അപൂർവരാഗം IV (രാഗേന്ദു) 1299

അവളുടെ കൂടെ പോണോ..!! ഏയ്‌ എന്തിന്..!!എന്റെ ആരുമല്ല അവൾ പിന്നെ ഒടുക്കത്ത അഹങ്കാരവും..അപ്പൊ എന്തിന്… എനിക്ക് വേറെ പണി ഇല്ലേ..!!..

ഓരോന്ന് ആലോചിച്ചു അങ്ങനെ നിന്നതും പെട്ടന്നാണ് ആ ഡ്രൈവറുടെ നോട്ടം ശ്രദ്ധിച്ചത് അത് അവളിൽ ആണെന്ന് തോന്നി… ഒരുമാതിരി വഷളൻ ചിരിയും..ഇനി എനിക്ക് തോന്നിയത് ആണോ!!..

അവളെ നോക്കി.. ഇതൊന്നും അറിയുന്നത് പോലും ഇല്ല.. പിൻ സീറ്റിൽ കണ്ണുകൾ അടച്ചു ചാരി ഇരിക്കുകയാണ്. അപ്പോഴേക്കും അയാൾ കാറിലെ ഗ്ളാസ് കയറ്റി ഇട്ടിരുന്നു.. നെഞ്ചിൽ ഒരു കൊള്ളിയാണ് മിന്നിയ പോലെ..പെട്ടെന്ന് കാർ സ്റ്റാർട്ട് ചെയുന്ന ശബ്ദം ആണ് കേട്ടത്.. അതോടെ എന്റെ നെഞ്ചു പട പട ഇടിക്കാൻ തുടങ്ങി..

“ഓ സമ്മതിക്കില്ല കോപ്പ്..ഇത് എന്നെയും കൊണ്ടേ പോകു..”

സ്വയം പറഞ്ഞ് ഞാൻ ബാഗ് എടുത്ത് കാറിൻറെ അടുത്തേക്ക് ഓടി.. വേഗം ചെന്ന് ആ കാറിന്റെ കോ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു..

ഡ്രൈവർ എന്നെ നോക്കി ഒന്നും മനസ്സിലാവാതെ ഇരിക്കുന്നുണ്ട്..

ഞാൻ എന്താ എന്ന അർത്ഥത്തിൽ പുരികം ഉയർത്തി കാണിച്ചു..

ഒന്നുമില്ല എന്ന് ആയാളും ചുമൽ കൂച്ചി.. വണ്ടി മുൻപോട്ട് എടുക്കാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ അയാൾ ഒന്നും മിണ്ടാതെ തലയാട്ടി വണ്ടി മുൻപോട്ടേക് എടുത്തു.

പിന്നിൽ ഇരിക്കുന്നവൾ ഇതൊന്നും അറിഞ്ഞില്ല എന്നെനിക്ക് തോന്നി.. അറിഞ്ഞിരുന്നു എങ്കിൽ ഇപ്പൊ എന്നെ ചവിട്ടി പുറത്താക്കിയനെ..

ഞാൻ സീറ്റിൽ ചാരി.. എ സി യിൽ നിന്നും തണുപ്പ് അരിച്ചിറങ്ങുന്നുണ്ട്..എന്റെ കണ്ണുകൾ താനേ അടഞ്ഞു..

ഏറെ നേരം കഴിഞ്ഞു കണ്ണുകൾ തുറന്നു നോക്കിയപ്പോൾ കാർ സിറ്റി വിട്ട് ഒരുപാട് ഉള്ളിലോട്ട് നീങ്ങിരുന്നു..ഞാൻ എ സി ഓഫ് ആക്കി ഗ്ലാസ് തുറന്നിട്ടു.. തണുത്ത കാറ്റ് മുഖത്തു തട്ടിയപ്പോൾ വല്ലാത്ത ആശ്വാസം തോന്നി.. മുൻപോട്ട് പോകും തോറും ഇരുവശങ്ങളിൽ മരങ്ങൾ തിങ്ങി നിറഞ്ഞിരുന്നു.. അതിന്റെ ഇടയിൽ കൂടി സൂര്യ രശ്മികൾ താഴേക്ക് പതിയുന്നുണ്ട്.. ഒരു പ്രിത്യേക ഭംഗി..കൂടെ കോടമഞ്ഞും.. ഏതോ ഹിൽ സ്റ്റേഷൻ ആണെന്ന് തോന്നി..പക്ഷെ ഇത് എവിടെ ആണ് ഒരു പിടിത്തവും ഇല്ല..

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.