അപരാജിതൻ 54 4628

Views : 667250

പ്രിയപെട്ടവരെ,,,

 

ഏപ്രിൽ 2019 നാണു ഈ കഥ ആരംഭിച്ചത്.

അന്ന് ചെറിയൊരു പ്ലോട്ട് ആയി തുടങ്ങിയ ഒരു കഥ മെല്ലെ മെല്ലെ മുന്നോട്ട് പോകുമ്പോൾ ആഴവും വ്യാപ്തിയും കൂടികൂടിവന്നു,,കഥകളൂം ഉപകഥകളൂം നിറഞ്ഞു.

ആദ്യം ആഴ്ചയിൽ പബ്ലിഷ് ചെയ്തിരുന്നത് പിന്നെ മാസത്തിൽ ഒന്നായി മൂന്നുമാസത്തിൽ ഒന്നായി കഴിഞ്ഞ തവണ ഒരു വര്ഷം കഴിഞ്ഞാണ് പബ്ലിഷ് ആയതും അത് ഡിസംബറിൽ അന്ന് 500 ലധികം പേജുകൾ അടുത്ത് പബ്ലിഷ് ചെയ്തിരുന്നു.

പബ്ലിഷ് ചെയ്യുമ്പോൾ എല്ലാം പരമാവധി കൂടുതൽ കണ്ടെന്റ് തന്നെ പബ്ലിഷ് ചെയ്യാനും ശ്രമിച്ചിട്ടുണ്ട്.

ഒരുപാട് ഡെപ്ത് ഉള്ള കഥ ആയതിനാൽ എനിക്കിതു ഒറ്റയടിക്ക് എഴുതി തീർക്കാനും സാധിക്കുന്നില്ല.

എല്ലാം പരസ്പരം ബന്ധിപ്പിച്ചു മുന്നോട്ട് കൊണ്ട് പോകാനേ സാധിക്കൂ ഉദാഹരണത്തിന് വേമാവരം, വികടംഗഭൈരവൻ, ജാപ്പനീസ് കണക്ഷൻ , വജ്ര അങ്ങനെയെല്ലാം.

സത്യത്തിൽ ശരിക്കുമുള്ള കഥയുടെ മൂന്നിൽ ഒന്ന് ആകുന്നെയുള്ളൂ

എന്നതാണ് യാഥാർഥ്യം.

ഇതുവരെ എന്തെങ്കിലും പ്രതിഫലം മോഹിച്ചോ ഒന്നും എഴുതിയിട്ടില്ല.

ഇതിലെ ഓരോ കഥാപാത്രങ്ങളും ഓരോ കഥാസന്ദർഭങ്ങളും നൂറു ശതമാനം ആത്മാർത്ഥമായി ഞാൻ എഴുതിയുണ്ടാക്കിയാണ്.

റെഫറൻസ് ബുക്കുകൾ നോക്കി പഠനം നടത്തിയിട്ടുണ്ട്.

ഇത് എഴുതാനായി വേണ്ട പഠനങ്ങൾക്ക് ഒരു ലൈബ്രറി വരെ വീട്ടിൽ സെറ്റ് ചെയ്തു വെച്ചിട്ടുമുണ്ട്.

നല്ല രീതിയിൽ റൺ എടുക്കുമ്പോൾ റൺ ഔട്ട് ആകുന്ന അവസ്ഥയില്ലേ

അതുപോലെ ഒരവസ്ഥയാണ് എനിക്കിപ്പോൾ.

ഒന്നരമാസമായി പെട്ടെന്നുണ്ടായ കഴുത്തു വേദനയും തല വേദനയും.

നിരവധി ഡോക്ടർമാരെ കാണിച്ചു.

ടെസ്റ്റുകൾ,എക്സ് റേ , സ്കാൻ ഒക്കെ എടുത്തപ്പോൾ സെർവിക്കൽ സ്പോണ്ടിലോസിസ് പ്രോബ്ളവും നെർവ് ഇൻഫ്ളമേഷനും ഉണ്ട്.

സഹിക്കാനാകാത്ത അത്രയും വേദന.

ഫിസിയോ തെറാപ്പി ചെയ്തു കൂടാതെ സ്ഥിരമായി മരുന്നുകളും കഴിക്കുന്നുണ്ട്.

എത്ര നാൾ pain killer കഴിച്ചു മുന്നോട്ട് പോകും.

ഇപ്പോൾ ആണെങ്കിൽ ഏറെ നേരം ഇരുന്നു ടൈപ്പ് ചെയ്യാനും സാധിക്കുന്നില്ല. കഴുത്ത് തോൾ കൈയിലേക്കും അസഹ്യമായ വേദനയാണ്.

ഇന്നത്തെ പബ്ലിഷ് നുവേണ്ടി എഡിറ്റിംഗ്  ചെയ്യാൻ 20 മിനിറ്റ് ഇരുന്നപ്പോൾ തന്നെ കഠിനമായ വേദന വന്നത് കൊണ്ട് എഡിറ്റിങ് കൂടുതൽ ചെയ്യാൻ സാധിച്ചില്ല.

പനിയോ ചുമയോ ആണെങ്കിൽ ഇത്ര ദിവസം കൊണ്ട് മാറുമെന്ന് പറയാം. ഇതിനു കൃത്യമായി സമയം  ഒന്നും പറയാൻ സാധിക്കില്ല.

എനിക്ക് എഴുത്ത് മുന്നോട്ട് കൊണ്ട് പോകാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല , പക്ഷെ ആരോഗ്യകാരണങ്ങളാൽ ബുദ്ധിമുട്ടുണ്ട്.

മുന്പ് വൈകിയിട്ടുണ്ട് എങ്കിൽ പോലും പബ്ലിഷ് ചെയ്യാതെ ഇരുന്നിട്ടില്ല.

മുന്നൂറു പേജ് , അറുന്നൂറു പേജുകള് ഒക്കെ പബ്ലിഷ് ആക്കിയിട്ടുമുണ്ട്

നാലുവർഷം ഉള്ളിൽ എരിയിച്ചു ആത്മാവ് പോലെ കൊണ്ട് നടന്നതാണ് കഥ. എഴുതാതിരിക്കുക എന്ന് പറയുമ്പോൾ അതും വിഷമമാണ്.

പക്ഷെ മറ്റു മാർഗ്ഗമില്ല.

തല്ക്കാലം മരുന്നുകളും കഴിച്ചു റെസ്റ്റും എടുത്തു വേദന കുറവായാൽ ഞാൻ എഴുത്ത് തുടരും.

പക്ഷെ,,

പക്ഷെ തുടർന്നുള്ള എഴുത്ത് വീണ്ടും വേദനയ്ക്ക് കാരണം ആകുമെങ്കിൽ ഈ എഴുത്തും കഥയും പൂർണ്ണമായും നിർത്തേണ്ടി വരും… നിർത്തുകയല്ലാതെ വേറെ മാർഗ്ഗമില്ല.

നാലുവർഷം കൊണ്ട് എഴുതിയുണ്ടാക്കിയ അധ്വാനമെല്ലാം അപൂർണ്ണമായി പോകും എന്നത് വിഷമമാണ്.

പക്ഷെ സ്ഥിരമായി മരുന്നുകൾ  കഴിച്ചു ദേഹം നശിപ്പിക്കുന്നതിനും നല്ലത് അതല്ലേ.. മനുഷ്യരല്ലേ,,യന്ത്രങ്ങൾ അല്ലല്ലോ

ഒന്നും പറയാതെ നിർത്തി എല്ലാവരെയും ആവശ്യമില്ലാതെ കാലാകാലം കാത്തിരിപ്പിക്കുന്നതിനേക്കാൾ നല്ലത് അതല്ലേ.എഴുതാൻ സാധിക്കാതെ വന്നാൽ   അത് എല്ലാവരോടും പറഞ്ഞു എഴുത്തു നിർത്തുന്നത്.

വേദന അനുഭവിക്കുന്നവർക്ക് വേദനയുടെ കാഠിന്യം പറഞ്ഞാൽ മനസ്സിലാകും, അല്ലാത്തവർക്ക് അത് മനസിലാകില്ല എന്ന് മാത്രം.

നിങ്ങളാരും അന്യരായ ആരുമല്ല. എല്ലാവരും വേണ്ടപെട്ടവർ തന്നെ..

ഈ ഭാഗം കൊണ്ട് നിര്ത്തുന്നു എന്നല്ല,
മരുന്നുകൾ കഴിച്ചു റസ്റ്റ് എടുത്തു ഫിസിയോ ചെയ്തു ഭേദം വന്നാൽ എഴുത്തു തുടരും. പക്ഷെ, ഇരുന്നുള്ള എഴുത്ത് പിന്നെയും വേദനയ്ക്ക് കാരണമായാൽ അത് പറഞ്ഞു ഉറപ്പായും ഈ കഥയും എഴുത്തും പൂർണ്ണമായും ഒഴിവാക്കും.

 

എല്ലാവര്ക്കും നന്ദി.

@@@@@

 

Recent Stories

The Author

210 Comments

  1. Ok rest ok eduthu pathiye mathy ethayum pettann beedhamavatte enn prarthikkunnu athrakkum addict aaayi poyi ee kadayood adhyam shareeram shradikka pinne mathy bakki karyangal ethra kalam veenam engilum wait cheyyam no prblm thangalude rogham ethrayum pettann beedham aavatte enn ashamsikkunnu pinne veendum parayunnu kooduthal strain cheyyaruth ok take care brother ❤️

  2. “After every HARDSHIPS, There is RELIEF”.👍
    Get well soon bro 🙌
    Waiting for a good news from you.Not only about അപരാജിതൻ , but also about YOU 🥰😻

  3. കഥ തുടരണം ഒരാളെ വച്ച് എഴുതിക്കുടെ പറഞ്ഞു കൊടുത്താൽ പോരെ

  4. ഹർഷേട്ടാ നിങ്ങളുടെ മണിവത്തൂരിലെ സ്നേഹരാഗങ്ങൾ എന്ന കഥ കാണുന്നില്ല അത്‌ കിട്ടാൻ എന്ത് ചെയ്യണം

  5. Get well soon bro ❤💯❤☝️👉🤘

  6. ഹരിശങ്കർ

    ആരാണെന്നോ എന്താണെന്നോ എനിക്ക് അറിയില്ല… ഞാൻ ഇത് വായിച്ചു addict ആയി പോയ ഒരു വ്യക്ത ആയിരുന്നു.. ഒരു മാസക്കാലം ഞാൻ മറ്റ് കുൽസിതങ്ങൾ ഒക്കെ നിർത്തി ഇതിൽ ആയിരുന്നു.. പക്ഷെ എവിടെയോ എനിക്ക് മനസിൽ ഒരു 32part മുതൽ ഈ കഥ വായിക്കുമ്പോ ഒരു ചൂട് പേടി ഒക്കെയാണ്, എന്തോ തെറ്റ് ചയ്ത ആൾ ആണ് ഞാനിത് വായിക്കാൻ യോഗ്യൻ അല്ല എന്നൊരു തോന്നൽ ഭയങ്കര വിഷമവും ഭ്രാന്തും ആയിരുന്നു ആ അവസ്‌ഥ… Especially missing paru.. who is she wat is she.. melemele recovery aavan വേണ്ടി ഞാൻ പൊന്നിയൻ സെൽവൻ വായിക്കാൻ പോയി… അത് ഇന്ന് കഴിഞ്ഞു തിരിച്ചു ഉള്ള വരവ് ആണ്… അതിൽ പറയുന്ന പോലെ നിങ്ങളുടെ തലയ്ക്ക് മുകളിൽ ഉള്ള ധൂമകേതു മായും… ഇതിലെ കണ്ടെന്റ് തന്നെ വായിച്ചാൽ അറിയാം തടസങ്ങൾ വരും അത് അതിജീവിക്കാൻ കെൽപ് നിങ്ങൾക് ഉണ്ട്… നിങ്ങൾക് ഇത് നിർത്താൻ ആവില്ല… ഞാൻ ഇന്ന് മുതൽ വീണ്ടും വായന ആരംഭിക്കുക ആണ്… 1മുതൽ തിരിച്ചു ഞാൻ ഇവിടെ വരുമ്പോളേക്കും ഈ കഥ പൂർത്തി ആയി കാണും എന്ന ദൃഢനിശ്ച്ചയതോടെ❤️…

    മായാജാലകാരൻ ഹർഷൻ ഫാൻ

  7. ഹർഷൻ ബ്രോ അസുഖം കുറവുണ്ടോ? പെട്ടന്ന് മാറട്ടെ പ്രാർത്ഥനക്കുന്നുണ്ട് നിങ്ങൾക്ക് വേണ്ടി.എന്നും പൂർണ്ണ ആരോഗ്യവാനായിരിക്കാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ.

  8. അബ്ദുൾ ഖാദർ സി എ

    നമസ്കാരം,എന്തായി ഹർഷാമോനെ അസുഖം ഒക്കെ പുരോഗതി ഉണ്ട് എന്ന് വിശ്വ സിക്കട്ടെ കുറച്ചു നാളെക്ക് സ്‌ട്രെയിൻ ഒന്നും എടുക്കരുത് തലയും കഴുത്തും ഫ്രീ ആയി വിടുക

    എല്ലാം ശരിയാകും

    നന്മകൾ നേരുന്നു
    സസ്നേഹം ഖാദർ

  9. Get well soon brother.. You have every rights on your story.. Whatever this myth touched us all very deeply. And you are are a great writer.. We all wish you for your recover bro

    1. ഇപ്പോ ഈ കഥ തിരുന്നതിനു മുൻപ് മരിക്കല്ലേ എന്ന് ആണ് പ്രാർത്ഥന കഥ മുഴുവനാക്കണം

  10. Get well soon Bro…❤️

  11. ആരോഗ്യം നോക്കണം. കഥ കുറച്ചു കുറച്ചായി എഴുതിയാൽ മതി . വളരെ അധികം ആഗ്രഹിച്ചു വായിക്കുന്ന കഥകളിൽ ഒന്നാണ് ഇ കഥ നിർത്തരുത് മുഴുവൻ എഴുതി തീർക്കണം

  12. Mr.ഹർഷൻ,
    വേണ്ടി വന്നാൽ കഥ എത്തിയേടത്തു വെച്ചു നിർത്തും എന്നു പറഞ്ഞത് ഒന്നു തിരുത്തിക്കൂടേ എന്നു ചോദിക്കാനാണ് ഞാനിതെഴുന്നത്. ഒരു നിവൃത്തിയുമില്ലാതെ വരുമ്പോൾ കാലകേയനെ ഇങ്ങനെ തോല്പിക്കാം: എന്തോ ആവശ്യത്തിനു വേണ്ടി രക്തദന്തനെ ക്രൂരമായി മർദ്ദിച്ചപ്പോൾ ദേഷ്യം പിടിച്ച രക്തദന്തൻ ശ്രോണപാദനെ കുത്തി ഹോമാഗ്നിയിലേക്കു തള്ളിയിട്ടു. അതോടെ ഹോമാഗ്നി അണയുന്നു. ആ നിമിഷം മുതൽ കാലകേയന്റെ എല്ലാ ശക്തിയും ചോർന്നു പോകുകയും അയാൾ വടി കുത്തിപ്പിടിച്ച് നടക്കുന്ന ഒരു വൃദ്ധനായി മാറുകയും ചെയ്യുന്നു.etc etc

  13. Harshanji ethrayum pettannu asukham bhedamavatte ennu praarthikkunnu…Bedamayi kazhinjal keyboard usage maximum kurach “VOICE TYPING” use cheyyu goole “gboard ( keyboard)” l labhyamaanu eathu language venelum voice convert aavum…

  14. പ്രിയപ്പെട്ട ഹർഷാ…….. ഞാൻ ആദ്യമായാണ് മെസ്സേജ് അയക്കുന്നത്……. ഇത്രത്തോളം ഞാൻ ആസ്വദിച്ചു വായിച്ച ഒരു കഥയും ഇല്ല…… എന്നെ പോലെ അനേകം പേരുണ്ടാവും… ഉറപ്പാണ്….. ഈ കഥ നിർത്തരുത്…… അസുഖം പെട്ടെന്ന് സുഖമാവട്ടെ…… കണ്ണിനു കണ്ണിന്റെ വില അറിയില്ല എന്ന് കേട്ടിട്ടില്ലേ…… തന്നെ പോലെ താൻ മാത്രമേ ഉളളൂ….. ഇതിന്റെ ബാക്കി എഴുതാൻ ഒരാളെയും അനുവദിക്കരുത്….. അത്രയ്ക്കും addict ആയി പോയെടോ…… അപരാചിതൻ വന്നോ എന്നു നോക്കാത്ത ഒരു ദിവസം പോലും ഇല്ല…… വല്ലാത്തൊരു പോസിറ്റീവ് energy…… Please…. നിർത്തരുത്……. എനിക്കറിയുന്ന ഒരുപാടു പേരുണ്ട് ഈ കഥ വായിക്കുന്നവർ….. ആർക്കും മെസ്സേജ് അയക്കാൻ അറിയില്ല എന്നെ ഉളളൂ……. എന്റെയും, എന്നെ പോലുള്ള മറ്റു പലരുടെയും പ്രാർത്ഥന കൂടെ ഉണ്ടാവും…… എത്ര വേണേലും കാത്തിരിക്കാം…… താൻ തന്നെ ഇത് finish ചെയ്യണം…… എന്നെങ്കിലും കണ്ടാൽ തരാൻ കെട്ടിപിടിച്ചു ഒരു ഉമ്മ തരാനുണ്ട്….. അത് മാത്രമേ എന്റെ കയ്യിലുള്ളൂ…….നിർത്തരുത് എന്നൊരു അപേക്ഷ മാത്രമേ ഉളളൂ……. Love you too brother……

    1. ശ്രീരാഗം

      പ്ലീസ് നിർത്തരുത് താങ്കൾക്ക് ഈ കഥ പറഞ്ഞു തരാൻ പറ്റുമോ ഞാൻ ടൈപ്പ് ചെയ്ത് താങ്കൾക്ക് അയച്ചു തരാം ദിവസവും ഒരു മണിക്കൂർ താങ്കൾ സ്പെൻഡ് ചെയ്താൽ മതി

  15. Harshan bro യുടെ ഒരു romance story ഉണ്ടായിരുന്നല്ലോ അത് ഇപ്പോ കാണാൻ ഇല്ല അത് ഡിലീറ്റ് ആക്കിയ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com