ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

“”എന്റെ നമ്പർ അറിയോ നിനക്ക് “”

 

“”ഇല്ല, അമ്മ… അമ്മ ഇപ്പൊ എവിടാ.””

 

“”അമ്മ നാട്ടിലണ്,   തറവാട്ടിലുണ്ട് “”

 

ആര്യേച്ചി തന്ന ഫോൺ നമ്പർ നോക്കി, പഴയ അതേ നമ്പർ തന്നെ, എനിക്ക് കാണാതെ അറിയാവുന്ന ചുരുക്കം ചില നമ്പറിൽ ഒന്ന്. വിളിക്കാൻ ദൈര്യം ഇല്ലാതെ എത്ര വെട്ടം ഡയൽ ചെയ്തു വെച്ചോണ്ട് ഇരുന്നിട്ടുണ്ട്.

 

ചേച്ചി ഫുഡ്‌ ഒക്കെ എടുത്തു വെച്ചിട്ടുണ്ട്, എനിക്കാണങ്കിൽ ഏത് നാട്ടിലാണ് ഇപ്പൊ ഉള്ളത് എന്നുപോലും അറിയില്ല, എന്റെ അമ്മ വരും എന്ന് പറഞ്ഞിട്ടുണ്ട്, അമ്മയോട് ഞാൻ എന്ത് പറയും, അമ്മക്കാരുന്നല്ലോ ഞാൻ ആര്യേച്ചിയെ തന്നെ കെട്ടണമെന്ന് എന്നേക്കാൾ ആഗ്രഹം. അന്നേ എനിക്ക് അറിയാമായിരുന്നു mbbs ഒക്കെ പഠിക്കുന്ന കുട്ടിയെ വെറും bba വരെ മാത്രം പോയിരുന്ന എനിക്ക് കിട്ടില്ലേന്ന്, മുറപ്പെണ്ണാന്നും പറഞ്ഞു എന്താ, അവൾ എന്നേക്കാൾ പ്രായത്തിൽ മൂത്തതാരുന്നല്ല കൂടാതെ എനിക്കി ഇടക്ക് ബോധം കെടുന്ന ഈ അസുഖവും ഇണ്ടല്ലോ.

ഓരോ മോഹങ്ങളും സ്വപ്നങ്ങളും ഒന്നിനും പറയത്തക്ക ആയുസില്ല, ഒന്നുറങ്ങി ഏണിക്കുമ്പോൾ എല്ലാം മാറി മറിയും. ആ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. ഭദ്രൻ കൊണ്ടോയില്ലേ എന്റെ പെണ്ണിനെ…! ഇല്ല ഇനി അങ്ങനെ പറയാൻ പാടില്ല ഭദ്രൻ കൊണ്ടോയില്ലേ എന്റെ ചേച്ചിയേ. അന്ന് ഞാൻ എഴുന്നേറ്റപ്പോൾ ഞാൻ കണ്ടിരുന്നു ഭദ്രനെ, പൗരുഷത്തിന്റെ ആൾ രൂപം, ആരെയും കൂസാത്ത ആര്യേച്ചിയെ അടക്കിനിർത്തിയില്ലേ അവൻ. എങ്കിലും അയാളുടെ മുഖം കാണാൻ പറ്റിയില്ല,   ഇനി ഭദ്രൻ എപ്പോ വരുമൊ എന്തോ? എന്നെ ഇനി ഇവിടെ നിർത്തുമോ? അതോ ഇനി ഞാൻ എണിറ്റതുകൊണ്ട് നാട്ടിൽ പോകാൻ പറയുമോ? അങ്ങനെ ഉണ്ടാകും മുന്നേ ഇവിടെനിന്ന് പോണം, അല്ലേ അമ്മ വരുമ്പോൾ അമ്മേടെ കൂടെ നാട്ടിൽ പോകാം എനിക്കെന്നു പറയാൻ ഇനി ആ പാവമേ ഉള്ളു.  ഒരു ജോലി കണ്ടു പിടിക്കണം ആരുടെയും ഔദാര്യമില്ലാതെ അതിനെ പൊന്നു പോലെ നോക്കണം. ഇപ്പൊ ആരാകും ആ പാവത്തിനെ നോക്കുന്നെ ആര്യേച്ചിയുടെ അച്ഛൻ തന്നെ ആകും. എന്റെ അച്ഛനും ഏട്ടനും മരിച്ച ശേഷം ഞങ്ങളെ നോക്കിയത് അവരാണല്ലോ. എന്നും കൊന്നും അമ്മാവന്റെ ചിലവിൽ കഴിയാൻ പറ്റില്ലല്ലോ. എന്റെ സ്വന്തം തറവാട് തിരിച്ചു മേടിക്കണം, അസുഖകാരൻ മോൻ ആണെങ്കിലും എനിക്കും കടമകൾ ഇല്ലേ. ഡിഗ്രി കംപ്ലീറ്റ് ചെയ്യാത്ത എനിക്ക് എന്ത് ജോലി കിട്ടും. ആദ്യം മുടങ്ങിയ ആ ഫൈനൽ എക്സാം എഴുതണം. നാലു  കൊല്ലം കഴിഞ്ഞു എങ്കിലും മനസ്സിൽ പഠിച്ചതൊക്കെ ഇന്നലെത്തെ പോലെ ഉണ്ട്.

17 Comments

  1. Nalla kadhaya u bro

    1. താങ്കു താങ്കു

  2. കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ

    1. മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.

  3. നരഭോജി

    ഇവിടെയും വായിക്കുന്നു ❤️

    1. ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.

      1. നരഭോജി

        ❤❤

  4. ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്

    1. ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.

  5. Kambi stories yil എഴുതിയ കഥ അല്ലേ ഇത്

    1. ആണല്ലോ

  6. നല്ല അവതരണം.എന്നാലും ചില വശപിശക്

    1. അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.

  7. ആഞ്ജനേയദാസ്

    അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????

    ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️

    1. കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.

      1. ആഞ്ജനേയദാസ്

        Ok dear… ✨️

        അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️

        1. ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.

Comments are closed.