അവൾ [Neethu M Babu] 120

തിരിഞ്ഞു നോക്കുമ്പോൾ ഇളകിമറിയുന്ന ആൾകൂട്ടത്തിനിടയിലൂടെ നടന്നു മറയുന്ന നീല വെളിച്ചം. ഒരുവട്ടം മുന്നിലേക്കൊന്നു നോക്കി, മനോജും കൈലാസും വേറൊരു ലോകത്തിലാണ്.അവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു തോന്നി. നിള പോയ വഴിയേ ഇറങ്ങി നടന്നു.

റോഡിനു സൈഡിലെ പുല്തകിടിയിലേക്ക് അവൾ ഇരുന്നു.

“എന്ത്പറ്റി” അടുത്തേക്ക് ചെന്ന് ചോദിച്ചു. തന്നോട് എന്തിനാ പറയുന്നത് എന്ന് ചോദിക്കുമോ എന്ന പേടി ഉണ്ടായിരുന്നെങ്കിലും രണ്ടും കല്പിച്ചു ചോദിച്ചതാണ്. രണ്ടു നിമിഷം മുഖത്തേക്ക് അവൾ സൂക്ഷിച്ചു നോക്കി.

“എന്നെ ഒന്ന് ഹോസ്റ്റലിൽ കൊണ്ടാക്കാമോ…” അപ്രതീക്ഷിതമായ ചോദ്യമായിരുന്നു. വല്ലാത്ത തളർച്ച ഉണ്ടായിരുന്നു അവളുടെ ശബ്ദത്തിന്. ആദ്യം ഒന്ന് പകച്ചെങ്കിലും തലകുലുക്കി സമ്മതിച്ചു. വണ്ടിയുടെ കീ മനോജിന്റെ കയ്യിലാണ്.

“ചാവി ഫ്രണ്ടിന്റെ കയ്യിലാണ്… വാങ്ങിയിട്ട് വരട്ടെ.”

“വേണ്ട… നടന്നു പോകാം…” അത് തന്നെയാണ് നല്ലതെന്നു തോന്നി. പാർക്ക് സെന്ററിന് സൈഡിലെ സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് നടന്നു.

“എന്ത് പറ്റി… താനാകെ അപ്സെറ്റ് ആണന്നു തോന്നുന്നല്ലോ. “

“അപ്സെറ്റ് ഒന്നും അല്ല… തല പിളർന്നു പോകുന്ന പോലെ വേദനിക്കുന്നു… ഉച്ചത്തിൽ ഉള്ള ശബ്ദത്തിന്റെ ആകും… രണ്ടു ദിവസം മുൻപ് പനി മാറിയതേ ഉള്ളു… പരിപാടി കാണാൻ ഉള്ള ആവേശത്തിൽ അത് മറന്നു.”ചിരിച്ചു കൊണ്ടാണവൾ പറഞ്ഞത്.

“ഊം. “

“തന്റെ പേരെന്താ?”

“അർജുൻ… പേരുപോലും അറിയാത്തവരോടാണോ സഹായം ചോദിക്കുന്നത്? “

അവൾ ഒന്ന് പുഞ്ചിരിച്ചു.

മെയിൻ ഗേറ്റ് എത്താറായിരിക്കുന്നു. ഒന്നുരണ്ടു ബൈക്കുകൾ അങ്ങോട്ടു പോകുന്നത് ഒഴിച്ചാൽ വഴി ഏറെക്കുറെ വിജനമാണ്. മെയിൻ ഗേറ്റും ബൈപാസും കഴിഞ്ഞു. കുറച്ചു അപ്പുറത്തായി സുലൈമാനികടയുടെ ബോർഡ് കാണാം.

19 Comments

  1. Mattoruthantte pennine swanthamakkaan agrahikapolum cheyyarth ennaanu ente orith…. pakshe suhruthinodu pranayam thonnanum chance und…. manushyararum ore pole janikunnillalo kuravukal katti enakalde manasil confusion indakarth aarum ennanu ente vere orith…. story oru thiricharivaanu namade swantha property evde thappi aayaalum kandethikonam allel ethe pole pozhel veenu chavendivarum….✌?

  2. Bro njan love failure story adikam vayikarill…..adukondu vaykunillaa..chillapol chilla ormakal varumm athanuu…….

    1. ഒന്ന് വായിച്ചു നോക്ക് മാഷേ

  3. ❤️❤️

  4. Super bro
    ✍️✍️??

  5. കൊള്ളാം ❤️
    “പ്രണയം എന്നാൽ സ്വന്തമാക്കാൻ വേണ്ടി മാത്രമുള്ളതല്ലല്ലോ”

    ഏറെ ഇഷ്ടപ്പെട്ട വരികള്‍

    കുറവുകള്‍ പറയാന്‍ ഒന്നും കണ്ടില്ല പക്ഷേ എവിടെയോ അവരെ ഒന്നിപ്പിക്കാം എന്ന് തോന്നി

    1. സ്നേഹം

    2. സ്നേഹം ?

  6. അവസാനം ശരിയായില്ല
    ആരംഭത്തില് ഉള്ള ഒഴുക്ക് നഷ്ടപ്പെട്ടൂ

    1. ഇനി ശ്രെദ്ധിക്കാം ?

  7. കാളിദാസൻ

    നന്നായിരുന്നു. . കുറവുകൾ ഒന്നും തന്നെ ഞാൻ കണ്ടില്ല..
    അല്ലേലും ഏറെ കുറവുകൾ ഉള്ള ഞാൻ എങ്ങനെയാ മറ്റൊരാളുടെ കുറവുകളെ കണ്ടെത്തുന്നത്.

    അഭിനന്ദനങ്ങളും ആശംസകളും മാത്രം നേരുന്നു.
    തുടർന്നും എഴുതുക. നല്ല നല്ല ഭാവനകൾ ഇനിയും ഈ തൂലികയിൽ വിരിയട്ടെ.
    സ്നേഹത്തോടെ കാളിദാസൻ. ❤️

    1. സ്നേഹം മാത്രം

    2. എങ്ങനെ ആണ് ഇതിൽ ലോഗിൻ ചെയ്തത്

      1. കാളിദാസൻ

        Dp ഇടുന്നത് ആണോ ഉദ്ദേശിച്ചത്.
        അതിന് login ചെയ്യേണ്ട ആവശ്യം ഇല്ല. ഇവിടെ ഓഥേഴ്‌സ് ലിസ്റ്റിൽ വന്നാൽ മാത്രമേ login ചെയ്യാൻ സാധിക്കുകയുള്ളു.

        അതിന് മിനിമം 5 കഥയോ അല്ലെങ്കിൽ ഒരു കഥയുടെ 5 പാർട്ടോ പബ്ലിഷ് ചെയ്യണം.

        Dp വെക്കാൻ ആണെങ്കിൽ word press എന്നൊരു app ഉണ്ട്. അത് play സ്റ്റോറിൽ available ആണ്. അതിൽ ഇവിടെ യൂസ് ചെയ്യുന്ന മെയിൽ id ഉപയോഗിച്ച് login ചെയ്യുക. എന്നിട്ട് അവിടെ dp ഇട്ടാൽ ഇവടെയും അത്‌ തന്നെ വരും

        1. അതല്ല ഞാൻ ഇതിൽ sign in ചെയ്തിട്ടില്ല അത് എങ്ങനെ ആണെന്ന് അറിയില്ല

          1. 5 കഥ എഴുതി കഴിഞ്ഞ് adminu message അയക്കണം ബാക്കി അറിയില്ല

  8. എഴുത്ത് ആസ്വാദകരമായിരുന്നു… ❤

    ‘എപ്പോഴെങ്കിലും നമുക്കിടയിലെ മണൽത്തിട്ടകൾ ഭേദിച്ചു ഞാൻ നിന്നിലേക്ക് ഒഴുകും’ പ്രണയത്തിന്റെ തീവ്രത മനസിലാക്കാൻ ഈ വരികൾ സഹായിച്ചു…❤

    പിന്നെ ക്ലാരയും ജയദേവനും അല്ല ക്ലാരയും ജയകൃഷ്ണനും ആണ് ?

    1. സ്നേഹം ?

Comments are closed.