയാ ട്രോഫിപോലും ഇപ്പൊ തറവാട്ടിൽ കാണില്ല, അല്ലെ ഇനി അതിനൊക്കെ പ്രേത്യേകിച്ചു അർഥമില്ലല്ലോ. ചിലപ്പോൾ ഞാൻ ഇനി ഒരിക്കലും എഴുന്നേക്കില്ലേന്ന് അയാൾ കരുതികാണും, അതൊക്ക തന്നെ ആരുന്നല്ലോ ആര്യേച്ചിയും നേരത്തെ പറഞ്ഞത്.  ഭദ്രൻ അപ്പോഴേക്കും ഒരു ദുഷ്ട കഥാപാത്രമായി എന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. എന്നോട് എന്താകും ഭദ്രന് ഇത്രയും ദേഷ്യം? ഞാൻ ആര്യേച്ചിയെ ഇഷ്ടപെട്ടത് ഭദ്രൻ അറിഞ്ഞിരിക്കുമോ? ആ… അതിൽ എന്താ തെറ്റ്‌? എന്റെ മുറപ്പെണ്ണായിരുന്നില്ലേ അവൾ , ഇനിയിപ്പൊ നേരിൽ കണ്ടാൽ തല്ലുമോ? ഏയ്… ഉള്ളിൽ എവിടേയോ ഒരു പേടി തലപൊക്കി.

17 Comments

  1. Nalla kadhaya u bro

    1. താങ്കു താങ്കു

  2. കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ

    1. മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.

  3. നരഭോജി

    ഇവിടെയും വായിക്കുന്നു ❤️

    1. ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.

      1. നരഭോജി

        ❤❤

  4. ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്

    1. ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.

  5. Kambi stories yil എഴുതിയ കഥ അല്ലേ ഇത്

    1. ആണല്ലോ

  6. നല്ല അവതരണം.എന്നാലും ചില വശപിശക്

    1. അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.

  7. ആഞ്ജനേയദാസ്

    അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????

    ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️

    1. കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.

      1. ആഞ്ജനേയദാസ്

        Ok dear… ✨️

        അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️

        1. ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.

Comments are closed.