ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

 

“”അല്ല ദോശ ചുട്ട് തരാം “”

 

“” നീ അങ്ങനെ ചുട്ടതാണോ അവിടെ ആ കരിഞ്ഞു കിടക്കുന്നത് “”

 

 അവൾ എനിക്ക് പഴയ ഭദ്രകാളിയെ കാട്ടിതന്നു. പാവം ഞാൻ അതിനുംവേണ്ടി എന്ത് തെറ്റാണ് ചെയ്തത്.

 

സത്യത്തിൽ ഞാൻ ആ ദോശ കരിഞ്ഞതോന്നും ശ്രെദ്ധിച്ചേ ഇല്ലായിരുന്നു. അവൾ അടുപ്പിന്റെ തിരിതാഴ്ത്തി.

 

“”നീ പോയില്ലേ?””

 

അവൾ വീണ്ടും ചീറുകയാണ്. അപ്പോഴേക്കും എന്റെ ഗ്യാസ് പോയി.

 

“”സോപ്പ് അല്ല കുളിമുറി?””

 

സിംഹക്കൂട്ടിൽ അകപ്പെട്ട ആട്ടിൻകുട്ടിയേ പോലെ പേടിച്ചു പേടിച്ചു ഞാൻ പറഞ്ഞു.

 

“”സോപ്പും തോർത്തും എല്ലാം കുളിമുറിയിലുണ്ട് കൈ നീട്ട് എണ്ണ തെരാം. “”

 

കൈ നീട്ടി എണ്ണ മേടിച്ചുഅപ്പോഴും എന്റെ പ്രധാന സംശയം ബാക്കി. കുളിമുറി എവിടെ?

 

“”എന്താ!“”

 

അവൾ പിന്നേം അതേ ഭാവംതന്നെ.

 

“”കുളിമുറി “”

 

ആട്ടിൻകുട്ടി കരയാറായി.

 

“”നിന്‍റെ റൂമില്ലേ  കുളിമുറി ഇനി ഞാൻ കാണിച്ചു തെരണോ? “”

 

അടുത്ത ചോദ്യം എന്റെ റൂം എവിടെ എന്നാരുന്നു പക്ഷെ പെട്ടെന്ന് ആലോചിച്ചപ്പൊ എന്റെ റൂം ഞാൻ കിടന്ന റൂം തന്നെയായിരിക്കും എന്ന് തോന്നി.

ഒന്നും പറയാതെ തിരിച്ചു ആ റൂമിൽ കയറി, അവിടെ കണ്ണാടി ഉള്ള ഒരു ഡോർ കണ്ടു, അപ്പൊ അതാണ് കുളിമുറി ആ കണ്ണാടിയിൽ എന്റെ കോലം കണ്ടു, അതുകണ്ടു ഞാൻ തന്നെ അന്തവിട്ടു. വെളുത്തു തുടുത്തു ഒരു ചോക്ലേറ്റ് ഹീറോയേ പോലെ നിന്ന ഞാൻ ഏതോ ഭീഗര ജീവിടെ പോലെ ആയിരിക്കുന്നു.  മനസിൽ പെട്ടെന്ന് ഒരു രൂപം ചങ്ങലയിൽ കിടക്കുന്നത് പാഞ്ഞുപോയി. ഞാൻ ആകെ പേടിച്ചു, എന്റെ ശരീരം വിയർത്തു.

17 Comments

  1. Nalla kadhaya u bro

    1. താങ്കു താങ്കു

  2. കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ

    1. മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.

  3. നരഭോജി

    ഇവിടെയും വായിക്കുന്നു ❤️

    1. ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.

      1. നരഭോജി

        ❤❤

  4. ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്

    1. ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.

  5. Kambi stories yil എഴുതിയ കഥ അല്ലേ ഇത്

    1. ആണല്ലോ

  6. നല്ല അവതരണം.എന്നാലും ചില വശപിശക്

    1. അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.

  7. ആഞ്ജനേയദാസ്

    അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????

    ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️

    1. കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.

      1. ആഞ്ജനേയദാസ്

        Ok dear… ✨️

        അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️

        1. ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.

Comments are closed.