അപരാജിതൻ 14 [Harshan] 9430

രാത്രി ഒരു ഒന്‍പതരയോടെ   മനു വീട്ടിൽ എത്തിയിരുന്നു.

ഇടയ്ക്കു വെച്ചു വലിയ ഒരു ബ്ളോക് കിട്ടി അതുകൊണ്ടാണ് വൈകി പോയത്

ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ അവന്റെ പപ്പ ദേവദാസ് , കാറും കൊണ്ട് ചെന്നിരുന്നു അവനെ പിക് ചെയാൻ ആയി.

പതിനഞ്ചു മിനിറ്റു കൊണ്ട് അവർ വീട്ടിലെത്തി,

മനുവിനെ കണ്ടു ‘അമ്മ വസുന്ദര പരിതപിച്ചു , ക്ഷീണിച്ചു പോയി എന്നും  പറഞ്ഞു.

കുറച്ചു ദിവസമായല്ലോ, അവനെ കണ്ടിട്ടും വെച്ച് വെളമ്പി കൊടുത്തിട്ടും

അവനോടൊപ്പം ഉണ്ണാം എന്ന് കരുതി അവരിരുവരും ഭക്ഷണവും കഴിച്ചിരുന്നില്ല

മനു വേഗം പോയി കുളിച്ചു വന്നു , എന്നിട്ടു മൂവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു

“മനു ,,,,നിന്റെ പോയ കാര്യങ്ങൾ ഒക്കെ എന്തായി ?”

അവന്റെ പപ്പാ ആണ് ചോദിച്ചത്

“ഇനി ഒരു രണ്ടു മൂന്നു മാസം ഗ്യാപ് ഉണ്ട് പപ്പാ , “

“എന്നാലും എന്താ നിനക്കു അവിടെ ഇത്രയും വലിയ പരിപാടി എന്ന് മാത്രം മനസിലാകുന്നില്ല ?”

പപ്പാ അവനോടു ചോദിച്ചു

“എന്റെ പപ്പാ ,,ഞാൻ ഒരു നല്ലതല്ലാത്ത  കാര്യത്തിനുമല്ല  പോകുന്നത് ,  എന്നെ അന്വേഷിച്ചു പോകുന്നതാ , അതിലൂടെ കൊറേ ഒക്കെ ഞാൻ മാറിയില്ലേ പപ്പാ ,,,,,,,,,,,”

“ശരി ,,,എന്താന്ന് വെച്ച നീ ചെയ്തോ , ഞാൻ ഒന്നിനും എതിർക്കുന്നില്ല ,,അപ്പോ എങ്ങനെ ആണ് കാര്യങ്ങൾ നാളെ മുതൽ ഓഫീസിൽ വരികയല്ലേ നീ ,,,,,,,,,,,

പപ്പാ ,,നാളെ ഇല്ല , നാളെ എനിക്ക് ക്ഷേത്രങ്ങളിലൊക്കെ ഒന്ന് പോണം , ഒന്ന് മനസൊക്കെ ഫ്രഷ് ആക്കണം എന്നിട്ടു  മണ്ടേ  മുതൽ ഞാൻ ഓഫീസിൽ വന്നോളാ൦ ,,

അതിനും ആരും എതിർത്തൊന്നും പറഞ്ഞില്ല

“അല്ല ,,,,നമ്മുടെ മറ്റേ കാർ സർവീസിന് കൊടുത്തെക്കുകയാ , അപ്പൊ പിന്നെ എങ്ങനെയാ മനു ,,”

പപ്പ അവനോടു ചോദിച്ചു

“അത് സാരമില്ല പപ്പാ , ഞാൻ മാനേജ് ചെയ്തോളാ൦ , എന്റെ ബൈക്കും പണി ആണ് , ഞാന്‍ ഫ്രെണ്ടിന്‍റെന്ന് ബൈക് വാങ്ങിക്കൊള്ളാം ,,”

“അല്ലെ നീ ഒരു കാര്യം ചെയ്യൂ , പപ്പേടെ കാര്‍  എടുത്തോ നാളത്തേക്ക് , ബൈക്കിലൊന്നും പോണ്ട ,, “

“അപ്പൊ പപ്പാ എങ്ങനെ ഓഫീസിൽ പോകും ?”

“അത് നാളത്തെ ഒരു ദിവസത്തേക്കല്ലേ , പപ്പ  മാനേജ് ചെയ്തോളാം , “

“അത് വേണ്ട പപ്പാ ..”

“മനു നീ പറഞ്ഞത് കേട്ടാൽ മതി , നിന്റെ കാര്യം നടക്കട്ടെ ,, എന്നിട്ടു ഉച്ചകഴിഞ്ഞു സർവീസ് സ്റ്റേഷനിൽ പോയി സംസാരിച്ചു പെട്ടെന്നു കാർ വാങ്ങിക്കാൻ നോക്കൂ “ ദേവദാസിന്റെ ശബ്ദം ഒരല്‍പ്പം ഉയര്‍ന്നു

“ഹ്മ്മ്,,,ശരി പപ്പാ .. “ അവന്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

അവർ ഭക്ഷണം കഴിഞ്ഞു എഴുന്നേറ്റു

മനു കൈകൾ കഴുകി റൂമിലേക്കു പോയി

മൊബൈലിൽ അനുപമയുടെ മെസ്സേജ് കണ്ടിരുന്നു

വീട്ടിലെത്തിയോ , ഇന്ന് വിളിക്കുന്നില്ല , ക്ഷീണിച്ചു ഇരിക്കുകല്ലേ എന്നൊക്കെ എഴുതിയിരുന്നു

എന്തോ അവളുടെ മെസ്സേജ് വായിക്കുമ്പോൾ മനുവിന് മനസിന്‌ വല്ലാത്തൊരു സുഖകരമായ അനുഭൂതി ആണ് അനുഭവപ്പെട്ടിരുന്നത്‌.

മനു കിടന്നു

കിടക്കുമ്പോളും അവന്റെ ഉള്ളിൽ ബാലുവിനെ കുറിച്ചായിരുന്നു ചിന്തകൾ , ആരാണ് ഈ ബാലുച്ചേട്ടൻ , പറയുന്ന കഥകൾ പോലെ ഒരുപാട് രഹസ്യങ്ങൾ സ്വന്തം ജീവിതത്തിലും സൂക്ഷിക്കുന്ന ആൾ തന്നെ ആണ് ബാലുച്ചേട്ടൻ. അതും അപ്പുവിന്റെ ജീവിതം കണ്മുന്നിൽ കാണുന്ന പോലെ പറയണം എങ്കിൽ ഒന്നുകിൽ അതെല്ലാം സ്വയം അനുഭവിച്ചറിഞ്ഞ ആൾ ആയിരിക്കണ്ടേ ,, ഇനി ബാലുച്ചേട്ടൻ തന്നെ ആണോ ആദിശങ്കരൻ , സ്വന്തം കഥ തന്നെ ആണോ എന്നോട് പറയുന്നത് ,,,,

സംശയം ആണെങ്കിൽ പോലും സംശയിക്കപ്പെടേണ്ട കാര്യം തന്നെ ആണ്

എത്ര ഒക്കെ ചിന്തിച്ചിട്ടും ബാലുച്ചേട്ടൻ ഒരു പിടിയും തരുന്നില്ലല്ലോ

അവൻ മൊബൈൽ എടുത്തു ബാലുവിന്റെ നമ്പറിൽ വിളിച്ചു നോക്കി

പക്ഷെ സ്വിച്ചഡ് ഓഫ് ആയിരുന്നു

അവൻ ഒരു മെസ്സേജ് അയച്ചു ” ചേട്ടാ ഒരുപാട് വിളിച്ചിരുന്നു , മൊബൈൽ സ്വിച്ഡ് ഓഫ് എന്നാണ് കേൾക്കുന്നത് , ചേട്ടന് കുഴപ്പം ഒന്നും ഇല്ലാലോ അല്ലെ , ഈ മെസ്സേജ് കിട്ടിയാൽ ഒരു റിപ്ലൈ തരണേ ”

അവൻ ഫോൺ ടേബിളിൽ വെച്ച്

എന്നിട്ടു മൂന്നാം രഹസ്യം , അതെങ്ങനെ തുറക്കും എന്നുള്ള കാര്യങ്ങൾ ഒക്കെ ആലോചിച്ചു മയങ്ങി പോയി

 

<<<<<<<<<<O>>>>>>>>>>

51,474 Comments

  1. bro first sesaon kazhinjhe oru pdf upload cheyumo

  2. *വിനോദ്കുമാർ G*❤

    സ്‌നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥❤❤♥❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. പഴയ സന്യാസി

    Harshan bro we navarathan kuruma kazhichittullathano evide kittum ith

  4. അറക്കളം പീലിച്ചായൻ

    14 തീർന്നു

  5. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി ഹർഷൻ നിങ്ങൾ സൂപ്പർ ആണ് ഈ കഥ അമിഷ്ന്റെ മെലുഹയിലെ ചിരംജീവികൾ എന്ന
    നോവൽ പോലെ സൂപ്പർ ആണ് അടുത്ത ലക്കം 28 എന്നാണ് വരുന്നത് സൂപ്പർ സൂപ്പർ സൂപ്പർ

  6. നിർത്തും എന്ന് ഒന്നും പറയല്ലേ ബ്രോ ? .
    അടിപൊളി എന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും

    ??❤️

  7. Harshan,
    I understand that prabodha is only part 1 of a trilogy that you are planning from your earlier comments. Now that you are stopping it with a feel-good no-suspense moment you say. Does it mean there are no more parts? Let me hope that wont be the case 🙂

    I feel that you should make it to a trilogy of books. But in that case, I believe you have some scope to improve on the first few chapters. But overall, it is a very impressive work.

    1. 30 ode kazhiyum

      Pinne season 2
      Angane aanu

      Kalakeyanumayulla yudham okke adutha randu chapter kondu kazhiyum

  8. ശ്രിയക്ക് വഴക്ക് കേട്ടത് വായിച്ചു ഞാൻ തലതല്ലി ചിരിച്ചു ???????????വല്ലാത്തൊരു മനസുഖം അവളുടെ കുശുമ്പും കരച്ചിലും ഒക്കെ വായിക്കുമ്പോ ????

  9. കുറച്ചു നാളുകൾക്ക് മുൻപ് ഇതിന്റെ ആദ്യ പാർട്ട്‌ വായിച്ചു നിർത്തി . കാരണം കണ്ണ് നിറയാതെ വായിച്ചു തീർക്കാൻ പറ്റുന്നില്ല. 2 ദിവസം മുൻപ് വീണ്ടും തുടങ്ങി എവിടെ എത്തി നിൽക്കുന്നു. ഇങ്ങനെ ഒരു കഥ എഴുതാൻ പരന്ന ഒരു വായന വേണം. ഒരു ഗവേഷണ താല്പര്യം വേണം പിന്നെ ഭാവനയും. എല്ലാം ഒത്തിണങ്ങിയ ഒരു നല്ല കഥ. ശിവ പാർവതി പ്രണയം പണ്ടേ ഇഷ്ടം ആണ്. കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒരു കുട്ടിയുണ്ട് . പരസ്പരം ഇഷ്ടം ആണെന്ന് അറിയാമെങ്കിലും , ഒരിക്കലും സ്വന്തം ആക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് തുറന്നു പറയാൻ പറ്റാത്ത പോയ ഒരു പ്രണയം. ഇത് വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത്. ഇന്നും ആ ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നു ഒരു തരിപോലും കുറയാതെ. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ അവൾക്കായി.

  10. സൂപ്പർ സ്റ്റോറി..❤❤

  11. Love you harshan chettan?

  12. ചേട്ടാ ഞാൻ എന്താണ് പറയുക. സത്യത്തിൽ ഇതുപോലെ ത്രില്ലിംഗ് ആയ ഒരു കഥ ഞാൻ വേറേ വായിച്ചിട്ടില്ല. ഒരുപാട് സമയം രാത്രി ഉറങ്ങാതെയാണ് വായിക്കുന്നത്. ഇനിയും നല്ല രീതിയിൽ ഇതിന്റെ ബാക്കി എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.

  13. Bhavana kurachukoode vikasikkanudu,anubavathiloode shivane ariyu,thanks for. Feelings of rudhra

    1. നന്ദി

      ഭാവന ഇനിയും വികസിപ്പിക്കാൻ ശ്രമിക്കാം..

      അനുഭവത്തിലൂടെ താങ്കൾ ശിവനെ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല..

      ഞാൻ അറിഞ്ഞിട്ടില്ല..

      അക്ഷരങ്ങളിലൂടെ അറിയാനുള്ള ശ്രമം ആണ്..

    2. Angane paryale Katha predictable ayirunu ene parnajirunel better ayene???

  14. “27 ഭാഗമായിട്ടും ഒരു വാക്ക് പോലും കുറിക്കാത്തവർ , എനിക്ക് 27 ഭാഗങ്ങളിൽ നിങ്ങൾക് തരാവുന്ന ഒരു കുഞ്ഞു സന്തോഷത്തെ ആണ് ഇല്ലാതെ ആക്കിയത്,, ആക്കുന്നത് ,,,” mashe…ithu shartikkum konduttoooo……5 days kondu ithrem vayichu engil , facebookum intagram ithinu vendi matti vachu engil ..അപരാജിതൻ athinte effect athra undu ….oru valatha positive energy kittunnundu….oru 10 – 15 years munne ithu irangiyirunnengil athu vayichirunnengil chilraude jeevitham (including mine ) mariyene ….ithilum kooduthal parayan undu enukku athu pinee…ithinu munneee ulla partsil comment cheythittila sorry for that …but after finishing ithu onnu koode vayikkenam..apoo ellathilum comment idum…

    1. താങ്ക്സ് ഡിയർ

      1. മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ കൂടെ വായിക്കണേ..

  15. NJA EPPOZHA VAYICHE THIRNNATHE
    MK YUM HARSHANUM ANNE ENIKKE ESHTTAPETTA KADHAKRITHUKAL
    NJAN ORU SAMSHAYAM JODIKKATTE TANKKAL
    SANTHOSH GEORGE KULANGARA ANNOOO

  16. Adipoli, itreyem Nalla ore katha lifil vayichitilla

  17. കുഞ്ഞിമോൻ

    ഓരോ പാർട്ടും 100ൽ അധികം പേജൂ കൾ ഉള്ളത് കൊണ്ട് ആദ്യം വായിക്കാൻ മടിച്ചു…… പിന്നെ വെറുതേ ഒരു പാർട്ട് വായിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു….. കാരണം ഒരു ദിവസത്തെ ഉറക്കം പോയി രാത്രി വരെ വായിച്ചു തലവേദനിച്ചു…. ദൈവങ്ങളിലും മിത്തുകളിലും മതങ്ങളിലും ഒന്നും വിശ്വസിക്കാത്ത ആളായത് കൊണ്ട്., (ഓരോ പ്രദേശത്തെ ഒരു ദൈവവും ഇന്നേവരെ അവർ വിരചിതമായ കഥകളിലെ കോണ്ടിനെന്റിനപ്പുറം സ്വാധീനം പ്രകടിപ്പിച്ചില്ല എന്നത് തന്നെയാണ് ഓരോ ദൈവങ്ങളുടെയും ന്യൂന്നത.:) ചില മിത്ത്കൾ അതിന്റെ പാട്ടിന് വിട്ട് കഥ എന്ന നിലയിൽ തന്നെ വായിച്ചു പോകുന്നു… എക്സലൻറ് വർക്…. താങ്ക്സ് ഫോർ സച്ച് എ ബ്യൂട്ടിഫുൾ റീഡിംഗ് എക്സ്പീരിയൻസ്.

  18. Nalla novel… waiting for next part… god bless you

    1. ഇതിൽ തന്നെ 27 പാർട്ട് ൨,3,,4 കൂടെ ഉണ്ടല്ലോ ബ്രോ അത് വായിക്കൂ

  19. സ്റ്റീഫൻ നെടുമ്പള്ളി

    പൊളിച്ച് മച്ചാനെ

  20. Edo urangan pattunnillado aadhhyamayitta Oru kadha karanam Urakkam povunnath oro partum vaayikkumbo vallatha Oru positive energy aa… Oru apeksha und enthu vannalum kadha Muzhuvanum ezhuthanam allenkil pakuthikk vach ninnu poyathinte vallatha sankadam undavm…… Adutha part ennuvarum ennuvarum enn aalochich Pinne ithil thamne Aavuollu athonda….

Comments are closed.