ചക്രവാതചുഴി [അനീഷ് ദിവാകരൻ] 62

Views : 1118

ചക്രവാതചുഴി

Author :അനീഷ് ദിവാകരൻ

 

രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ ആണ് കൂട്ടുകാരൻ ബിജു അത് പറഞ്ഞത്.. അനീഷ് അങ്ങോട്ട് പോകേണ്ട അവിടെ നമ്മുടെ കാലാവസ്ഥ വകുപ്പ് പറഞ്ഞ സംഭവം ഒണ്ട്.. നടപ്പ് നിന്ന് പോയ ദേഷ്യത്തോടെ ഞാൻ ചോദിച്ചു എന്തോന്ന്..
“അത്.. ചുഴി ”
“ചക്രവാത ചുഴി ”
“ആ അത്രേം ഉള്ളോ.. എന്റമ്മോ എവിടെ!!!!”
“ദേ ആ വളവിൽ ആ മരത്തിന്റെ അപ്പുറം ”
ഞാൻ ഭയന്ന് വിറച്ചു.. എന്നാലും ചുഴി കാണുവാൻ ഉള്ള അതി ആയ ആഗ്രഹം എന്റെ സിരകളിലൂടെ തലങ്ങും വിലങ്ങും ഓടി.. ഞാൻ അടി വെച്ചടി വെച്ച് മുന്നോട്ട് നീങ്ങി
“അനീഷ് അങ്ങോട്ട് പോകണ്ട കേട്ടോ…”ബിജു പുറകിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു… എന്നാൽ എന്റെ കാലുകൾആ മുന്നറിയിപ്പ് എല്ലാം അവഗണിച്ചു തൊട്ട് മുന്നിലെ ആ വലിയ വളവിൽ എത്തി.. അതിയായ ഭയത്തോടെ മരത്തിന്റെ പുറകിൽ നിന്ന് ഞാൻ റോഡിലേക്ക് സൂക്ഷിച്ചു നോക്കി.. ശരി ആണ് ബിജു പറഞ്ഞത് പോലെ അവിടെ എന്തൊ സംഭവം ഉണ്ട്.. നെഞ്ചിടിപ്പു വക വെയ്ക്കാതെ ഞാൻ അടി വെച്ചടി വെച്ച് വീണ്ടും  മുന്നോട്ട് നീങ്ങി.. അവിടെ….ന്റെ ദൈവമേ മൂന്നു കടലാസ് കഷ്ണം റോഡിൽ കിടന്നു വട്ടം ചുറ്റുന്നു… ഞാൻ ഒന്നും ആലോചിക്കാൻ പോയില്ല ഒറ്റ ചാട്ടത്തിന് ആ മൂന്നു ചക്രവാത ചുഴിയെയും എടുത്തു അടുത്തുള്ള കുറ്റികാട്ടിലേയ്ക് ഒരു ഏറു വെച്ചു കൊടുത്തു എന്റെ നിന്നു പോയ നടപ്പ് തുടങ്ങി
“ഓടിക്കോ….”ബിജു വളവ് തിരിഞ്ഞു ഓടി വരുന്നു..
“ഒന്ന് പേടിപ്പിക്കാതെ പോയെ ന്റെ ബിജു…” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അല്ലേടാ… നായ…” ഞാൻ ബിജുവിന്റെ പുറകിലെയ്ക്ക് സൂക്ഷിച്ചു നോക്കി.. ശരി യാണല്ലോ അവന്റെ പുറകെ ഒരു കറുത്ത നായ ശര വേഗത്തിൽ പാഞ്ഞു വരുന്നു
“ഓടിക്കോ…”ഞാൻ ബിജുവിനെക്കാൾ ഉച്ചത്തിൽ അലറി.. ആ ഓട്ടത്തിൽ ഞാൻ ബിജുവിനെക്കാൾ ബഹു ദൂരം മുന്നിൽ ആയിരുന്നു.
അൽപ്പം നേരം ഓടിയപ്പോൾ കാലുകൾ പറഞ്ഞു.. നിൽക്കാൻ..വയ്യ ഇനി ഒരടി മുന്നോട്ട് വക്കാൻ വയ്യ….റോഡിൽ വീണു കിടന്നിരുന്ന ഒരു തെങ്ങിൻ തടിയിൽ കുത്തി ഇരുന്നു കിതയ്ക്കുമ്പോൾ തലയിൽ ഒരു നനഞ്ഞ  സ്പർശന സുഖം .. നായ നക്കിയത് വല്ലതും ആണോ
“അയ്യോ “അറിയാതെ നില വിളിച്ചു പോയി.. തല പതുക്കെ ഉയർത്തി നോക്കി ആരെയും മുന്നിൽ കാണുന്നില്ല.. സമാധാനം…!!!!!!

“അനീഷ്..”
“ന്റെമ്മോ . ആരാ.. ത് ”
ഞെട്ടിതിരിഞ്ഞു നോക്കി പുറകിൽ മറ്റൊരു തെങ്ങിൻ തടിയിൽ.. അവൻ.. ബിജു.. പട്ടി കിതയ്ക്കുന്നത് പോലെ ഇരുന്നു കിതയ്ക്കുന്നു.. ചുറ്റും നോക്കി.. നായയെ കാണുന്നില്ല
“ഹൊ രക്ഷ പെട്ട് ആ നായയെ കാണുന്നില്ല ”
“അല്ല അനീഷ് അതിനേക്കാൾ വലിയ പറ്റു പറ്റി ”
കിതച്ചു കൊണ്ട് ബിജു പറഞ്ഞൊപ്പിച്ചു
“എന്തേ.. നിന്റെ എല്ലാ പാർട്സും കയ്യിൽ ഉണ്ടല്ലോ അല്ലെ.. വല്ലതും നായ കടിച്ചു കൊണ്ട് പോയാർന്നാ “

Recent Stories

The Author

അനീഷ് ദിവാകരൻ

7 Comments

  1. നന്നായിരിക്കുന്നു…

    1. അനീഷ് ദിവാകരൻ

      നന്ദി 🙏

  2. 👍🏻👍🏻❤❤

  3. Rajadhani Express 🚂🚃

    1. Oru തുടക്കവും ഒടുക്കവും ആയി പോയി bro
      കുറച്ച് speed കുറച്ച് എഴുത്തു 👍

      1. അനീഷ് ദിവാകരൻ

        അധികം ആയാൽ ബോർ ആയാലോ എന്ന് കരുതി ഇത് പെട്ടന്ന് വായിച്ചു തീർക്കാമല്ലോ 😀

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com