ആദിഗൗരി 2 [VECTOR] 352

കേറുമ്പോൾ തന്നെ ആദി ഞങ്ങളെ നോക്കി നിൽപ്പുണ്ടായിരുന്നു. മുഖത്ത് മുഴുവൻ പുച്ഛം വാരിവിതറിയിട്ടുണ്ട്. അവനെ മെയ്ൻഡ് ചെയ്യാതെ അകത്തോട്ടു പോയീ…..

 

ആദിയുടെ അച്ഛനും അമ്മയും എന്റെ അച്ചനേം അമ്മേം ക്ഷണിച്ചിരുത്തി. എല്ലാവരും പരസ്പരം മിണ്ടിയും പറഞ്ഞും ഇരുന്നു. വൈകീട്ട് ചായ കുടിച്ചിട്ട് അവർ പോയി. കുറച്ച് കഴിഞ്ഞ് ആദിയും അച്ഛനും പുറത്തോട്ടു പോയീ….

 

രാത്രിയായി അവർ തിരിച്ചെത്തുമ്പോൾ. എല്ലാവരും ഒന്നിച്ചിരുന്ന്തന്നെയാണ് അത്താഴം കഴിച്ചതും. ഞാൻ അമ്മയെ സഹായിക്കാൻ അടുക്കളയിൽ തന്നെ നിന്നു. ആദി റൂമിലോട്ട് പോകുകയും ചെയ്തു.

 

റൂമിലെത്തിയപ്പോൾ കണ്ടത് ആദി ബെഡിൽ വിസ്തരിച്ചു കിടക്കുന്നതാണ്. ഇവനെന്താ സോഫയിൽ കിടക്കാതെ ബെഡിൽ കിടക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു. പിന്നെ രണ്ടും കൽപ്പിച്ചങ്ങ് ചോദിച്ചു.

 

” അതെ എനിക്ക് കിടക്കണം.”

 

“നിന്നോട് ഞാൻ പറഞ്ഞോ കിടക്കണ്ടാന്ന്”

 

“താൻ സോഫയിലേക്ക് മാറിയാൽ എനിക്ക് ഇവിടെ കിടക്കാമായിരുന്നൂ.”

 

“അയ്യട പൂതി കൊള്ളാലോ….മോളെ ദേ ആ കാണുന്ന സോഫയിൽ കിടന്നാൽ മതി.ഇവിടെ ഞാൻ കിടക്കും. പിന്നെ ഇത്രയും ദിവസം ഇവിടെ കിടത്തിയത് എന്റെ ദയ ആയിട്ട് കൂട്ടിക്കോ…..”

 

*****

പെണ്ണ് റൂമിലോട്ട് വന്നതും എന്റെ മെക്കട്ട്‌ കേറാൻ വന്നു ഞാൻ സോഫയിലോട്ട്‌ മാറി കിടക്കണം പോലും. അവിടെയെങ്ങാനും പോയി കിടക്കാൻ പറഞ്ഞ് ഞാനും വിട്ടുകൊടുത്തില്ല. പക്ഷേ അവള് നിർത്താൻ ഉള്ള ഉദ്ദേശം ഉണ്ടായിരുന്നില്ല.

 

“അല്ലയോ ദയാലൂ…..തനിക്ക് മാറികിടക്കാൻ പറ്റുമോ ഇല്ലയോ….”

 

“പറ്റില്ലെന്ന് പറഞ്ഞില്ലെടീ ഉണ്ടകണ്ണീ……”

 

ഗൗരിയുടെ കണ്ണുകൾക്ക് ഒരു പ്രത്യേകത ഉണ്ട്. വലിയ മത്തങ്ങ പോലെ ഇരിക്കുന്നുണ്ട് അത്ര തന്നെ.

69 Comments

  1. ????❤️❤️❤️❤️

  2. ❤️❤️❤️

  3. Dear Victor,
    Sangathi Kollallo… really entertaining
    Good Work
    Congratulations.
    Best regards
    Gopal.

    1. Thanks gopal ❤❤❤❤❤

  4. ആദിഗൗരി 3 അയച്ചു….
    കുട്ടേട്ടൻ തിരക്കുകൾ കഴിയുമ്പോൾ publish ചെയും എന്ന് പ്രേതിഷിക്കുന്നു
    Thanks for your support…?

    1. അന്ത ഭയം ഇരുക്കണം?????

  5. അടിപൊളി കഥ ബ്രോ ?
    ഈ കഥ വായിച്ചു തീർന്നതെ അറിഞ്ഞില്ല അത്രക്ക് ഫീൽ ? ഒരുപാട് ചിരിക്കാനും പറ്റി
    അടുത്ത പാർട്ട് പെട്ടെന്ന് ഇടു

    ❤️❤️❤️

    1. Thanks ബ്രോ
      പെട്ടന്ന് തരാം ഞായറാഴ്ച കിട്ടും

Comments are closed.