അവൾ [Neethu M Babu] 120

കടവാവലുകൾ തല കീഴായി തൂങ്ങി കിടക്കുന്നു. ഇവറ്റകൾ എന്തിനാണിങ്ങനെ തല കീഴായി തൂങ്ങി കിടക്കുന്നത്? ഇനി ഭൂമി എപ്പോഴും കണ്ടു കൊണ്ടിരിക്കാനുള്ള ദൈവത്തിന്റെ സി സി ടി വി കാമറകൾ ആണോ ?ഏത് ദൈവം ? ലുക്ക് കൊണ്ട് യുക്തന്മാരുടെ ദൈവമായ ഡിങ്കന്റെ അവതാരമാകാനാണു സാധ്യത… ഉവ്വ്. അത് തന്നെയാണ് ചുവന്ന ജെട്ടിയിട്ട ഡിങ്കനെ പോലെ തന്നെയുണ്ട് അവരെ കണ്ടാൽ. ഒരു പ്രപഞ്ച സത്യം കണ്ടെത്തിയ സന്തോഷത്തിൽ ശ്കതരിൽ ശക്തൻ ഡിങ്കൻ അതാ മരത്തിൽ തൂങ്ങി കിടക്കുന്നു എന്ന് വിളിച്ചു കൂവണം എന്ന് തോന്നി.

“എന്താ ഇവിടെ പരിപാടി?” ചോദ്യം കേട്ട് തിരിഞ്ഞു നോക്കി. ശാന്തിയാണ്,കൂടെ മനോജും കൈലാസുമുണ്ട്.മറുപടി പറഞ്ഞില്ല കയ്യിൽ ഇരുന്ന കപ്പുയർത്തി കാണിച്ചു.

“പാർക്ക് ക്ലബ്ബിൽ പെയിന്റിംഗ് എക്സിബിഷൻ നടക്കുന്നുണ്ട്… വാ…പോയി നോക്കിയിട്ട് വരാം. ഈ ചൂടത്തിരിക്കുന്നതിനേക്കാൾ നല്ലത് അതാണ്.” കൈലാസിന്റെ വാക്കുകളിൽ എപ്പോഴും ഒരാജ്ഞ ഉണ്ടാകും. ട്രൈനിംഗ് മാനേജുരുടെ സ്ഥായീ ഭാവം. അവർക്കോപ്പം പുറത്തേക്ക് നടന്നു.

ക്ലബ്ബിന്റെ ചുവരുകളിൽ നിറങ്ങളുടെ പൂരമാണെന്നു തോന്നി. ടെക്കികളിൽ ഇത്രയൂം കലാവാസനകൾ ഉള്ളവരൊക്കെ ഉണ്ടോ എന്ന കൈലാസിന്റെ ചോദ്യത്തിൽ ‘ഉണ്ട്, വന്നത് കാര്യമായി’ എന്ന ധ്വനി. ചിത്രങ്ങൾക്കിടയിലൂടെ നടക്കുമ്പോഴാണ് ഒരു ചിത്രത്തിൽ കണ്ണുടക്കിയത്. കറുപ്പ് ബാക്ക്ഗ്രൗണ്ടിൽ വെള്ള ഫ്രോക്കും വെള്ള ഷൂസും ഇട്ടു നിൽക്കുന്ന ഒരു ചെറിയ പെൺകുട്ടി. ഒരു കൈ കൊണ്ട് തലയിൽ വച്ചിരിക്കുന്ന പാകമല്ലാത്ത തൊപ്പി വീണുപോകാതെ പിടിച്ചിട്ടുണ്ട്. മറ്റേ കയ്യിൽ ആർക്കോ കൊടുക്കുവാനെന്നവണ്ണം പിടിച്ചിരിക്കുന്ന കുറച്ചു ചുവന്ന പൂക്കൾ. നിറങ്ങൾ കോരി ഒഴിച്ച് വച്ചിരുന്ന ചിത്രങ്ങൾക്കിടയിൽ 3 നിറങ്ങൾ കൊണ്ടൊരു ചിത്രം. അതുകൊണ്ടാകണം അതിനോടൊരിഷ്ടം തോന്നിയത്. അടിയിലായി ആർട്ട് ബൈ എൻ എസ് എന്നെഴുതിയിട്ടുണ്ട്.

“എന്താണീ എൻ എസ്സ് ?” ചോദിച്ചത് കൂടെ ഉള്ളവരോടാണെങ്കിലും ഉത്തരം കിട്ടിയത് പിറകിൽ നിന്നാണ്.

“നിള …നിളാ സുബ്രമണ്യൻ.”

നിറയെ വെള്ള പൂക്കൾ ഉള്ള കടും ചുവപ്പു ചുരിദാറാണ് ആദ്യം കണ്ണിൽ പെട്ടത്. കുഞ്ഞു മുഖവും കുഞ്ഞു കണ്ണുകളുമുള്ള ഒരു പെൺകുട്ടി.

“ഇത് എന്റെ പെയിന്റിംഗ് ആണ്.” അവൾ പറഞ്ഞു.

“നന്നായിട്ടുണ്ട്.” ഒറ്റവാക്കിൽ ഒതുക്കി മറുപടി.

അഭിനന്ദനം ഒരു ചിരി കൊണ്ട് സ്വീകരിച്ചവൾ പിറകിലേക്ക് മാറി. ഓഫീസിൽ നിന്ന് ഇറങ്ങിയതിനു ശേഷം ഒരുപാട് നേരമായി എന്ന് മനോജിന്റെ ഓർമപ്പെടുത്തൽ കൊണ്ടാണ് തിരിച്ചു നടന്നത്. നടക്കുന്നതിനിടയിൽ ഒന്ന് തിരിഞ്ഞു നോക്കി,ചിത്രത്തിലെ പെൺകുട്ടിയുടെ കയ്യിലെ ചുവന്ന പൂക്കളിൽ നിന്ന് പടർന്നിറങ്ങിയ ചുവപ്പാണ് അവളുടെ ഡ്രെസ്സിനെന്നു തോന്നി. “പ്രണയത്തിനും വിപ്ലവത്തിനും ചുവപ്പു നിറമാണ്”… എവിടെയോ വായിച്ചു മറന്ന വാക്കുകൾ എന്തുകൊണ്ടോ മനസിലേക്ക് ഓടിയെത്തി.അതവിടെ കഴിഞ്ഞു.നിള അവളുടെ വഴിക്ക് ഒഴുകിപോയി. ഞങ്ങൾ ഞങ്ങളുടെ വഴിക്കും. പക്ഷെ കാലം എന്താണ് നമുക്ക് വേണ്ടി കരുതി വച്ചിരിക്കുന്നത് എന്ന് പറയാൻ കഴിയില്ലല്ലോ

19 Comments

  1. Mattoruthantte pennine swanthamakkaan agrahikapolum cheyyarth ennaanu ente orith…. pakshe suhruthinodu pranayam thonnanum chance und…. manushyararum ore pole janikunnillalo kuravukal katti enakalde manasil confusion indakarth aarum ennanu ente vere orith…. story oru thiricharivaanu namade swantha property evde thappi aayaalum kandethikonam allel ethe pole pozhel veenu chavendivarum….✌?

  2. Bro njan love failure story adikam vayikarill…..adukondu vaykunillaa..chillapol chilla ormakal varumm athanuu…….

    1. ഒന്ന് വായിച്ചു നോക്ക് മാഷേ

  3. ❤️❤️

  4. Super bro
    ✍️✍️??

  5. കൊള്ളാം ❤️
    “പ്രണയം എന്നാൽ സ്വന്തമാക്കാൻ വേണ്ടി മാത്രമുള്ളതല്ലല്ലോ”

    ഏറെ ഇഷ്ടപ്പെട്ട വരികള്‍

    കുറവുകള്‍ പറയാന്‍ ഒന്നും കണ്ടില്ല പക്ഷേ എവിടെയോ അവരെ ഒന്നിപ്പിക്കാം എന്ന് തോന്നി

    1. സ്നേഹം

    2. സ്നേഹം ?

  6. അവസാനം ശരിയായില്ല
    ആരംഭത്തില് ഉള്ള ഒഴുക്ക് നഷ്ടപ്പെട്ടൂ

    1. ഇനി ശ്രെദ്ധിക്കാം ?

  7. കാളിദാസൻ

    നന്നായിരുന്നു. . കുറവുകൾ ഒന്നും തന്നെ ഞാൻ കണ്ടില്ല..
    അല്ലേലും ഏറെ കുറവുകൾ ഉള്ള ഞാൻ എങ്ങനെയാ മറ്റൊരാളുടെ കുറവുകളെ കണ്ടെത്തുന്നത്.

    അഭിനന്ദനങ്ങളും ആശംസകളും മാത്രം നേരുന്നു.
    തുടർന്നും എഴുതുക. നല്ല നല്ല ഭാവനകൾ ഇനിയും ഈ തൂലികയിൽ വിരിയട്ടെ.
    സ്നേഹത്തോടെ കാളിദാസൻ. ❤️

    1. സ്നേഹം മാത്രം

    2. എങ്ങനെ ആണ് ഇതിൽ ലോഗിൻ ചെയ്തത്

      1. കാളിദാസൻ

        Dp ഇടുന്നത് ആണോ ഉദ്ദേശിച്ചത്.
        അതിന് login ചെയ്യേണ്ട ആവശ്യം ഇല്ല. ഇവിടെ ഓഥേഴ്‌സ് ലിസ്റ്റിൽ വന്നാൽ മാത്രമേ login ചെയ്യാൻ സാധിക്കുകയുള്ളു.

        അതിന് മിനിമം 5 കഥയോ അല്ലെങ്കിൽ ഒരു കഥയുടെ 5 പാർട്ടോ പബ്ലിഷ് ചെയ്യണം.

        Dp വെക്കാൻ ആണെങ്കിൽ word press എന്നൊരു app ഉണ്ട്. അത് play സ്റ്റോറിൽ available ആണ്. അതിൽ ഇവിടെ യൂസ് ചെയ്യുന്ന മെയിൽ id ഉപയോഗിച്ച് login ചെയ്യുക. എന്നിട്ട് അവിടെ dp ഇട്ടാൽ ഇവടെയും അത്‌ തന്നെ വരും

        1. അതല്ല ഞാൻ ഇതിൽ sign in ചെയ്തിട്ടില്ല അത് എങ്ങനെ ആണെന്ന് അറിയില്ല

          1. 5 കഥ എഴുതി കഴിഞ്ഞ് adminu message അയക്കണം ബാക്കി അറിയില്ല

  8. എഴുത്ത് ആസ്വാദകരമായിരുന്നു… ❤

    ‘എപ്പോഴെങ്കിലും നമുക്കിടയിലെ മണൽത്തിട്ടകൾ ഭേദിച്ചു ഞാൻ നിന്നിലേക്ക് ഒഴുകും’ പ്രണയത്തിന്റെ തീവ്രത മനസിലാക്കാൻ ഈ വരികൾ സഹായിച്ചു…❤

    പിന്നെ ക്ലാരയും ജയദേവനും അല്ല ക്ലാരയും ജയകൃഷ്ണനും ആണ് ?

    1. സ്നേഹം ?

Comments are closed.