അവൾ [Neethu M Babu] 120

Views : 6692

അവൾ

Author : Neethu M Babu

 

ആരാണ് കണ്ണിലേക്ക് നിറങ്ങൾ കോരി ഒഴിച്ചത്… പച്ച… മഞ്ഞ,ചുവപ്പ്… മുഴുവൻ നിറങ്ങളും കണ്ണിനു ചുറ്റും തത്തി കളിക്കുന്നുണ്ടല്ലോ… സ്വപ്നം ആണെന്നാണ് ആദ്യം കരുതിയത്… കണ്ണ് വലിച്ചുതുറന്നു നോക്കി… ഇല്ല നിറങ്ങൾ മായുന്നില്ല … കണ്ണിനു മുന്നിൽ തന്നെ ഉണ്ട്… എന്താണിങ്ങനെ? സ്ഥലകാല ബോധം വീണ്ടു കിട്ടാൻ കുറച്ചു സമയം എടുത്തു. മഴ മാറിയിരിക്കുന്നു. കാറിന്റെ വിന്ഡോ ഗ്ലാസിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികളിലൂടെ വെയിൽ ഒരു മഴവില്ലുമായിട്ടാണ് കണ്ണിൽ വന്നു പതിക്കുന്നത്. പണ്ട് ഫിസിക്സ് ക്‌ളാസിൽ പഠിച്ച നിറങ്ങൾ ഏഴും ഉണ്ടോ എന്ന് വെറുതെ എണ്ണി നോക്കി … വയലറ്റ്… ഇൻഡിഗോ… ബ്ലൂ… ഗ്രീൻ…

” സാർ ഉണർന്നോ?” എണ്ണം തെറ്റിച്ചു കൊണ്ടായിരുന്നു ഡ്രൈവറുടെ ചോദ്യം. റിയർവ്യൂ മിററിലൂടെ തന്നെ നോക്കിയിരിക്കുന്ന അയാളുടെ കണ്ണുകൾ കാണാം… മറുപടി ഒരു മൂളലിൽ ഒതുക്കി. എയർപോർട്ടിൽ നിന്ന് വണ്ടിയിൽ കയറുമ്പോൾ മഴ തകർത്തുപെയ്യുകയായിരുന്നു. പ്രീ പെയ്ഡ് ടാക്സി ബുക്ക് ചെയ്തു കയറി ഇരുന്നതേ ഓർമ്മയുള്ളൂ. എപ്പോഴാണ് മഴ തോർന്നത്… എപ്പോഴാണ് ഉറങ്ങി പോയത്… ആവോ… എവിടെ എത്തി എന്നറിയാൻ പുറത്തേക്ക് നോക്കി. വണ്ടി ഒരു പാലത്തിലേക്ക് കയറുകയാണ്. കുറച്ചു മുൻപിലായി മെട്രോ സ്റ്റേഷൻ കാണാം. ആലുവ എത്തുന്നതെ ഉള്ളു.

“വെയിൽ കാണുന്നുണ്ടല്ലോ… മഴ മാറി എന്ന് തോന്നുന്നു.” എന്തെങ്കിലും സംസാരിക്കാം എന്ന് കരുതിയാണ് ഡ്രൈവറോട് ചോദിച്ചത്.

“ഇത് കുറച്ചു സമയത്തേക്കേ ഉണ്ടാകൂ സാർ… മൂന്നാലു ദിവസത്തിനിടയിൽ ആദ്യമായിട്ടാ സൂര്യനെ ഒന്ന് പുറത്തു കാണുന്നത്. ഇനിയും നാലഞ്ച് ദിവസത്തേക്ക് കനത്ത മഴ ആയിരിക്കുമെന്നാ കാലാവസ്ഥാ മുന്നറിയിപ്പ്. ഇങ്ങനെ പോയാൽ കഴിഞ്ഞ വർഷത്തെ പോലെ ആലുവ മുങ്ങുമെന്നാ തോന്നുന്നത്”.

വല്ലാത്ത ആശങ്ക നിഴലിക്കുന്നുണ്ടായിരുന്നു അയാളുടെ ശബ്ദത്തിൽ. അതിനും മറുപടി പറഞ്ഞില്ല. താനൊരു അരസികനാണെന്നു അയാൾക്ക് തോന്നിക്കാണണം. പെയ്തു തോർന്ന മഴയുടെ ശക്തി മനസിലാക്കി തന്നുകൊണ്ടു റോഡിലൂടെ വെള്ളം പരന്നൊഴുകുന്നുണ്ട്. പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു നോക്കി. എയർ പ്ലെയിൻ മോഡ് മാറ്റാൻ മറന്നു പോയിരിക്കുന്നു. മാറ്റിയതും നോട്ടിഫിക്കേഷൻ ബാറിലേക്ക് മെസ്സേജുകൾ എത്തി നോക്കാൻ തുടങ്ങി. ഒരു വാട്സ്ആപ് മെസ്സേജിൽ ആണ് കണ്ണുടക്കിയത്.

Recent Stories

The Author

Neethu M Babu

19 Comments

  1. Mattoruthantte pennine swanthamakkaan agrahikapolum cheyyarth ennaanu ente orith…. pakshe suhruthinodu pranayam thonnanum chance und…. manushyararum ore pole janikunnillalo kuravukal katti enakalde manasil confusion indakarth aarum ennanu ente vere orith…. story oru thiricharivaanu namade swantha property evde thappi aayaalum kandethikonam allel ethe pole pozhel veenu chavendivarum….✌😄

  2. Bro njan love failure story adikam vayikarill…..adukondu vaykunillaa..chillapol chilla ormakal varumm athanuu…….

    1. ഒന്ന് വായിച്ചു നോക്ക് മാഷേ

  3. ❤️❤️

  4. Super bro
    ✍️✍️👌👌

  5. കൊള്ളാം ❤️
    “പ്രണയം എന്നാൽ സ്വന്തമാക്കാൻ വേണ്ടി മാത്രമുള്ളതല്ലല്ലോ”

    ഏറെ ഇഷ്ടപ്പെട്ട വരികള്‍

    കുറവുകള്‍ പറയാന്‍ ഒന്നും കണ്ടില്ല പക്ഷേ എവിടെയോ അവരെ ഒന്നിപ്പിക്കാം എന്ന് തോന്നി

    1. സ്നേഹം

    2. സ്നേഹം 😊

  6. അവസാനം ശരിയായില്ല
    ആരംഭത്തില് ഉള്ള ഒഴുക്ക് നഷ്ടപ്പെട്ടൂ

    1. ഇനി ശ്രെദ്ധിക്കാം 😊

  7. കാളിദാസൻ

    നന്നായിരുന്നു. . കുറവുകൾ ഒന്നും തന്നെ ഞാൻ കണ്ടില്ല..
    അല്ലേലും ഏറെ കുറവുകൾ ഉള്ള ഞാൻ എങ്ങനെയാ മറ്റൊരാളുടെ കുറവുകളെ കണ്ടെത്തുന്നത്.

    അഭിനന്ദനങ്ങളും ആശംസകളും മാത്രം നേരുന്നു.
    തുടർന്നും എഴുതുക. നല്ല നല്ല ഭാവനകൾ ഇനിയും ഈ തൂലികയിൽ വിരിയട്ടെ.
    സ്നേഹത്തോടെ കാളിദാസൻ. ❤️

    1. സ്നേഹം മാത്രം

    2. എങ്ങനെ ആണ് ഇതിൽ ലോഗിൻ ചെയ്തത്

      1. കാളിദാസൻ

        Dp ഇടുന്നത് ആണോ ഉദ്ദേശിച്ചത്.
        അതിന് login ചെയ്യേണ്ട ആവശ്യം ഇല്ല. ഇവിടെ ഓഥേഴ്‌സ് ലിസ്റ്റിൽ വന്നാൽ മാത്രമേ login ചെയ്യാൻ സാധിക്കുകയുള്ളു.

        അതിന് മിനിമം 5 കഥയോ അല്ലെങ്കിൽ ഒരു കഥയുടെ 5 പാർട്ടോ പബ്ലിഷ് ചെയ്യണം.

        Dp വെക്കാൻ ആണെങ്കിൽ word press എന്നൊരു app ഉണ്ട്. അത് play സ്റ്റോറിൽ available ആണ്. അതിൽ ഇവിടെ യൂസ് ചെയ്യുന്ന മെയിൽ id ഉപയോഗിച്ച് login ചെയ്യുക. എന്നിട്ട് അവിടെ dp ഇട്ടാൽ ഇവടെയും അത്‌ തന്നെ വരും

        1. അതല്ല ഞാൻ ഇതിൽ sign in ചെയ്തിട്ടില്ല അത് എങ്ങനെ ആണെന്ന് അറിയില്ല

          1. 5 കഥ എഴുതി കഴിഞ്ഞ് adminu message അയക്കണം ബാക്കി അറിയില്ല

  8. എഴുത്ത് ആസ്വാദകരമായിരുന്നു… ❤

    ‘എപ്പോഴെങ്കിലും നമുക്കിടയിലെ മണൽത്തിട്ടകൾ ഭേദിച്ചു ഞാൻ നിന്നിലേക്ക് ഒഴുകും’ പ്രണയത്തിന്റെ തീവ്രത മനസിലാക്കാൻ ഈ വരികൾ സഹായിച്ചു…❤

    പിന്നെ ക്ലാരയും ജയദേവനും അല്ല ക്ലാരയും ജയകൃഷ്ണനും ആണ് 😍

    1. സ്നേഹം 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com