ഞങ്ങള് രണ്ടാളും ഓടി ബെഡ്ഡിലേക്ക് ചാടി വീണതും തലകൾ തമ്മിൽ കൂട്ടിയിടിച്ചു. ആദിയെ കൊല്ലാനുള്ള ദേഷ്യം വന്നു. പിന്നെ ഒന്ന് അടങ്ങി നെറ്റി ഉഴിഞ്ഞുകൊണ്ട് എഴുനേറ്റു. ആദിടെ അവസ്ഥയും ഏതാണ്ട് ഇങ്ങനെ തന്നെയാണ്.
“നോക്ക് ഗൗരി….ഇന്ന് ഞാൻ ഇവിടെ കിടക്കും”
ആദ്യമായിട്ടാണ് ആ കാട്ടുമാകാൻ എന്റെ പേര് വിളിക്കുന്നത്.അല്ലേൽ നീ… ഉണ്ടക്കണ്ണീ… എന്നൊക്കെയാ വിളിക്കാറ്.
ആദി എന്നെ ഗൗരി ന്നു വിളിച്ചതും എനിക്കാകെ കുളിരുകോരി.
“ഗൗരി ഓരോന്ന് ആലോചിച്ച് ഇരിക്കാതെ പട വെട്ടൂ…..”ഞാനെന്നോട് തന്നെ പറഞ്ഞു.
“ഇല്ല…. ആദ്യം ബെഡിൽ എത്തിയത് ഞാനാണ് അതോണ്ട് ഞാൻ കിടക്കും”
“ഇന്നലെ നീ കിടന്നില്ലേ. അപ്പോൾ ഇന്ന് ഞാൻ കിടക്കും.”
“അങ്ങനെ ഒരു നിയമം ഒന്നും ഇല്ലാലോ….”
ആദിയാകെ കുഴഞ്ഞ് മറിഞ്ഞ് ഇരിക്കാണ്.
“ഒരു കാര്യം ചെയ്യാം ഇന്ന് ഞാൻ കിടക്കും നാളെ നീ കിടന്നോ….അങ്ങനെ ഓരോ ദിവസവും മാറി മാറി കിടക്കാം….എങ്ങനെ????”
ഒന്ന് ആലോചിച്ചപ്പോൾ നല്ലതാണെന്ന് തോന്നി അല്ലേൽ എന്നും ഓടി എത്തേണ്ടി വരും.
“ഓകെ ഡീൽ. പിന്നെ വേറെ ഒരു കാര്യം ബെഡിൽ കിടക്കുന്ന ആൾ സോഫ കിടക്കാൻ പാകത്തിന് സെറ്റ് ചെയ്യണം ok!!!!”
“ok എന്നാൽ നീ പൊയ്ക്കോ…ഞാൻ ഒന്ന് കിടക്കട്ടെ”
“ഇൗ ഉടമ്പടി ഇന്നാണ് പ്രാബല്യത്തിൽ വരുന്നത്. സോ…ഇന്ന് ആദ്യം വന്ന ആൾ തന്നെ കിടക്കും”
“എന്നാല് സോഫ സെറ്റ് ആക്കി താ….”
ഞാൻ വിരിക്കാൻ ബെഡിൽ നിന്ന് എഴുന്നേറ്റതും ആ കാട്ടുമാക്കാൻ ബെഡിലേക്ക് എടുത്തുചാടി.
“ഡോ…താൻ….”
????



Dear Victor,
Sangathi Kollallo… really entertaining
Good Work
Congratulations.
Best regards
Gopal.
Thanks gopal




ആദിഗൗരി 3 അയച്ചു….
കുട്ടേട്ടൻ തിരക്കുകൾ കഴിയുമ്പോൾ publish ചെയും എന്ന് പ്രേതിഷിക്കുന്നു
Thanks for your support…?
അന്ത ഭയം ഇരുക്കണം?????
അടിപൊളി കഥ ബ്രോ ?
ഈ കഥ വായിച്ചു തീർന്നതെ അറിഞ്ഞില്ല അത്രക്ക് ഫീൽ ? ഒരുപാട് ചിരിക്കാനും പറ്റി
അടുത്ത പാർട്ട് പെട്ടെന്ന് ഇടു
Thanks ബ്രോ
പെട്ടന്ന് തരാം ഞായറാഴ്ച കിട്ടും