അപൂർവരാഗം IV (രാഗേന്ദു) 1299

“ആ പിന്നെ സർ.. മാഡത്തിനെ ഇടാൻ ഡ്രസ്സ്..!!! ബോഡി തുടച്ചു.. മാറ്റാൻ ഒന്നുമില്ല..”

അപ്പോഴാണ് ആലോചിച്ചത്..ശരിയാണ് രണ്ട് ദിവസമായി ഹോസ്പിറ്റൽ ഗൗനിൽ തന്നെ ആണ്..

“അല്ല എന്ത് ഡ്രസ് ആണ്..”

“ലൂസ് ആയിട്ടുള്ള എന്തെങ്കിലും മതി..”

“വരുമ്പോ കൊണ്ടുവരാം..പിന്നെ വരാൻ വൈകിയ ഉച്ചക്ക് എന്തേലും മേടിച്ചു കൊടുക്കണേ..”

എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും പോയി..

പോലീസ് സ്റ്റേഷൻ വരെ പോകണം..അവിടെ നിന്നും ആണ് കുറച്ചു മുൻപ് വിളിച്ചത്.. ബൈക്ക് അവിടെ ഉണ്ടെന്നു പറഞ്ഞു.. വന്ന് കൊണ്ടുപോകാൻ.. എന്റെ മൊഴി കൊടുത്തപ്പോൾ ഞാൻ ഒന്ന് സൂചിപ്പിച്ചതാണ് . ഇപ്പോഴാണ് അവർക്ക് വിളിക്കാൻ സമയം കിട്ടിയത്.

സ്റ്റേഷനിൽ ചെന്ന് ഫോർമലിറ്റിസ് ഒക്കെ തീർത്ത് ബൈക്ക് എടുത്ത്..
അവൾക്ക് അവിശ്യമുള്ളത് ഒക്കെ വാങ്ങി റൂമിൽ എത്തുമ്പോ നേരം ഏറെ ഇരുട്ടി.. മനപൂർവം വൈകിയതാണ്..എന്തോ ഫേസ് ചെയ്യാൻ മടി..

ചെന്ന് കയറിയപ്പോൾ അവൾ കണ്ണ് അടച്ചു കിടക്കുകയാണ്..അത് കണ്ടപ്പോൾ ആശ്വാസം തോന്നി.. ഞാൻ കവറൊക്കെ മേശ മേൽ വച്ച് എന്റെ ബാഗിൽ നിന്നും ഒരു ടി ഷർട്ടും ട്രാക്ക് പാന്റും എടുത്ത് ബാത്‌റൂമിൽ കയറി.. ഒന്ന് കുളിച്ചു കഴിഞ്ഞപ്പോൾ ഉന്മേഷം തോന്നി.. വിശപ്പൊന്നും തോന്നിയില്ല.. കിടക്കാൻ ആയിരുന്നു തിടുക്കം..

ഫോണ് എടുത്തു വീട്ടിലേക്ക് ഒന്ന് വിളിച്ചു.. അവിടെ നിന്നും വന്നിട്ട് വിളിച്ചട്ടില്ല.. കുറച്ചു നേരം അമ്മയോടും അച്ഛനോടും ഗംഗയോടും സംസാരിച്ചു.. അവൾ ഇടക്ക് നീതയുടെ കാര്യം പറഞ്ഞ് എന്നെ കളിയാക്കി ചിരിച്ചപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു.. മറന്നിരിക്കുക ആയിരുന്നു കുറച്ചു ദിവസം ആയി ഈ തിരക്കിൻറെ ഇടയിൽ പെട്ട്.. ഈ കിടക്കുന്നവളുടെ കാര്യം മാത്രമേ ചിന്തയിൽ ഉണ്ടായിരുന്നുള്ളു.. അത് വീണ്ടും ഓർമകളിൽ വന്നപ്പോൾ മനസ് നീറി പുകയുന്നത് പോലെ..

303 Comments

  1. ♥️♥️♥️♥️♥️

  2. ബി എം ലവർ

    ??️

  3. മീശ മാധവൻ

    tik tik tik ..????????????

  4. Time parayo

      1. ഈ സമയത്ത് കണ്ടില്ലെങ്കിൽ ഉറങ്ങിക്കോ. നേരം വെളുക്കുമ്പോൾ സൈറ്റിൽ ഉണ്ടാവും. എഴുതി കൊണ്ടിരിക്കുവാ

        1. Ok??

        2. ????????????❤️❣️??

  5. എഴുതികഴിഞ്ഞെങ്കിൽ…. waiting

  6. നാളെ പറഞ്ഞത് പോലെ പബ്ലിഷ് ചെയാം പേജ് കുറവ് ആയിരിക്കും എല്ലാവരും സഹരിക്കണം ഒന്നും പ്രതീക്ഷിക്കരുത് കേട്ടോ.ക്ഷമിക്കണം. ലവ് യു ഓൾ

    1. മണവാളൻ

      ❣️

    2. അത് സാരമില്ല….
      വൈകാതെ അടുത്ത പാർട്ട്‌ കൂടെ ഇട്ടാൽ മതി ?

    3. കഥാനായകൻ

      ❤️

    4. ???? ഇന്നു ഒണ്ടോ

Comments are closed.