പുസ്തകം വാങ്ങി ഇറങ്ങി പിന്നെ ഒരു നല്ല ടെക്സ്റ്റയിൽസിൽ കേറി. പൈസ വെറുതെ പൊടിക്കാൻ പറ്റില്ല അതുകൊണ്ട് ഞാൻ മുന്നൂറ്റമ്പതിന്റെ രണ്ട് ഷർട്ട്, ഒരു പാൻസും പിന്നെ അതിനടിയിൽ ഇടുന്നതും വാങ്ങി. എല്ലാം കൂടെ ആയിരത്തിഅഞ്ഞൂറ്റി ചില്ലറ പോയിക്കിട്ടി. അപ്പൊഴാണ് ചുമ്മാ മനസ്സിൽ ഒരാശ, ഞാൻ നിവർന്നു നിന്നിപ്പോ മുതൽ എന്നോട് അക്കെ മനസ്സിൽ ഒരു വെറുപ്പും ദേഷ്യവും ഇല്ലാതെ ചിരിച്ചു കാട്ടിയത് അവൻ ആരുന്നു വീരൻ,.. വീര ഭദ്രൻ . ആ അവന് ഞാൻ എന്തെങ്കിലും കൊടുക്കണ്ടേ?. അവന്റെ അമ്മയെ തോൽപ്പിച്ചപ്പോ കിട്ടിയ ആയിരം രൂപ ആയിരുന്നു ആദ്യം മനസ്സിൽ വന്നത്, ആ പൈസ എന്റെ കയ്യിൽ ഉള്ളതിൽ ഏറ്റവും മൂല്യം ഉള്ളതാണെങ്കിലും ഇനി അത് കയ്യിൽ ഇരുന്ന എനിക്ക് പൊള്ളും. അതുകൊണ്ട് ആ ആയിരം രൂപയും എന്റെ വക നൂറ്റിയിരുപത് രൂപയും ചേർത്ത് ഒരു കുട്ടിഉടുപ്പും നിക്കറും വാങ്ങി. ഒരു ഡോക്ടറിന്റെ മോന് ഇതൊക്കെ എന്ത് എന്നാലും ഇപ്പൊ ഹരി മാമന്റെ കയ്യിൽ ഇത്രക്കുള്ള വകുപ്പേ ഉള്ളു കുഞ്ഞേ. ബാക്കി ഉള്ള പൈസ ഒരു സേവിങ്സ് ആയി കിടക്കട്ടെ എന്ന് കരുതി.
തിരിച്ചു അൽപ്പം നടക്കാം, നടന്നു കുമ്പളം ടോൾ കഴിഞ്ഞു അരൂർ പാലത്തിൽ കുറച്ചു നേരം വിശ്രമിച്ചു. കൈവരിയിൽതാങ്ങി കുറച്ചു നേരം ആ വെള്ളത്തിന്റെ ഒഴുക്ക് നോക്കി നിന്നു. പുറകിൽ കൂടി വണ്ടികൾ പായുമ്പോഴും ആ വെള്ളത്തിന്റെ താളത്തിൽ മനസിന് എന്തെന്നില്ലാത്ത ആശ്വാസം കണ്ടെത്തി. അങ്ങിങ്ങായി ആളുകൾ കൈ ചൂണ്ട ഉടുന്നുണ്ട്, അതൊക്കെ കണ്ടു കൊറച്ചു നേരം അങ്ങനെ നിന്നു. ചൂണ്ട ഇട്ടു നിന്ന ഒരു പയ്യൻ കുറച്ച് മീൻ ആയപ്പോൾ അതുവഴി പോയ ഒരു കാറുകാരാന് വിറ്റു . ആ ഈ പരുപാടി കൊള്ളാല്ലോ ഞാൻ അവനോടു അൽപ്പം സംസാരിച്ചു ചെറിയ പയ്യൻ ആണ്, അവൻ എനിക്കും ചൂണ്ടയിടാൻ തന്നു കൊറേ നേരത്തെ പരീക്ഷണത്തിന് ഒടുവിൽ ഒരു ചെറിയ മീൻ എനിക്കും കിട്ടി. പക്ഷേ അവൻ
“”ഇത് വളരെ ചെറുതല്ലേ തിരിച്ചു വിടട്ടോ? അല്ലെ ചേട്ടൻ വീട്ടിൽ കൊണ്ടൊക്കൊ?“”
ഞാൻ അതിനെ തിരിച്ചു വിട്ടോളാൻ പറഞ്ഞു.
“”ചേട്ടൻ ഇവിടെ ഒരുപാട് നേരം നിന്നാൽ ചിലപ്പോൾ പോലീസ് കൊണ്ടോകും, ഈ പാലത്തിന്റെ അടിലും മറ്റുമായി ഡ്രഗ്സ് ഒക്കെ കൈ മാറാറുണ്ട്, ഒരിക്കൽ എക്സയിസുകാര് എന്നെ വിളിച്ചു വിരട്ടിട്ടുണ്ട്“”
അവൻ എന്നോട് ഇങ്ങനെ പറഞ്ഞത് എന്റെ ഈ കോലം കണ്ടിട്ടാകും, ഞാൻ നാലു കൊല്ലത്തെ ബന്തനത്തിൽ നിന്നിട്ട് സ്വാതന്ത്ര്യം അനുഭവിക്കാൻ നോക്കിയപ്പോൾ പോലീസ് പിടിക്കുമത്രേ. എന്റെ എല്ലാ ദുഃഖങ്ങളും ആ പുഴയോട് ചേർന്നു കടലിലേക്ക് ഒഴുക്കി ഞാൻ തിരിച്ചു വീട്ടിലേക്ക് നടന്നു.
*******
Nalla kadhaya u bro
താങ്കു താങ്കു
കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ
മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.
ഇവിടെയും വായിക്കുന്നു ❤️
ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.
❤❤
ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്
ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.
Kambi stories yil എഴുതിയ കഥ അല്ലേ ഇത്
ആണല്ലോ
നല്ല അവതരണം.എന്നാലും ചില വശപിശക്
അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.
അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????
ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️
കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.
Ok dear… ✨️
അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️
ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.