അപരാജിതൻ 14 [Harshan] 9431

<<<<<<<<<<<O>>>>>>>>> 

പിറകിൽ നിന്നും നാലാമത്തെ സീറ്റിൽ ആണ് ബാലു ഇരുന്നിരുന്നത്

കൂടെ അവന്റെ പ്രിയ സ്നേഹിതയും ഉണ്ടായിരുന്നു.

അവന്റെ ചിന്നു ,,,,,,,,,,,,,,ചിന്മയി

ചിന്നു ജനലിനോടു ചേർന്നുള്ള സീറ്റിൽ ആണ് ഇരുന്നത്.

അവൾക് ഇപ്പുറം ബാലുവും

സമയം ഒരു എട്ടുമണി ആയിട്ടുണ്ട്

ഇരുവശത്തും വലിയ കാടുകളുള്ള റോഡിലൂടെ ആണ് ഇപ്പോൾ ബസ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്

സർക്കാർ ബസ് ആയതു കൊണ്ട് തന്നെ , ബസിന്റെ അവസ്ഥയും സ്പീഡും ഒക്കെ പരിതാപകരം ആണ് .

ചിന്നു ബാലുവിന്റെ കൈകൾ തന്റെ കൈകൾക്കുള്ളിൽ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.

ബാലുവിന് നല്ല പോലെ ക്ഷീണം ഉണ്ട് എന്നവൾക് മനസ്സിലായിരുന്നു

 

അവൾ ബാഗിൽ നിന്നും ഒരു കുപ്പി എടുത്തു അടപ്പു തുറന്നു

“മാഷേ ,,, വെള്ളം കുടിക്കണോ ?”

അവൻ കണ്ണുകൾ തുറന്നു

ചിന്നു അവനു നേരെ കുപ്പി നീട്ടി

അവനതു വാങ്ങി കുടിച്ചു

 

അവൻ പുറത്തേക്ക് നോക്കി , ഇരുട്ട് ആയതുകൊണ്ട് സ്ഥലങ്ങൾ ഒന്നും കാണാൻ സാധിക്കുന്നില്ല

ഇടക്കുള്ള വഴിവിളക്കുകൾ ഉള്ളത് കൊണ്ട് മേരുപാളയം വനത്തിലൂടെ ആണ് ബസ് പോകുന്നത് എന്ന് മനസിലാക്കി.

ചിന്നു അവന്റെ കൈയിൽ നിന്ന് കുപ്പി വാങ്ങി അടച്ചു ബാഗിൽ വെച്ചു.

“നോവുണ്ടോ  മാഷേ ?”

അതിനു മറുപടി ആയി ബാലു ഒന്ന് ചിരിച്ചു

ചിരിയിൽ അറിയാം നോവുണ്ടാകും ന്ന്

“ചെറുതായി ഉണ്ട് ചിന്നു ,,, പക്ഷെ നിന്റെ കൂടെ നിന്റെ സാമീപ്യം അനുഭവിച്ചു ഇരിക്കുമ്പോൾ നല്ല കുറവുണ്ട് , “

 

അവൾ ബാലുവിന്റെ നെറ്റിയിൽ കൈ വെച്ച് നോക്കി പനി ഒന്നുമില്ല ,,

ബാലു ചിന്മയിയുടെ കൈകളിൽ പിടിച്ചു

ആ കൈകൾ അവന്റെ മുഖത്തേക്ക് ചേർത്ത് പിടിച്ചു

ചിന്നു ബാലുവിന്റെ കവിളത്തു തഴുകി

“എന്തോ എല്ലാം കൂടെ ഒരുമിച്ചു ഒത്തുവന്നു , എനിക്ക് കുന്ദപുരയിൽ പോകേണ്ട സമയവും അതിനിടയിൽ നിന്റെ വരവും ഒക്കെ ഒരുമിച്ചായിരുന്നു ചിന്നു ,,, നിനക്കു ബുദ്ധിമുട്ടായോ എന്റെ കൂടെ വരുവാൻ… “

“എന്താ മാഷെ ഈ പറയുന്നത് , മാഷ് പറഞ്ഞ എങ്ങോട്ടും ഞാൻ വരില്ലേ , അപ്പോ പിന്നെ എനിക്ക് എങ്ങനെയാ ബുദ്ധിമുട്ട് ആകുന്നത് , ഇങ്ങനെ ഒക്കെ ചോദിക്കുന്നത് കേൾക്കുമ്പോ ആണ് ബുദ്ധിമുട്ട് ആകുന്നത്ട്ടോ “

ബാലു ചിന്നുവിന്റെ തോളിൽ തല വെച്ച് ഇരുന്നു
ബസ് മുന്നോട്ടേക്ക് പോയികൊണ്ടിരിക്കുക ആണ്.

പതുക്കെ ബസ് നിന്നു.

യാത്രക്കാർ വിവരം തിരക്കി

ആ ഭാഗം ഒരു ആനത്താര ആണത്രെ , വനത്തിലൂടെ ആനകൂട്ടങ്ങൾ റോഡ് മുറിച്ചു കടക്കുക ആണ് എന്ന് കണ്ടക്ടർ  അറിയിച്ചു.

ആ ബസ് അവിടെ തന്നെ കിടന്നു

ആനകളെ കാണാൻ താല്പര്യം ഉണ്ടായവർ കുറെ പേര് ബസിനു വെളിയിലേക്ക് ഇറങ്ങി നിന്നു.
ചിന്നുവിനും ആനകളെ കാണാൻ മോഹം ഉണ്ട് എന്ന് പറഞ്ഞു
അതുകേട്ടു ബാലു ചിന്നുവിനെയും കൂട്ടി പുറത്തേക് ഇറങ്ങി
ആനകൾ വരി വരി ആയി ആണ് റോഡ് മുറിച്ചു കടക്കുന്നത്
ഇടയിൽ കുറെ കുട്ടിയാനകളും ഉണ്ട്
ഇടയ്ക്കിടെ ചിന്നം വിളിയും കേൾക്കാം
ഒന്ന് രണ്ടു ആനകൾ ആ റോഡിനു നടുവിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു

ആനകളെ അങ്ങനെ കണ്ടപ്പോൾ ചിന്നുവിന്റെ മുഖത്ത് കൊച്ചു കുട്ടികളുടെ എന്നപോലെ കൗതുകവും അത്ഭുതവും ഒക്കെ നിറഞ്ഞതു ബാലു ശ്രദ്ധിച്ചിരുന്നു

ചിന്നു ബാലുവിനോട് ചേർന്ന് നിന്നു കൊണ്ട് ആ കാഴ്ചകൾ ഒക്കെ കണ്ടു
പുറത്തു നല്ല കുളിരുന്ന  മഞ്ഞു പെയ്യുന്നുണ്ടായിരുന്നു.
ഒരു പതിനഞ്ചു മിനിറ്റു സമയം ബസ് ആ കിടപ്പു കിടന്നു
അതിനു ശേഷ൦ ആനകൾ ഒക്കെ പോയി എന്ന് ഉറപ്പിച്ചതിനു ശേഷ൦ കണ്ടക്ടർ എല്ലാരോടും ബസിനുള്ളിൽ കയറി ഇരിക്കുവാൻ പറഞ്ഞു.

അതുകേട്ടു എല്ലാവരും തിരികെ ബസിൽപ്രവേശിച്ചു
കൂടെ ബാലുവും ചിന്നുവും
അവർ ഇരുന്ന സീറ്റിൽ വന്നിരുന്നു
കണ്ടക്ടർ എല്ലാവരും കയറി എന്നുറപ്പു വരുത്തി വിസിൽ അടിച്ചു
ബസ് സ്റ്റാർട്ട് ആക്കി
പതുക്കെ മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു
ഉളിലേക്കു കാറ്റ് വരുന്നുണ്ടായിരുന്നു
നല കുളിരുന്ന മഞ്ഞു കാറ്റ്
ചിന്നുവിന് നല്ലപോലെ തണുപ്പ് തോന്നി
അവൾ വിറക്കുന്നുണ്ടായിരുന്നു

ബാലു ബാഗിൽ നിന്നും ഒരു കമ്പിളിപുതപ്പു എടുത്തു സൈഡു സീറ്റിൽ ഇരിക്കുന്ന ചിന്നുവിനെ പുതപ്പിച്ചു.

ചിന്നു ബാലുവിനെ നോക്കി , അവളുടെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു

അവൾ ഇടത്തെ കൈ കൊണ്ട് ആ പുതപ്പു ഉയർത്തി ബാലുവിനെ കൂടി പുതപ്പിനു ഉള്ളിൽ ആക്കി

എന്നിട്ടു ബാലുവിന്റെ നെഞ്ചിനോട് ചേർന്നിരുന്നു , അവന്റെ കൈകളിൽ മുറുകെ പിടിച്ചു.

ബാലു ഒന്ന് ചിരിച്ചു

“എപ്പോളും നീ പിള്ളേരുടെ പോലെ ,ആണല്ലേ ചിന്നു ,,, “

“ആണ് മാഷേ , പിള്ള മനസിൽ കള്ളമില്ലലോ , അപ്പൊ നല്ലതല്ലേ “

“എല്ലാം നല്ലതാ “, ബാലു മറുപടി പറഞ്ഞു

പുതച്ചു മൂടി ഉള്ള ഇരിപ്പ് , പുറമെ നിന്നും വീശുന്ന  കുളിർമയേറിയ കാറ്റു൦

അവർ ഒരുമിച്ചു ബസിനെ പുറത്തെ ഇരുട്ട് നോക്കി ഇരുന്നു

ബസ് അങ്ങനെ ആ വനമേഖലയിലൂടെ ഓടിക്കൊണ്ടിരിക്കുക ആണ്

കുറച്ചു ദൂരം പോയി കഴിഞ്ഞു

ആളുകൾ പറയുന്നതു കേട്ടു , താരത്തൂർ  എത്തി എന്ന്.

അത് കേട്ട് എല്ലാവരും പുറത്തേക്ക് നോക്കി

ആ വനത്തിൽ നിറയെ ഒഴുകുന്ന നക്ഷത്രങ്ങൾ പോലെ മിന്നാമിനുങ്ങുകളുടെ കൂട്ടം.

ആ പ്രദേശത്ത്  മാത്രം ഉള്ള പ്രത്യേകത ആണ് ഇനിയുള്ള ഒന്നരകിലോമീറ്റർ വനത്തിനുള്ളിൽ മാനത്തെ നക്ഷത്രങ്ങളെ പോലെ  എണ്ണമില്ലാത്ത അത്രയും മിന്നാമിനുങ്ങുകൾ തെളിഞ്ഞു മിന്നി മനസിനെ വശീകരിക്കുന്ന അതി മനോഹരമായ കാഴ്ച.

ബസ്സിൽ ഇരിക്കുന്ന എല്ലാവരും ആ മനോഹരമായ കാഴ്‌ച കണ്ടിരുന്നു

മിന്നാമിനുങ്ങുകൾ നിരപ്പ് മുതൽ മരങ്ങളുടെ തുഞ്ചാന൦  വരെ നിറഞ്ഞിരിക്കുന്നു

ആ പ്രദേശമാകെ ഒഴുകുന്ന ദീപങ്ങളെ പോലെ മിന്നി മിന്നി തെളിയുന്ന മിന്നാമിനങ്ങുകൾ

ആ കാഴ്ച കണ്ട എല്ലാവരുടെയും കണ്ണുകൾ പോലും അത്ഭുതം കൊണ്ട് മിന്നി തിളങ്ങി

അത്രക്കും മനോഹരമായ കാഴ്‌ച ആയിരുന്നു.

ബാലു ചിന്നുവിനെ നോക്കി ,

“ദേ മാഷെ നോക്കിക്ക്യേ ,,,” എന്നുപറഞ്ഞു ആവേശത്തോടെ അവനെ കൂടി വിളിച്ചു കാണിക്കാൻ അവളിൽ ഉള്ള വ്യഗ്രത , അവളുടെ മനസിനുള്ളിലെ ഒരു കുഞ്ഞിനെ തെളിയിപ്പിച്ചു കാണിപ്പിച്ചു.

ബാലുവും അവളോടൊപ്പം ഇരുന്നു ആ കാഴ്‌ചകൾ കണ്ടിരുന്നു

യാത്രക്കാർ പറഞ്ഞത് അനുസരിച്ചു ഡ്രൈവർ സ്പീഡ് കുറച് ആണ് പൊയ്ക്കൊണ്ടിരുന്നത്

ഏതാണ്ട് ഒന്നര കിലോമീറ്ററോളം ദൂരം ആ മനോഹര ദൃശ്യം തന്നെ ആയിരുന്നു.

ചിന്നു ഇതാ താരത്തൂർ

താരത്തൂരോ ?

അതെ നക്ഷത്രങ്ങൾ മണ്ണിലേക്കു പൊഴിഞ്ഞു വീണ ഇടമാണി സ്ഥലം  , അങ്ങനെയാ ഇവിടം അറിയപ്പെടുന്നത്.മേരുപാളയം വനമേഘലക്കുള്ളിലെ താരത്തൂര്‍

കൊള്ളാമല്ലോ ,,,കേൾക്കാൻ നല്ല രസമുണ്ട് , ചിന്നു അവനോടു ചേർന്നിരുന്നു ,

“ഒക്കെ ഒരു കഥയാ ചിന്നു,,, “

“എനിക്കാ ആ കഥ ഒന്ന് പറഞ്ഞു താ മാഷെ ,, “

“പിന്നെ കഥ കേള്‍ക്കാന്‍ ഉള്ള പ്രായമാണോ നിനക്കു “

“കഥ കേള്‍ക്കാന്‍ പ്രായം ഉണ്ടോ മാഷെ,, മാഷ് കഥ പറയുന്നത് കേൾക്കാൻ കൊതി ആയിട്ടാ , എന്റെ പൊന്നു മാഷല്ലേ “

അവള്‍ ചിണുങ്ങാന്‍ തുടങ്ങി.

ബാലു തന്റെ ദേഹത്തോട് ചേര്‍ന്നിരിക്കുന്ന ചിന്നുവിനെ ഒന്നു നോക്കി , അവള്‍ തന്നോടല്ലാതെ മറ്റാരോടും ഇത്ര അടുപ്പത്തോടെ ഇടപഴകിയിട്ടില്ല, അവളുടെ ഒരു ആഗ്രഹമല്ലേ ,, കഥ പറയുവാനുള്ള ഒരവസ്ഥയിലല്ലെങ്കില്‍കൂടിയും ബാലു ചിന്നുവിനായി മേരുപാളയവനമേഖലക്കുള്ളിലെ താരത്തൂരിന്റെ കഥ പറഞ്ഞു തുടങ്ങി

ഭൂമിയിൽ നിന്നും ഒരുപാട് അകലെ ഒരു ലോകം ഉണ്ട് നക്ഷത്രലോക൦.
നക്ഷത്രങ്ങൾ ദേവരൂപത്തിൽ അധിവസിക്കുന്ന ലോകം,
അവിടെ ഉള്ളവർ അതീവ സൗന്ദര്യത്തിനു കീർത്തികേട്ടവർ ആണ്.
അവിടെ ആയിരകണക്കിന് നക്ഷത്ര കന്യകൾ ഉണ്ട്
അവർക്കെല്ലവർക്കും ആരെയും മോഹിപ്പിക്കുന്ന വശ്യതയും മനോഹാരിതയും ഒക്കെ ഉണ്ട്.

അവർക്ക് ഒരുപാട് അത്ഭുത സിദ്ധികൾ കൂടെ ഉണ്ടായിരുന്നു
എന്നും നിത്യയൗവനം ആണ് , ജരാനരകൾ അവര്ക്കില്ല , മരണവും
ദേവലോകത്തേക്കാൾ സുഖ സുഭിക്ഷമായ ഒരു ലോകം
അവിടെ ഒന്നിനും ഒരു കുറവുമില്ല

അവിടത്തെ അതി മനോഹരി ആയിരുന്ന നക്ഷത്ര കന്യക ആയിരുന്നു , ചിത്രതാരക
അവളുടെ സൗന്ദര്യത്തിലും നൃത്തകലയിലും ഉള്ള ഖ്യാതി അറിഞ്ഞു ദേവലോകത്തു നിന്നും
അവൾക്കു ഒരു ക്ഷണം കിട്ടി , ഉർവശി ര൦ഭ തിലോത്തമമാരോടൊപ്പം നൃത്തം ചെയ്യുവാനും ദേവ൯മാരെ സന്തോഷിപ്പിക്കുവാനും നക്ഷത്രലോകത്തു ആദ്യമായി കിട്ടിയ ഈ ക്ഷണത്തിലും തന്റെ കഴിവിലും സൗന്ദര്യത്തിലും അഹംഭാവം നിറഞ്ഞ അവൾ , അഹന്ത കൊണ്ട് അന്ധയായി നക്ഷത്രലോകത്തെ ദേവി ആയി താരേശ്വരിയെ തന്നിലേക്കാളും താഴ്ന്നവൾ എന്ന് പറഞ്ഞു അധിക്ഷേപിച്ചു ,

ഇതറിഞ്ഞു കോപിഷ്ഠയായ ദേവി അവളെ ശപിച്ചു
” നിനക്കു ഇനി നക്ഷത്രലോകം നഷ്ടം , ഭൂമിയിൽ പോയി കഷ്ടപ്പാടുകൾ അനുഭവിച്ചു ജീവിച്ചു കൊള്ളുക എന്ന് ”

അതോടെ നക്ഷത്രലോകത്തെ ദേവിയുടെ പടയാളികൾ ചിത്രതാരകയെ  പിടിച്ചു വലിച്ചിഴച്ചു നക്ഷത്ര ലോകത്തെ വലിയ വാതിലിനപ്പുറം വലിച്ചെറിഞ്ഞു ,

അവൾ നിലവിളിച്ചു കൊണ്ട് ദേവിയോട് മാപ്പിരന്നു, സകല സൗഭാഗ്യങ്ങളും നിറഞ്ഞ നക്ഷത്ര ലോകം നഷ്ടമാകുക എന്നാൽ മരണത്തിനു തുല്യമാകും

അവളുടെ കഷ്ടപ്പാട് കണ്ടു മനസ്സലിഞ്ഞ ദേവി അവൾക്കൊരു ശാപമോക്ഷം കൊടുത്തു

ബാലു ഒന്നു നിര്‍ത്തി എന്നിട്ട് ചിന്നുവിനെ നോക്കി

അവൾ അവളുടെ സുന്ദരങ്ങളായ വലിയ കണ്ണുകൾ തുറന്നു പിടിച്ചു ആകാംഷയോടെ ബാലുവിന്റെ മുഖത്തേക്ക് നോക്കി ഇരിക്കുക ആയിരുന്നു

“എന്നിട്ട് ,,എന്നിട്ടു എന്ത് പറ്റി മാഷേ..?

എന്നിട്ടോ ,, ദേവിക്കു അലിവ് തോന്നി അവൾക്കൊരു ശാപമോഷം കൊടുത്തു , ഭൂമിയിൽ പോയി ഒരു കുഞ്ഞിന് ജന്മം കൊടുത്താൽ അപ്പൊ ശാപം തീരും,  ആ നിമിഷം അവൾക്കായി ആ നക്ഷത്രലോകത്തെ വാതിൽ തുറക്കും എന്ന്

അങ്ങനെ അവൾ ഭൂമിയിലെക്കു പതിച്ചു , അവൾ പതിച്ചത് ഈ മണ്ണിൽ ആയിരുന്നു , മേരുപാളയവനത്തില്‍, അന്നിവിടെ ക്രൂരന്മാരായ നരഭോജികളായ കാട്ടുവാസികൾ ഒക്കെ ജീവിച്ചിരുന്നു. അവൾ ചെന്ന് വീണത് അങ്ങനെ ഒരു കൂട്ടം നരഭോജികളുടെ ഇടയിലേക്ക് , ശാപ൦ കാരണം അവൾക് അത്ഭുത ശക്തികൾ ഒന്നുമില്ലായിരുന്നു , അവൾ അവരെ ഭയന്ന് പ്രാണരക്ഷാര്ഥം ഓടി , ഒടുവിൽ അവൾ ഒരു യുവാവിന്റെ അടുത്ത് എത്തിപ്പെട്ടു , ലോഹിതാക്ഷൻ എന്ന പേരുള്ള വീരനായ സുന്ദരനായ ഒരു യുവാവ്. അവൻ  അവളെ പിന്തുടർന്ന നരഭോജികളെ ഒക്കെ തോൽപ്പിച്ച് ഓടിച്ചു, ചിത്രതാരകയുടെ ജീവന്‍ രക്ഷപെടുത്തി ,

ആദ്യദര്‍ശനത്തില്‍ തന്നെ അവനു ചിത്രതാരകയിൽ അനുരാഗം ഉണ്ടായി , പക്ഷെ ചിത്രതാരകക്കു ഭൂമിയിൽ നിന്നും എങ്ങനെ എങ്കിലും രക്ഷപ്പെട്ടു തിരികെ നക്ഷത്ര ലോകത്തു എത്തണം എന്നുള്ള ഉദ്ദേശ൦ ആയിരുന്നതിനാൽ ലോഹിതാക്ഷനെ പ്രണയിക്കുന്നതായി അഭിനയിച്ചു.

അങ്ങനെ ഈ മണ്ണിൽ അവർ പ്രണയിച്ചു നടന്നു , ഒടുവിൽ ഒരു പൗർണമി ദിനത്തിൽ അവർ ശരീരം കൊണ്ടും ഒന്നായി , ആഗ്രഹിച്ചത് പോലെ ചിത്രതാരക ഗർഭിണി ആകുകയും ചെയ്തു , ലോഹിതാക്ഷൻ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു , അതെ സമയം ചിത്രതാരകയുടെ മനസിൽ എത്രയും പെട്ടെന്ന് കുഞ്ഞിനെ പ്രസവിച്ചു വേഗം നക്ഷത്രലോകത്തു പോകുക എന്നായിരുന്നു ,

ഗര്‍ഭിണി ആയ ചിത്രതാരകയെ മറ്റൊരു കുഞ്ഞിനെ എന്ന പോലെ ആണ് ലോഹിതാക്ഷ൯ പരിചരിച്ചിരുന്നത്, അവള്‍ക്ക് എന്തിനും താങ്ങായി അവനുണ്ടായിരുന്നു, പക്ഷേ അതുവരെ പ്രണയം അഭിനയിച്ചുകൊണ്ടിരുന്ന ചിത്രതാരകക്കു, ലോഹിതാക്ഷനോടുള്ള പ്രണയം സത്യമായി തീർന്നു ,

ഒടുവിൽ പത്തുമാസം കൊണ്ട് ഒരു പെൺകുട്ടിയെ ചിത്രതാരക പ്രസവിച്ചു, നക്ഷത്ര തേജസ്സുള്ള ഒരു പെണ്‍കുഞ്ഞ്.  ഒരു കുഞ്ഞിനെ പ്രസവിച്ചതോടെ അവളുടെ ശിരസില്‍ ഉണ്ടായിരുന്ന ശാപം ഇല്ലാതെ ആയി

എന്നിട്ടു എന്നിട്ടെന്താ ഉണ്ടായേ മാഷെ , അത്യധികം ആകാംഷയോടെ ചിന്നു ചോദിച്ചു.

ഇനി എത്രയും പെട്ടെന്ന് ചിത്രതാരകയ്ക്ക്  നക്ഷത്രലോകത്തെത്തണം , അങ്ങോട്ടേക്ക് അവൾക് ആരെയും കൊണ്ടോകാനും സാധിക്കില്ല, അവളാകെ സങ്കടത്തിൽ ആയി , ഇതെലാം അറിഞ്ഞു ആ യുവാവും പൊട്ടിക്കരഞ്ഞു,  തിരികെ ചെല്ലാതിരിക്കാനും സാധിക്കില്ല

ഒടുവിൽ പ്രാണൻ പോകുന്ന വേദനയോടെ തന്റെ കുഞ്ഞിന് ഒരല്പം മുലപ്പാൽ പോലും കൊടുക്കാൻ ആകാതെ അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് മുകളിലേക്കു ഉയർന്നു. കയ്യിൽ ആ ചോരകുഞ്ഞിനേയും പിടിച്ചു ലോഹിതാക്ഷൻ  അവൾ പോകുന്നത് ഹൃദയം തകരുന്ന വേദനയോടെ നോക്കി നിന്ന് കണ്ണീർ വാർത്തു, കുഞ്ഞിനു വിശന്നിട്ടു മുലപ്പാലിന് വേണ്ടി കരഞ്ഞു കൊണ്ടിരുന്നു , മുകളിലെക് ഉയരുമ്പോള്‍ ആ കുഞ്ഞിന്റെ കരച്ചില്‍ കേട്ടു അവളുടെ മാതൃഹൃദയം വേദന കൊണ്ട് എരിയുക ആയിരുന്നു ,ചിത്രതാരക പൊട്ടിക്കരഞ്ഞു കൊണ്ടാണ് നക്ഷത്രലോകത്തെ വലിയ വാതിലിനു പുറത്തു  എത്തിയത് ,

അത് തുറന്നു കിടക്കുക ആയിരുന്നു

അവൾ ദേവിയോട് കണ്ണീരോടെ പ്രാത്ഥിച്ചു , നക്ഷത്ര ലോകത്തെ ഒരു സുഖവും അവൾക് വേണ്ട അവളുടെ പ്രിയതമനോടും പത്തുമാസം ചുമന്നു പ്രസവിച്ച കുഞ്ഞിനോടും ഒപ്പം കഴിയാൻ അനുവദിക്കണം എന്നു യാചിച്ചു  കൊണ്ടിരുന്നു

അലിവ് തോന്നിയ ദേവി അവളെ തിരികെ പോകുവാൻ അനുവദിച്ചു , ദേവിയോട് ഒരുപാട് നന്ദി പറഞ്ഞു ഭൂമിയിലേക്കു ഇറങ്ങി വന്നു ,

പാലിന് വേണ്ടി കരയുന്ന കുഞ്ഞിനെ കൈയിൽ പിടിച്ചു പൊട്ടിക്കരഞ്ഞു കൊണ്ടിരുന്ന അവളുടെ പ്രിയതമനു അടുത്തേക് അവൾ ഓടിയെത്തി, തനിക്ക് പിറന്ന അരുമയായ കുഞ്ഞിനെ കൈകളിൽ വാങ്ങി മാറോടു ചേർത്ത് ചൂട് മുലപ്പാൽ കുഞ്ഞിന് നൽകി,

അതോടെ ആ കുഞ്ഞിന്റെ  കരച്ചിലും നിന്നു. 

അന്ന് മുതല്‍ എന്നും  അവർ ദേവിയോടുള്ള പ്രാർത്ഥന ആയി ആ പ്രദേശത്തു ദീപം തെളിയിച്ചു കൊണ്ടിരുന്നു.  അവരുടെ കാലം കഴിഞ്ഞപ്പോൾ ദേവിക്ക് ദീപം തെളിക്കാൻ ആരുമില്ലാതെ ആയപ്പോൾ മാനത്തു നിന്നും നക്ഷത്രങ്ങൾ മഴയായി ഈ പ്രദേശത്തു പെയ്തിങ്ങി , അവിടെ ദേവിക്കു ദീപാരാധന ഒരുക്കുവാൻ അവ൪ സ്വയം മിന്നി തെളിഞ്ഞു ദീപങ്ങൾ ആയി മാറി , പിന്നീട് ആ നക്ഷത്രങ്ങൾ ഭൂമിയിൽ ജീവിക്കുവാൻ ആയി മിന്നാമിനുങ്ങുകൾ ആയി മാറി , മിന്നാമിനുങ്ങുകളുടെ  നുറുങ്ങുവെട്ടം,   ദേവിക്കുള്ള ദീപാരാധന ആയി മാറി ,

അന്ന് മുതലേ ഈ പ്രദേശം ഇങ്ങനെ ആണ് ചിന്നു ,, താരങ്ങളുടെ ഊര് എന്ന അർത്ഥത്തിൽ ആണ് താരത്തൂർ എന്ന് പേര് വന്നതും

ചിന്നു പുറത്തേക്ക് നോക്കി ആ മിന്നുന്ന താരങ്ങളായ മിന്നാമിനുങ്ങുകളെ കുറച്ചു നേരം നോക്കി ഇരുന്നു  ചിന്നുവിന്റെ കണ്ണുകളെപ്പോഴോ നനവാർന്നതായി മാറിയിരുന്നു,

“എന്താ ചിന്നു , എന്തിനാ കണ്ണ് നിറക്കുന്നേ ?”

“ഒന്നൂല്ല മാഷെ , എത്ര വലിയ സുഖ സൗകര്യങ്ങളേക്കാളും വലുതാ,  ഒരു പെണ്ണിന് അവളുടെ കുഞ്ഞും അവളുടെ പുരുഷനും , അത് ആ ദേവിക്കു നല്ല പോലെ അറിയാമായിരുന്നു, ആ കുഞ്ഞിന് ‘അമ്മ ഇല്ലാതെ ആകരുതെന്നു ദേവിക്ക് തോന്നി കാണും , അതാ ചിത്രതാരകയെ   തിരികെ അയച്ചത് , എന്നാലും ആ കുഞ്ഞിനു  അവൾകു മുലകളിലെ പാല് കൊടുക്കാൻ സാധിച്ചില്ലേ , അത് മതി , അത് കേട്ടപ്പോൾ സന്തോഷം ആയി ,,,

ചിന്നു അത് പറഞ്ഞത് കേട്ടപ്പോൾ ബാലുവിന് അവളുടെ ഉള്ളിലെ ആത്മനൊമ്പരം കൂടെ മനസിലായി,  അപൂർണ്ണയായ പെണ്ണല്ലേ ചിന്‍മയി  , അവൾക്കൊരിക്കലും ഒരു കുഞിനെ പ്രസവിക്കുവാനോ മുലയൂട്ടുവാനോ സാധിക്കില്ലല്ലോ ,,,

ചിന്നു മുഖം താഴ്ത്തി കണ്ണീർ വാർത്തു ,

ബാലു അവളെ കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു

അപ്പോളേക്കും താരത്തൂർ കഴിഞ്ഞിരുന്നു,

അതിനു ശേഷ൦ ബസിന്റെ വേഗത വർധിച്ചു.

പോകും വഴി വലിയ വെള്ളച്ചാട്ടത്തിന്റെ ശബ്ദം ഉയരുന്നുണ്ട്.

വലിയ ഒരു വെള്ള ചാട്ടം അവിടെ ഉണ്ട് , പകല്‍ ആണെങ്കില്‍ വണ്ടി അവിടെ നിര്‍ത്തിയിരുന്നേനെ

അത്രക്കും മനോഹരമാണ് അവിടത്തെ  കാഴ്‌ച.

മഞ്ഞു പൊഴിയുന്ന ഇരുളിലൂടെ ബസ് തന്റെ യാത്ര തുടര്‍ന്നു.

<<<<<<<<<<O>>>>>>>>>>>

51,474 Comments

  1. bro first sesaon kazhinjhe oru pdf upload cheyumo

  2. *വിനോദ്കുമാർ G*❤

    സ്‌നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥❤❤♥❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. പഴയ സന്യാസി

    Harshan bro we navarathan kuruma kazhichittullathano evide kittum ith

  4. അറക്കളം പീലിച്ചായൻ

    14 തീർന്നു

  5. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി ഹർഷൻ നിങ്ങൾ സൂപ്പർ ആണ് ഈ കഥ അമിഷ്ന്റെ മെലുഹയിലെ ചിരംജീവികൾ എന്ന
    നോവൽ പോലെ സൂപ്പർ ആണ് അടുത്ത ലക്കം 28 എന്നാണ് വരുന്നത് സൂപ്പർ സൂപ്പർ സൂപ്പർ

  6. നിർത്തും എന്ന് ഒന്നും പറയല്ലേ ബ്രോ ? .
    അടിപൊളി എന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും

    ??❤️

  7. Harshan,
    I understand that prabodha is only part 1 of a trilogy that you are planning from your earlier comments. Now that you are stopping it with a feel-good no-suspense moment you say. Does it mean there are no more parts? Let me hope that wont be the case 🙂

    I feel that you should make it to a trilogy of books. But in that case, I believe you have some scope to improve on the first few chapters. But overall, it is a very impressive work.

    1. 30 ode kazhiyum

      Pinne season 2
      Angane aanu

      Kalakeyanumayulla yudham okke adutha randu chapter kondu kazhiyum

  8. ശ്രിയക്ക് വഴക്ക് കേട്ടത് വായിച്ചു ഞാൻ തലതല്ലി ചിരിച്ചു ???????????വല്ലാത്തൊരു മനസുഖം അവളുടെ കുശുമ്പും കരച്ചിലും ഒക്കെ വായിക്കുമ്പോ ????

  9. കുറച്ചു നാളുകൾക്ക് മുൻപ് ഇതിന്റെ ആദ്യ പാർട്ട്‌ വായിച്ചു നിർത്തി . കാരണം കണ്ണ് നിറയാതെ വായിച്ചു തീർക്കാൻ പറ്റുന്നില്ല. 2 ദിവസം മുൻപ് വീണ്ടും തുടങ്ങി എവിടെ എത്തി നിൽക്കുന്നു. ഇങ്ങനെ ഒരു കഥ എഴുതാൻ പരന്ന ഒരു വായന വേണം. ഒരു ഗവേഷണ താല്പര്യം വേണം പിന്നെ ഭാവനയും. എല്ലാം ഒത്തിണങ്ങിയ ഒരു നല്ല കഥ. ശിവ പാർവതി പ്രണയം പണ്ടേ ഇഷ്ടം ആണ്. കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒരു കുട്ടിയുണ്ട് . പരസ്പരം ഇഷ്ടം ആണെന്ന് അറിയാമെങ്കിലും , ഒരിക്കലും സ്വന്തം ആക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് തുറന്നു പറയാൻ പറ്റാത്ത പോയ ഒരു പ്രണയം. ഇത് വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത്. ഇന്നും ആ ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നു ഒരു തരിപോലും കുറയാതെ. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ അവൾക്കായി.

  10. സൂപ്പർ സ്റ്റോറി..❤❤

  11. Love you harshan chettan?

  12. ചേട്ടാ ഞാൻ എന്താണ് പറയുക. സത്യത്തിൽ ഇതുപോലെ ത്രില്ലിംഗ് ആയ ഒരു കഥ ഞാൻ വേറേ വായിച്ചിട്ടില്ല. ഒരുപാട് സമയം രാത്രി ഉറങ്ങാതെയാണ് വായിക്കുന്നത്. ഇനിയും നല്ല രീതിയിൽ ഇതിന്റെ ബാക്കി എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.

  13. Bhavana kurachukoode vikasikkanudu,anubavathiloode shivane ariyu,thanks for. Feelings of rudhra

    1. നന്ദി

      ഭാവന ഇനിയും വികസിപ്പിക്കാൻ ശ്രമിക്കാം..

      അനുഭവത്തിലൂടെ താങ്കൾ ശിവനെ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല..

      ഞാൻ അറിഞ്ഞിട്ടില്ല..

      അക്ഷരങ്ങളിലൂടെ അറിയാനുള്ള ശ്രമം ആണ്..

    2. Angane paryale Katha predictable ayirunu ene parnajirunel better ayene???

  14. “27 ഭാഗമായിട്ടും ഒരു വാക്ക് പോലും കുറിക്കാത്തവർ , എനിക്ക് 27 ഭാഗങ്ങളിൽ നിങ്ങൾക് തരാവുന്ന ഒരു കുഞ്ഞു സന്തോഷത്തെ ആണ് ഇല്ലാതെ ആക്കിയത്,, ആക്കുന്നത് ,,,” mashe…ithu shartikkum konduttoooo……5 days kondu ithrem vayichu engil , facebookum intagram ithinu vendi matti vachu engil ..അപരാജിതൻ athinte effect athra undu ….oru valatha positive energy kittunnundu….oru 10 – 15 years munne ithu irangiyirunnengil athu vayichirunnengil chilraude jeevitham (including mine ) mariyene ….ithilum kooduthal parayan undu enukku athu pinee…ithinu munneee ulla partsil comment cheythittila sorry for that …but after finishing ithu onnu koode vayikkenam..apoo ellathilum comment idum…

    1. താങ്ക്സ് ഡിയർ

      1. മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ കൂടെ വായിക്കണേ..

  15. NJA EPPOZHA VAYICHE THIRNNATHE
    MK YUM HARSHANUM ANNE ENIKKE ESHTTAPETTA KADHAKRITHUKAL
    NJAN ORU SAMSHAYAM JODIKKATTE TANKKAL
    SANTHOSH GEORGE KULANGARA ANNOOO

  16. Adipoli, itreyem Nalla ore katha lifil vayichitilla

  17. കുഞ്ഞിമോൻ

    ഓരോ പാർട്ടും 100ൽ അധികം പേജൂ കൾ ഉള്ളത് കൊണ്ട് ആദ്യം വായിക്കാൻ മടിച്ചു…… പിന്നെ വെറുതേ ഒരു പാർട്ട് വായിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു….. കാരണം ഒരു ദിവസത്തെ ഉറക്കം പോയി രാത്രി വരെ വായിച്ചു തലവേദനിച്ചു…. ദൈവങ്ങളിലും മിത്തുകളിലും മതങ്ങളിലും ഒന്നും വിശ്വസിക്കാത്ത ആളായത് കൊണ്ട്., (ഓരോ പ്രദേശത്തെ ഒരു ദൈവവും ഇന്നേവരെ അവർ വിരചിതമായ കഥകളിലെ കോണ്ടിനെന്റിനപ്പുറം സ്വാധീനം പ്രകടിപ്പിച്ചില്ല എന്നത് തന്നെയാണ് ഓരോ ദൈവങ്ങളുടെയും ന്യൂന്നത.:) ചില മിത്ത്കൾ അതിന്റെ പാട്ടിന് വിട്ട് കഥ എന്ന നിലയിൽ തന്നെ വായിച്ചു പോകുന്നു… എക്സലൻറ് വർക്…. താങ്ക്സ് ഫോർ സച്ച് എ ബ്യൂട്ടിഫുൾ റീഡിംഗ് എക്സ്പീരിയൻസ്.

  18. Nalla novel… waiting for next part… god bless you

    1. ഇതിൽ തന്നെ 27 പാർട്ട് ൨,3,,4 കൂടെ ഉണ്ടല്ലോ ബ്രോ അത് വായിക്കൂ

  19. സ്റ്റീഫൻ നെടുമ്പള്ളി

    പൊളിച്ച് മച്ചാനെ

  20. Edo urangan pattunnillado aadhhyamayitta Oru kadha karanam Urakkam povunnath oro partum vaayikkumbo vallatha Oru positive energy aa… Oru apeksha und enthu vannalum kadha Muzhuvanum ezhuthanam allenkil pakuthikk vach ninnu poyathinte vallatha sankadam undavm…… Adutha part ennuvarum ennuvarum enn aalochich Pinne ithil thamne Aavuollu athonda….

Comments are closed.