ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

 ആരോടെന്നില്ലാതെ ദോശ ഉണ്ടാക്കുന്നതിനിടയിൽ അവൾ സംസാരിച്ചു കൊണ്ടെയിരുന്നു. ഞാൻ അടുക്കള പടിയിൽ ചെന്ന് നിന്ന് അവളെ നോക്കിനിന്നു. ഞാൻ വന്നത് അവൾ അറിഞ്ഞിട്ടില്ല. ഇപ്പൊ ഞാൻ കാണുന്നത് സാരിയിൽ നിൽക്കുന്ന അവളുടെ പിന്നഴകാണ്. അവളുടെ ശരീരത്തിനു ആ കൊട്ടാൻ സാരി നന്നായി ഇണങ്ങും. ഇങ്ങ് പിൻവശത്ത് നിന്ന് നോക്കുമ്പോൾ ജനൽ വഴി അരിച്ചു വരുന്ന സൂര്യരശ്മിയിൽ അവളുടെ മുടിക്ക് ചുറ്റും സ്വർണനിറത്തിൽ മിന്നിത്തിളങ്ങുന്നു. ഒറ്റ നോട്ടത്തിൽ ഏതോ വനദേവഥ ആ അടുക്കളയിൽ പ്രത്യേക്ഷപ്പെട്ടു ദോശചുടുന്ന പോലെ. 

 ഇത് എന്‍റെ ആര്യേച്ചി തന്നെ അല്ലേ! അതേ…..! , അവൾ വീണ്ടും എന്‍റെ സ്വപ്നത്തിൽ….., ഒരു ചെറുചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു. നേരിട്ടല്ലേ എനിക്ക് സംസാരിക്കാൻ പേടിയുള്ളൂ ഇപ്പൊ അതിന്റെ ആവശ്യമില്ലല്ലോ സ്വപ്നമല്ലേ ഇത് മനസിൽ ഉള്ളത് ഇപ്പൊ തുറന്നു പറയാം, എന്റെ ഹൃദയം തുടിച്ചു. ഞാൻ എന്റെ മനസ്സിൽ അടക്കിവെച്ചിരുന്ന കെട്ടുകൾ പതിയെ അഴിഞ്ഞു വീഴുന്നു . ശെരിക്കും  അവളിലേക്ക് ആരോ എന്നെ തെള്ളി വിടുന്നപോലെ. ഈ സ്വപ്നം ഞാൻ ഒരുപാട് കൊതിച്ചതാണ് ഇനി ഒരിക്കൽ കൂടെ ഇങ്ങനെ ഒന്ന് കാണും എന്നെനിക്കുറപ്പില്ല. ഇതിൽനിന്നും ഞാൻ ഉണരാതെ ഇരുന്നെങ്കിൽ.

 

  ഞാൻ പതിയെ ഒച്ചയുണ്ടാക്കാതെ പുറകിൽ കൂടെ പോയി ഇടുപ്പിലൂടെ കൈ ഇട്ട് അവളെ കെട്ടിപിടിച്ചു. അവൾ ഒന്ന് ഞെട്ടിയെങ്കിലും അവൾ അൽപ്പ നേരം അനങ്ങാതെ നിന്നുതന്നു. എന്റെ സന്തോഷത്തിനു അതിരുകൾ ഇല്ല. ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള ഒരു കാര്യം അതും ഇത്രയും ഫീലോടെ, ഹോ എന്റെ ജീവിതത്തിൽ കണ്ടതിൽ ഏറ്റവും പ്രിയപ്പെട്ട സ്വപ്നമാണിത്. ഈ സ്വപ്നം ഞാൻ ഒരിക്കലും മറക്കില്ല.

 

“”മതി മതി എന്നെ വിട് ഏട്ടാ, എന്നിട്ടുപോയൊന്നു കുളിക്ക്, നാറുന്നുണ്ട്  നിങ്ങളെ “”

 

 ഹേ! ഇതെന്റെ ആര്യേച്ചി ആണോ അവൾ എനിക്ക് ഇതുപോലെ കെട്ടി പിടിക്കാൻ ഇങ്ങനെ നിന്നു തരുമോ! എന്നേ ഏട്ടാ എന്ന് വിളിക്കുമോ. പോട്ട് ഈ ഞാൻ അവളെ തൊടാനുള്ള ധൈര്യം കണിക്കോ. ഈ സ്വപ്നം!.. എന്റെ ഉള്ളിൽ നിന്ന് ആരോ അവളെ അങ്ങനെ കെട്ടിപ്പിടിക്കാൻ പറയുന്നു ഞാൻ അത് കേൾക്കുന്നു. അതിൽ കൂടുതൽ ഒന്നും ഞാൻ ഇപ്പൊ ചിന്തിക്കാൻ പാടില്ല, ഇതു ഞാൻ ആസ്വദിക്കണം എന്ത് സംഭവിച്ചാലും ഉണരരുത്.

 

ഞാൻ അനങ്ങിയില്ല അതെ നിപ്പു നിന്നു. പിന്നെ പതിയെ കഴുത്തിനു പിൻപിൽ ചുണ്ട്കൊണ്ട് ഒന്നുരച്ചു അവളും തള്ളവിരലിൽ ഒന്ന് പൊങ്ങി അവളുടെ സ്വർണ നിറമുള്ള ശരീര രോമങ്ങൾ കോൾമയിർ കൊണ്ടു എഴുന്നേറ്റുനിന്നു. ഉപ്പൂറ്റി തിരിച്ചു നിലത്തു കുത്തിയതും അവൾ കൈ മുട്ട് വെച്ച് ശക്തിയായി എന്നെ പിന്നോട്ട് തെള്ളി. എന്തോ എന്റെ സാമിപ്യം അസ്സഹാനിയമായ പോലെ. കയ്യിൽ ഇരുന്ന ചാട്ടുകത്തിന്റെ പിടിവശം എന്റെ മർമസ്ഥാനത്തെക്കാണ് വന്ന് കേറിയത്‌. മിന്നൽ അടിക്കുപോലെ എന്തോ ഒന്ന് മിന്നി. എന്റെ തല മണ്ടയിൽ ആയിരം വാട്സ് ബൾബ് കത്തിയപോലെ . ഞാൻ അറിയാതെ ആ വേദനയിൽ അവളിൽനിന്ന് വിട്ടുമാറി മാറി അവിടം പൊത്തി പിടിച്ചു നിന്നുപോയി.

 

അല്ല ഇത് സ്വപ്നമല്ല സത്യമാണ് എനിക്ക് ശെരിക്കും വേദനിക്കുന്നു. ഹോ അപ്പൊ….!

 

 അതേ സമയം തന്നെ അത്ര പെട്ടെന്ന് ഞാൻ എന്താ അവളുടെ ചുറ്റും ഉണ്ടാരുന്നു പിടുത്തം വിട്ടത് എന്ന് അവൾ തിരിഞ്ഞു നോക്കി. അപ്പൊപ്പോഴാണ് എന്റെ ആ നിൽപ്പ് അവൾ കണ്ടത്, അവളും ഒന്നു ഞെട്ടി പിന്നെ എന്റെ നിൽപ്പ് കണ്ട് അവൾക്കും കാര്യം മനസിലായി.

17 Comments

  1. Nalla kadhaya u bro

    1. താങ്കു താങ്കു

  2. കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ

    1. മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.

  3. നരഭോജി

    ഇവിടെയും വായിക്കുന്നു ❤️

    1. ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.

      1. നരഭോജി

        ❤❤

  4. ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്

    1. ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.

  5. Kambi stories yil എഴുതിയ കഥ അല്ലേ ഇത്

    1. ആണല്ലോ

  6. നല്ല അവതരണം.എന്നാലും ചില വശപിശക്

    1. അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.

  7. ആഞ്ജനേയദാസ്

    അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????

    ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️

    1. കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.

      1. ആഞ്ജനേയദാസ്

        Ok dear… ✨️

        അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️

        1. ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.

Comments are closed.