അപൂർവരാഗം IV (രാഗേന്ദു) 1298

സംശയ ഭാവത്തിൽ ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ആൾ നല്ല ഉറക്കം ആണ്…

ഏറെ നേരം കഴിഞ്ഞു വണ്ടി ഒരു മര തടിയിൽ തീർത്ത ഗേറ്റിനു മുൻപിൽ നിർത്തി..അതിന് കുറുകെ മുകളിൽ ആയി ആർച്ചു പോലെ പല നിറത്തിലുള്ള പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന ബോഗേൻവില്ലയുടെ മരം..

ഏതൊരു ഭംഗി എന്റെ ദൈവമേ..!

ഒരു വയസായ ആൾ വന്ന് ഗേറ്റ് തുറന്നു..അയാൾ പോയി..

വണ്ടി മുൻപോട്ട് എടുത്തപ്പോൾ ചുറ്റുമുള്ള കാഴ്ചകൾ കണ്ട് എന്റെ കണ്ണുകൾ വിടർന്നു..മുള..ഇരുവശങ്ങൾ പച്ച നിറത്തിൽ മുളകൾ തിങ്ങി നിൽക്കുന്നു..മുളകൾ കൊണ്ട് തന്നെ ഇരു വശങ്ങളിൽ വേലി തീർത്തിട്ടുണ്ട്.. അതിന്റെ നടുവേ ഒരു മണ് പാത..ഇടയിലൂടെ സൂര്യ രശ്മികൾ വന്ന് പതിക്കുമ്പോൾ വല്ലാത്ത ഒരു സൗദര്യം.. കണ്ണ് എടുക്കാൻ തോന്നുന്നില്ല..

കുറെ ഏറെ മുൻപോട്ട് പോയപ്പോൾ മുള കാട് അവസാനിച്ചു.. അപ്പോൾ കണ്ടു ഒരു കൊച്ചു രണ്ട് നില വീട്.. മുള കൊണ്ടും ഗ്ലാസ് കൊണ്ടും തീർത്ത മനോഹരം ആയ വീട്.. ചുറ്റും കുറെ ഇനം തണൽ മരങ്ങൾ.. പൂക്കൾ.. കണചിപ്പിക്കുന്ന ഭംഗി..വിവരിക്കാൻ പറ്റുന്നില്ല.. വാ പൊളിഞ്ഞു പോയി എന്റെ..

“സർ..”

ആരോ തട്ടി വിളിച്ചപ്പോൾ ഈർഷ്യ കയറി.. മുഖം ചുളിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ഡ്രൈവർ ആണ്.. അപ്പോഴാണ് എനിക്ക് ബോധം വീണത്..

“ഹ..”

“വി ഹാവ് റീച്ഡ്..”

“ആ..”

ഞാൻ അതും പറഞ്ഞു കാറിനു വെളിയിൽ ബാഗ് എടുത്ത് ഇറങ്ങി..

ഇളം തണുത്ത കാറ്റ് ദേഹത്തു തട്ടിയപ്പോൾ ഒന്ന് വിറച്ചു.

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.