അവൾ [Neethu M Babu] 120

” ഞാൻ ഒരു കാര്യം ചോദിക്കട്ടെ.” അവളുടെ ശബ്‌ദം കാറ്റിൽ തട്ടി നേർത്ത പോലെ തോന്നി.

“എന്താണ്? “

“നിനക്ക് എന്നോട് പ്രേമം ആണോ ?”

ഒരു നിമിഷം ഒന്ന് പതറി പോയി. ധൈര്യം വീണ്ടെടുത്തു അവളുടെ മുഖത്തേക്ക് നോക്കി. ഒരു കുസൃതി ചിരിയാണ് കണ്ടത്. ഒരു നിമിഷം ഒന്നാലോചിച്ചു. പിന്നെ ഒന്നുമാലോചിച്ചില്ല. മുട്ടുകുത്തി താഴെ ഇരുന്നു അവൾക്ക് നേരെ കൈകൾ നീട്ടി ചോദിച്ചു.

“ക്യാൻ ഐ ബി യുവർ സെക്കന്റ് ബോയ് ഫ്രണ്ട് ?”

ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി.

“പറയൂ.”

“ഓഫ്‌കോർസ് ഡിയർ.” മുഖത്തേക്ക് ചെറുതായി അടിച്ചുകൊണ്ടാണ് അവൾ പറഞ്ഞത്. അവൾ ചിരി നിർത്തിയിരുന്നില്ല. നടന്നു നടന്നു കടലിനടുത്തു എത്തിയിരിക്കുന്നു.

“യമുനയ്ക്ക് കാളിയനെ പോലെയാണ് നിനക്ക് ഞാൻ നിളാ. “

ഒരു ചുവടു മുന്നിൽ കയറി യാത്ര തടസപ്പെടുത്തി കൊണ്ടവൾ ചോദിച്ചു.

“എങ്ങനെ ?”

“അഖിലാണ് നിന്റെ കൃഷ്ണൻ .ഞാൻ കാളിയനും.”

“പക്ഷെ കാളിയന് യമുനയോടു പ്രണയമായിരുന്നില്ലല്ലോ ? പക്ഷെ ഈ കാളിയനു നിളയോട് പ്രേമമല്ലേ…?”

“അത് നിങ്ങൾ കൃഷ്ണന്റെ ആൾക്കാർ പറഞ്ഞുണ്ടാക്കിയ കഥയല്ലേ.”

“കൃഷ്ണന്റെ ആൾക്കാരോ.. .ആര്? ” അവളുടെ മുഖത്തു കൗതുകം കൂടിവന്നു

“രാവണനെയും കാളിയനെയും ശംഭുകനെയും വില്ലന്മാരാക്കിയവർ… ഞാൻ ഒരു കഥ എഴുതുന്നുണ്ട്, കാളിയനെ നായകനാക്കി … കടുത്ത പ്രണയം മൂലം യമുനയെ തേടി വന്ന കാളിയനെ,തന്നെക്കാൾ യമുനയെ അവൻ സ്നേഹിക്കുന്നുണ്ടോ എന്ന് ചിന്തിച്ചു അസൂയ മൂത്തു ചവിട്ടി കൂട്ടിയ കൃഷ്ണന്റെ കഥ. “

അവൾക്ക് ചെറുതെയി ദേഷ്യം വന്നു തുടങ്ങിയിരുന്നു. ഇഷ്ട ദൈവത്തെ പറ്റിയാണ് പുതിയ കഥ.

“അല്ലെങ്കിലും നിങ്ങൾ സഖാക്കൻമാർക്ക് പുരാണങ്ങളോടൊക്കെ പുച്ഛമാണല്ലോ.”

മറുപടി ഒരു ചിരിയിൽ ഒതുക്കി…

“തിരിച്ചു പോയാലോ?” ചുവപ്പായ ആകാശത്തേക്ക് നോക്കി കൊണ്ടാണവൾ പറഞ്ഞത്

“ഊം”

തിരിച്ചു നടക്കുമ്പോൾ സൂര്യൻ അറബിക്കടലിലേക്ക് മുങ്ങാം കുഴിയിട്ടു തുടങ്ങിയിരുന്നു.

മഴ മാറിയിരിക്കുന്നു.പൊന്നാനി ബോർഡ് വച്ച കെ എസ്സ് ആർ ടി സി സ്‌കാനിയ മുന്നിൽ വന്നു നിന്നു.

19 Comments

  1. Mattoruthantte pennine swanthamakkaan agrahikapolum cheyyarth ennaanu ente orith…. pakshe suhruthinodu pranayam thonnanum chance und…. manushyararum ore pole janikunnillalo kuravukal katti enakalde manasil confusion indakarth aarum ennanu ente vere orith…. story oru thiricharivaanu namade swantha property evde thappi aayaalum kandethikonam allel ethe pole pozhel veenu chavendivarum….✌?

  2. Bro njan love failure story adikam vayikarill…..adukondu vaykunillaa..chillapol chilla ormakal varumm athanuu…….

    1. ഒന്ന് വായിച്ചു നോക്ക് മാഷേ

  3. ❤️❤️

  4. Super bro
    ✍️✍️??

  5. കൊള്ളാം ❤️
    “പ്രണയം എന്നാൽ സ്വന്തമാക്കാൻ വേണ്ടി മാത്രമുള്ളതല്ലല്ലോ”

    ഏറെ ഇഷ്ടപ്പെട്ട വരികള്‍

    കുറവുകള്‍ പറയാന്‍ ഒന്നും കണ്ടില്ല പക്ഷേ എവിടെയോ അവരെ ഒന്നിപ്പിക്കാം എന്ന് തോന്നി

    1. സ്നേഹം

    2. സ്നേഹം ?

  6. അവസാനം ശരിയായില്ല
    ആരംഭത്തില് ഉള്ള ഒഴുക്ക് നഷ്ടപ്പെട്ടൂ

    1. ഇനി ശ്രെദ്ധിക്കാം ?

  7. കാളിദാസൻ

    നന്നായിരുന്നു. . കുറവുകൾ ഒന്നും തന്നെ ഞാൻ കണ്ടില്ല..
    അല്ലേലും ഏറെ കുറവുകൾ ഉള്ള ഞാൻ എങ്ങനെയാ മറ്റൊരാളുടെ കുറവുകളെ കണ്ടെത്തുന്നത്.

    അഭിനന്ദനങ്ങളും ആശംസകളും മാത്രം നേരുന്നു.
    തുടർന്നും എഴുതുക. നല്ല നല്ല ഭാവനകൾ ഇനിയും ഈ തൂലികയിൽ വിരിയട്ടെ.
    സ്നേഹത്തോടെ കാളിദാസൻ. ❤️

    1. സ്നേഹം മാത്രം

    2. എങ്ങനെ ആണ് ഇതിൽ ലോഗിൻ ചെയ്തത്

      1. കാളിദാസൻ

        Dp ഇടുന്നത് ആണോ ഉദ്ദേശിച്ചത്.
        അതിന് login ചെയ്യേണ്ട ആവശ്യം ഇല്ല. ഇവിടെ ഓഥേഴ്‌സ് ലിസ്റ്റിൽ വന്നാൽ മാത്രമേ login ചെയ്യാൻ സാധിക്കുകയുള്ളു.

        അതിന് മിനിമം 5 കഥയോ അല്ലെങ്കിൽ ഒരു കഥയുടെ 5 പാർട്ടോ പബ്ലിഷ് ചെയ്യണം.

        Dp വെക്കാൻ ആണെങ്കിൽ word press എന്നൊരു app ഉണ്ട്. അത് play സ്റ്റോറിൽ available ആണ്. അതിൽ ഇവിടെ യൂസ് ചെയ്യുന്ന മെയിൽ id ഉപയോഗിച്ച് login ചെയ്യുക. എന്നിട്ട് അവിടെ dp ഇട്ടാൽ ഇവടെയും അത്‌ തന്നെ വരും

        1. അതല്ല ഞാൻ ഇതിൽ sign in ചെയ്തിട്ടില്ല അത് എങ്ങനെ ആണെന്ന് അറിയില്ല

          1. 5 കഥ എഴുതി കഴിഞ്ഞ് adminu message അയക്കണം ബാക്കി അറിയില്ല

  8. എഴുത്ത് ആസ്വാദകരമായിരുന്നു… ❤

    ‘എപ്പോഴെങ്കിലും നമുക്കിടയിലെ മണൽത്തിട്ടകൾ ഭേദിച്ചു ഞാൻ നിന്നിലേക്ക് ഒഴുകും’ പ്രണയത്തിന്റെ തീവ്രത മനസിലാക്കാൻ ഈ വരികൾ സഹായിച്ചു…❤

    പിന്നെ ക്ലാരയും ജയദേവനും അല്ല ക്ലാരയും ജയകൃഷ്ണനും ആണ് ?

    1. സ്നേഹം ?

Comments are closed.