അപൂർവരാഗം IV (രാഗേന്ദു) 1299

ഞാൻ പാത്രം എടുക്കാൻ ആഞ്ഞതും അവൾ അത് മൊത്തം അവളുടെ പ്ളേറ്റിലേക്ക് എടുത്തിട്ടു..വാരിവലിച്ചു കഴിക്കുന്നവളെ ഞാൻ ഒരു നിമിഷം കണ്ണ് മിഴിച്ചു നോക്കി ഇരുന്നു..

കുറ്റവും പറഞ്ഞ് എന്തൊരു തീറ്റ എന്റെ ദൈവമേ!!..

സ്വയം ആലോചിച്ചു ഞാൻ പാത്രങ്ങളുമായി അടുക്കളയിലേക്ക് ചെന്നു..

എല്ലാം കഴിഞ്ഞ് അവളുടെ അടുത്തേക്ക് ചെല്ലുമ്പോൾ അവൾ കട്ടിലിൽ ചാരി കണ്ണുകൾ അടച്ചു ഇരുക്കുന്നത് ആണ് കണ്ടത്.. പ്ളേറ്റ് അടുത്ത മേശമേൽ വച്ചിട്ടുണ്ട്.

ഞാൻ എന്റെ ബാഗിൽ നിന്നും ഒരു മുണ്ടും ഷർട്ടും എടുത്തു..നേരെ ബാത്‌റൂമിൽ കയറി.. കുളിച്ചു.. വല്ലാത്ത തണുപ്പ് വെള്ളത്തിന്.. അത് ദേഹത്തു വീണപ്പോൾ ഒത്തിരി ആശ്വാസം തോന്നി.. ക്ഷീണം ഒക്കെ മാറിയത് പോലെ..

വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ അവൾ പെട്ടെന്ന് ഞെട്ടി കയ്യിൽ ഇരുന്ന് എന്തോ മാറ്റിവെക്കുന്നതാണ് കണ്ടത്..മൊബൈൽ.. ഇതിപ്പോ എവിടുന്ന്..!!

ഞാൻ സംശയത്തോടെ അവളെ നോക്കി..

“വാട്ട്..??”

ഞാൻ അവളുടെ മുഖത്തു മിഴിച്ചു നോക്കുന്നത് കണ്ട് അവൾ ദേഷ്യത്തോടെ ചോദിച്ചു..

” എന്താ ഒരു കള്ളത്തരം..എഹ്.?”

ഞാൻ ഒരു ചിരിയോടെ ചോധിച്ചപ്പോൾ അവൾ ഒന്ന് പതറിയോ!!..

“ഞാനോ..ഏയ്‌ നോ.. ”

“മ്മ്മ്..”

ഒന്ന് മൂളി കൊണ്ട് ഞാൻ അവളെ നോക്കി.. ശേഷം അവിടെ ഇരുന്ന കസേരയിൽ ഇരുന്നു..ഒന്ന് ചിരിച്ചു..

ഇത്രേം ദിവസം ആയി നമ്മൾ ഒരുമിച്ച്.. പരസ്പരം വഴകടിക്കാൻ മാത്രമേ നമ്മൾ വാ തുറന്നാട്ടുള്ളൂ.. നമ്മൾ പരസ്പരം ഒന്ന് പരിചയപ്പെട്ടിട്ടുപോലും ഇല്ലാലോ..

അവൾ എന്നെ നോക്കി..

“ശരി ഞാൻ തന്നെ തുടങ്ങാം…. എന്റെ പേര് ശിവദേവ്..വീട് ഇടുക്കിയിൽ ആണ്..ജോലി ബാംഗ്ലൂർ ആണ്… പിന്നെ ഹോസ്പിറ്റലിൽ തനിക്ക് വേണ്ടി എന്റെ വായിൽ അപ്പൊ തോന്നിയ പേരാണ് പറഞ്ഞത്..എന്താ തന്റെ പേര്..”

അവൾ ഒന്നും മിണ്ടിയില്ല..

“ഡോ തന്നോട് ആണ്.. “

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.