അസ്രേലിൻ്റെ പുത്രൻ 1 [FÜHRER] 495

അപ്പനു അറിയില്ലെടാ മോനെ എന്തു ചെയ്യണമെന്നു.. ലൂസിഫറിന്റെ വാക്കുകള്‍ അതാണ് എന്നെ കൂടുതല്‍ അലോസരപ്പെടുത്തുന്നത്… അവളുടെ ശക്തി എന്താണെന്നു നിനക്ക് അറിയാവുന്നതല്ലേ.. ആ കുട്ടിയുടെ ജനനം അത് എനിക്കും പ്രവചനാധീതമാണ്.

ഒന്നു മാത്രം എനിക്കറിയാം അവന്റെ ശക്തി അത് ആരാലും തടുക്കാന്‍ പറ്റാത്തതാണ്.. എന്റെ ശക്തി പോലും അവനു മുന്നില്‍ ക്ഷയിക്കും. മൈക്കിൾ ഞെട്ടി പിതാവിനെ നോക്കി. അവനാ വാക്കുകൾ വിശ്വസിക്കാനായില്ല.

അവളുടെ മകന്‍  അപ്പനു പോലും ആപത്താണെന്നാണോ അപ്പൻ പറയുന്നത്. അങ്ങനെ ഒരു സന്താനം അതു പിറക്കാന്‍ പാടില്ല അപ്പാ. മൈക്കിളിന്റെ ഉറച്ച വാക്കുകള്‍ കേട്ടു ദൈവം ഞെട്ടി അവനെ നോക്കി.

ഡാ മോനെ അതു വേണ്ടെടാ.. നമുക്കു കാത്തിരിക്കാം അവന്‍ പിറക്കട്ടെ.. ദൈവം മൈക്കിളിനു നേരെ ആശ്വസവാക്കുകള്‍ പറഞ്ഞു..

അപ്പാ അപ്പനു പോലും തടുക്കാനാവാത്ത ശക്തി അതു നമ്മുടെ പ്രതീക്ഷയക്കു വിരുദ്ധമാണെങ്കിലോ ഈ പ്രപഞ്ചത്തിന്റെയും ജീവജാലങ്ങളുടെയും നാശത്തിന് അതു വഴിവെക്കും.. അവരെ സംരക്ഷിക്കേണ്ട ചുമതല എനിക്കും അപ്പനും നമ്മള്‍ എല്ലാവര്‍ക്കുമുണ്ട്.. അതിനു ഭീഷണിയാകുന്ന ഒന്നിനേയും മൈക്കിള്‍ വെറുതേ വിടില്ല.. അതു സ്വന്തം പെങ്ങളുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞായാലും.

മോനേ മൈക്കിളേ.. ദൈവം അവനെ വിളിച്ചു.
എന്നാൽ ദൈവത്തിന്റെ പിന്‍വിളികള്‍ കേള്‍ക്കാതെ മൈക്കള്‍ അസ്രേലിനെ ലക്ഷ്യമാക്കി പറന്നു..

 

ദൂരെ മലമടക്കുകള്‍ക്കിടയില്‍ അസ്രേല്‍ ഏകാന്തയായിരിക്കുകയായിരുന്നു. അവളൂടെ ഉദരത്തില്‍ തുടിക്കുന്ന ജീവന്‍ അവള്‍ക്കും വിശ്വസിക്കാനാകുന്നതായിരുന്നില്ല.. ഓരോ നിമിഷവും തന്റെയുള്ളിലെ ജീവന്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു.. വീര്‍ത്തുന്തി വന്ന വയറില്‍ അവള്‍ വാത്സല്യത്തോടെ തലോടിയതും ആദ്യമായി കട്ടിയുടെ ചലനം അവള്‍ക്ക് അനുഭവപ്പെട്ടു..  ആ ചലനം അസ്രേലിന്റെ മുഖത്തു മന്ദഹാസം വിരിയിച്ചു. താൻ ഒരു അമ്മയാകാൻ പോകുന്നു എന്നത് അവളെ ആനന്ദത്തിലാഴ്ത്തി. അവൾ വയറിൽ തലോടി തൻ്റെ കുഞ്ഞിനോടു കിന്നാരം പറഞ്ഞു കൊണ്ടിരുന്നു.

37 Comments

  1. Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?

  2. adipoli..kidu aayittund…thudakkam vaayichapol thanne othiri ishtappettu….adutha partinayi waiting…

    1. Tnx bro
      ❤️❤️❤️❤️❤️

  3. ക്ലാസിക് റൈറ്റിങ്?.. മാസികയിൽ വരുന്ന നോവലുകളോട് ചേർത്ത് താരതമ്യം ചെയ്യാമ്പറ്റിയ കിടിലൻ പീസ്.. ഒത്തിരിയിഷ്ടം ?

    1. Tnx bro
      ❤️❤️❤️
      ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം

    2. Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?

  4. Tnx bro
    ❤️❤️❤️❤️

  5. Führer ബ്രോ,
    ഷാന പറഞ്ഞപ്പോൾ ഞാൻ ഇത്ര അങ്ങോട്ട് വിശ്വസിച്ചില്ല.
    ബ്രോയുടെ കഥ വായിച്ചപ്പോൾ ആണ് മനസ്സിലായത്,
    ക്ലാസിക്ക് കഥയുടെ മട്ടും ഭാവവും അതിലെ വിഷയം അതിലും കേമം, എഴുത്ത് സൂപ്പർ, കഥ ഒരു ട്രാക്കിലേക്ക് കടക്കാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, ഇനി എഴുത്ത് നിർത്തരുത്. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. പ്രീയപ്പെട്ട ജ്വാല,
      കമൻ്റ് വായിച്ച് സന്തോഷം തോന്നി. കഥയുടെ ഒരു ആമുഖം മാത്രമാണ് ഈ ഭാഗം. പ്രധാന കഥാപാത്രങ്ങൾ രംഗ പ്രവേശം ചെയാൻ ഇരിക്കുന്നതേയുള്ളൂ. അവ അടുത്ത ഭാഗങ്ങളിൽ പ്രതീക്ഷിക്കാം. ചില സ്വപ്നങ്ങളും ചില കാര്യങ്ങൾ വായിച്ചപ്പോൾ തോന്നിയ ആശയങ്ങളും കോർത്തിണക്കിയ കഥയാണ് അസ്രേലിന്റെ പുത്രൻ. അടുത്ത ഭാഗങ്ങൾ ഉടനേ പ്രതീക്ഷിക്കാം.

      സ്നേഹപൂർവം
      Führer
      ❤️❤️❤️

  6. അടുത്ത പാർട്ടോടെയെ ഒരു അഭിപ്രായം പറയാൻ പറ്റു

    1. ❤️❤️❤️❤️
      Adutha bagam udane post cheyum

  7. അതേ ബ്രോ
    ❤️❤️

    1. രൗദ്രം വായിച്ചിരുന്നു അടിപൊളി കഥ ആയിരുന്നു. അതുപോലുള്ള കഥകൾ എഴുതണം ബ്രോ ?

  8. അടിപൊളി.. ഒരുപാട് ഇഷ്‌ടയിട്ടോ.. കഥ ട്രാക്കിലേക്ക് വരുന്നത് അല്ലേ ഉള്ളൂ. അപോൾ അടുത്ത ഭാഗത്തിൽ കൂടുതൽ മനസിലാവും എന്ന് വിശ്വസിക്കുന്നു..
    അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. Tnx❤️❤️❤️
      കഥ തുടങ്ങുന്നേ ഉള്ളൂ. ഈ ഭാഗം ഒരു ആമുഖം പോലെയാണെന്ന് വേണമെങ്കിൽ പറയാം. പ്രധാന കഥാപാത്രങ്ങൾ വരുന്നതേയുള്ളൂ.

  9. ❤❤❤❤❤❤?????❤????????

    1. Tnx bro ❤️❤️❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro❤️❤️❤️

  11. Ɒ?ᙢ⚈Ƞ Ҡ???‐??

    Ennaa njan 3rd

    1. 4th എടോ

    2. കഥ വായിച്ചിട്ട് 4 ഇട്….

    3. ❤️❤️❤️❤️

    1. ❤️❤️❤️

    1. pappaaaa…..

      1. എന്താ മോനെ… ചുകല്ലെ

    2. ❤️❤️❤️

    1. ❤️❤️❤️

Comments are closed.