അവൾ [Neethu M Babu] 120

പെൺകുട്ടി… വെളുത്ത ഫ്രോക്കും വലിയ വെള്ള തൊപ്പിയും ഉള്ള കുഞ്ഞു പെൺകുട്ടി. അവൾക്ക് നിളയുടെ മുഖമല്ലേ ? അവൾ അടുത്തേക്ക് നീന്തി വരുന്നു.അവളുടെ തൊപ്പി ഊർന്നു വീണിരിക്കുന്നു… അതിൽ നിന്ന് ചുറ്റും നിറങ്ങൾ പരക്കുന്നു… ഇതായിരുന്നോ നിന്റെ സ്വപ്നങ്ങൾ… ഇത്രയും നിറങ്ങൾ… നിറങ്ങൾ എല്ലാം ചേർന്നൊരു കാളിയനെ വരയ്ക്കുന്നുണ്ടോ…. നിളാ… ഉറക്കെ വിളിച്ചു… വായ്ക്കുള്ളിലേക്ക് വെള്ളം ഇരച്ചു കയറുന്നു… കൂടുതൽ ആഴങ്ങളിലേക്ക്… നിറങ്ങൾ എല്ലാം ചേർന്ന് വീണ്ടും കറുപ്പാകുന്നു…

“എപ്പോഴെങ്കിലും നമുക്കിടയിലെ മണൽത്തിട്ടകൾ ഭേദിച്ചു ഞാൻ നിന്നിലേക്ക് ഒഴുകും.” ആരാണത് പറയുന്നത്… ഒന്നും കാണാൻ പറ്റുന്നില്ലാല്ലോ… ചുറ്റും കറുപ്പുമാത്രം…

വീണ്ടും ഉറക്കെ വിളിച്ചു നോക്കി… നിളാ… നിളാ… അവൾ കേട്ടുകാണുമോ …

( ദയവായി അഭിപ്രായങ്ങൾ രേഖപ്പെടുത്തുക,, എന്നിലെ കുറവുകളെ പറഞ്ഞു തരിക ?)