കാലത്ത് ശെരിക്കും കഴിക്കാൻ പറ്റിയില്ല. അതൊണ്ട് തന്നെ ആദ്യത്തെ വിളിയിൽ ഞാൻ അവിടെ എത്തി.
കഴിക്കാൻ തുടങ്ങിയിട്ടും അവള് വന്നില്ല. അച്ഛൻ ചോദിച്ചപ്പോൾ അമ്മ പറഞ്ഞു വീടുവരെ പോയെന്ന്. അത്യാവശ്യ സാധനങ്ങൾ എടുക്കാൻ പോയതാണെന്ന്.
അവളുടെ അഭാവത്തിൽ ഞാൻ മതിമറന്ന് ഭക്ഷണം കഴിച്ചു. കൈ കഴുകി വന്നതും കണ്ടത് ഗൗരി അമ്മയുടെയും അച്ഛന്റെയും കൂടെ ഇങ്ങോട്ട് വരുന്നതാണ്……മുഖം കൊച്ചു കുഞ്ഞുങ്ങളെ പോലെ വീർപ്പിച്ചുവച്ചിട്ടുണ്ട്.ഇനി ഇപ്പൊ എന്ത് പൊല്ലാപ്പും കൊണ്ടാണാവോ വരവ്.
******
കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് നാല് അഞ്ച് ദിവസം ആയിട്ടും എന്റെ വീട്ടിൽനിന്നും ആരും വന്നില്ല. എന്തിന് അത്യാവശ്യ സാധനങ്ങൾ പോലും കൊടുതുവിട്ടില്ല.
2 ദിവസം മുൻപ് ആദിയുടെ യാത്ര മുടക്കിയതിന് അവൻ രാത്രികളിൽ എല്ലാം ഓഫീസിൽ പോയി കിടക്കുകയാണ് ചെയ്തത്. അതോണ്ട് തന്നെ അച്ഛനും അമ്മകും എന്നോട് ദേഷ്യം ഉണ്ടെന്ന് കരുതി ഞാൻ അങ്ങോട്ട് ഒന്നും ചോദിക്കാൻ പോയില്ല.
ഇനിയും ആരെയും പ്രതീക്ഷിച്ച് നിൽക്കണ്ട കരുതി അമ്മയോട് പറഞ്ഞ് ഞാൻ വീട്ടിലോട്ടു പോന്നു. അത്യാവശ്യം കുറച്ച് സാധങ്ങളും എടുക്കാം കൂടെ അവരോടൊപ്പം നിൽക്കുകയും ചെയ്യാമെന്ന് വച്ചു.
പക്ഷേ വീട്ടിലെ കാര്യം എന്നെക്കാളും കഷ്ടമാണ്. നാട്ടുകാർ ഉള്ളതും ഇല്ലാത്തതും പറഞ്ഞ് നടക്കിണ്ട്ത്രേ….രമ്യ അവളുടെ ഇഷ്ടത്തിന് പോയതിനു എന്റെ അച്ഛനും അമ്മയും വരെ കാരണക്കാർ ആണുത്രെ…..നമ്മുടെ നാട്ടുകാർ അല്ലേ….എന്തേലും വിഷയം കിട്ടാൻ വേണ്ടി കാത്തിരിക്കുകയാണ്.
അതോണ്ട് തന്നെ എന്നോട് കുറച്ച് ദിവസത്തേയ്ക്ക് വീട്ടിലോട്ടു ചെല്ലണ്ട പറഞ്ഞു. അതും പോരാഞ്ഞ് ആശിച്ചു വീട്ടിലോട്ടു വന്ന എന്നെ ഒരു മണിക്കൂർ പോലും തികച്ച് അവിടെ നിർത്താതെ ആദിയുടെ വീട്ടിലോട്ടു പറഞ്ഞ് അയച്ചു.
കൂടെ അമ്മയും അച്ഛനും ഉണ്ടായിരുന്നു. വീട്ടിൽനിന്ന് വരുമ്പോൾ അവരോട് ഒത്തിരി ദേഷ്യപ്പെട്ടു. എന്റെ സങ്കടങ്ങൾ എങ്ങനേലും കുറയട്ടെ കരുതി.
????❤️❤️❤️❤️
❤️❤️❤️
Dear Victor,
Sangathi Kollallo… really entertaining
Good Work
Congratulations.
Best regards
Gopal.
Thanks gopal ❤❤❤❤❤
ആദിഗൗരി 3 അയച്ചു….
കുട്ടേട്ടൻ തിരക്കുകൾ കഴിയുമ്പോൾ publish ചെയും എന്ന് പ്രേതിഷിക്കുന്നു
Thanks for your support…?
അന്ത ഭയം ഇരുക്കണം?????
അടിപൊളി കഥ ബ്രോ ?
ഈ കഥ വായിച്ചു തീർന്നതെ അറിഞ്ഞില്ല അത്രക്ക് ഫീൽ ? ഒരുപാട് ചിരിക്കാനും പറ്റി
അടുത്ത പാർട്ട് പെട്ടെന്ന് ഇടു
❤️❤️❤️
Thanks ബ്രോ
പെട്ടന്ന് തരാം ഞായറാഴ്ച കിട്ടും