അപൂർവരാഗം IV (രാഗേന്ദു) 1299

ഉറക്കത്തിൽ എന്തോ ശബ്ദം കേട്ടാണ് ഞാൻ ചാടി എഴുന്നേറ്റത്.. ഉറക്കം മതിയാവാതെ എന്റെ മുഖം ചുളിഞ്ഞു..ലൈറ്റ് ഇട്ടു നോക്കിയപ്പോൾ ബെഡിൽ നിന്നും എണീക്കാൻ ശ്രമിക്കുന്ന അവളെ ആണ് ഞാൻ കണ്ടത്..

“എന്താ..!!”

വേഗം അവളുടെ അടുത്തേക് ചെന്നു..ഞാൻ ചോദിച്ചത് മൈൻഡ് പോലും ചെയ്യാതെ അവൾ വീണ്ടും എഴുന്നേൽക്കാൻ ശ്രമിക്കുന്നത് കണ്ട് എനിക്ക് ദേഷ്യം കയറി..

“ഡോ തന്നോടാണ്.. എന്താന്ന്..?”

എവിടെ ആര് കേൾക്കാൻ.. അഹങ്കാരി..
പാതിരാത്രി ഇത് എങ്ങോട്ട് പോണ് ആവോ..അടങ്ങി കിടക്കേം ഇല്ല.. മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ..

ആവൾ വീണ്ടും ശ്രമിച്ചപ്പോൾ കൈ തെന്നി..
വീഴാൻ പോയി. വേദന കൊണ്ട് അവൾ മുഖം ചുളിച്ചു..

“ഈ പെണ്ണ്!!..അടങ്ങി കിടക്ക് ഒന്ന്”

ഞാൻ വേഗം അവളെ പിടിച്ചു തലണയിൽ ചാരി ഇരുത്തി

എഴുന്നേൽക്കാൻ ശ്രമിച്ചത് കൊണ്ടാണെന്ന് തോന്നുന്നു വല്ലാതെ കിതക്കുന്നുണ്ടായിരുന്നു അവളെ..

“ഡോ വേദന വല്ലതും ഉണ്ടോ.. ഡോക്ടറെ വിളിക്കണോ?..”

അവിടെ ഇരുന്ന് ഞെരിപിരി കൊള്ളുന്ന അവളെ നോക്കി ഞാൻ ചോദിച്ചു..

“ഡോ തന്നോട് ആണ്. വാ തുറന്ന് എന്തേലും പറ..സ്റ്റിച് പിന്നേം പൊട്ടിയ ആ ഡോക്ടറുടെ വായിൽ നിന്നും കേൾക്കുന്നത് ഞാനാ.. നാ..”

“ഐ വോണ റ്റിങ്കൽ..”

ഞാൻ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപ് അവൾ പറഞ്ഞു കഴിഞ്ഞിരുന്നു..

“എഹ്..എന്തോന്ന്!!”

ഒന്നും മനസ്സിലാവാതെ ഞാൻ നിന്നു.

“ഓഹ് ഗോഡ് ഇയാൾ.. ബാത്രൂം പോകണം എന്ന്..”

ഒരു നിമിഷം എന്ത് ചെയ്യണം എന്ന് ആലോചിച്ച് ഞാൻ അങ്ങനെ നിന്നു.

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.