ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

ദിവസങ്ങൾ കടന്നു പോയി, ഇപ്പൊ വീരനെ ഡേകെയറിൽ ആക്കാറില്ല, അമ്മയാണ് അവനെ നോക്കുന്നത്. അതുകൊണ്ട് തന്നെ ഉച്ച ആകുമ്പോൾ ഞാനും വീട്ടിൽ വന്നു ഊണ് കഴിക്കാൻ തുടങ്ങി. എനിക്ക് ഇപ്പൊ ഉച്ചക്ക് വീട്ടിൽ വരാൻ ഉള്ള കാരണം  രണ്ടാണ് അമ്മ ഉണ്ടാക്കുന്ന ആഹാരം ചൂടോടെ കഴിക്കാം, എന്നെ കാണിക്കാതെ കൊണ്ട് നടന്ന വീരനെ എനിക്ക് ഇപ്പൊ അവളുടെ ശല്യം ഇല്ലാതെ കാണാം എടുക്കാം. അങ്ങനെ ഞാനും അവനും വല്ലാതെ അങ്ങ് അടുത്തുപോയി എന്റെ ഉള്ളിൽ ഏതോ ഒരു കോണിന്നു അവനോട് പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹം . എനിക്ക് അവൻ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ ആയി. എനിക്ക് അമ്മയോടും ആര്യേച്ചിയോടും മുൻപ് തോന്നിയിട്ടുള്ളതിനെക്കാൾ തീവ്രമായ ഒരു സ്നേഹം. അമ്മയും ആര്യേച്ചിയും ഇതൊന്നും അറിയാതെ ഇരിക്കാൻ ഞാൻ ശ്രെധിച്ചു. പക്ഷേ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഇതൊക്കെ അമ്മക്ക് വെക്തമായി അറിയാം, ഞാനും വീരനും ആയുള്ള ഈ അറ്റാച്ച്മെന്റ് . 

 

ഒരിക്കൽ അമ്മ അവനെ കുളിപ്പിക്കുന്നതിനിടയിൽ അമ്മേടെ കയ്യിന്നു പിടഞ്ഞു അവൻ താഴെ വീണു, അതികം പൊക്കത്തിൽ നിന്നൊന്നും അല്ല. ഞാൻ അത് കണ്ടോണ്ടുചെന്നു അമ്മയെ ഒരുപാട് ഫയർ ചെയ്തു അമ്മ അന്നു കരഞ്ഞുപോയി. അതിന് മുൻപ് ഞാൻ എന്റെ അമ്മയെ ഒരിക്കൽ പോലും കരയിപ്പിച്ചിട്ടില്ല അന്ന് എനിക്ക് കൊറച്ചു നാളായി വരാത്ത തലചുറ്റൽ വന്നു പക്ഷെ ഒരു തരത്തിൽ ഞാൻ പിടിച്ചുനിന്നു. പണ്ട് ആര്യേച്ചിക്ക് വേണ്ടി ആരോടേലും വഴക്ക് ഇടുമ്പോഴാണ് എനിക്ക് ഇങ്ങനെ ഒക്കെ വന്നിരുന്നത്.

 

അന്ന് ഞാൻ തിരിച്ചു കടയിൽ പോയില്ല. നേരേ ഞാൻ എന്റെ സ്ഥിരം സ്പോട്ടിൽ  പോയിനിന്നു . ആ പാലം എന്തോ എനിക്ക് ഒരു പ്രത്യേകത അവിടെ എനിക്ക് തോന്നുമായിരുന്നു . ഒരുപാട് സമയം കഴിഞ്ഞു ഞാൻ ചിന്തിച്ചു അവൻ എന്റെ ആരാ, എന്റെ ചേച്ചിയുടെ മകൻ, അവനു വേണ്ടി ആണോ ഞാൻ എന്റെ സ്വന്തം അമ്മേ. എനിക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി. ഞാൻ അപ്പൊ തന്നെ വണ്ടിഎടുത്തു വീട്ടിൽ തിരിച്ചുചെന്നു അമ്മയോട് ക്ഷമ പറഞ്ഞു. എന്നെ കെട്ടിപിടിച്ചു കരഞ്ഞതല്ലാതെ ഞങ്ങൾ വേറെ ഒന്നും മിണ്ടിയില്ല.

അന്ന് രാത്രിയിൽ അമ്മ എന്റെ മുന്നിൽ വെച്ച് രാവിലെ അമ്മേടെ കയ്യിൽ നിന്ന് കുഞ്ഞു താഴെ പോയകാര്യം ആര്യേച്ചിയോട് പറഞ്ഞു. അമ്മേ വല്ലതും അവൾ പറയുമോ എന്നാരുന്നു എന്റെ പേടി. അത് കേട്ടതും അവൾ ഒന്ന് ഞെട്ടി. അവൾ കുഞ്ഞിനെ പോയി എടുത്തു, എടുത്തപ്പൊഴേ അവൻ കരഞ്ഞു എന്റെയും അമ്മേടെയും നെഞ്ചു ഒരുപോലെ ഇടിക്കാൻ തുടങ്ങി.

 

 “”ജാനുമ്മ നിന്റെ താഴെ ഇട്ടോടാ നമുക്ക് അമ്മക്ക് നല്ല അടി കൊടുക്കാമെ. “”

 

എന്ന് പറഞ്ഞുചേച്ചി അവനെ കൊഞ്ചിച്ചു. അതല്ലാതെ ഞങ്ങൾ ശങ്കിച്ച പോലെ ഒന്നും അവൾ അമ്മേ പറഞ്ഞില്ല. അമ്മയുടെ നിപ്പു കണ്ടിട്ടാവണം അവൾ വന്നു അമ്മേ സമാധാനിപ്പിച്ചു. എനിക്ക് അതൊരു വലിയ ആശ്വാസം ആയിരുന്നു. എന്റെ അമ്മേ ആരേലും എന്തെങ്കിലും പറഞ്ഞാ എനിക്ക് അത്രമാത്രം വേദനിച്ചിരുന്നു. ഞാൻ അവളെ നന്ദിയോടെ നോക്കി.

 

“”ശ്രീഹരിക്ക് കൊടുക്കണോ അടി””

17 Comments

  1. Nalla kadhaya u bro

    1. താങ്കു താങ്കു

  2. കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ

    1. മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.

  3. നരഭോജി

    ഇവിടെയും വായിക്കുന്നു ❤️

    1. ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.

      1. നരഭോജി

        ❤❤

  4. ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്

    1. ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.

  5. Kambi stories yil എഴുതിയ കഥ അല്ലേ ഇത്

    1. ആണല്ലോ

  6. നല്ല അവതരണം.എന്നാലും ചില വശപിശക്

    1. അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.

  7. ആഞ്ജനേയദാസ്

    അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????

    ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️

    1. കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.

      1. ആഞ്ജനേയദാസ്

        Ok dear… ✨️

        അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️

        1. ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.

Comments are closed.