അസ്രേലിൻ്റെ പുത്രൻ 1 [FÜHRER] 495

അവളില്‍ നിന്നു മോചിതനാവാന്‍ മൈക്കിള്‍ തന്റെ ചിറകുകള്‍ വിടര്‍ത്തി പറക്കാന്‍ ശ്രമിച്ചു. ദേഷ്യം സഹിക്കവയ്യാതെ തന്റെ കൈയ്യില്‍ കിടന്നു പിടയുന്ന മൈക്കിളിനെ അവള്‍ അടുത്തുണ്ടായിരുന്ന വലിയ പാറയിലേക്കു വലിച്ചെറിഞ്ഞു.. അവന്‍ പാറയില്‍ ചെന്നിടിച്ചതും കൂറ്റന്‍ പാറ തകര്‍ന്നു പോയിരുന്നു..

പാറകഷ്ണങ്ങള്‍ക്കിടയില്‍ നിന്നു മൈക്കള്‍ എഴുനേറ്റു നിന്നു.. അസ്രേലെ നീ പറഞ്ഞതൊക്കെ നടക്കുമായിരിക്കാം.. ഒരു പക്ഷേ മറിച്ചാണു സംഭവിക്കുന്നതെങ്കില്‍ അപ്പനു പോലും തടുക്കാന്‍ കഴിയാത്തയാ ശക്തി എല്ലാം തച്ചുടക്കുമ്പോള്‍ കാവന്‍ക്കാരായ എനിക്ക് അതു കണ്ടു നില്‍ക്കാനാവില്ല.. ഇന്നു ചെയ്യേണ്ടത് അന്നു ചെയ്തിട്ടു കാര്യമില്ല..

ഞാന്‍ ചെയ്യുന്നതു പാപം ആയിരിക്കാം  നിന്നോടു ചെയ്യുന്ന അനീതിയായിരിക്കാം പക്ഷേ, രാജാവിന്റെ കാവല്‍ക്കാരനു അദ്ദേഹത്തിന്റെ സാമ്രാജ്യവും പ്രജകളെയും സംരക്ഷിച്ചേ മതിയാവൂ.. അത്രയും പറഞ്ഞു മൈക്കിള്‍ തന്റെ ആയുധം കൈയ്യിലേടുത്ത് അസ്രേലിനു നേരെ പറന്നു.

മൈക്കളിനെ നേരിടാന്‍ അവളും തയ്യാറായി നിന്നു.. പാഞ്ഞെത്തി അസ്രേലിന്റെ വയറിനു നേരെ മൈക്കിള്‍ പായിച്ച വാള്‍ അവള്‍ ബുദ്ധിപൂര്‍വം ഒഴിഞ്ഞുമാറി അവള്‍ തന്റെ ഇതരുതല മൂര്‍ഛയുള്ളവാള്‍കൊണ്ടു മൈക്കിനെ വെട്ടി..

അവന്റെ പടച്ചട്ടിയിലേക്കേറ്റ വെട്ടുകൊണ്ടു മൈക്കിളിന് ഒന്നും സംഭവിച്ചില്ലെങ്കിലും വെട്ടുകൊണ്ട ശക്തിയില്‍ അവന്റെ കാലുകള്‍ വേച്ചു പോയി.. വാഴാന്‍ പോയ മൈക്കിളിനെ അവള്‍ പിടിച്ചുയര്‍ത്തി നിലത്തേക്കടിച്ചു..

വീണ്ടും തന്നെ നിലത്തിട്ടു ചവിട്ടാന്‍ വന്ന അസ്രേലിന്റെ കാലില്‍ പിടിച്ചു വലിച്ച മൈക്കിള്‍ ഞൊടിയിടകൊണ്ട് ഉയര്‍ന്നു എഴുനേറ്റു അസ്രേലിനെ ചുറ്റിപ്പിടിച്ചു.. അവള്‍ക്കു തന്റെ ചിറകുകള്‍ വിവരിക്കാന്‍ പോലും കഴിയാത്ത വിധം മൈക്കിള്‍ പിടിമുറുക്കി..

അവള്‍ മൈക്കിളിന്റെ കൈയ്യില്‍ നിന്നു കുതറിമാറാന്‍ ശ്രമിച്ചെങ്കിലും ശ്രമങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരുന്നു..

അസ്രേലെ എനിക്കു നിന്നെ ഉപദ്രവിക്കണമെന്നില്ല.. നിന്റെ കുഞ്ഞിനെ മാത്രമാണ് എനിക്കു വേണ്ടത്.. അവന്‍ അവളുടെ കാതുകളില്‍ പറഞ്ഞ ശേഷം ഒരു കൈയ് ഉപയോഗിച്ചു തന്റെ അരയില്‍ നിന്നും കത്തി വിച്ചൂരി..

തന്റെയുള്ളില്‍ വളരുന്ന ജീവന്‍ മൈക്കിളിന്റെ കൈയ്കളാല്‍ അവസാനിക്കുമെന്ന ചിന്ത അവളെ ഭ്രാന്തു പിടിപ്പിച്ചു…അവള്‍ സര്‍വ ശക്തിയുമുപയോഗിച്ചു രക്ഷപെടാന്‍ ശ്രമിച്ചു… അവളുടെ പേശികളും ഞരമ്പുകളും വലിഞ്ഞു മുറുകി. ആ പ്രയക്‌നത്തിന്റെ ഫലമെന്നോണം അവളുടെ ഗര്‍ഭപാത്രത്തില്‍ നിന്നും അവനു ജന്‍മം കൊള്ളാനുള്ള സമയമായെന്നും അവള്‍ മനസിലക്കി.. അതവിളില്‍ ഭയം നിറഞ്ഞു.

37 Comments

  1. Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?

  2. adipoli..kidu aayittund…thudakkam vaayichapol thanne othiri ishtappettu….adutha partinayi waiting…

    1. Tnx bro
      ❤️❤️❤️❤️❤️

  3. ക്ലാസിക് റൈറ്റിങ്?.. മാസികയിൽ വരുന്ന നോവലുകളോട് ചേർത്ത് താരതമ്യം ചെയ്യാമ്പറ്റിയ കിടിലൻ പീസ്.. ഒത്തിരിയിഷ്ടം ?

    1. Tnx bro
      ❤️❤️❤️
      ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം

    2. Oru Hollywood Cinema kanunna feel.. adipoli aayitund… kidu..?

  4. Tnx bro
    ❤️❤️❤️❤️

  5. Führer ബ്രോ,
    ഷാന പറഞ്ഞപ്പോൾ ഞാൻ ഇത്ര അങ്ങോട്ട് വിശ്വസിച്ചില്ല.
    ബ്രോയുടെ കഥ വായിച്ചപ്പോൾ ആണ് മനസ്സിലായത്,
    ക്ലാസിക്ക് കഥയുടെ മട്ടും ഭാവവും അതിലെ വിഷയം അതിലും കേമം, എഴുത്ത് സൂപ്പർ, കഥ ഒരു ട്രാക്കിലേക്ക് കടക്കാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, ഇനി എഴുത്ത് നിർത്തരുത്. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. പ്രീയപ്പെട്ട ജ്വാല,
      കമൻ്റ് വായിച്ച് സന്തോഷം തോന്നി. കഥയുടെ ഒരു ആമുഖം മാത്രമാണ് ഈ ഭാഗം. പ്രധാന കഥാപാത്രങ്ങൾ രംഗ പ്രവേശം ചെയാൻ ഇരിക്കുന്നതേയുള്ളൂ. അവ അടുത്ത ഭാഗങ്ങളിൽ പ്രതീക്ഷിക്കാം. ചില സ്വപ്നങ്ങളും ചില കാര്യങ്ങൾ വായിച്ചപ്പോൾ തോന്നിയ ആശയങ്ങളും കോർത്തിണക്കിയ കഥയാണ് അസ്രേലിന്റെ പുത്രൻ. അടുത്ത ഭാഗങ്ങൾ ഉടനേ പ്രതീക്ഷിക്കാം.

      സ്നേഹപൂർവം
      Führer
      ❤️❤️❤️

  6. അടുത്ത പാർട്ടോടെയെ ഒരു അഭിപ്രായം പറയാൻ പറ്റു

    1. ❤️❤️❤️❤️
      Adutha bagam udane post cheyum

  7. അതേ ബ്രോ
    ❤️❤️

    1. രൗദ്രം വായിച്ചിരുന്നു അടിപൊളി കഥ ആയിരുന്നു. അതുപോലുള്ള കഥകൾ എഴുതണം ബ്രോ ?

  8. അടിപൊളി.. ഒരുപാട് ഇഷ്‌ടയിട്ടോ.. കഥ ട്രാക്കിലേക്ക് വരുന്നത് അല്ലേ ഉള്ളൂ. അപോൾ അടുത്ത ഭാഗത്തിൽ കൂടുതൽ മനസിലാവും എന്ന് വിശ്വസിക്കുന്നു..
    അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. Tnx❤️❤️❤️
      കഥ തുടങ്ങുന്നേ ഉള്ളൂ. ഈ ഭാഗം ഒരു ആമുഖം പോലെയാണെന്ന് വേണമെങ്കിൽ പറയാം. പ്രധാന കഥാപാത്രങ്ങൾ വരുന്നതേയുള്ളൂ.

  9. ❤❤❤❤❤❤?????❤????????

    1. Tnx bro ❤️❤️❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro❤️❤️❤️

  11. Ɒ?ᙢ⚈Ƞ Ҡ???‐??

    Ennaa njan 3rd

    1. 4th എടോ

    2. കഥ വായിച്ചിട്ട് 4 ഇട്….

    3. ❤️❤️❤️❤️

    1. ❤️❤️❤️

    1. pappaaaa…..

      1. എന്താ മോനെ… ചുകല്ലെ

    2. ❤️❤️❤️

    1. ❤️❤️❤️

Comments are closed.