ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

 

 തിരിച്ചു വീട്ടിൽ വന്നു കോളിങ്ങ് ബെൽ അടിച്ചു ചേച്ചി വന്നു വാതിൽ തുറന്നു

 

“”ആ വാന്നോ, നീ എവിടെ ആയിരുന്നു””

 

“” ഞാൻ കൊറച്ചു ബുക്ക്‌ മേടിക്കാൻ പോയി, പിന്നെ കുറച്ചു ഡ്രെസ്സും “”

 

“”നീ വല്ലോം കഴിച്ചോ? “”

 

“”ഇല്ല “”

 

വിശപ്പുണ്ട് കള്ളം പറയാൻ തോന്നിയില്ല.

 

“”ഹ്മ്മ്… എന്നിട്ടാണോ ആ പാലത്തിൽ നിന്ന് വെയില്കൊണ്ടത് “”

 

“”എനിക്ക് അങ്ങനെ നിക്കണം എന്ന് തോന്നി“”

 

അതുപറഞ്ഞു ഞാൻ വാവേടെ ഡ്രസ്സ്‌ അവന്റെ തോട്ടിലിന്റെ അരികിൽ വെച്ചു അവൾ അതു കണ്ടു പക്ഷെ ഒന്നും മിണ്ടിയില്ല. ഞാൻ റൂമിൽ ചെന്നു ഞാൻ വാങ്ങിയ ഡ്രെസ് ഒക്കെ ഇട്ട് നോക്കി നമുക്ക് തല്കാലം ഇതൊക്കെ മതി ഹരിക്കുട്ടാ എന്ന് ഞാൻ എന്നോടുതന്നെ പറഞ്ഞു. അലമാര തുറന്നു നോക്കിയപ്പോ ചേച്ചിയുടെ എല്ലാ ഡ്രെസ്സും അവിടെ നിന്ന് മാറ്റിയിരിക്കുന്നു, പക്ഷേ ഭദ്രന്റെ ഡ്രെസ്സെല്ലാം അവിടെയുണ്ട്.

പിന്നെ ഒരു ടെക്സ്റ്റയിൽസിന്റെ കവറിൽ പുതിയ രണ്ട് മൂന്ന് ബോക്സും എല്ലാം 2500 -3000  അടുപ്പിച്ചുള്ള തുണികളാണ്. എല്ലാം കൂടെ നോക്കിയപ്പോ ഏറെക്കുറെ 10000 രൂപക്ക് മുകളിൽ വരും എന്റെ ലൈഫ് ലോങ്ങ്‌ സമ്പാദ്യത്തിന്റെ പകുതി മൂന്നുജോഡി തുണിക്കോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ഞാൻ കുഞ്ഞിന് കൊടുത്ത ഡ്രെസ് അവൾ എടുത്തു ചവറ്റു കൊട്ടയിൽ കളഞ്ഞില്ലേ ഭാഗ്യം. ഞാൻ പൊകും മുൻപ് ഒരുവട്ടം എങ്കിലും അത് ഇട്ട് കാണിക്കും എന്നു ഞാൻ ആശിച്ചു പക്ഷേ അത് നടക്കില്ലന്നറിയാം.

 

17 Comments

  1. Nalla kadhaya u bro

    1. താങ്കു താങ്കു

  2. കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ

    1. മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.

  3. നരഭോജി

    ഇവിടെയും വായിക്കുന്നു ❤️

    1. ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.

      1. നരഭോജി

        ❤❤

  4. ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്

    1. ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.

  5. Kambi stories yil എഴുതിയ കഥ അല്ലേ ഇത്

    1. ആണല്ലോ

  6. നല്ല അവതരണം.എന്നാലും ചില വശപിശക്

    1. അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.

  7. ആഞ്ജനേയദാസ്

    അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????

    ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️

    1. കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.

      1. ആഞ്ജനേയദാസ്

        Ok dear… ✨️

        അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️

        1. ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.

Comments are closed.