അപരാജിതൻ 54 4669

Views : 676601

എല്ലാവർക്കും പുണ്യ ഈദ് ആശംസകൾ

 

അപരാജിതൻ 54

 

ശ്മശാനഭൂമിയിൽ:

ലോപമുദ്ര, നിസ്സഹായയായി ലഹരിയുടെ ആധിക്യത്തിൽ ബോധമകന്നു കിടക്കുന്ന തന്റെ സഹോദരനെയും കൂട്ടുകാരനെയും നോക്കിയിരുന്നു.

അവളുടെ ഹൃദയം ഭയത്താൽ പെരുമ്പറ മുഴക്കി മിടിച്ചുകൊണ്ടേയിരുന്നു.

എത്ര ലഹരിയുപയോഗിച്ചാലും അതിൽ ഉന്മത്തനാകാത്ത ആദിയ്ക്ക് ഇപ്പോൾ വന്ന ഈ മാറ്റം അവളെയാകെ വിഷമിതയാക്കി.

ലോപമുദ്ര , കണ്ണുകൾ അടയ്ക്കുമ്പോൾ ഉൾക്കണ്ണിൽ തെളിയുന്നത്, അചലയമ്മ നട്ടുവളർത്തിയ അമ്പതാണ്ട്‌ പ്രായമുള്ള കൂവളം കാറ്റിൽ ആടിയുലയുന്നതാണ്.

അതൊരുപക്ഷേ അചലയമ്മയുടെ ആത്മാവ് ഭയത്താൽ നടുങ്ങിയുലയുന്നത് ആകുമോ എന്നാണവളുടെ മനസ്സ് തോന്നിച്ചത്.

“കണ്ണാ….അപ്പൂ ,,,എന്തിര്ങ്കെടാ ,,നമ്മ അചലപാട്ടിയമ്മ അങ്കെ ഭയന്തേ ഇറുക്കാര്ടാ,,,സീക്രമാ എന്തിര്ങ്കെടാ”

നിരവധിപ്രാവശ്യം ലോപമുദ്ര ആദിയുടെ കവിളിലും നെഞ്ചിലും മുറുകെതട്ടി വിളിച്ചുകൊണ്ടേയിരുന്നു.

ഓരോ പ്രാവശ്യത്തെ അവളുടെ വിളിയിലും അവനൊന്നു മൂളി കണ്ണ് തുറക്കാൻ നോക്കുന്നുവെങ്കിലും ലഹരി തലയിൽ പിടിച്ചവനതിനാകാതെ ചുടലയെ കെട്ടിപിടിച്ചു കിടന്നു.

ലഹരി തലയ്ക്ക് പിടിച്ച ചുടല നഷ്‌ടമായ ഉണർവ്വിലും പുഞ്ചിരിച്ചു തന്നെ ആദിയെ കെട്ടിപ്പിടിച്ചു കിടന്നു പുലമ്പി.

സങ്കരാ,,,,

നൻപാ,,,,

യാർ ചൊന്നേൻ നീ സണ്ടാലൻ എന്റ്…

നീ നിജമാ രാസാ താൻ ടാ,,

ഇന്ത മണ്ണുക്ക് അരസൻ താൻടാ,,,

നാൻ പൊളി സൊല്ല മാട്ടോ…

നാൻ എതുവു ചൊന്നാലും അതെ താൻ നിജോ൦,,

ആദിസങ്കര രുദ്രതേജ നായനാർ

രാസാവ്ക്ക് രാസാ

പെരിയ രാസാ

സക്രവർത്തി,,,”

അപ്പോളും ലോപമുദ്ര തന്നാലാകും വിധം വെള്ളം മുഖത്തു തളിച്ച് ആദിയെ ഉണർത്തുവാനായി ഭഗീരഥപ്രയത്‌നം നടത്തികൊണ്ടെയിരുന്നു.

ശിവശൈലത്തെ വട്ടമിട്ടു മാനത്തൂടെ പക്ഷിരാജൻ ചിറകടിച്ചു ശബ്ദമുണ്ടാക്കി പറക്കുന്നുണ്ടായിരുന്നു അപ്പോൾ.

@@@@

Recent Stories

The Author

210 Comments

  1. പ്രിയപ്പെട്ട ഹർഷൻ….
    നിങ്ങൾക്ക് കഴിയില്ലേ ഇത് പൂർത്തിയാക്കാൻ… ഒരു പക്ഷേ ഇത് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ താങ്കൾ ഈ 4 വർഷം കഷ്ടപ്പെട്ട് എഴുതിയതെല്ലാം വെറുതെയായി പോകില്ലേ?. താങ്കളുടെ അസുഖവസ്ഥയെ മാനിച്ചു കൊണ്ട് പറയട്ടെ ഇത് പൂർത്തിയാക്കണം… അതിപ്പോൾ സമയം ആവിശ്യത്തിന് എടുത്തോളൂ… സുഖമായി കഴിഞ്ഞു എഴുതിയാൽ മതി..

  2. Harshan bro…
    Njangalude sahayam ethu reethiyil venammegilum avasyapedam ezhutiyath edit cheyyano allengil ,ningal ezhuthunnath digital aakkuvan areyenhilum pay cheythu vakkukayanenhil avarkku kodukkan payment tharan adakkam thayyar aanu.ningalude manasiloode ozhikivarunnathu enikkippol lahariyaanu , 2000 perilninnum 400 per engilum financial support cheyyumengil oru assistance kittukayanegil shareerika prashnangal oru parithivare undavathe varumengil ,manasil varunna kadha thudaruka my email: vu3jvb@gmail.com

  3. നിർത്തി എന്നു മാത്രം പറയരുത്…അസുഖം മാറിയിട്ട് വന്നാൽ മതി..നിർത്തരുത്

    1. Loka samastha sukhino bhavandhu…..

  4. ethrayum pettennu pain ellam maari sukhamavatte ennu prarthikkunnu. Athrakkum ee storyodu addict aayippoyi. Always our prayers with you.

    Renji

  5. Share the work and relax

    Harsheta ningalu vedhana anubhavikkunnu ennu parayumpol manassiloru vallatha novaanu. Harsheta ee rogam angane marunna onnalla kurachu Kalam rest eduthal ee rogathinu oru relaxation kittumenkilum veendum strain edukkumpol kooduthalayi thirichu varum. Ente oru suggestion entha ennu vechal harshetanu oru editore supportinayi vechoode. Oru masam 15k to 20k koduthal orupadalukale kittum. Avarkku kodukkanulla salary ivde oru patreon channel pole undakkuka donate cheyyunnavarokke cheyyatte.enthayalum oru 20k ku makalilokke ividunnu kittum enikkurappanu

  6. ഹർഷൻ,
    ഈ കമന്റ്‌ വായിക്കാൻ കഴിയുമോ എന്ന് പോലും അറിയില്ല. എന്നാലും ചില കാര്യങ്ങൾ കുറിക്കുന്നു. കഴിയുമെങ്കിൽ വായിക്കണം. മറുപടി വേണമെന്നില്ല.
    താങ്കളുടെ രോഗവസ്ഥ പൂർണ്ണമായും മനസ്സിലാക്കുന്നു.
    ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതാണ്, ഈ കഥ കോപ്പി റൈറ്സ് രജിസ്റ്റർ ചെയ്തു താങ്കൾക്കു വരുമാനം ലഭിക്കുന്ന തരത്തിൽ പുസ്തകമായോ സീരിയൽ ആയോ പ്രസിദ്ധീകരിക്കുന്ന കാര്യം, പറ്റുമെങ്കിൽ ചെയ്യൂ. പിന്നെ എഴുതാൻ പ്രയാസമുള്ള സമയം നിങ്ങളുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്തു മറ്റൊരാളുടെ സഹായത്തോടെ പൂർത്തിയാക്കാൻ കഴിയുമോ എന്ന് ആലോചിക്കൂ, അതുപോലെ ഫ്രീ ആയി താങ്കളുടെ കഷ്ടപ്പാടുകൾ സഹിക്കുന്നതിനു പകരം ഇവിടെ തന്നെ വരുമാനം ലഭിക്കുന്ന കാര്യവും പരിശോധിക്കൂ

  7. ഡിയർ ഹർഷൻ അസുഖം ഭേദമാകട്ടേ തുടർന്നും എഴുതാൻ കഴിയട്ടേ പ്രാർത്ഥിക്കാം

  8. നിധീഷ്

    എല്ലാ അസുഖങ്ങളും മാറി താങ്കൾ പഴയ പോലെ പൂർണ ആരോഗ്യവനായി തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു…..

  9. Katirikam prarrtikam sivana😝❤💯❤😝

  10. പ്രിയ ഹർഷൻ,
    ഏറെ നാളുകൾക്ക് ശേഷമാണ് ഇവിടേക്ക് എത്തി നോക്കിയത്, അപരാജിതന്റെ ബാക്കി ഭാഗങ്ങൾ എല്ലാം വായിക്കാൻ കഴിഞ്ഞു, സന്തോഷം…

    ലോക്ക്‌ഡൗൺ കാലത്ത് ഒരു കുടുംബമായി നർമ്മ സലാപങ്ങളുമായി പോയിരുന്ന നല്ല കാലത്തിൽ നിന്ന് എല്ലാവരും തിരക്കിന്റെ മറ്റൊരു ലോകത്തേക്ക് മാറിപ്പോയപ്പോഴും എല്ലാവരെയും കൂട്ടിയിണക്കുന്ന ഒരു ചങ്ങലയായി അവശേഷിപ്പിക്കുന്നത് ഇപ്പോഴും ഹർഷന്റെ “അപരാജിതൻ “തന്നെയാണ്.
    എഴുതുന്നതിന്റെയും, അതിനു വേണ്ടി എടുക്കുന്ന ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്നുണ്ട് എങ്കിലും ആരോഗ്യം അത് തന്നെയാണ് കാത്ത് സൂക്ഷിക്കേണ്ടത്,”ചുവരുണ്ടെങ്കിൽ മാത്രമേ ചിത്രം വരക്കാൻ കഴിയുകയുള്ളൂ എന്നത് മറക്കണ്ട.
    താങ്കളുടെ ആരോഗ്യം കാത്തു സൂക്ഷിക്കുക, ചിക്കത്സകൾ തുടർന്ന് കൊണ്ടിരിക്കുക അതുവരെ എഴുത്ത് നിർത്തുക.
    ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ വീണ്ടും താങ്കൾക്ക് ഈ കഥ മുഴുമിപ്പിക്കേണ്ടി വരും, അത് അങ്ങനെയാണ് എഴുത്തുകാരൻ അവന്റെ മാസ്റ്റർ പീസ് പൂർത്ഥീകരിക്കുക തന്നെ ചെയ്യും, അപരാജിതൻ എഴുതുക എന്നത് ഹർഷന്റെ നിയോഗം ആണ് അത് മാറ്റിമറിക്കാൻ സാധിക്കുകയില്ല, പൂർത്തീകരിക്കുന്ന അന്ന് ഒരു പക്ഷെ ഈ സൈറ്റും, സൗഹൃദങ്ങളും ഒന്നും കാണണമെന്ന് ഇല്ല, ഇത് പൂർത്തീകരിക്കും എന്നതിൽ എനിക്ക് യാതൊരു വിശ്വാസ്യകുറവും ഇല്ല.
    അതൊക്കെ പിന്നീട്,
    ഇപ്പോൾ ആരോഗ്യം സൂക്ഷിക്കുക, കുടുംബത്തോടെയും, കുട്ടിയുടെ കൂടെയും സന്തോഷമായിരിക്കുക, എഴുത്ത് എന്നത് ചിന്തിക്കുക കൂടി വേണ്ട,
    എല്ലാം കലങ്ങി തെളിയുന്ന നല്ല കാലം വരും, എന്റെയും പ്രാർഥനകൾ എപ്പോഴും ഉണ്ടാകും,
    സന്തോഷവും, സമാധാനവും, ആരോഗ്യവും ഉള്ള സമയത്ത് എഴുതുക.
    എല്ലാ ആശംസകളും…
    സ്നേഹപൂർവ്വം…
    ജ്വാല.

  11. മൃത്യു

    കാത്തിരിക്കും പ്രാർത്ഥിക്കും ആത്മാർഥമായിതന്നെ ഒന്നും വരില്ല വരുത്തില്ല! പരിഹരിക്കാൻ പറ്റാത്തതായി ഒന്നുമില്ല എല്ലാം ബെതമാകും.
    റസ്റ്റ്‌ എടുക്കു നന്നായിത്തന്നെ നിങ്ങൾ തിരിച്ചു വരും എന്ന് കരുതി 1വർഷത്തോളം കാത്തിരുന്നവർ ആണ് ഞങൾ അതിനാൽ ഇനിയും കത്തിരിക്കുകതന്നെ ചെയ്യും.
    Arrow ക്കു വേണ്ടി കാത്തിരിക്കുന്നപോലെ ഞങ്ങളുടെ ഹർഷനുവേണ്ടിയും കാത്തിരിക്കും
    അപ്പോൾ എന്നും പറയുന്നതുപോലെ ഇനി അടുത്ത പാർട്ടിനായി കാത്തിരിക്കൂ! 🤞

  12. ഹർഷ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. അതിനായി മഹാദേവനോട് പ്രാർത്ഥിക്കാം. ഈ കഥ അസുഖം മാറി താങ്കൾ പൂർത്തിയാക്കും. അതുറപ്പാണ്.

    1. ഹർഷൻ,
      ഈ കമന്റ്‌ വായിക്കാൻ കഴിയുമോ എന്ന് പോലും അറിയില്ല. എന്നാലും ചില കാര്യങ്ങൾ കുറിക്കുന്നു. കഴിയുമെങ്കിൽ വായിക്കണം. മറുപടി വേണമെന്നില്ല.
      താങ്കളുടെ രോഗവസ്ഥ പൂർണ്ണമായും മനസ്സിലാക്കുന്നു.
      ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതാണ്, ഈ കഥ കോപ്പി റൈറ്സ് രജിസ്റ്റർ ചെയ്തു താങ്കൾക്കു വരുമാനം ലഭിക്കുന്ന തരത്തിൽ പുസ്തകമായോ സീരിയൽ ആയോ പ്രസിദ്ധീകരിക്കുന്ന കാര്യം, പറ്റുമെങ്കിൽ ചെയ്യൂ. പിന്നെ എഴുതാൻ പ്രയാസമുള്ള സമയം നിങ്ങളുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്തു മറ്റൊരാളുടെ സഹായത്തോടെ പൂർത്തിയാക്കാൻ കഴിയുമോ എന്ന് ആലോചിക്കൂ, അതുപോലെ ഫ്രീ ആയി താങ്കളുടെ കഷ്ടപ്പാടുകൾ സഹിക്കുന്നതിനു പകരം ഇവിടെ തന്നെ വരുമാനം ലഭിക്കുന്ന കാര്യവും പരിശോധിക്കൂ

  13. ചിലർക്ക് മാത്രം കിട്ടുന്ന ഒരു കഴിവാണ് ദൃഷവിഷ്കരണം എഴുത്തിലൂടെ വായനക്കാരിൽ എത്തിക്കാനുള്ള കഴിവ് ആ കഴിവുള്ള തന്നെ ദൈവം ഒരിക്കലും സങ്കടപെടുത്തില്ല തന്റെ അസുഖം പെട്ടെന്ന് മാറി താൻ ചുള്ളൻ ആകുമെടോ. പിന്നെ അടുത്ത 25cr ബമ്പർ ഞാൻ എടുക്കും അടിച്ചാൽ നമ്മൾക്ക് മലയാളത്തിൽ ഇത് ഒരു വെബ്സീരിയസ് ആയി ഇറക്കാം 🤗. Take care my bro god bless you 😍

    1. 25 കcr കൊണ്ട് ഇത് എടുക്കാം എന്നുള്ളത് വ്യാമോഹം ആണ്.
      ഹർഷൻ എഴുതി വെച്ചത് കണക്കിൽ ഇത് എടുക്കണം എങ്കിൽ മിനിമം 350+ cr എങ്കിലും വേണ്ടി വരും.
      Game of ത്രോൺ സീരിയസ് budget 800+cr ആണ്.
      ആ levelil എങ്കിലും എടുക്കേണ്ടി varum

  14. കുന്തംവിറ്റ ലുട്ടാപ്പി

    Bro spondylosis മാറുന്ന ഒരു അസുഖം ആണ്…. ഇനി ഇപ്പൊ കഥ എഴുതാൻ ആളെ കിട്ടി ഇല്ലെങ്കി എന്നോട് പറഞ്ഞ മതി. ഞാൻ എഴുതാം. പൂർണമായും റെസ്റ്റ് എടുക്കുക ശരീരം നോക്കുക.. എല്ലാം മറിയത്തിന് ശേഷം എഴുതി തുടങ്ങിയാൽ മതി

    1. Dear harshan,
      Yathoru bhayappadum venda thangalude asukham theerthum bhedhamakum athil oru tensionum venda manassine dhairyappeduthanam onnum varilla onnum

      Njan APARACHITHAN ethra vattam vayichuvennu enikkariyilla vayichu pinneyum pinneyum

      Thangalude aarogyam aanu mukhyam ellam mariyittu ezhuthan manassu paranjal ezhuthuka. Sasneham

  15. ഓം നമഃശിവായ

    ഹർഷ്…good Morning അസുഖം ആണെന്നറിഞ്ഞു rest എടുക്കുക ഞങ്ങൾ mesge അയക്കുന്നവരും കഥവായിക്കുന്നവരുമൊക്കെ ശങ്കരനോടു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏 ഇനി ഒരു വാക്ക് ഈ കഥയും കഥാപാത്രങ്ങളേയും ഓർക്കാത്ത ഒറ്റദിവസം പോലുമില്ല…ഞാനന്നെ പറഞ്ഞില്ല ഇതൊരു ബിഗ്ഗസ്റ്റ് സ്റ്റോറി ആക്കാമെന്ന് game of throne പോലെയോ, റോമൻ ഇതിഹാസങ്ങളായഡീസി, ഇലിയഡ് പോലെയോ ചെയ്യാം അത്രയും ദേശങ്ങളും കകഥാപാത്രങ്ങളും അവരുടെ ലക്ഷ്യങ്ങളും അതിലേക്കുള മാർഗ്ഗദർശ്ശികളും മാർഗ്ഗങ്ങളും തന്തങ്ങളും കുതന്ത്രങ്ങളും അതൊക്കെ ഒന്നിപ്പിച്ച് (കടലിലേക്ക് കൈവരികളായി എത്തുന്ന കൈത്തോടുകൾ പോലെ ലക്ഷ്ത്തിലേക്കുളള യാത്ര) അവരുടെ
    ലക്ഷ്യങ്ങളൊക്കെ ഒറ്റക്കു തകർത്തെറിഞ്ഞു ദ്വിഗ്വവിജയംനേടിയെടുക്കുന്ന കേന്ദ്ര കഥാ പാത്രവും…കഥയുടെ ഏറ്റവും മാസ് അതിലുണ്ടാകുന്ന ട്വിസ്റ്റും ചടുലമായിട്ടുണ്ടാകുന്ന എക്സ്പ്രഷൻസുകളും ആണെന്നു തോന്നുന്നു…എളിയ അഭിപ്രായം പറഞ്ഞതാണേ …കാത്തിരിക്കുന്നു സുഖമായതിനുശേഷം കഥ വരാനായിട്ട് ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🎸🎸

  16. ഡിയർ ഹർഷൻ, ഇന്നലെ ഞാൻ ഒരു കമെന്റ് പോസ്റ്റ് ചെയ്‌തിരുന്നു, അതിനു തുടർച്ച എന്ന പോലെ എഴുതുകയാണ്. നമ്മുടെ OV വിജയൻ സാർ , ജീവിതത്തിന്റെ വൈകിയ വേളയിൽ എഴുതിയ ഖസാക്കിന്റെ ഇതിഹാസം ഉൾപ്പെടെ ഉള്ള എഴുത്തുകൾ മുഴുവനായും ഒരു അസിസ്റ്റന്റിനെ വച്ചിട്ട് dictate ചെയ്ടിടാണ് കഥകൾ സൃഷ്ഠിച്ചിട്ടുള്ളതു. അത് പോലെ താങ്കൾക്കും dictate ചെയ്‌തു ആരെക്കൊണ്ടെങ്കിലും ടൈപ്പ് ചെയ്യിക്കാം. എന്റെ മലയാളം ടൈപ്പിംഗ് അത്ര നന്നല്ല എന്ന് എനിക്കറിയാം, തങ്ങളുടെ വായനക്കാരുടെ ഇടയിൽ വോളന്റീർ ആയി ടൈപ്പ് ചെയ്യാൻ അറിയുന്ന ആളുകൾ നിറയെ കാണുമെന്നു ഉറപ്പാണ്. ഒന്ന് ശ്രമിച്ചു കൂടെ പ്ളീസ്?. ദേഹം അനങ്ങാതെ കാര്യം നടക്കുന്നതിനു പുറമെ ബാക്കി ഉള്ള 2
    തേർഡ് ഭാഗം അതി വിശാലമായി എഴുതാം. താല്പര്യമുണ്ടെങ്കിൽ ഞാൻ ഫ്രീ ആയിട്ട് സന്തോഷ പൂർവം സഹായിക്കാൻ തയ്യാറാണ്.
    ആലോചിച്ചിട്ട് മറുപടി തന്നാൽ നന്നായി.
    ഇത് അത്ര വലിയ ഹെൽത്ത് പ്രോബ്ലം അല്ല എന്ന് എനിക്കുറപ്പാണ്. കുറച്ചു റസ്റ്റ്, ചെറിയ മെഡിക്കേഷൻ അത്ര മതി.
    മറുപടിക്കയി കാത്തിരിക്കുന്നു
    സസ്നേഹം

  17. കിച്ചു

    ഇപ്പോള്‍ ഉള്ള അവസ്ഥ പൂര്‍ണമായും മാറിയാലും രണ്ട് മൂന്നു മാസം കൂടി റിലാക്സ് ചെയ്തിട്ട് എഴുതി തുടങ്ങിയാൽ മതി. അതും ജോലി തിരക്കും മറ്റു ടെൻഷനും ഉണ്ടാക്കുമ്പോള്‍ ഇതില്‍ ശ്രദ്ധ കൊടുക്കാതിരിക്കുക റിലാക്സ് ആയി ഇരിക്കുമ്പോള്‍ മാത്രം എഴുതാൻ ശ്രമിക്കുക.

  18. Hello bro plz wear cervical collar to reduce the neck pain. It’s better to fix the problem.

  19. Dont worry, everything will be fine, get well soon.

  20. Dear Harshan,
    All the best for your fast recovery. Happy that this is treatable and with regular suitable yoga, exercise and making sure every 15-20 minutes of using computer, one does move around a bit, it will not recur.

    I also would be happy to help you with writing once you recover. Just give the pointers, where to find the references, and a sketch, I could provide you a decent draft which you can polish.

    Once again, best wishes for a complete recovery.

  21. ഹർഷാ ഈ കഥക്ക് വേണ്ടി കാലങ്ങളായി കാത്തിരുന്ന് വായിക്കുന്ന ഞങ്ങൾക്ക് കിട്ടിയ ഒരു പ്രഹരമാണ് കഥ അവസാനിപ്പിേക്കേണ്ടി വരുന്നു എന്ന വാർത്ത.. കുറ്റപ്പെടുത്തുകയല്ല വിഷമം പങ്കിട്ടു എന്ന് മാത്രം …. ആദ്യം ആരോഗ്യം തന്നെയാണല്ലോ പ്രധാനം ഏതായാലും എത്രയും പെട്ടെന്ന് രോഗം മാറിക്കിട്ടട്ടേന്ന് എന്ന് പ്രാർത്ഥിക്കുന്നു

    ഈ കഥ മുന്നോട്ട് കൊണ്ടു പോകുന്നതിന് എന്ത് സപ്പോർട്ട് വേണമെങ്കിലും എൻറെ സൈഡിൽ നിന്നും ഉണ്ടാകും … (Audio clips തന്നാൽ Text ഫോമിലാക്കി തിരിച്ച് തരാം…) ഇതിനു വേണ്ടി Daily 1 മണിക്കൂർ ചില വഴിക്കാൻ ഞാൻ തയ്യാർ – ഹർഷെന്റെ ശാരീരിക അവസ്ഥയെ ബാധിക്കാത്ത തരത്തിൽ ഈ കഥയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ഞാനും കൂടെയുണ്ട് കുറെ ബ്രാഞ്ചസുകൾ ഒഴിവാക്കി കഥ ഒരു ഭാഗത്ത് എത്തിക്കാൻ പറ്റിയാൽ അതൊരു വിജയമായിരിക്കും !!

  22. Harshan bro
    ipol rest eduth medicine kazhichum physiyoyum cheythum

    irikku
    Ellam seriyayi pazhayathu pole ezhuthan kazhiyum

  23. Dear Friend 🤍
    എത്രയും വേഗം എല്ലാ ബുദ്ധിമുട്ടുകളും മാറി തിരികെ വന്ന് സാവധാനം എഴുതി തുടങ്ങാൻ ആവട്ടെ എന്ന് ശങ്കരനോട് പ്രാർത്ഥിക്കുന്നു. താങ്കൾ ഈ കമൻ്റ് കാണുമോ എന്ന പോലും എനിക്ക് അറിയില്ല, എന്നാലും എൻ്റെ ഒരു ആഗ്രഹം ഞാൻ പറയുവാണ് എനിക്ക് താങ്കളോട് ഒന്ന് സംസാരിക്കണമെന്നുണ്ട്.
    സ്നേഹത്തോടെ സ്വയം തോറ്റുകൊണ്ട് ജയിക്കാൻ ശ്രമിക്കുന്നവൻ്റെ കഥ പറഞ്ഞു തന്ന വ്യക്തിയെ ഒന്ന് അറിയണമെന്ന് തോന്നി. അയാളോട് നേരിട്ട് ഈ അനുഭവം പറയണം എന്ന് തോന്നി..
    എപ്പോഴെങ്കിലും അത് സാധിക്കും എന്ന വിശ്വാസത്തോടെ🙂

  24. വൈദ്യര് മുത്തശ്ശൻ

    ഹർഷാ,
    തൻ്റെ ഈ കൃതി വായിക്കാൻ കാത്തിരിക്കുന്ന ആയിരകണക്കിന് ആളുകളെ താൻ കണ്ടില്ലേ.. ശിവശൈലത്തുകാരും അപ്പുവും പാർവതിയും ഇപ്പൊ അവരുടെയും കൂടെ എൻ്റെയും ജീവിതത്തിൻ്റെ ഭാഗം ആണെടോ. താൻ ഒന്ന് കൊണ്ടും പേടിക്കണ്ട.. ചികിത്സയും കാര്യങ്ങളും അതിൻ്റെ മുറക്ക് നടക്കട്ടെ.. വിശ്രമം ആണിപ്പോ തനിക്ക് അവശ്യമായി വേണ്ടത്.. സമയം എടുത്ത് പതിയെ എഴുത്തിലേക്ക് വന്നാൽ മതി.. പ്രാർത്ഥനയോടെ എന്നും കൂടെയുണ്ട്… കാത്തിരിക്കാൻ ഞങ്ങൾ എല്ലാവരും തയ്യാറാണ്…

  25. താങ്കളുടെ വേദനയിൽ വിഷമം അറിയിക്കുന്നു ഈ കഥയെ എത്രത്തോളം ഇഷ്ടപ്പെടുന്നുവോ അതിൽ കൂടുതൽ താങ്കളെ ഞങ്ങൾ ഇഷ്ടപ്പെടുന്നു. എല്ലാ അസുഖങ്ങളും ഭേദമായി വേഗം തിരിച്ചു വരാൻ സർവേശ്വരനോട് പ്രാർത്ഥിക്കാം,, ശിവശൈലത്തെ പാവങ്ങൾ രക്ഷപെട്ടതിൽ ഒരുപാടു സന്തോഷം വേറെ ഒന്നും പറയാനില്ല കാരണം ശിവശൈലത്തു നിന്നും ഇതുവരെ പുറത്തു വന്നിട്ടില്ല…. ദൈവം അനുഗ്രഹിക്കട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com