അപരാജിതൻ 14 [Harshan] 9430

കുന്ദാപുര ബസ്സ്റ്റേഷൻ

 

മഞ്ഞിനെ കീറി മുറിച്ചു ബാലുവും ചിന്മയിയും യാത്ര ചെയ്തിരുന്ന ബസ് വന്നു  നിന്നു

അവർ സീറ്റിൽ നിന്നും എഴുന്നേറ്റു

ബാഗും ഒക്കെ എടുത്തു അവർ ഇരുവരും പുറത്തേക്ക് ഇറങ്ങി

കുന്ദാപുരയാകെ മഞ്ഞുമൂടി കിടക്കുക ആണ്.

ഹില്‍ സ്റ്റേഷനായ കുന്ദാപുരാ,    വെണ്‍മയേറിയ പരവതാനിയാല്‍  ആവരണം ചെയ്യപ്പെട്ട പോലെ മഞ്ഞിനാല്‍ മൂടപ്പെട്ടു കിടക്കുകയാണ് , അവിടെ നിന്നാല്‍ കാണുന്ന ദൂരെയുള്ള കുന്നുകളും , കൃസ്മ്സ് ട്രീയെ ഓര്‍മ്മപ്പെടുത്തുന്ന  പൈന്‍ മരങ്ങളും മഞ്ഞിനെ ആലിംഗനം ചെയ്തു കിടക്കുന്ന മനോഹരമായ കാഴ്ച ആണ്

എവിടെ നോക്കിയാലും ആപ്പിള്‍ മരങ്ങളും ഓറഞ്ച് മരങ്ങളും ആണ് കുന്ദാപുരയില്‍.

കുന്ദാപുരയിൽ നിന്നും പോകുന്ന ബസ്സുകൾക്ക് മുകളിൽ നിറയെ പച്ചക്കറികളും ആപ്പിlളും ഓറഞ്ചും  പൂക്കളും ഒക്കെ നിറഞ്ഞിരിക്കുന്ന കുട്ടകൾ വലിച്ചു കെട്ടിയിട്ടുണ്ട്, അവിടെ ഗ്രാമത്തിൽ നിന്നും കൃഷിക്കാർ അവരുടെ കൃഷി ചെയ്ത സാധനങ്ങൾ ചന്തയിൽ കൊണ്ട് പോയി വിൽക്കാൻ പോകുന്നത് ആണ് ആ കാഴ്‌ചകൾ.

അവർ ബസ്റ്റസ്റ്റേഷനിൽ നിന്നും പുറത്തേക് നടന്നു.

ആ പ്രദേശമാകെ ഒഴുകി പറക്കുന്ന പോലെ ആണ് മഞ്ഞു നിറഞ്ഞിരിക്കുന്നത്.

അവർ അല്പം മുന്നോട്ടു ചെന്ന് ഒരു കുതിര വണ്ടിയിൽ  കയറി

അവിടെ അടുത്തുള്ള ഒരു ലോഡ്ജിന്റെ പേര് പറഞ്ഞു

സ്വെറ്റർ ധരിച്ച കുതിരവണ്ടിക്കാരൻ  കുതിര വണ്ടി മുന്നോട്ടേക്ക് എടുത്തു

ടക് ടക്  ടക് ടക്   എന്ന കുതിരയുടെ ലാടം കെട്ടിയ കുളമ്പടി ശബ്ദം റോഡിൽ മുഴങ്ങി.

അവരിരുവരും അതിൽ  ഇരുന്നുകൊണ്ട് പോകുന്ന വഴിയൊക്കെ നോക്കി കണ്ടു

ഇടയ്ക്കു വണ്ടി കുലുങ്ങുന്നുമുണ്ട്.

മൂടല്‍മഞ്ഞിലൂടെ കുതിരവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ മാനത്തെ മേഘങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്യുന്ന അനുഭവം ആണ്.

ആ പ്രദേശമാകെ വെൺകുറിഞ്ഞി പൂക്കൾ നിറഞ്ഞിരിക്കുക ആണ്.

കുന്ദാപുരയുടെ മാത്രം പ്രത്യേകത ആണ് അവിടത്തെ പരിസ്ഥിതിയിൽ മാത്രം വളരുന്ന വെൺകുറിഞ്ഞി പൂക്കൾ,

മലനിരകള്‍ വെണ്മ പകര്‍ന്നു തലയെടുപ്പോടെ നില്‍ക്കുന്ന വെൺകുറിഞ്ഞി പൂക്കൾ

 

“തണുക്കുന്നുണ്ടോ മാഷേ ?”

“ചെറുതായി ,,,,,നിനക്കോ ചിന്നു ?”

“ചെറുതായി ഉണ്ട് മാഷെ ..”

അവർ അങ്ങനെ ഓരോന്നോകെ സംസാരിച്ചു ലോഡ്ജ് റൂമിൽ എത്തി.

അവർ ഇറങ്ങി കുതിരവണ്ടിക്കാരന് കാശു കൊടുത്തു ലോഡ്ജിന്റെ റിസപ്‌ഷൻ കൗണ്ടറിൽ ചെന്ന് റൂം എടുത്തു.

റൂം ബോയ് അവരെ അനുഗമിച്ചു , 125 നമ്പർ റൂം തുറന്നു കൊടുത്തു.

സാമാന്യം നല്ലൊരു ലോഡ്ജ് ആണ് , അവർ ഉള്ളിൽ കയറി

ബാഗൊക്കെ അവിടെ ടേബിളിൽ വെച്ചു.

ബാലു റൂം ബോയിക്ക് ഒരു ഇരുപതു രൂപ കൊടുത്തു , ബാലു റൂം ബോയിയോടു നല്ല ചൂടന്‍ ചായ കൊണ്ടുവരാ൯ പറഞ്ഞു

റൂം ബോയി പുറത്തേക്ക് ഇറങ്ങി

ചിന്നു റൂം ഹീറ്റര്‍ ഓണ്‍ ചെയ്തു അവിടെ ഇരുന്നു ,

ബാലുവും അവളുടെ ഒപ്പം ഇരുന്നു

“നല്ല തണുപ്പുണ്ട്ട്ടോ  മാഷെ ,, ”

“അത് നീ ഇവിടത്തെ തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ മതി , പിന്നെ തണുക്കില്ല ചിന്നു ,,”

എന്ന മാഷ് പോയി റെഡി ആയിക്കോ , ഞാന്‍ അത് കഴിഞ്ഞേ ഫ്രെഷ് ആകുന്നുള്ളൂ ”

ശരി എന്നു  പറഞ്ഞു ബാലു എഴുന്നേറ്റ് ഷര്‍ട് അഴിച്ചു, കൂടെ ഇന്നര് ബനിയനും

പിന്നെ ബാഗില്‍ നിന്നും ഒരു മുണ്ട് എടുത്തു, പാന്‍റ്സ് ഊരി മാറ്റി മുണ്ട്  ഉടുത്തു

എല്ലാം കഴുകിപ്പിക്കണം , ഇവിടെ ലോണ്ട്രി ഉണ്ടല്ലോ , കഴുകി ഉണക്കി തരും , പോകാന്‍ നേരം കൊണ്ടുപോകാല്ലോ

ചിന്നു മുണ്ടും  ധരിച്ചു കഴുത്തില്‍  തോര്‍ത്തൂം ഇട്ടു നില്‍ക്കുന്ന ബാലുവിനെ നോക്കി ഇരുന്നു

“എന്താ ചിന്നു ഇങ്ങനെ നോക്കണേ ?”

“മാഷ് ഒരുപാട് ക്ഷീണിച്ചു പോയി”

“ഇനി എന്ത്  നോക്കാനാ ചിന്നു ,,, എത്ര കാലം എന്നറിയില്ല , ജീവിക്കാനായി ജീവിക്കുന്നു അത്രല്ലേ ഉള്ളു”

അത് കേട്ട് ചിന്നു ഒന്നും മിണ്ടിയില്ല

ബാലു ഫോൺ ചെയ്തു ലോൺഡ്രി ബോയ് യെ വിളിച്ചു , കഴുകാൻ ഉള്ള വസ്ത്രങ്ങൾ ഏൽപ്പിച്ചു

ബാഗിൽ നിന്നും ബ്രഷും പേസ്റ്റും എടുത്തു

പിന്നെ വാഷ്‌റൂമിലേക് പോയി

അരമണിക്കൂർ കൊണ്ട് കുളി ഒകെ കഴിഞ്ഞു പുറത്തേക് ഇറങ്ങി

അപ്പോളേക്കും റൂം നല്ല പോലെ ചൂടായിരുന്നു

ബാലു വസ്ത്രമൊക്കെ മാറി ബെഡിൽ കിടന്നു

അപ്പോളേക്കും ചിന്നു എഴുന്നേറ്റു

അവിടെ ഫ്ലാസ്കിൽ ചായ കൊണ്ട് വന്നു വെച്ചിട്ടുണ്ടായിരുന്നു

അവളതു പകർന്നു ബാലുവിന് കൊടുത്തു

എന്നിട്ടു അവളുടെ ബാഗിൽ നിന്നും വസ്ത്രങ്ങൾ ഒക്കെ എടുത്തു ,

ബാലുവിന്റെ തോർത്തും എടുത്തു ഫ്രഷ് ആകാൻ കയറി

ഒരുമണിക്കൂർ കൊണ്ട് ചിന്നുവും കുളിച്ചിറങ്ങി

നല്ലൊരു ഇളം ഓറഞ്ചും പച്ചയും കലർന്ന സാരി ആയിരുന്നു അവൾ ധരിച്ചിരുന്നത്

അവൾ ഇറങ്ങിയപ്പോൾ  മുറിയിൽ ഒരു കോണിൽ ജനാലയിലെ കമ്പികളിൽ പിടിച്ചു ബാലു വിദൂരതയിലേക് നോക്കി നിൽക്കുക ആയിരുന്നു. എന്തോ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു

മാഷെ ..എന്ന് അവൾ വിളിച്ചപ്പോൾ അവൻ കണ്ണൊക്കെ തുടച്ചു ബെഡിൽ വന്നിരുന്നു.

അവിടെ കിടന്നു , എന്നിട്ട് ചിന്നു എന്താ ചെയ്യുന്നത് എന്നു നോക്കി ഇരുന്നു

ചിന്നു , മുടിയുടെ ഈര്‍പ്പം ഒക്കെ തോര്‍ത്ത് കൊണ്ട് തുടക്കുക ആയിരുന്നു

അവളാ സാരിയില്‍ മനോഹരി ആയിരുന്നു.

ഒരുപാട് ഉണ്ട് അവള്‍ക് തലമുടി, അതും പനങ്കുല പോലെ

ചിന്നു തന്റെ ഹാന്‍ഡ് ബാഗ് എടുത്തു

അതില്‍ നിന്നും ക്രീം എടുത്തു മുഖത്ത് തടവി

കണ്‍മഷി എടുത്തു കണ്ണുകളില്‍ എഴുതി.

എങ്ങനെ ഉണ്ട് മാഷെ  കൊള്ളാവോ ?

അവള്‍ തിരിഞു ബാലുവിനെ നോക്കി ചോദിച്ചു.

ബാലു അവളെ നോക്കി ചിരിച്ചു ,

കൊള്ളാമോ എന്നോ ,,,, എന്റെ ചിന്നു രാജകുമാരി അല്ലേ ,,,

ആണോ ,,,,,,,ലജ്ജയോടെ അവള്‍ ചോദിച്ചു

അവന്‍ അതേ എന്നു തന്നെ മറുപടി പറഞ്ഞു

അപ്പോളേക്കും റൂം ബോയി അവർക്കുള്ള ചായയും ബ്രെക് ഫാസ്റ്റും ഒക്കെ അങ്ങോട്ട് കൊണ്ടുവന്നു.

ചപ്പാത്തിയും സ്റ്റുവും ആയിരുന്നു , കൂടെ ചായയും

അവർ രണ്ടുപേരും അത് കഴിച്ചു

ബാലു ബാഗിൽ നിന്നും മൂന്ന് നാലു ഗുളികകൾ ഒക്കെ എടുത്തു കഴിച്ചു

ബാലു ബെഡിൽ കുറച്ചു നേരം കിടന്നു

ചിന്നു ഒരു തോന്നൽ തോന്നി ബാലുവിന്റെ അരികിൽ വന്നിരുന്നു

“വേദന ഉണ്ടോ മാഷിന് ?”

ഇല്ല എന്ന് പറഞ്ഞ കള്ളമാവില്ലേ ചിന്നു ,,, ബാലു ചിരിച്ചു

അവന്റെ കണ്ണൊക്കെ ചുവന്നിരുന്നു

ചിന്നു അവന്റെ തലയിൽ പതുക്കെ തലോടി

ബാലു അവളുടെ സമീപത്തേക്ക് ചരിഞ്ഞു കിടന്നു ,

അവൻ ചിന്നുവിനെ നോക്കി ഇരുന്നു

എന്താ നോക്കുന്നെ മാഷേ ?

നിന്റെ ചന്തം നോക്കുക ആയിരുന്നു ,

ബാലു കൈപത്തി കൊണ്ട് ചിന്നുവിന്റെ മൃദുലമായ കവിളില്‍ സ്പര്‍ശിച്ചു , പതുക്കെ അവളുടെ ചുണ്ടില്‍ , ചൂണ്ടു വിരല്‍ കൊണ്ടുപോയ് അവളുടെ കണ്ണിന് കീഴേ പതുക്കെ അവളുടെ കഴുത്തില്‍ തലോടി

“പാവമാ എന്റെ ചിന്നു ,”

“അത്രക്കും പാവമല്ലാട്ടോ , ,,”

“ആണ് ,,,എന്റെ ചിന്നു ഒരുപാട് പാവമാ ,,എനിക്കറിയില്ലേ….ചിന്നു ,,,,,,,,,,,ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ ?

“ഞാൻ എന്നാ മാഷിനോട് അസത്യം പറഞ്ഞിരിക്കുന്നത് …………എന്ത മാഷിന് അറിയാൻ ഉള്ളത് ?”

“ചിന്നു ,,, ഞാൻ എപ്പോ വേണേലും കൊഴിഞ്ഞു പോകാവുന്ന ഒരില തന്നെ ആണ് , ചിലപ്പോ കാലം എന്നെ നേരത്തെ വിളിക്കും ,,, ഒരുപക്ഷെ ഒട്ടും പറ്റാതെ ആയാൽ ഞാൻ തന്നെ എന്നെ ഇല്ലാതാക്കും ,,,ഇതിൽ രണ്ടിലൊന്ന് എന്തായാലും സംഭവിക്കും ,,,,,,,,,,,എനിക്ക് ഒരു കാര്യം കേൾക്കാൻ ആണ് ,,, ഞാൻ മണ്ണിൽ ഇല്ല എന്ന് ഒരുനാൾ നീ അറിഞ്ഞാൽ ,,, എനിക്ക് വേണ്ടി നിന്റെ കണ്ണ് നിറയുമോ ?”

അത് കേട്ടപ്പോൾ തന്നെ ചിന്നുവിന്റെ കണ്ണുകൾ നിറഞ്ഞു

“എന്തിനാ മാഷെ ഇങ്ങനെ ഒകെ പറയുന്നത് ,, ഒരുപാട് സങ്കടമാ ഇങ്ങനെ ഒക്കെ കേൾക്കാൻ ,,,, എന്റെ മാഷ് എന്നും ഉണ്ടാകണം ,,,,എനിക്ക് ഉറപ്പു തന്നതല്ലേ,,, ഒരു കൂട്ട് വേണമെന്ന് തോന്നിയാൽ കൂടെ കൂട്ടികൊള്ളാം എന്ന് ,,, ഒരു തമാശക്ക് ആണെങ്കിൽ പോലും ,,,,,,,,,,,,,” ചിന്നു ബാലുവിന്റെ കവിളിൽ തലോടി

ബാലു നിവർന്നു കിടന്നു

മുകളിലെ ഫാൻ നോക്കി കിടന്നു

“മാഷെ ,,,,”

“എന്താ ചിന്നു ,,,”

“ഒരു ആഗ്രഹം പറഞ്ഞോട്ടെ,,,ഇഷ്ടക്കേട് ആകില്ലെങ്കിൽ അതൊന്നു സാധിച്ചു തരുമോ ?”

“പറ ,,,ചിന്നു…”

“ഞാൻ മാഷിൻറെ നെഞ്ചിൽ ഒരല്പം നേരം തല വെച്ച് കിടന്നോട്ടെ ?”

“ഓ അതാണോ ,,,,,,,,,” ബാലു സമ്മതിച്ചു

ചിന്നു ബാലുവിന് സമീപം കിടന്നു

എന്നിട്ടു ബാലുവിന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു ,

ബാലു കൗതുകത്തോടെ ചിന്നു എന്താ ചെയ്യുന്നത് എന്ന് നോക്കി

ഷർട് അഴിച്ചു ഇരുവശത്തേക്കും ആക്കി രോമാവൃതമായ അവന്റെ നെഞ്ചിൽ അവൾ ശിരസ്സിന്റെ വലം ഭാഗം പയ്യെ വെച്ച് കിടന്നു എന്നിട്ടു ആ നെഞ്ചിൽ രോമങ്ങൾക്കിടയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു

“ഇതെന്റെ വലിയ ഒരു ആഗ്രഹമായിരുന്നു ,,,ഇപ്പൊ സാധിച്ചു”

അവളതു പറയുമ്പോ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

ബാലു ചിന്നുവിന്റെ മുടിയിൽ വിരലുകൾ ഓടിച്ചു ,

അവളുടെ ഈര്‍പ്പമുള്ള മുടി അവന്റെ നെഞ്ചിലും കഴുത്തിലും ഒക്കെ വീണു കിടന്നിരുന്നു ബാലു ആ മുടി കയ്യില്‍ എടുത്തു മൂകിലെക് മുട്ടിച്ചു രാമച്ചത്തിന്റെ സുഗന്ധമായിരുന്നു അവളുടെ മുടിക്ക്

ചിന്നു പതുക്കെ തല ഉയര്‍ത്തി ബാലുവിനെ നോക്കി

എന്നിട്ട് ഒരു പുഞ്ചിരിയോടെ അവന്റെ നെഞ്ചില്‍ പല്ലുകള്‍ അമര്‍ത്തി പതുക്കെ കടിച്ചു.

“ഇതെന്താ പട്ടി ആണോ കടിക്കുവാന്‍ ”

അതുകേട്ടു അവള്‍ ചിരിച്ചു

“പാവം ആണ് എന്റെ മാഷ്,,,, എന്താ മാഷെ ഇങ്ങനെ ഉള്ളിൽ ഒരു സങ്കട൦ “

“നിനക്കറിയില്ലേ ,,,എന്റെ സങ്കടം ആരെ കുറിച്ചാ എന്നു ,,, ,അവൻ ,,,,എന്റെ  ,,,എന്റെ അപ്പു ……എന്റെ ആധിയും വേവലാതിയും ഇപ്പോ അവനെ കുറിച്ച് മാത്രമല്ലേ… “

“എന്തിനാ  മാഷെ ഇങ്ങനെ വേവലാതി പെടുന്നത് ?”

“എന്റെ അപ്പു ,,,,,,,,,,,ഞാൻ ഇല്ലാതെ ആയാൽ എന്റെ അപ്പു അവനൊറ്റക്ക് ആകില്ലേ ,, അവന്റെ സ്നേഹവും കരുതലും സംരക്ഷണവും ഒക്കെ അനുഭവിച്ചറിഞ്ഞവൻ അല്ലെ ഞാൻ ,,,,എനിക്കെന്തെലും പറ്റിയാൽ അവനതു താങ്ങാൻ പോലും കഴിയില്ല , അതാ പേടി”

“എന്തിനാ മാഷ് പേടിക്കുന്നത് , മാഷിനു ഒന്നും വരില്ല , അപ്പുനും ഒന്നും വരില്ല , അപ്പുവിന് ഇനി ആകെ ഉള്ള ഒരു തുണ മാഷ് മാത്രമല്ലേ ഉള്ളു ,,,,,,,,,,,,”

“ഹമ്… ചിന്നു ,, എനിക്കെന്തെലും പറ്റിയാൽ എനിക്ക് എന്റെ അപ്പുവിന് ഒരു കൂട്ടായികോളണം നീ ,,അത്രക്കും പാവമാ അവൻ ,,,”

“ഇങ്ങനെ ഒക്കെ പറയല്ലേ ,,,മാഷേ ,, എനിക്കെല്ലാം അറിയില്ലേ ,, എന്റെ മാഷിന് ഒന്നും പറ്റില്ല , ഞാൻ പ്രാര്ഥിക്കുന്നുണ്ട് അത് പോരെ ”

“പറ്റാതെ ഇരിക്കട്ടെ ,,,,,,,,,, ,,,,,”

ബാലു ചിന്നുവിന്റെ മുടിയിലൂടെ കൈകൾ കൊണ്ടുവന്നു തലയിൽ പതുക്കെ തടവി.

“മാഷിന് ഒന്നുണ്ടാവില്ല ,,, എപ്പോളാ മാഷിന് പോണ്ടത് ?”

“കാണേണ്ട ആൾ ഇന്ന് നാലരക്ക് എത്തും , അഞ്ചുമണിക്ക് കാണാംന്ന പറഞ്ഞത് .”

“ആണോ എങ്കിൽ നാലുമണിക്ക്  നമുക് ഇറങ്ങാം , മാഷിനെ യാത്ര അയച്ചു ഞാനും തിരിക്കും , ഇവിടെ നിന്ന് നേരിട്ടുള്ള ബസ് കിട്ടുമല്ലോ ,, “

“എല്ലാം കഴിഞ്ഞു ഇത്തവണ രത്‌നഗിരിക് പതുക്കെ ഉള്ളു ,,, അവിടെ കാര്യങ്ങൾ നോക്കാൻ എല്ലാരും ഉണ്ട്”

“ഹമ്,,,,,,,ചിന്നു ..”

“എന്താ മാഷെ ,,,,,,,,,,,,,,,,,,,,?”

“നീ അരികിൽ ഉണ്ടായിരുന്നത് എനിക്ക് വല്ലാത്തൊരു ആശ്വാസം ആയിരുന്നു , ആയിരുന്നുന്നല്ല ആണ് ആശ്വാസം ആണ്  ,,,”

അതുകേട്ടു ചിന്നു ചിരിച്ചു ,,

“അതൊക്കെ തോന്നണതല്ലേ മാഷേ ,,,ആ തോന്നൽ എന്നോടുള്ള കരുണ കൊണ്ടാ ,,”

“എനിക്കറിയില്ല ചിന്നു ,,,,”

ചിന്നു ബാലുവിന്റെ നെഞ്ചിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു

ഒരു പത്തു മിനിറ്റോളം ആ കിടപ്പു കിടന്നു

ബാലു അപ്പോളേക്കും ഉറങ്ങിയിരുന്നു

ഒരുപക്ഷെ കഴിച്ച ഗുളികകളുടെ ഫലമായിരുന്നിരിക്കാം ,,,

<<<<<<<O >>>>>>>>

 

വൈകീട്ട് റൂം വെക്കേറ്റ് ചെയ്തു ബാലുവും ചിന്നുവും കൂടെ ലോഡ്ജിൽ നിന്നും ഇറങ്ങി

പുറത്തെക്ക് നടന്നു.

തിരിച്ചു പോകുന്ന ഒരു കുതിരവണ്ടിയിൽ കയറി

ബാലു പോകേണ്ടുന്ന സ്ഥലം പറഞ്ഞു.

അതുകേട്ടു ആ കുതിരവണ്ടിക്കാരൻ ഒരു നിമിഷത്തേക്ക് ഒന്ന് രണ്ടുപേരെയും നോക്കി.

സംശയം ആയിരുന്നുവോ ആകാംഷ ആയിരുന്നുവോ എന്നൊന്നും അറിയില്ല അയാളുടെ മുഖഭാവം .

എന്നിട്ടു കയറുവാൻ ആയി പറഞ്ഞു.

ഇരുവരും കുതിരവണ്ടിയിൽ കയറി

അയാൾ ചെറു ചാട്ട ചുഴറ്റി കുതിരയെ തെളിച്ചു

കുളമ്പടി ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് ആ കുതിര മുന്നോട്ടേക്ക് ഓടി

അവർ പോകും വഴിയുള്ള ഒഴുകുന്ന മഞ്ഞും മഞ്ഞിനു നിറവെകുന്ന വെള്ളപ്പൂക്കൾ വിടര്ന്നു നിൽക്കുന്ന വെൺകുറിഞ്ഞിചെടികളെയും നോക്കി ആ യാത്ര തുടർന്നു.

പോകും വഴി അവിടെ ഒഴിക്കുന്ന വലിയ നദിയെയും കണ്ടും ,

ശരിക്കും കുന്ദാപുരയിലൂടെ ഒഴുക്കുന്ന നീല നദി , ഭൂമിക്കു നില അരഞ്ഞാണം ചാർത്തിയ പോലെ

 

അതിന്റെ മറുകരയിൽ വലിയ കുന്നിൻ മേടുകൾ , മലനിരകൾ , പൈൻ മരങ്ങൾ

അവയും കോടമഞ്ഞിനാൽ പുല്കപ്പെട്ടിരിക്കുന്നു.അതിമനോഹരമായ കാഴ്ച

ആ നദിയിൽ സഞ്ചാരികൾ  മഞ്ഞിലൂടെ  ബോട്ടുകളില്‍ സഞ്ചരിക്കുന്നു , അതും കണ്ണിന് ഒരുപാട് കുളിരെകുന്നു

അങ്ങനെ മുന്നോട്ട് പോകുമ്പോള്‍ ആണ് വലതു വശത്ത് കുന്നിന്‍ മുകളിൽ  വൈദേശിക  മാതൃകയില്‍ പണികഴിപ്പിച്ച ഒരു ചർച്ച്   കണ്ടത് , നിത്യസഹായ മാതാവിന്റെ പള്ളി ആണ് അവിടം. അവിടെ പള്ളിയിൽ മണിമുഴക്കം കേൾക്കുന്നുണ്ടായിരുന്നു

 

 

കുതിര വണ്ടി കുറച്ചൂടെ മുന്നോട്ടു പോയപ്പോൾ ആ പള്ളിയുടെ തന്നെ ഒരു കുരിശടിയും അവിടെ ഉണ്ണീശോയെ കൈകളിൽ ഏന്തിയ മാതാവിന്റെ ഒരു തിരുരൂപ സ്ഥാനം അവിടെ റോഡ് സൈഡിനോട് ചേർന്ന് കണ്ടത്.

ചിന്നു കുതിരവണ്ടിക്കാരനോട് വണ്ടി ഒന്ന് നിർത്തുവാൻ ആവശ്യപ്പെട്ടു

അയാൾ വണ്ടി ഒതുക്കി

“മാഷെ ,,വാ നമുക് മാതാവിനോട്  പ്രാർത്ഥിച്ചു പോകാം …”

“എന്തിനാ ,,,ചിന്നു ഇതൊക്കെ ”

“വാ മാഷേ ,,,, എന്നാലും അമ്മയല്ലേ ,,അപ്പൊ മക്കളെ നോക്കിക്കോളും ന്നെ ,,

അത് പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണീർ പൊഴിഞ്ഞിരുന്നു

അതിനു എതിര് പറയാൻ ബാലുവിന് സാധിച്ചില്ല

ഇരുവരും വണ്ടിയിൽ നിന്നും ഇറങ്ങി

ബാലുവിന്റെ കൈ പിടിച്ചു ചിന്നു മാതാവിന്റെ തിരുരൂപം പ്രതിഷ്ഠിച്ചിടത്തു ചെന്ന് , അവിടെ സമീപത്തുള്ള മെഴുകു തിരി വിളിക്കുന്ന ആളിൽ നിന്നും ഒരു കൂടു മെഴുകു തിരി അവൾ വാങ്ങി

ആ മെഴുകു തിരി എടുത്ത് ബാലുവിന്റെ ദേഹത്തു ഉഴിഞ്ഞു

എന്നിട്ടു അവിടെ മെഴുകു തിരി തട്ടിൽ അത് കൊളുത്തി അവിടെ ഉറപ്പിച്ചു

ബാലു അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു

അവൾ സാരി തലപ്പ് കൊണ്ട് തല മൂടി മുട്ട് കുത്തി കൈകൾ കൂപ്പി പ്രാത്ഥിച്ചു

ആ പ്രാർത്ഥന കണ്ണ്നീർ നിറഞ്ഞതായിരുന്നു

തന്റെ മാഷിന് ഒന്നും വരാതെ കാത്തോളണെ എന്ന് നിത്യസഹായ മാതാവിനോട് അവൾ ഉള്ളുരുകി പ്രാർത്ഥിചു.

ബാലുവും കൈകൾ കൂപ്പി നിന്നു.

അവൾ അവിടെ നിന്നും എഴുന്നേറ്റു

അവിടെ വഴിപാട് ഇടുന്ന ഭണ്ഡാരത്തിൽ നൂറു രൂപ ഇട്ടു

എന്നിട്ടു ബാലുവിന് നേരെ തിരിഞ്ഞു

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുക ആയിരുന്നു

ഇടറുന്ന തൊണ്ടയുടെ ചിന്നു പറഞ്ഞു

” എനിക്ക് എന്റെ മാഷിനെ ഏൽപ്പിച്ചു പോവാ൯ ഈ ‘അമ്മ മാത്രേ ഉള്ളു ,,,  എന്നും സഹായിക്കുന്ന നിത്യസഹായമാതാവ് ,,, അമ്മ നോക്കിക്കൊള്ളും ,,, ഒന്നും വരുത്താതെ ”

അവളതു പറഞ്ഞപ്പോൾ അവളുടെ ഉള്ളിലെ സ്നേഹം ബാലുവിന് നല്ലപോലെ അനുഭവിചറിയുവാ൯ സാധിച്ചിരുന്നു ..

“എന്തിനാ ചിന്നു ,,, നീ എന്നെ ഇങ്ങനെ സ്നേഹികുന്നത് ”

“സ്നേഹിക്കാൻ എനിക്ക് അനുവാദമൊന്നും വേണ്ടല്ലോ മാഷേ ,,,”

അവനു മറുപടി ഉണ്ടായിരുന്നില്ല

ചിന്നു ബാലുവിന്റെ കൈകൾ പിടിച്ചു കുതിരവണ്ടിക്കടുത്തേക്ക് ചെന്നു

അവർ വണ്ടിയിൽ കയറി

കുതിര വണ്ടി മുന്നോട്ടേക്ക് എടുത്തു

പോകും വഴിയും ചിന്നു മാതാവിനെ നോക്കി കുരിശു വരച്ചു

ഒടുവിൽ ബാലു പറഞ്ഞ ഇടത്തു കുതിര വണ്ടി വന്നു നിന്നു.

ഇരുവരും പുറത്തേക്ക് ഇറങ്ങി

ബാലു കുതിര വണ്ടിക്കാരനോട് ഒരല്പം വെയിറ്റു ചെയ്യാൻ പറഞ്ഞു , പോകുമ്പോൾ ചിന്നുവിനെ ബസ് സ്റ്റേഷനിൽ എത്തിക്കണമെന്നു കൂടെ പറഞ്ഞിരുന്നു , ഒരു ഓട്ടം കൂടി കിട്ടിയ സന്തോഷത്തിൽ അയാൾ ശരി സാർ എന്ന് പറഞ്ഞു കുതിരവണ്ടിയിൽ ഇരുന്നു .

ചിന്നു വന്നിട൦ നോക്കി

കുന്നിൻ ചെരുവിലെ കാണാൻ ഭംഗി യുള്ള പ്രദേശം

ഒരു ഭീമാകാരമായ ഇരുമ്പ് ഗേറ്റ് ഉണ്ട്

അവിടെ ഉള്ളിൽ യൂണിഫോമണിഞ്ഞ സെകുരിറ്റി ഉണ്ടായിരുന്നു.

അതിന്റെ ഉള്ളിലേക്കു കുറച്ചു ദൂരം നടന്നു  പോയാൽ കാണുന്ന വലിയ ഒരു കെട്ടിടം

ഒരുപാട് തിരക്കുകൾ ഇല്ല

ഗേറ്റിനു പുറത്തായി ഒഴിഞ്ഞ ഒരു കോണിൽ ഒരു ചായകട ഉണ്ട്

“ചിന്നു ,,,അപ്പോ നമ്മൾ പിരിയുക അല്ലെ.. അതൊരു ചായ കുടിച്ചു ആയാലോ”

അവരിരുവരും ആ ചായകടയിൽ ചെന്നു

ചായക്കടക്കാരൻ ബാലുവിനെ നോക്കി ചിരിച്ചു , എന്നിട്ടു ചോദിച്ചു

“വന്നൂല്ലേ ….”

“വരാതെ ഇരിക്കാൻ പറ്റില്ലാലോ  സേവ്യറേട്ടാ”  ,, ബാലു ചിരിച്ചു കൊണ്ട് പറഞ്ഞു

“ചായ താ സേവ്യറെട്ടാ രണ്ടെണ്ണം .,..”

ഇപ്പോ തരാവേ ………….. അയാൾ വേഗം തന്നെ സമോവറിൽ നിന്നു൦ പാലും വെള്ളവും എടുത്തു പെട്ടെന്ന് തന്നെ ചായ അടിച്ചു പതപ്പിച്ചു അവർക്കു കൊടുത്തു .

അവർ അത് വാങ്ങി

ആ മഞ്ഞിന്റെ കുളിരിൽ ആ ചായ ഇരുവരും ഊതി ഊതി കുടിച്ചു കൊണ്ടിരുന്നു

“എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ആണ് തോന്നുന്നേ ,,,കാലം എത്ര വേഗമാ  പോകുന്നെല്ലേ” ,,, സേവ്യറേട്ടൻ ബാലുവിനോട് പറഞ്ഞു.

ബാലു ഒന്ന് ചിരിച്ചു.

“ഹാ ,,,, മാതാവ് തീരുമാനിക്കുന്ന പോലെ അല്ലെ എല്ലാം നടക്കു ,,,, വിഷമിക്കണ്ട ,,ഒക്കെ ശരി ആകും ..”

അത് കെട്ടും ബാലു ചിരിക്കുക മാത്രം ചെയ്തു

“അവന്‍ അപ്പു ,,,,,,,,,,,,,,,,,അപ്പു സുഖായി ഇരിക്കുന്നോ ?”

ബാലു സേവ്യറേട്ടനെ നോക്കി ,,

“മറന്നിട്ടില്ലല്ലേ അവനെ ,,,”

“അങ്ങനെ മറക്കാൻ ഒക്കുമോ ?………………….”

അതായിരുന്നു സേവ്യറേട്ടൻ ബാലുവിനോട് പറഞ്ഞ മറുപടി

“ഇല്ല ,,,,,ഒരിക്കലും ഇല്ല ,,,,ഒരിക്കലും മറക്കാൻ ഒക്കില്ല സേവ്യറേട്ടാ ,.,,,,”

ബാലു ചിരിച്ചു

എന്നിട്ടു, ഗ്ലാസുകൾ ഏൽപ്പിച്ചു കാശും കൊടുത്തു ഇനി കാണാം എന്ന് പറഞ്ഞു ഇരുവരും തിരിക നടന്നു

ബാലു ,, ആ ഗേറ്റിനു മുന്നിൽ എത്തി കൂടെ ചിന്നുവും

അവൻ ചിന്നുവിനെ നോക്കി , അവളുടെ കൈകളിൽ പിടിച്ചു

“പോവാട്ടോ ,,,,,,,,,,,,,,,,,,,,ഞാൻ ,,,” വിറക്കുന്ന ശബ്ദത്തോടെ അവൻ പറഞ്ഞു

“പോയി വരാട്ടോ ,,ന്നു പറ മാഷേ ………………” വിഷമത്തോടെ അവള്‍ പറഞ്ഞു

ബാലുവിന്റെ കണ്ണുകൾ നനവർന്നതായിരുന്നു.

ചിന്നു ആ നനവ്  അവളുടെ സാരി തുമ്പു കൊണ്ട് ഒപ്പി

ബാലു ചിരിച്ചു

പിന്നെ ഒന്നും മിണ്ടാതെ ഗേറ്റിനു സൈഡിൽ ആൾക്ക് കടക്കാൻ ഉള്ള കുഞ്ഞു ഗ്യാപിലൂടെ ഉളിലെക്കു കടന്നു

കൈയിൽ ഇരുന്ന കാർഡ് സെകുരിടിയെ കാണിച്ചു

അയാൾ പോകാൻ അനുമതി കൊടുത്തു

ബാലു ഒരുവട്ടം കൂടെ ചിന്നുവിനെ നോക്കി,

ഒന്നു പുഞ്ചിരിച്ചു , എന്നിട്ട് കൈവീശി റ്റാറ്റാ കൊടുത്തു

എന്നിട്ടു അകലെ ഉള്ള ആ കെട്ടിടത്തിലേക് ആ മഞ്ഞിലൂടെ നടന്നു നീങ്ങി

ചിന്നു ആ കാഴ്‌ച,  നിറയുന്ന തന്റെ കണ്ണുകളോടെ നോക്കി നിന്നു.

ബാലുവിന്റെ കണ്ണീർ ഒപ്പിയ സാരി തലപ്പ് കൊണ്ട് തന്നെ അവളും തന്റെ കണ്ണീർ ഒപ്പി

ബാലു കാണാമറയത്തു  എത്തിയപ്പോൾ ചിന്നു തിരികെ കുതിര വണ്ടിക്കരികിൽ എത്തി വണ്ടിയിൽ കയറി .പോകാം എന്നു പറഞ്ഞു

ആ മഞ്ഞിലൂടെ കുളമ്പടി ശബ്ദം കേൾപ്പിച്ചു കൊണ്ട് ആ കുതിരവണ്ടിയും മഞ്ഞിൽ മറഞ്ഞു

<<<<<<O>>>>>>

51,474 Comments

  1. bro first sesaon kazhinjhe oru pdf upload cheyumo

  2. *വിനോദ്കുമാർ G*❤

    സ്‌നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥❤❤♥❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. പഴയ സന്യാസി

    Harshan bro we navarathan kuruma kazhichittullathano evide kittum ith

  4. അറക്കളം പീലിച്ചായൻ

    14 തീർന്നു

  5. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി ഹർഷൻ നിങ്ങൾ സൂപ്പർ ആണ് ഈ കഥ അമിഷ്ന്റെ മെലുഹയിലെ ചിരംജീവികൾ എന്ന
    നോവൽ പോലെ സൂപ്പർ ആണ് അടുത്ത ലക്കം 28 എന്നാണ് വരുന്നത് സൂപ്പർ സൂപ്പർ സൂപ്പർ

  6. നിർത്തും എന്ന് ഒന്നും പറയല്ലേ ബ്രോ ? .
    അടിപൊളി എന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും

    ??❤️

  7. Harshan,
    I understand that prabodha is only part 1 of a trilogy that you are planning from your earlier comments. Now that you are stopping it with a feel-good no-suspense moment you say. Does it mean there are no more parts? Let me hope that wont be the case 🙂

    I feel that you should make it to a trilogy of books. But in that case, I believe you have some scope to improve on the first few chapters. But overall, it is a very impressive work.

    1. 30 ode kazhiyum

      Pinne season 2
      Angane aanu

      Kalakeyanumayulla yudham okke adutha randu chapter kondu kazhiyum

  8. ശ്രിയക്ക് വഴക്ക് കേട്ടത് വായിച്ചു ഞാൻ തലതല്ലി ചിരിച്ചു ???????????വല്ലാത്തൊരു മനസുഖം അവളുടെ കുശുമ്പും കരച്ചിലും ഒക്കെ വായിക്കുമ്പോ ????

  9. കുറച്ചു നാളുകൾക്ക് മുൻപ് ഇതിന്റെ ആദ്യ പാർട്ട്‌ വായിച്ചു നിർത്തി . കാരണം കണ്ണ് നിറയാതെ വായിച്ചു തീർക്കാൻ പറ്റുന്നില്ല. 2 ദിവസം മുൻപ് വീണ്ടും തുടങ്ങി എവിടെ എത്തി നിൽക്കുന്നു. ഇങ്ങനെ ഒരു കഥ എഴുതാൻ പരന്ന ഒരു വായന വേണം. ഒരു ഗവേഷണ താല്പര്യം വേണം പിന്നെ ഭാവനയും. എല്ലാം ഒത്തിണങ്ങിയ ഒരു നല്ല കഥ. ശിവ പാർവതി പ്രണയം പണ്ടേ ഇഷ്ടം ആണ്. കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒരു കുട്ടിയുണ്ട് . പരസ്പരം ഇഷ്ടം ആണെന്ന് അറിയാമെങ്കിലും , ഒരിക്കലും സ്വന്തം ആക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് തുറന്നു പറയാൻ പറ്റാത്ത പോയ ഒരു പ്രണയം. ഇത് വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത്. ഇന്നും ആ ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നു ഒരു തരിപോലും കുറയാതെ. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ അവൾക്കായി.

  10. സൂപ്പർ സ്റ്റോറി..❤❤

  11. Love you harshan chettan?

  12. ചേട്ടാ ഞാൻ എന്താണ് പറയുക. സത്യത്തിൽ ഇതുപോലെ ത്രില്ലിംഗ് ആയ ഒരു കഥ ഞാൻ വേറേ വായിച്ചിട്ടില്ല. ഒരുപാട് സമയം രാത്രി ഉറങ്ങാതെയാണ് വായിക്കുന്നത്. ഇനിയും നല്ല രീതിയിൽ ഇതിന്റെ ബാക്കി എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.

  13. Bhavana kurachukoode vikasikkanudu,anubavathiloode shivane ariyu,thanks for. Feelings of rudhra

    1. നന്ദി

      ഭാവന ഇനിയും വികസിപ്പിക്കാൻ ശ്രമിക്കാം..

      അനുഭവത്തിലൂടെ താങ്കൾ ശിവനെ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല..

      ഞാൻ അറിഞ്ഞിട്ടില്ല..

      അക്ഷരങ്ങളിലൂടെ അറിയാനുള്ള ശ്രമം ആണ്..

    2. Angane paryale Katha predictable ayirunu ene parnajirunel better ayene???

  14. “27 ഭാഗമായിട്ടും ഒരു വാക്ക് പോലും കുറിക്കാത്തവർ , എനിക്ക് 27 ഭാഗങ്ങളിൽ നിങ്ങൾക് തരാവുന്ന ഒരു കുഞ്ഞു സന്തോഷത്തെ ആണ് ഇല്ലാതെ ആക്കിയത്,, ആക്കുന്നത് ,,,” mashe…ithu shartikkum konduttoooo……5 days kondu ithrem vayichu engil , facebookum intagram ithinu vendi matti vachu engil ..അപരാജിതൻ athinte effect athra undu ….oru valatha positive energy kittunnundu….oru 10 – 15 years munne ithu irangiyirunnengil athu vayichirunnengil chilraude jeevitham (including mine ) mariyene ….ithilum kooduthal parayan undu enukku athu pinee…ithinu munneee ulla partsil comment cheythittila sorry for that …but after finishing ithu onnu koode vayikkenam..apoo ellathilum comment idum…

    1. താങ്ക്സ് ഡിയർ

      1. മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ കൂടെ വായിക്കണേ..

  15. NJA EPPOZHA VAYICHE THIRNNATHE
    MK YUM HARSHANUM ANNE ENIKKE ESHTTAPETTA KADHAKRITHUKAL
    NJAN ORU SAMSHAYAM JODIKKATTE TANKKAL
    SANTHOSH GEORGE KULANGARA ANNOOO

  16. Adipoli, itreyem Nalla ore katha lifil vayichitilla

  17. കുഞ്ഞിമോൻ

    ഓരോ പാർട്ടും 100ൽ അധികം പേജൂ കൾ ഉള്ളത് കൊണ്ട് ആദ്യം വായിക്കാൻ മടിച്ചു…… പിന്നെ വെറുതേ ഒരു പാർട്ട് വായിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു….. കാരണം ഒരു ദിവസത്തെ ഉറക്കം പോയി രാത്രി വരെ വായിച്ചു തലവേദനിച്ചു…. ദൈവങ്ങളിലും മിത്തുകളിലും മതങ്ങളിലും ഒന്നും വിശ്വസിക്കാത്ത ആളായത് കൊണ്ട്., (ഓരോ പ്രദേശത്തെ ഒരു ദൈവവും ഇന്നേവരെ അവർ വിരചിതമായ കഥകളിലെ കോണ്ടിനെന്റിനപ്പുറം സ്വാധീനം പ്രകടിപ്പിച്ചില്ല എന്നത് തന്നെയാണ് ഓരോ ദൈവങ്ങളുടെയും ന്യൂന്നത.:) ചില മിത്ത്കൾ അതിന്റെ പാട്ടിന് വിട്ട് കഥ എന്ന നിലയിൽ തന്നെ വായിച്ചു പോകുന്നു… എക്സലൻറ് വർക്…. താങ്ക്സ് ഫോർ സച്ച് എ ബ്യൂട്ടിഫുൾ റീഡിംഗ് എക്സ്പീരിയൻസ്.

  18. Nalla novel… waiting for next part… god bless you

    1. ഇതിൽ തന്നെ 27 പാർട്ട് ൨,3,,4 കൂടെ ഉണ്ടല്ലോ ബ്രോ അത് വായിക്കൂ

  19. സ്റ്റീഫൻ നെടുമ്പള്ളി

    പൊളിച്ച് മച്ചാനെ

  20. Edo urangan pattunnillado aadhhyamayitta Oru kadha karanam Urakkam povunnath oro partum vaayikkumbo vallatha Oru positive energy aa… Oru apeksha und enthu vannalum kadha Muzhuvanum ezhuthanam allenkil pakuthikk vach ninnu poyathinte vallatha sankadam undavm…… Adutha part ennuvarum ennuvarum enn aalochich Pinne ithil thamne Aavuollu athonda….

Comments are closed.