അപൂർവരാഗം IV (രാഗേന്ദു) 1299

അവളുടെ മുഖത്ത് യാതൊതു ടെൻഷനും ഇല്ല.. എന്ത് പെണ്ണാണോ എന്തോ..എന്തെങ്കിലും ചോദിച്ചാൽ ഐ ക്യാൻ മാനേജ്.. അവളുടെ കോപ്പിലെ ഇംഗ്ലീഷ്..അഹങ്കാരി..

നുരഞ്ഞു പൊന്തിയ ദേഷ്യം ഞാൻ കടിച്ചമർത്തി..

ഇനി കൂടുതൽ ആലോചിച്ചാൽ പ്രാന്ത് പിടിക്കും അതുകൊണ്ട് ഞാൻ കാന്റീനിൽ പോയി ഒരു കാപ്പി കുടിച്ചു.. അത് കുടിച്ചിറക്കിയപ്പോൾ വല്ലാത്ത ആശ്വാസം തോന്നി..

എല്ലാം കഴിഞ്ഞ് റൂമിലേക്ക് വന്നപ്പോൾ അവൾ ഉറങ്ങിരുന്നു..

ഫോണ് ടേബിളിൽ ഇരിപ്പുണ്ട്.. ആരെങ്കിലും വിളിച്ചോ എന്ന് നോക്കാൻ കോൾ ലിസ്റ്റ് നോക്കി.. പ്രിത്യേകിച്ചു ഒന്നും കണ്ടില്ല..

ഞാൻ എന്റെ ബെഡിലേക്ക് ചാഞ്ഞു.. അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ ഒരു പരിചയവുമില്ലാത്ത ഒരാൾക്ക് വേണ്ടി ഇങ്ങനെ ആവലാതി പെടുന്നെ.. അവൾ എവിടെ പോയാലും.. എങ്ങനെ ആയാലും എനിക്ക് എന്താ..ഒന്നുമില്ല..അത്ര തന്നെ..

സ്വയം പറഞ്ഞു ഞാൻ കമന്ന് കിടന്നു..

***

രണ്ട് ദിവസം വേഗം പോയി.

ഇന്നാണ് അവളെ ഡിസ്ചാർജ് ചെയുന്നത്.. ഒരു ഉച്ചയോടെ ബിൽ എല്ലാം സെറ്റൽ ചെയ്തു..എല്ലാം കഴിഞ്ഞു ഞാൻ ഒരു സൈഡിലേക്ക് നീങ്ങി നിന്നു..

അവളെ ഒരു വീൽചെയറിൽ ഇരുത്തി ഹോസ്പിറ്റലിന്റെ റിസപ്ഷനിൽ കൊണ്ടുവന്നു നിർത്തി.. അവൾ റിസപ്ഷനിൽ ക്യാബ് ബുക് ചെയ്തു തരുമോ എന്നൊക്കെ ചോദിക്കുന്നുണ്ട് ഏതോ സ്ഥലത്തിന്റെ പേരും പറയുന്നുണ്ട്…

മുൻപിൽ ഇരിക്കുന്നവളെ ഒന്ന് പാളി നോക്കി..ഒരു പിങ്ക് ഫുൾ ലെങ്ത് ലൂസ് ഫ്രോക്ക് ആണ് വേഷം.. അന്ന് ഞാൻ മേടിച്ചുകൊടുത്തത്തിൽ നിന്നും ഉള്ളത് ആണ്..ഒരു കയ്യിലും കാലിനും പ്ലാസ്റ്റർ.. മുടി മുകളിൽ എല്ലാം കൂടി എടുത്തു ബണ് പോലെ കെട്ടിട്ടുണ്ട്.. പക്ഷെ അത് അഴിഞ്ഞു വീഴാറായ അവസ്ഥ.. അവിടെ ഇവിടെ ആയി മുറിച്ചു കോഴിവാൽ പോലെ ഇരിക്കുന്ന മുടി പിന്നെ എങ്ങനെ നീക്കാൻ ആണ്.. ഇടക്ക് ഒരു കൈ കൊണ്ട് സെറ്റ് ചെയ്തു വക്കാൻ ശ്രമിക്കുന്നുണ്ട് അവൾ..അത് നിക്കാത്തത് കൊണ്ട് അവളുടെ കണ്ണുകളിൽ ഈർഷ്യ കയറുന്നതും പല്ല് ഞെരിക്കുന്നതും ഞാൻ കണ്ടു.. ചിരി പൊട്ടി വന്നു എങ്കിലും ഞാൻ കടിച്ചമർത്തി..കുറച്ചു നേരത്തെ ആ ശ്രമം അവൾ മതിയാക്കി..കണ്ണുകൾ അടച്ചു ചാരി ഇരുന്നു..

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.