ഇരു മുഖന് -1 (പുനര്ജ്ജന്മം)
Antu Paappan
“”ഉച്ചയായി ഏട്ടാ എണീക്കുന്നുണ്ടോ ഇനിയെങ്കിലും… “”
ആരോ എന്റെ പുതപ്പ് വലിച്ചെടുത്തു.
“”അയ്യേ! വൃത്തികേട് നാണം ഇല്ലാത്ത സാധനം, കിടക്കുന്ന കണ്ടോ തുണിയും മണിയും ഇല്ലാതെ. തനി കാടൻ!..””
അവൾ പിറുപിറുത്തു. സ്റ്റാന്റിൽ കിടന്ന ഒരു മുണ്ടെടുത്ത് എന്റെ ദേഹത്തേക്ക് വലിച്ചെറിഞ്ഞിട്ട് അവൾ ഇറങ്ങി പോയി.
ഞാൻ പതിയെ ഉണർന്നു അരബോധത്തിൽ മിന്നായം പോലെ ആ ഇറങ്ങി പോയ സ്ത്രീരൂപത്തിന്റെ പിന്നാമ്പുറം മാത്രം ഞാൻ കണ്ടു.
“”ആരാ അവൾ!…. ഞാൻ ഇതെവിടെയാ?””
ഞാൻ ബോധം വീണ്ടെടുക്കാൻ ശ്രെമിച്ചു എങ്കിലും എന്റെ ബോധമനസ് ഏതോ ഒരു പുകക്കുള്ളിൽ പെട്ട അവസ്ഥയിലാണ്, ഒന്നും വെക്തമല്ല. ഇനി ഇത് വല്ല സ്വപ്നമാണോ. ചുറ്റും ആകെയൊന്ന് പരതിനോക്കി അപ്പോഴാണ് അത് ഞാൻ ശ്രദ്ധിക്കുന്നത്. ഞാൻ തീർത്തും നഗ്നനാണ്, പാതി മറച്ചൊരു പുതപ്പല്ലാതെ മറ്റൊന്നും എന്റെ ശരീരത്തിലില്ല. നെഞ്ചിൽ മൊത്തത്തിൽ കാട് പിടിച്ചു കിടക്കുന്ന രോമങ്ങൾ, ആരോ കലപ്പകൊണ്ട് ഉഴുതു മറിച്ചപോലെ രോമങ്ങൾ, ഒഴുകുന്ന വിരൽ ചാലുകളും കാണാം. ഇതെങ്ങനെ സംഭവിച്ചു എനിക്ക് ഇത്രയും രോമം ഉണ്ടോ!.
ഇത് സ്വപ്നമാണ്, ഞാൻ സ്വപ്നം കാണുകയാണ്. ഇതെന്തു സ്വപ്നം!… ആരാണവൾ, എനിക്കവളെ അറിയാം, നല്ല ആത്മ ബെന്തം തോന്നുന്നു. ഞാൻ അവളെ ഓർക്കാൻ ശ്രെമിച്ചു. അത് എന്റെ ചേച്ചി ആക്കുമോ? അതേ…! . ഈ സ്വപ്നം ഞാൻ എന്നോ കാണാൻ ആഗ്രഹിച്ച ഒന്നിന്റെ ബാക്കി പത്രമാണെന്ന് എന്റെ മനസ് പറയുന്നു. അതുകൊണ്ടുതന്നെ കൂടുതൽ ഒന്നും എനിക്ക് ചിന്തിക്കാൻ താല്പര്യമില്ല, ഈ ഒഴുക്കിൽ അങ്ങനെ പോകാൻ ഒരാശ. ഞാൻ എന്റെ മനസിനെ സ്വതന്ത്രമാക്കി വിട്ടു.
എന്റെ മുകളിലേക്ക് അവൾ എറിഞ്ഞ തുണി എടുത്തു ഉടുത്തു പതിയെ എഴുന്നേറ്റു. കാലുറപ്പിച്ചു നിക്കാൻ തന്നെ നന്നേ ബുദ്ധിമുട്ടുന്നുണ്ട്, തളർന്നു കിടന്നവർ എഴുന്നേറ്റു നിക്കാൻ ശ്രെമിക്കുന്ന പോലൊരവസ്ഥ . എങ്കിലും ഭിത്തിയിൽ താങ്ങി ഞാൻ ആ മുറി വീട്ടിറങ്ങി. കാഴ്ച്ചയിൽ ഇതൊരു ഇരുനില്ല വീടാണ്. താഴെ ഒരു മുറിയിൽ നിന്നും ചട്ടുകം ദോശ കല്ലിൽ മുട്ടുന്ന ‘ശില്ർ…’ ശബ്ദം കേൾക്കുന്നു, അത് അടുക്കളയാവും. അവിടെനിന്ന് ആരോ എന്തൊക്കെയോ സംസാരിക്കുന്നു, നേരത്തെ മിന്നായം പോലെ കണ്ട പെണ്ണാകുമോ? എന്റെ ചേച്ചി, അവളെ കാണണം എന്ന് മനസു വല്ലാണ്ട് തുള്ളി. അവിടേക്ക് ഞാൻ വേഗം ചെന്നു,
“‘ഒരു നാണോം മാനോം ഇല്ലാതോരുത്തൻ, സമയത്തു ഉറങ്ങെയുമില്ല നേരത്തിന് എഴുന്നേക്കേമില്ല, കിടക്കുവാ അവിടെ തുണിയും മണിയുമില്ലാതെ, കാടൻ തനി കാടൻ. ഇന്നലെത്തെ പരാക്രമം…., മനുഷ്യന് നിവർന്നു നിക്കാൻ പോലും വയ്യാ എന്നിട്ടും ഇവിടെ നിന്ന് അവർക്കുവേണ്ടി എല്ലുമുറിയെ പണിയെടുക്കുവാ, ഇനി എപ്പോഴേലും വരും, എന്നാലോ തീറ്റിയുമില്ല കുടിയുമില്ല, എനിക്ക് ഇനി വയ്യേ!
അല്ലേലും ഞാൻ അധികമൊന്നും പറഞ്ഞില്ലല്ലോ, അവിടെവരൊന്നു കൂട്ടുവരാൻ പോലും വയ്യേ!. ഞാൻ ചോദിച്ചാലെയുള്ളു ഇതൊക്കെ, അവൾ വിളിച്ചാ പൊകും പോലും. ഇങ്ങു വരട്ടെ ഞാൻ കാട്ടികൊടുക്കാം “”
Nalla kadhaya u bro
താങ്കു താങ്കു
കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ
മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.
ഇവിടെയും വായിക്കുന്നു ❤️
ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.
❤❤
ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്
ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.
Kambi stories yil എഴുതിയ കഥ അല്ലേ ഇത്
ആണല്ലോ
നല്ല അവതരണം.എന്നാലും ചില വശപിശക്
അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.
അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????
ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️
കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.
Ok dear… ✨️
അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️
ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.