അമ്മ വരാം എന്ന് പറഞ്ഞിട്ട് ഇപ്പൊ രണ്ടാഴ്ചയായി, ഞാൻ കടയിൽ പോയി തുടങ്ങി, കടയിലേ പഴയ സ്റ്റോക്ക് മൊത്തം ക്ലിയർ ചെയ്തു പുതിയ സ്റ്റോക്ക് വന്നു. ഇന്ന് എന്റെ bba എക്സമിനു ഞാൻ രെജിസ്റ്റർ ചെയ്തു. പഠിത്തവും ഒരു സൈഡിൽ കൂടെ നടക്കുന്നുണ്ട്. ആര്യേച്ചി ആയി ഇപ്പൊ എല്ലാം ന്യൂട്രലിലാണ്. ലൈഫ് പിന്നെയും താളം കണ്ടെത്തി തുടങ്ങി. ആകെയുള്ള വിഷമം വീരനെ കാണാൻ കിട്ടില്ല എന്നുള്ളതാണ് രാവിലെ ഡേക്കെയറിൽ ആക്കും രാത്രി അവളുടെ കയ്യിൽ. അവൾ അവനെ എന്നെ കാണിക്കാറു പോലുമില്ല. ഞാൻ കാണാൻ ശ്രെമിക്കുമ്പോഴൊക്കെ അവൾ അവനെ എടുത്തോണ്ട് എങ്ങോട്ടെങ്കിലും പൊകും. ഞാൻ അവടെ കൊച്ചിനെ എന്ത് ചെയ്യാൻ, ചിലപ്പോൾ തട്ടിക്കൊണ്ടു പൊകും എന്ന് കരുതിയാകും അല്ലാത്ത എന്താ ഞാൻ പറയേണ്ടത് . എല്ലാത്തിനും ഒടുവിൽ അവൾ എന്നേ നോക്കി ചിരിക്കും എന്നേ മനപ്പൂർവം കളിപ്പിക്കുന്ന പോലെ. അല്ലേലും ഞാൻ അവന്റെ ആരാ? എന്തവകാശമാ അവനിൽ എനിക്കുള്ളത്? പക്ഷേ ഇതുവരെ അവൾ ഞാൻ വാങ്ങിച്ചു കൊടുത്ത ഡ്രസ്സ് അവനെ കൊണ്ട് ഇടിപ്പിച്ചിട്ടില്ല.
ഒരു ദിവസം ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ അവൾ പറഞ്ഞു.
“”ഹരി എന്താ എപ്പോഴും ഈ ഡ്രസ്സ് തന്നെ ഇടുന്നെ, ഞാൻ തന്നത് ഇഷ്ടം ആയില്ലേങ്കിൽ കടയിൽ നിന്ന് വേറെ എടുത്തൂടെ?””
“”എനിക്ക് ഇത് മതി ഇതാ സുഖം ഇതിന് ഇപ്പൊ എന്താ കുഴപ്പം“”
എന്റെ ആ ഒതുങ്ങിയ ജീവിതം എനിക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. പുതിയ മോഹങ്ങളില്ല, മോഹിപ്പിക്കുന്ന ഒന്നും നേടണമെന്നില്ല ഉള്ളത്കൊണ്ട് ഇങ്ങനൊക്കെ അങ്ങ് പോയാൽ മതി അതായിരുന്നു അപ്പൊഴത്തെ എന്റെ മനസ്.
“”ഒരു ടെക്സ്ടെൽ സിന്റെ മുതലാളി ഇതുപോലെ കുറഞ്ഞ ഡ്രസ്സ് ഇട്ടാ കടയിൽ ആള് കേറുമോ?“”
അപ്പൊ അതാണ് കാര്യം. അതെന്റെ ഈഗോ വല്ലാതെ ഹേർട് ചെയ്തു.
“”ഞാൻ അദ്വാനിച് ഉണ്ടാക്കിയ പൈസ കൊണ്ട് മേടിച്ച ഷർട്ടാ വില കുറഞ്ഞു എന്നത്കൊണ്ട് നിങ്ങളെയൊക്കെ പോലെ ഇത് ഇടാൻ എനിക്ക് ഒരു കുറച്ചിലുമില്ല “”
ഞാൻ വാങ്ങിച്ചു കൊടുത്ത ഡ്രസ്സ് എന്നെ കാണിക്കാൻ എങ്കിലും വീരനെ ഒന്ന് ഇടിയിക്കാഞ്ഞത്തിന്റെ വിഷമം എല്ലാം അതിൽ ഉണ്ടാരുന്നു.
അവൾ ഒന്നും മിണ്ടാതെ അവളുടെ മുറിയിൽ കേറിപ്പോയി. പിന്നെ അവനെ, വീരനെ ഞാൻ കൊടുത്ത ഡ്രെസ്സിൽ എടുത്തതിട്ടോണ്ട് വന്നു. അങ്ങനെ പറയാൻ കാരണം അത്രയ്ക്ക് വലുതാരുന്നു ആ ഡ്രസ്സ് ആയിരം രൂപ മനസ്സിൽ വെച്ചു ഡ്രസ്സ് എടുത്തപ്പോൾ കൊച്ചിന്റെ വലുപ്പം ഞാൻ കണക്കിൽ എടുത്തില്ല.
Nalla kadhaya u bro
താങ്കു താങ്കു
കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ
മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.
ഇവിടെയും വായിക്കുന്നു ❤️
ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.
❤❤
ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്
ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.
Kambi stories yil എഴുതിയ കഥ അല്ലേ ഇത്
ആണല്ലോ
നല്ല അവതരണം.എന്നാലും ചില വശപിശക്
അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.
അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????
ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️
കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.
Ok dear… ✨️
അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️
ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.