ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

മനസ്സിൽ അപ്പൊ തോന്നിയത് വിളിച്ചു പറഞ്ഞു പക്ഷേ ആര്യേച്ചി ഒന്ന് ഞെട്ടി.

 

 “”ഇത് ഇത്…… ഞാൻ ഭദ്രേട്ടനോട്‌ പറഞ്ഞതാണല്ലോ…. “”

 

അവൾ വിക്കി വിക്കി പറഞ്ഞു.

 

“”ആ എനിക്കറിയില്ല എന്റെ മനസ്സിൽ തോന്നിയത് പറഞ്ഞു എന്നെ ഉള്ളു “”

 

അല്ല ആരോ ഉള്ളിന്നു പറഞ്ഞു തന്നപോലെയാണ് എനിക്ക് തോന്നിയത്. ആ തർക്കുത്തരം പറഞ്ഞപ്പോൾ ആരോ ഉള്ളിനിന്നു ചിരിക്കുന്നുണ്ടായിരുന്നോ?

 

“”ഹ്മ്മ് “”

 

 അവളുടെ മുഖത്തു ഒരു സന്തോഷം, എന്താണാവോ അത് കണ്ടു ഞാൻ ചിന്തിച്ചു.

 

“”ഞാൻ പറഞ്ഞത് നീ ജോലിക്ക് പോകണ്ടാ എന്നല്ല, ഇവിടെ ഇടപ്പള്ളിയിൽ ഭദ്രേട്ടനൊരു  ഷോപ്പുണ്ട് ഏട്ടൻ ഇപ്പൊ ഇല്ലാത്തോണ്ട് അത് അടഞ്ഞു കിടക്കുവാ, അല്ല ഏട്ടൻ ഉള്ളപ്പോൾ പോലും വല്ലപ്പോഴുമേ അവിടെ പോകാറുള്ളു ഇപ്പൊ ആരും നോക്കാൻ ഇല്ലാത്ത അവസ്ഥയാണ്.  ഒന്ന് രണ്ട് സ്റ്റാഫിനെ വെച്ചു വേണമെങ്കിൽ നിനക്കത് തുറക്കാം. അതൊരു ടെക്സ്റ്റയിൽസാണ്  പോകാൻ താല്പര്യം ഉണ്ടോ? “”

 

അപ്പൊ മുവായിരത്തിന്റെ ഷർട്ട്‌ വന്നവഴി എനിക്ക് മിന്നി.  നമുക്കിപ്പൊ എന്തായാൽ എന്താ ഞാൻ ഒക്കെ പറഞ്ഞു.

കുട്ടി ഉണ്ടായതിൽ പിന്നെ ആണ് ഭദ്രൻ ബിസ്നസ് ഉഴപ്പിയത്. പുള്ളിയെ പറഞ്ഞു ഗൾഫിലൊ മറ്റോ വിട്ടുകാണും എന്ന് അവളുടെ പിന്നീടുള്ള സംസാരത്തിൽ നിന്ന് മനസിലായി.

17 Comments

  1. Nalla kadhaya u bro

    1. താങ്കു താങ്കു

  2. കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ

    1. മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.

  3. നരഭോജി

    ഇവിടെയും വായിക്കുന്നു ❤️

    1. ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.

      1. നരഭോജി

        ❤❤

  4. ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്

    1. ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.

  5. Kambi stories yil എഴുതിയ കഥ അല്ലേ ഇത്

    1. ആണല്ലോ

  6. നല്ല അവതരണം.എന്നാലും ചില വശപിശക്

    1. അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.

  7. ആഞ്ജനേയദാസ്

    അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????

    ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️

    1. കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.

      1. ആഞ്ജനേയദാസ്

        Ok dear… ✨️

        അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️

        1. ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.

Comments are closed.