അവൾ [Neethu M Babu] 120

“വെയർ ആർ യൂ ” തുറന്നു വായിച്ചില്ല. റീഡ് ടിക്ക് കാണണ്ട. എന്തോ ഓർമ്മ വന്നത് പോലെ പെട്ടെന്ന് സൈഡിലേക്ക് നോക്കി.
ഇല്ല… വിൻഡോ ഗ്ലാസിൽ വെയിൽ മഴവില്ലു വരയ്ക്കുനില്ല. ഡ്രൈവർ പറഞ്ഞത് പോലെ വെയിൽ മാറി ഇരിക്കുന്നു. എടുത്തൊഴിച്ചത് പോലെ മഴ വീണ്ടും പെയ്യാൻ തുടങ്ങി. നിറങ്ങൾ… മഴ.. .അവൾ.. .വാതിൽപ്പടിയിൽ മറഞ്ഞുനിന്നെത്തി നോക്കുന്ന ഒരു നാണക്കാരിയെ പോലൊരു ചിരി ചുണ്ടിന്റെ അറ്റത്തു വന്നെത്തി നോക്കിയിട്ട് പോയി. മെട്രോയുടെ തൂണുകളിലെ പരസ്യത്തിൽ ഇരുന്നു ചിരിക്കുന്ന പെൺകുട്ടിക്ക് അവളുടെ ഛായ ഉണ്ടോ ? പിറകിലേക്ക് ഓടുന്ന മെട്രോ തൂണുകൾക്കൊപ്പം ഓർമകളും പിറകിലേക്ക് ഓടി തുടങ്ങി.

നാലു വർഷങ്ങൾക്ക് മുൻപാണ്. തിരുവനംന്തപുരത്തെ ടെക്നോപാർക്ക് കാലം.

ചൂട് സഹിക്കാതെയാണ് മോണിറ്ററിൽ നിന്ന് തല ഉയർത്തി നോക്കിയത്. എന്താണിത്..?ഏ സി വർക്ക് ചെയ്യുന്നില്ലേ ? കുറച്ചു മുൻപിലായി ഹസീന അജുവിനോട് കത്തി വച്ചുകൊണ്ടു നിൽക്കുന്നുണ്ട്.

“ഹസീനാ..അഡ്മിനിൽ വിളിച്ചു ഏ സി വർക്ക് ചെയ്യുന്നില്ലെന്നു പറയാമോ ?” കുറച്ചു ഉച്ചത്തിൽ ആണ് ചോദിച്ചത്.

“നീ അപ്പോൾ മെയിൽ ഒന്നും കണ്ടില്ലേ… ” സ്വർഗ്ഗത്തിലെ കട്ടുറുമ്പായതിന്റെ നീരസമുണ്ടായിരുന്നെന്ന് തോന്നി അവളുടെ തിരിച്ചുള്ള ചോദ്യത്തിൽ. എന്താണ് മെയിലിൽ? ഔട്ട് ലുക്ക് ഓപ്പൺ ചെയ്തു നോക്കി. അൺറീഡ് മെയിലുകളിൽ നിന്ന് അഡ്‌മിനിലെ അളഗപ്പന്റെ മെയിൽ തിരഞ്ഞു പിടിച്ചു തുറന്നു നോക്കി.

ഓഹ് ..ഒരു മണിക്കൂർ ഏ സി മെയിന്റനൻസ് ആക്ടിവിറ്റി… ദേഷ്യം വരുന്നുണ്ട്… സഹിക്കാൻ പറ്റാത്ത ചൂട്.ഒന്ന് രണ്ടു ടേബിൾ ഫാനുകൾ അവിടെ ഇവിടെ ആയി കൊണ്ട് വയ്ക്കുന്നുണ്ട്… അതെന്താവാൻ… ഇവന്മാർക്കിതു ഞായറാഴ്ച്ച വല്ലതും ചെയ്താൽ പോരെ .സ്വയം ചോദിച്ചു കൊണ്ട് സീറ്റിൽ നിന്നെഴുന്നേറ്റു കഫ്തീരിയയിലേക്ക് നടന്നു. കോഫീ മേക്കറിൽ നിന്ന് ഒരു കാപ്പിയുമെടുത്തു ബാൽക്കണിയിലേക്ക് ഇറങ്ങി. അവിടെ നിന്നാൽ മെയിൻ ഗേറ്റിന്റെ ഭാഗത്തെ കാഴ്ചകൾ ഒക്കെ കാണാം. നിരന്നു നിൽക്കുന്ന മരങ്ങളിൽ ഒക്കെയും

19 Comments

  1. Mattoruthantte pennine swanthamakkaan agrahikapolum cheyyarth ennaanu ente orith…. pakshe suhruthinodu pranayam thonnanum chance und…. manushyararum ore pole janikunnillalo kuravukal katti enakalde manasil confusion indakarth aarum ennanu ente vere orith…. story oru thiricharivaanu namade swantha property evde thappi aayaalum kandethikonam allel ethe pole pozhel veenu chavendivarum….✌?

  2. Bro njan love failure story adikam vayikarill…..adukondu vaykunillaa..chillapol chilla ormakal varumm athanuu…….

    1. ഒന്ന് വായിച്ചു നോക്ക് മാഷേ

  3. ❤️❤️

  4. Super bro
    ✍️✍️??

  5. കൊള്ളാം ❤️
    “പ്രണയം എന്നാൽ സ്വന്തമാക്കാൻ വേണ്ടി മാത്രമുള്ളതല്ലല്ലോ”

    ഏറെ ഇഷ്ടപ്പെട്ട വരികള്‍

    കുറവുകള്‍ പറയാന്‍ ഒന്നും കണ്ടില്ല പക്ഷേ എവിടെയോ അവരെ ഒന്നിപ്പിക്കാം എന്ന് തോന്നി

    1. സ്നേഹം

    2. സ്നേഹം ?

  6. അവസാനം ശരിയായില്ല
    ആരംഭത്തില് ഉള്ള ഒഴുക്ക് നഷ്ടപ്പെട്ടൂ

    1. ഇനി ശ്രെദ്ധിക്കാം ?

  7. കാളിദാസൻ

    നന്നായിരുന്നു. . കുറവുകൾ ഒന്നും തന്നെ ഞാൻ കണ്ടില്ല..
    അല്ലേലും ഏറെ കുറവുകൾ ഉള്ള ഞാൻ എങ്ങനെയാ മറ്റൊരാളുടെ കുറവുകളെ കണ്ടെത്തുന്നത്.

    അഭിനന്ദനങ്ങളും ആശംസകളും മാത്രം നേരുന്നു.
    തുടർന്നും എഴുതുക. നല്ല നല്ല ഭാവനകൾ ഇനിയും ഈ തൂലികയിൽ വിരിയട്ടെ.
    സ്നേഹത്തോടെ കാളിദാസൻ. ❤️

    1. സ്നേഹം മാത്രം

    2. എങ്ങനെ ആണ് ഇതിൽ ലോഗിൻ ചെയ്തത്

      1. കാളിദാസൻ

        Dp ഇടുന്നത് ആണോ ഉദ്ദേശിച്ചത്.
        അതിന് login ചെയ്യേണ്ട ആവശ്യം ഇല്ല. ഇവിടെ ഓഥേഴ്‌സ് ലിസ്റ്റിൽ വന്നാൽ മാത്രമേ login ചെയ്യാൻ സാധിക്കുകയുള്ളു.

        അതിന് മിനിമം 5 കഥയോ അല്ലെങ്കിൽ ഒരു കഥയുടെ 5 പാർട്ടോ പബ്ലിഷ് ചെയ്യണം.

        Dp വെക്കാൻ ആണെങ്കിൽ word press എന്നൊരു app ഉണ്ട്. അത് play സ്റ്റോറിൽ available ആണ്. അതിൽ ഇവിടെ യൂസ് ചെയ്യുന്ന മെയിൽ id ഉപയോഗിച്ച് login ചെയ്യുക. എന്നിട്ട് അവിടെ dp ഇട്ടാൽ ഇവടെയും അത്‌ തന്നെ വരും

        1. അതല്ല ഞാൻ ഇതിൽ sign in ചെയ്തിട്ടില്ല അത് എങ്ങനെ ആണെന്ന് അറിയില്ല

          1. 5 കഥ എഴുതി കഴിഞ്ഞ് adminu message അയക്കണം ബാക്കി അറിയില്ല

  8. എഴുത്ത് ആസ്വാദകരമായിരുന്നു… ❤

    ‘എപ്പോഴെങ്കിലും നമുക്കിടയിലെ മണൽത്തിട്ടകൾ ഭേദിച്ചു ഞാൻ നിന്നിലേക്ക് ഒഴുകും’ പ്രണയത്തിന്റെ തീവ്രത മനസിലാക്കാൻ ഈ വരികൾ സഹായിച്ചു…❤

    പിന്നെ ക്ലാരയും ജയദേവനും അല്ല ക്ലാരയും ജയകൃഷ്ണനും ആണ് ?

    1. സ്നേഹം ?

Comments are closed.