ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

അവളുടെ ആ പ്രത്യാശ ഇപ്പൊ ഏതോ നിഖു‌ടഭാവമായി മാറി.

 

“”അതിനെന്താ, ഇപ്പൊ അതും കുറ്റമായോ “”

 

ഞാൻ പറഞ്ഞു. പക്ഷേ അപ്രതീക്ഷിതമായി അവൾ എന്നെ കെട്ടി പിടിച്ചു, മുഖത്തും നെറ്റിയിലും എല്ലാം ഒരുപാട് ഉമ്മ വെച്ചു.

 

“”ശ്രീ…. ശ്രീഹരി…“”

 

അവൾ എന്തോ കണ്ടെത്തിയ പോലെ വിളിച്ചു.

 

“”എന്താ.. എന്താ ആര്യേച്ചി…..! എന്താ ഇപ്പൊ ഇങ്ങനെ ചെയ്‌തെ ….!””

 

ഞാൻ തീർത്തും പ്രതീക്ഷിക്കാത്ത അവളുടെ പ്രതികരണം എന്നിലും അമ്പരപ്പുളവാക്കി.

 

“” ഒന്നും ഇല്ല, ഞാൻ…! ഞാൻ ഇപ്പൊ വരാം….””

 

എന്നെ അവിടെ നിർത്തി അവൾ ഓടി, ആര്യേച്ചീടെ ആ പാച്ചിലിനിടയിൽ ഞാൻ അവളുടെ മുഖത്തു സന്തോഷമൊ വെപ്രാളമോ അങ്ങനെ എന്തെക്കെയോ വികാരങ്ങൾ മിന്നിമാറുന്നത് കണ്ടു. അവൾ ആരെയോ ഫോൺ ചെയ്തു കുറച്ചു കഴിഞ്ഞു ഒന്നും സംഭവിക്കാത്ത ഭാവത്തിൽ തിരിച്ചു വന്നു.

 

എനിക്ക് അക്കെ ഒന്നും മനസിലാകുന്നില്ല. ആര്യേച്ചി എന്തിന് എന്നെ ഏട്ടാ എന്ന് വിളിക്കണം? എന്നെ ഭരിച്ചു കൊണ്ടിരിന്നവൾ എന്തിനു എനിക്ക് കീഴ്പ്പെട്ടപോലെ സംസാരിക്കണം? ഒന്നറിയാം ഞാൻ ഇതൊന്നും സ്വപ്നം കണ്ടതല്ല എന്തോ എനിക്ക് സംഭവിച്ചിട്ടുണ്ട് . എനിക്ക് ഇപ്പൊ പഴയ കാര്യങ്ങൾ ഓർക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ട്. പക്ഷെ എന്റെ ഓർമയിലെ ആര്യേച്ചിക്ക് ഇത്ര തടിയില്ല, അന്ന് ഒരു ഈർക്കിലിൽ തുണി ചുറ്റിയ രൂപമായിരുന്നു , ഇപ്പൊ കണ്ടാൽ ഹോ! എന്റെ ആര്യേച്ചിക്ക് സൗന്ദര്യം കൂടിയിട്ടെയുള്ളു.

 

ഓർമ വെച്ചനാൾ മുതൽ ഞാൻ പ്രണയിക്കുന്ന എന്റെ മുറപ്പെണ്ണ് , അല്ല ചെറുപ്പത്തിൽ എനിക്ക് പ്രണയം ഒന്നുമല്ലാരുന്നു എന്റെ ശത്രു , അതായിരുന്നു അവൾ. എന്റെ ഏട്ടനെ എന്നിൽ നിന്നും  അടർത്തി എടുക്കാൻ നോക്കിയവൾ, എന്നെ കരയിക്കുക അവൾക്ക് വിനോദം ആയിരുന്നു. എപ്പോഴോ അറിയാതെ ഞാൻ അവളെ പ്രണയിച്ചു പോയി, പറയാൻ ഭയം ആയിരുന്നു ഇപ്പോഴും അത് അങ്ങനെ തന്നാണ്. പക്ഷേ ഇപ്പോഴത്തെ ഈ പെരുമാറ്റത്തിൽ ഒരു പ്രതിക്ഷ, എന്തൊക്കെയോ നേടിയന്നൊരു തോന്നൽ.

 

“”ഏട്ടാ…. ല്ലാ… ശ്രീഹരി ഞാൻ നിന്നോട് കുളിക്കാൻ പറഞ്ഞത് നീ കേട്ടില്ലേ , നീ വേഗം പോയി കുളിക്കാൻനോക്ക് “”

17 Comments

  1. Nalla kadhaya u bro

    1. താങ്കു താങ്കു

  2. കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ

    1. മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.

  3. നരഭോജി

    ഇവിടെയും വായിക്കുന്നു ❤️

    1. ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.

      1. നരഭോജി

        ❤❤

  4. ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്

    1. ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.

  5. Kambi stories yil എഴുതിയ കഥ അല്ലേ ഇത്

    1. ആണല്ലോ

  6. നല്ല അവതരണം.എന്നാലും ചില വശപിശക്

    1. അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.

  7. ആഞ്ജനേയദാസ്

    അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????

    ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️

    1. കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.

      1. ആഞ്ജനേയദാസ്

        Ok dear… ✨️

        അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️

        1. ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.

Comments are closed.