ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

അപ്പോഴാണ് കുഞ്ഞു കരയാൻ തുടങ്ങിയത്, അവന്റെ അമ്മ പോയതിന്റെയാകും, ഞാൻ പോയി കുഞ്ഞിനെ എടുത്തു, എനിക്ക് ഉയർത്താൻ പറ്റാതെ പോയ ട്രോഫി ഇതാ എന്റെ കയ്യിൽ. ആഹാ! ഒന്നെടുത്തപ്പോഴേക്കും കരച്ചിൽ നിന്നോ ഇത്രയും എളുപ്പം ആണോ കുഞ്ഞുങ്ങളെ നോക്കാൻ!

 

“”നമുക്ക് പാലു കൂച്ചാമെ, അമ്മ എന്താടാ നിനക്ക് മാമം തന്നില്ലേ അച്ചോടാ…. മാമൻ തെരാം വാവക്ക്.””

 

 കുപ്പി ഞാൻ ചൂട് വെള്ളം ഒഴിച്ച് കഴുകി ഫ്ലാസ്ക്കിൽ വെച്ചിരുന്ന പാൽ അതിൽ ആക്കി ചൂട് നോക്കി കൊടുത്തു.

 

“”വാവ പാലു കൂച്ചു കഴിഞ്ഞോ…, ഇനി ചാച്ചിക്കോ””

 

കിടത്തിയില്ല അവൻ പിന്നെയും കരച്ചിൽ തുടങ്ങി. ഇത്തവണ അവൻ പണി പറ്റിച്ചു, ഞാൻ ഡൈപ്പർ മാറ്റി. ആദ്യ അറ്റംറ്റിൽ തന്നെ വിജയം കണ്ട ഞാൻ എന്നെ ഓര്ത്തു അഭിമാനം കൊണ്ടു. പിന്നെയും ഞാൻ അവനെ തൊട്ടിലിൽ കിടത്തി. വീര ഭദ്രൻ പാട്ട് തുടങ്ങി. വേറെ രെക്ഷയില്ലാതെ ഞാൻ ഒരു സാഹസത്തിനു മുതിർന്നു . ഞാൻ എന്റെ പാട്ട് തുടങ്ങി അവൻ കണ്ടു ചിരിക്കുന്ന അല്ലാതെ ഉറങ്ങാൻ പ്ലാൻ ഇല്ല . കുറച്ചു കഴിഞ്ഞു ഞാനും അവനും ക്ഷീണിച്ചു ഉറങ്ങിപ്പോയി. ആ കുറച്ചു സമയം കൊണ്ടു ഞാനും അവനും ഒരുപാട് അടുത്തിരുന്നു. ആ തൊട്ടിൽ കുറച്ചു സ്ഥലം ഉണ്ടെങ്കിൽ ഞാനും അവന്റെകൂടെ കിടന്നേനെ.

ഞാൻ ഇതിനിടയിൽ നാട്ടില്ലേക്ക് വിളിച്ചിരുന്നു. അമ്മയായിരുന്നു എടുത്തത്. അമ്മക്ക് വലിയ സന്തോഷമായിരുന്നു. എന്നെ കാണണം ഇപ്പൊ തന്നെ വരുന്നു എന്നൊക്കെയാണ് പറഞ്ഞത്. അമ്മ വരുമ്പോൾ കൂടെ നാട്ടിൽ പോണം എനിക്ക് അമ്മേടെകൂടെ അമ്മേടെ മാത്രം മോനായി ജീവിക്കണം എന്നൊക്കെ ഉള്ളകാര്യങ്ങൾ പറഞ്ഞപ്പോൾ അമ്മ ഒന്നും മിണ്ടാതെ കേട്ട്കൊണ്ടിരിക്കുവായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ചേച്ചി എന്തുപറഞ്ഞു എന്ന് അമ്മ ചോദിച്ചു. അമ്മേ വിഷമിപ്പിക്കണ്ടാ എന്നുള്ളത് കൊണ്ട് ആര്യേച്ചി എന്റെ ചേച്ചി എന്നതിൽ അപ്പുറം എനിക്കിപ്പോ ഒരു വികാരം ഇല്ലെന്ന രീതിയിലാണ് ഞാൻ സംസാരിച്ചത്. എങ്കിലും എന്റെ മനസ് മുഴുവൻ ആര്യേച്ചിയായിരുന്നു.

17 Comments

  1. Nalla kadhaya u bro

    1. താങ്കു താങ്കു

  2. കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ

    1. മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.

  3. നരഭോജി

    ഇവിടെയും വായിക്കുന്നു ❤️

    1. ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.

      1. നരഭോജി

        ❤❤

  4. ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്

    1. ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.

  5. Kambi stories yil എഴുതിയ കഥ അല്ലേ ഇത്

    1. ആണല്ലോ

  6. നല്ല അവതരണം.എന്നാലും ചില വശപിശക്

    1. അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.

  7. ആഞ്ജനേയദാസ്

    അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????

    ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨

    1. കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.

      1. ആഞ്ജനേയദാസ്

        Ok dear… ✨

        അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨

        1. ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.

Comments are closed.