അപൂർവരാഗം IV (രാഗേന്ദു) 1299

അവളെ അവിടെ വിട്ട് ഞാൻ അവന്റെ കാറിനു മുൻപിൽ എത്തിയപ്പോഴേക്കും അവൻ ആ കാർ ഒരു ഇരുമ്പലോടെ പൊടി പാറിച്ചു മുൻപോട്ട് നീങ്ങിരുന്നു എന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അത് കടന്നു പോയി..

ഇതെല്ലാം നിമിഷ നേരം കൊണ്ട് സംഭവിച്ചതാണ്..

“എന്താ..!!”

അവളുടെ അടുത്തേക്ക് പാഞ്ഞു വന്നു..
ഞാൻ അവളെ വലിച്ചു പൊക്കി.. അവളുടെ കൈ എന്റെ തോളിനു കുറുകെ ഇട്ടു..

അവൾ ഒന്നും മിണ്ടുന്നില്ല.. തല കുനിച്ചു നിൽക്കുന്നു..

“വാ തുറന്ന് പറ കൊച്ചേ.. എങ്ങനെയാ വീണേ..”

“അത് അയാൾ.. എന്നെ.. എന്റെ.. ”

അവൾ കിതക്കുന്നുണ്ടായിരുന്നു.. കാര്യം ഏകദേശം മനസിലായി.. ദേഷ്യം ഇരച്ചു കയറി..

“കണ്ടവനെ സഹായത്തിന് വിളിക്കുമ്പോൾ ഓർക്കണം.. രണ്ട് ആഴ്ചയായി പരിചയമുള്ളവനെ അവൾക്ക് വിശ്വാസം ഇല്ല..

അതെങ്ങനെയാ അഹങ്കാരം അല്ലെ.. വാശി..പറഞ്ഞാൽ കേൾക്കില്ലല്ലോ.. തന്നിഷ്ടം.. ഞാൻ ഇവിടെ ഉണ്ടായിരുന്നത് കൊണ്ട് അവൻ ഓടി.. ഇല്ലായിരുന്നെകിലോ അവൻ നിന്നെ എന്തെങ്കിലും..ഞാൻ പറയുന്നില്ല..”₹

ഈ അവസ്ഥയിൽ ഈ കയ്യും കാലും വച്ച് എന്തു ചെയ്യും നീ…”

ഞാൻ അവളോട് ചീറി.. അവൾ കണ്ണുകൾ അടച്ചു എല്ലാം കേട്ടു നിന്നു..

തെറ്റ് ചെയ്തൊരു കുട്ടിയെ പോലെ തലകുമ്പിട്ട് നിൽക്കുന്ന അവളുടെ മുഖം കണ്ടപ്പോൾ പിന്നെ ഒന്നും പറയാൻ തോന്നിയില്ല.. ഞാൻ അടുത്ത് ഉണ്ടായിട്ടും അവൾക്ക് ഇങ്ങനെ സംഭവിച്ചത് ഓർത്ത് വല്ലായ്മയോ കുറ്റബോധമൊ ഒക്കെ തോന്നി എനിക്ക്..

“ഛേ..!!”

അവളെ പിടിച്ച് നേരെ നിർത്തി. ബാഗ് എടുത്തു തോളിൽ ഇട്ടു.. അവളെ ഒന്ന് നോക്കി..മറുത്തൊന്നും ചിന്തിക്കാതെ എടുത്തു പൊക്കി..

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.