അപൂർവരാഗം IV (രാഗേന്ദു) 1299

അവൾ എന്നെ ഇമ വെട്ടാതെ നോക്കി..

“സാരമില്ല പോട്ടെ.. ഇങ്ങനെ ഉണ്ടാവും എന്ന് തോന്നിയിരുന്നു അതുകൊണ്ടാണ് കൂടെ വന്നത്.. പക്ഷെ അയാൾ… വിട്ട് പോകാൻ പാടില്ലായിരുന്നു.. സോറി”

ഞാൻ പറയുന്നത് കേട്ട് ഒന്നും മിണ്ടിയില്ല..അവളെ താങ്ങി
ആ വീടിന്റെ അടുത്തേക്ക് നടന്നു..

നീളത്തിൽ ഒരു വരാന്ത.. മുക്കിനും മൂലയിലും മുള ആണ്..

അവിടെ തൂക്കിയിട്ടിരിക്കുന്ന ചെടി ചട്ടിയിൽ നിന്ന് അവൾ താക്കോൽ എടുത്തു.

ഡോർ തുറന്ന് അകത്തു കയറിയതും.. പുറത്തെ കാഴ്ചയെകാൽ ഭംഗി അകത്തുണ്ടെന്ന് തോന്നി.. വെള്ള കുഷനിൽ തീർത്ത മുള കൊണ്ടുള്ള നീളൻ ഇരിപ്പിടം..അതുപോലെ വെള്ള കർടൈൻസ്.. ഇൻഡോർ പ്ലാന്റസ്.. അതും മുള കൊണ്ട് തീർത്ത ചെടി ചട്ടികൾ..

മതിമറന്ന് ഞാൻ ആ വീടിന്റെ സൗദര്യം ആസ്വദിച്ചു .

“ഹെലോ..”

ആ ശബ്ദം ആണ് എന്നെ ഉണർത്തിയത്

“അഹ്..ഓഹ് സോറി..”

ഞാൻ അവളെ അവിടെ ഇരുത്തി..ബാഗ് സൈഡിൽ വച്ചു..

“റിയലി ബ്യുട്ടിഫുൾ.. ”

ഞാൻ മൊത്തം ഒന്ന് കറങ്ങി പറഞ്ഞു..

“എന്ത് ഭംഗിയാടോ ഇവിടെ.. ഇതാണോ തന്റെ വീട്.. ഇതുപോലെ ഒന്ന് ഞാൻ ഫോട്ടോസിലും നെറ്റിലും ഒക്കെ കണ്ടിട്ടുണ്ടെന്നല്ലാതെ.. വീട് മാത്രം അല്ല ആ ഗേറ്റ് തൊട്ട് കാണുന്ന കാഴ്ചകൾ മൊത്തം എന്റെ കണ്ണിൽ അത്ഭുതം ആണ്..”

ഞാൻ ചുറ്റും നോക്കി പറഞ്ഞു..

“എന്തോ ഇവിടെ കണ്ടപ്പോൾ മുതൽ മനസിന്‌ വല്ലാത്ത ആശ്വാസം.. അത് ഈ പച്ചപ്പ് ഒക്കെ കാരണം ആവും അല്ലെടോ..”

ഞാൻ അതും പറഞ്ഞു അവളെ നോക്കിയപ്പോൾ.. അവൾ പ്ലാസ്റ്റർ ഇട്ട കാൽ അവൾ ഇരിക്കുന്നയിടത് പൊക്കി വെക്കാൻ നോക്കുകയാണ്..ഞാൻ അവളുടെ അടുത്ത പോയി അവളെ സഹായിച്ചു . എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.