അയനത്തമ്മ 3 ❣️[Bhami] 56

Views : 3212

അയനത്തമ്മ 3

Ayanathamma Part 2 | Author : Bhami | Previous Part

View post on imgur.com

 

 

തേവർ കുലം….

പൊടിയടങ്ങിയ  മുറ്റത്ത് പഴുത്ത മാവിലകൾ വീണു കിടക്കുന്നു. തെക്ക്  രാത്രിമഴ സമ്മാനിച്ച  നീർത്തുള്ളികളെ മാറോടണക്കി നിന്ന  പാരിജാതം സിമന്റ് ഇളകിയ അസ്ഥി തറയിൽ ചാഞ്ഞിരുന്നു…..

View post on imgur.com

തേവരച്ചൻ എഴുന്നേറ്റില്ലേ.?
മണി കാര്യസ്ഥനോടായി ചോദിച്ചു.

അദ്ദേഹം ഇന്നലെ വൈകിയാണ് കിടന്നത് …. നിലം വിണ്ട് കീറുന്ന മിന്നലിലും ഉമ്മറത്തൂടെ ഉലാത്തുന്നത് കണ്ടു. “
കാര്യസ്ഥൻ ശംഭു പറഞ്ഞു നിർത്തി.

കാലങ്ങളായി തനിച്ചു താമസിക്കുന്ന തേവർകുലത്തച്ചനുള്ള  സഹായികളാണ് അയൽവാസിയും അകന്ന ബന്ധുവുമായ  മണിയമ്മയും കാര്യസ്ഥൻ ശംഭുവും .

“ഇന്നലെ മഴ  കണക്കിനു പെയ്തെന്ന് തോന്നുന്നു…”
മുറ്റം മുഴുവൻ അപ്പടി കണ്ടില്ലെ ….”
നരവീണ മുടിയിഴകൾ വാരികെട്ടി മണി  മുഖം കോട്ടിക്കൊണ്ട് ചൂലെടുത്തു.

“തേവരച്ചൻ എഴുനേൽക്കും മുന്നേ . നീ നിന്റെ പണി തീർത്ത് പോയിക്കോ…. മണി അദ്ദേഹത്തിന്റെ മുന്നിൽ ഈ ചൂലുമായി നിൽക്കണ്ട അറിയാലോ ? പറയാതെ തന്നെ ….”

മുന്നറിയിപ്പെന്നോണം കാര്യസ്ഥൻ പറഞ്ഞു മുഖം തിരിച്ചു.
“ആ മണി “
എന്തോ ആലോച്ചിച്ച് കാര്യസ്ഥൻ മണിയെ  ഒന്നു നോക്കി.

“അദ്ദേഹത്തെ കാണാൻ ഇന്ന് രണ്ടു മൂന്നുപേർ വരുന്നുണ്ട്. അവർക്കുള്ള പ്രാതൽ  ഒരിക്കി വച്ച് പോയിക്കോളു…. “
അതും പറഞ്ഞ് കാര്യസ്ഥൻ തിരിഞ്ഞു നടന്നു.

ഈർക്കിൾ കൊഴിഞ്ഞ ചൂൽ ഇടുപ്പിലൂന്നി മണി എന്തോക്കെയോ പിറുപിറുത്തു..എന്നിട്ട് വീണ്ടും തന്റെ  ജോലി തുടർന്നു…

ഈ സമയം  മലർന്നു കിടന്ന് ഇളകിയാടുന്ന ഫാനിലേക്ക് കണ്ണുകൾ ഊന്നി ചിന്തകൾ അതിനെക്കാൾ വേഗത്തിൽ ഓടിക്കുകയാണ് തേവരഛൻ …

താൻ ലക്ഷ്യംവെച്ചത് നടക്കാൻ പോകുന്നു …. മാർഗങ്ങൾ ഒക്കെയും എന്നെ തേടി വരുന്നു…. പാതി ഇരുണ്ട   പകയുടെ  ചിരി അയാളിൽ വിരിഞ്ഞു നിന്നു. ചുണ്ടുകൾ വിറപ്പിച്ചുക്കൊണ്ടയാൾ ചാടി എഴുന്നേറ്റു .

മിഴികൾ മുറിക്കുള്ളിലെ ചിത്രങ്ങൾ പരതി നടന്നു..   ചുമരിൽ തൂക്കിയ  ചിത്രത്തിൽ അയാൾ വിരലോടിച്ചു.   ആ വൃദ്ധന്റെ കണ്ണുകളിൽ നിറഞ്ഞ നീരിന്റെ നിറം പോലും അപ്പോൾ കടും ചുവപ്പായിരുന്നു.

Recent Stories

The Author

Bhami

14 Comments

  1. ദ്രോണ നെരൂദ

    അടുത്ത ഭാഗം ഉടനെ വരുമോ..

    1. Varum koduthittund🥰👍

  2. Porus (Njan SK)

    kollaam…adipol…nalla reetiyil munnottu pokatte..all the best.

    1. 🥰🥰🥰😍😍thanqqqq

  3. ❤️❤️

    1. കൊള്ളാം നല്ല ഒരു myth magic combo തന്നെ ആവട്ടെ

      അടുത്ത ഭാഗം എന്നു വരും

      1. Thanqqqq ,next part udanadi varum support undaville,😍🥰🥰🥰

    2. ❤️❤️🥰

  4. നിധീഷ്

    1. 🥰🥰🥰😍

  5. അബ്ദു

    Super waiting for next part

    1. Thanqqqq 😍😍🥰🥰🥰🥰🥰

  6. നന്നയിട്ടുണ്ട് ❤❤❤

    കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായി 😍😍😍

    1. Thanqqq 🥰🥰😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com