അപരാജിതൻ 14 [Harshan] 9430

ആദി പോകാനായി റെഡി ആകുക ആയിരുന്നു

തീർക്കാനുള്ള ജോലികൾ ഒക്കെ തീർത്തു

ഫയൽ ചെയാനുള്ളതൊക്കെ ഫയൽ ചെയ്തു ഏലാം റെഡി ആക്കി

ടേബിൾ ഒക്കെ ഒതുക്കി

 

അപ്പോൾ ആണ് അവന്റെ ആ റൂമിലേക്കു പാറു ഒരല്പം ഭയത്തോടെ കടന്നു വന്നത് .

ആ കരഞ്ഞു മൂടിയ ദുഃഖഭാവത്തോടെ ഉള്ള അവളുടെ മുഖം  പതിവിലും മനോഹരമായിരുന്നു

ഏതു മനസു കല്ലിച്ചവനും ആ ഒരു മുഖഭാവത്തിനു മുന്നിൽ എന്തായാലും അലിഞ്ഞു പോകും

ആദി കംപ്യുട്ടർ ഷട് ഡൌൺ ചെയ്തു ഇരിക്കുന്ന സമയത്തു അവൾ ഒന്ന് മുരടനക്കി

ആദി തല ഉയർത്തി നോക്കി

പാറു തന്റെ മുന്നിൽ

അവൻ എഴുന്നേറ്റു

 

അവൾ അവനെ തന്നെ നോക്കി നിന്നു

“അപ്പു …………..” സങ്കടത്തോടെ അവൾ വിളിച്ചു

“ആദി അവളെ നോക്കി ,,, ”

“ദേവിക പറഞ്ഞാ അറിഞ്ഞത് , അറിയാൻ വൈകി പോയി , അറിഞ്ഞപോ മുതൽ അപ്പൂനോട് വന്നു സോറി പറയണം എന്നു  വിചാരിച്ചിരിക്കുക ആയിരുന്നു , ഫോൺ എടുക്കത്തോണ്ടാ നേരിട്ട് വന്നത് ”

“എനിക്ക് പോകാൻ നേരമായി, എനിക്ക് എന്റെ ജോലികൾ ആവശ്യത്തിന് ഉണ്ട്”

അപ്പുവിന് തന്നോട് നല്ലപോലെ ദേഷ്യമുണ്ടെന്നു അവൾക് മനസിലായി

“അവൾ കൈകൾ കൂപ്പി , അറിഞ്ഞും അറിയാതെയും ഒകെ ചെയ്ത തെറ്റുകൾക് സോറി അപ്പു ,,,അപ്പുനേന്നോട് ഉള്ള പെണക്കം മാറാ൯ ചോക്കോലേട്ടോക്കെ കൊണ്ടുവന്നിടുണ്ട് എന്നുപറഞ്ഞു അവള്‍ കയ്യിലെ കവ൪ എടുത്തു.

“അവൻ ഒന്നും മിണ്ടിയില്ല ”

“എന്താ അപ്പു,,,എന്നോട് മിണ്ടാത്തെ , എന്താ ഫോൺ എടുക്കാഞ്ഞേ ”

“അതിനൊക്കെ സ്റ്റാൻഡേർഡും ക്വളിറ്റിയും വേണം അതൊന്നും എനിക്കില്ല , പാലിയത്തെ രാജകുമാരി  കാര്യം പറഞ്ഞു കഴിഞ്ഞെങ്കിൽ ഇറങ്ങിയ എനിക്ക് അടച്ചു പൂട്ടി താക്കോൽ കൊടുത്തു പോവായിരിന്നു”

“ഇങ്ങനെ എന്നോട് ദേഷ്യപ്പെടല്ലേ അപ്പു ,,,, കേള്‍ക്കുമ്പോ ഒരുപാട് സങ്കടം വരുവാ,, ”

അവനൊന്നും മിണ്ടാതെ അവളെ നോക്കി , അവളുടെ കണ്ണുകള്‍ ഒക്കെ നല്ലപോലെ നിറയുന്നുണ്ടായിരുന്നു.

“എനിക്ക് വേണ്ടി ആയിരുന്നല്ലേ അന്ന് മുറിവ് ഉണ്ടാക്കിയത് , ഒരുപാട് എനിക്കായി ബുദ്ധിമുട്ടി ല്ലേ ,, ഒന്നും അറിഞ്ഞൂടായിരുന്നു എനിക്ക് ,,,”

ആദി  മുഖഭാവം കൊണ്ട് ഇഷ്ടക്കേട് കാണിച്ചു.

“എന്തിനാ അപ്പു ,,, എനിക്ക് വേണ്ടി ഇതൊക്കെ ചെയ്തത് ,,, അന്ന് എന്തിനാ ആണ് ആ വെള്ളച്ചാട്ടത്തിലേക് എടുത്തു ചാടിയത് ,,എന്തിനാ ഇങ്ങനെ ഒക്കെ എന്നോട് ദയ കാണിക്കുന്നത് , എന്നും നോവിപ്പിച്ചട്ടല്ലേ ഉള്ളൂ ഞാൻ ” അവൾ വിതുമ്പുക ആയിരുന്നു

“കഴിഞ്ഞോ പാലിയത്തെ രാജകുമാരിയുടെ പ്രഭാഷണം ,, എനിക്കങ്ങു പോകാൻ ആയിരുന്നു ”

അവൾക്കാകെ അവന്റെ നിഷേധ സ്വഭാവം സങ്കടമാണ് ഉണ്ടാക്കിയത്

“എന്തേലും ഒന്ന് പറ അപ്പൂ ,,,എന്നോട് ഒന്ന് കൂട്ടാവോ അപ്പു ,,,” സങ്കടത്തോടെ അവൾ ചോദിച്ചു

“എന്തെ ഇപ്പോ എനിക്ക് ക്വാളിറ്റി വന്നോ ,,, ?”

“ഇങനെ പറയല്ലേ അപ്പു ,,, ഞാൻ ഒരു പൊട്ടിപെണ്ണാ ,, അറിയാതെ എന്തൊക്കെയോ പറഞ്ഞു , അതും പറഞ്ഞു ഇങ്ങനെ നോവിക്കല്ലേ ,, ”

“അതെന്താ നോവൊക്കെ വലിയ കുടുംബത്തിൽ ഉള്ളവർക്ക് മാത്രേ ഉണ്ടാകൂ? ”

പാറു ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു

“എന്തിനാ ഇതൊക്കെ ചെയ്തത് എന്ന് ചോദിചില്ലേ ..  ദേവർമ്മടത്തെ ഭുവനേശ്വരി ദേവിക്ക് ചണ്ഡാളൻ ആണ് ഞാൻ , പാലിയത്തെ രാജശേഖരന്  കുടുംബം ഇല്ലാത്ത അസത്തുക്കൾക് പിറന്നവനാ ഞാൻ ,,പാലിയത്തെ രാജകുമാരിക്ക് ഞാൻ കൽച്ചറും സ്റ്റാൻഡർഡും ക്വാളിറ്റിയും ഇല്ലാത്തവൻ ആണ് ഞാൻ ,,,ഒന്നും നിഷേധിക്കുന്നില്ല ഞാൻ , എല്ലാം ഞാൻ തന്നെ ആണ് ,,ആ ഞാൻ എന്റെ ‘അമ്മ ഉണ്ടല്ലോ , സ്വപ്നത്തിൽ വന്നു സംസാരിക്കുന്നു എന്നൊക്കെ പറഞ്ഞു രാജകുമാരി  പരിഹസിച്ച എന്റെ ലക്ഷ്മി ‘അമ്മ . ആ അമ്മയുടെ പേരിൽ ഞാൻ ഒരു വാക് തന്നിരുന്നു , അത് എന്റെ തലപോയാലും ഞാൻ പാലിക്കും അത്രേ ഉള്ളു . ഇനി ഇപ്പോൾ വേറെ ആവശ്യം ഒന്നും ഇല്ലാലോ യോഗ്യനായ രാജകുമാരനുണ്ടല്ലോ ,, കൂട്ടുകൂടൽ ഒക്കെ അദ്ദേഹവുമായി മതി ,,ഈ ചണ്ഡാലനെ വെറുതെ വിട്ടേക്കുക”

ആദി ബാഗും താക്കോലും  കൊണ്ട് ഇറങ്ങി.

പാറു ആണെങ്കിൽ കണ്ണൊക്കെ നിറഞ്ഞു ടൗവ്വൽ കൊണ്ട് ഒപ്പുക ആയിരുന്നു ഉള്ളിൽ നല്ലപോലെ കരയുക ആയിരുന്നു

അവൻ ഇറങ്ങുന്നത് കണ്ടു അവളും ഇറങ്ങി

“അപ്പു ഇങ്ങനെ ഒന്നും ആയിരുന്നില്ല ,,, പൊന്നൂനെ ഒരുപാട് ഇഷ്ടായിരുന്നു,,,എപ്പോളും എന്ത് തെറ്റു ചെയ്താലും ഒക്കെ ക്ഷമിക്കുന്ന അപ്പു ആയിരുന്നു പണ്ട്. അപ്പൊ ഒക്കെ ഒരുപാട് തെറ്റുകൾ ചെയ്തുപോയതാ ,, ഇപ്പോ അപ്പു പൊന്നുനോട് കൂട്ടില്ലാതെ ആകുമ്പോ ഒരുപാട് സങ്കടം ആയിട്ട,,,,എന്നോട് പഴേ പോലെ കൂട്ടാവോ അപ്പു, പഴേ പോലെ സ്നേഹം കാണിക്കോ അപ്പൂ..”

“നാണമില്ലേ ഇങ്ങനെ ഒക്കെ ചിണുങ്ങാൻ ആയി , പ്രായത്തിന്റെ പക്വത എങ്കിലും  കാണിക്ക് ,,പാലിയത്തെ രാജകുമാരിയെ സ്നേഹിക്കാ൯ ഇളയിടത്തെ ശിവരഞ്ജ൯ തംബുരാന്‍ ഇല്ലേ… ഈ കല്‍ച്ചരില്ലാത്ത ചണ്ഡാലനെ വെറുതെ വിട്ടേക്ക് …,, എനിക്ക്  ഇപ്പോ നല്ലൊരു കൂട്ടുകാരി ഉണ്ട് ദേവിക ,  എന്റെ ബെസ്ട് ഫ്രെണ്ടാ … തത്കാലം അവള് മതി ഫ്രെണ്ട് ആയിട്ട് , പിന്നെ വേറെ ഒരു കാര്യം കൂടെ , മേലാൽ എന്റെ ഫോണിലേക്ക് വിളിക്കുകയോ മെസ്സേജ് അയക്കുകയോ ഒന്നും ചെയ്യരുത് , അതൊന്നും എനിക്കിഷ്ടമല്ല ,, ”

അവ൯ കോപത്തോടെ അവിടെ നിന്നും ഇറങ്ങി,

അവന്റെ പിന്നിലായി പാറുവും ഇറങ്ങി

അപ്പു നടന്നു കാർപോർച്ചിൽ നിന്നു. അവന്റെ ജീപ്പിനു സമീപമായി

പാറു അവനിൽ നിന്നും ഒരു പത്തടി ദൂരെ മാറി നിന്നു

അവൻ അവളെ ഒന്ന് നോക്കി

അവളുടെ മുഖം ഒക്കെ കുനിച്ചു ആകെ വിഷമത്തിൽ ആയിരുന്നു.

അവളാകെ മാറിയിരുന്നു എന്ന് നല്ലപോലെ വ്യക്തമായിരുന്നു

ആദിയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായി

അഭിമാനത്തിന്റെ

അവന്റെ തല ഒന്നുയർന്നു

ഈ ഒരു ദിനം , അവൾ തന്റേതല്ലെങ്കിൽ പോലും,  ഇന്നവൾ തന്നോട് കാണിച്ച ദ്രോഹങ്ങൾ ആലോച്ചിച്ചു  ദുഃഖം കടിച്ചമർത്തി തന്റെ മുന്നിൽ തല കുമ്പിട്ടു നില്കുമ്പോൾ അവളെ ആട്ടി അകറ്റാൻ സാധിച്ച ഈ ഒരു ദിനത്തിന് അവൻ മഹാദേവനോട് ഉള്ളിൽ ഒരുപാട് നന്ദി പറഞ്ഞു

ഇന്ന് ഞാൻ ഒരു തരത്തിൽ വിജയിച്ച ദിവസം തന്നെ ആണ് എന്ന് അവൻ ഉള്ളിൽ പറഞ്ഞു

ആദി ജീപ്പിൽ കയറി അവിടെ നിന്നും വേഗത്തിൽ പാഞ്ഞു പോയി

പാറു ദുഃഖഭാരത്തോടെ തന്റെ കാറിൽ കയറി ,

അതുവരെ സങ്കട൦ കടിച്ചമർത്തി ഇരുന്ന അവൾ സ്റ്റീയറിങ്ങിൽ തല വെച്ച് പൊട്ടി കരഞ്ഞു

കുറച്ചു നേരം കഴിഞ്ഞു കണ്ണുകൾ തുടച്ചു അവിടെ നിന്നും പാലിയത്തേക്ക് പുറപ്പെട്ടു.

പാലിയത്ത് എത്തി.

മാലിനി അവളുടെ കാറിന്റെ ശബ്ദം കേട്ട് അങ്ങോട്ടേക്ക് വന്നു

അവൾ കാർ പാർക്ക് ചെയ്തു നിറഞ്ഞ കണ്ണുകളോടെ ആണ് മാലിനിയുടെ മുന്നിൽ ചെന്നത്

ഒന്നും പറയാൻ നിക്കാതെ റൂമിൽ പോയി ബെഡിൽ തലയിണയിൽ മുഖം പൊത്തി പൊട്ടി കരഞ്ഞു കൊണ്ടിരുന്നു.

മാലിനി വേഗം അവളുടെ റൂമിലേക്കു ചെന്ന്

കമഴ്ന്നു കിടന്നു പൊട്ടികരയുന്ന അവളെ കണ്ടു മാലിനിക്ക് ആകെ സങ്കടമായി

എന്താ പൊന്നു ,,,”

“അപ്പൂന് എന്നോട് കൂടീല്ലമ്മെ ,, എന്നെ  ഒരുപാട് വെറുപ്പാ അപ്പുന്,,എന്നോടു കൂട്ടാവില്ല എന്നു പറഞ്ഞു”

“പൊന്നു എന്താ ഈ പറയുന്നത് ,, അപ്പുന് നിന്നെ ഒരുപാട് സ്നേഹമാ അല്ലാതെ വെറുപ്പൊന്നും ഇല്ല ”

“ഇല്ല ,,എന്നെ ഒട്ടും ഇഷ്ടമല്ല ,, എന്നെ കളിയാക്കുന്ന പോലെയാ വർത്താനം പറഞ്ഞത് ,ദേവു ആണ് അപ്പൂന്റെ ബെസ്ട് ഫ്രെണ്ട് എന്നു പറഞ്ഞു , ഞാൻ മെസ്സേജ് അയക്കുന്നതും ഫോൺ വിളിക്കുന്നതും ഒന്നും ഇഷ്ട്ല്ലാ ന്നു പറഞ്ഞു .”.

സത്യത്തിൽ അവളുടെ വർത്തമാനങ്ങൾ കണ്ടപ്പോൾ മാലിനിക്ക് ചിരി മാത്രമാണ് വന്നത്.

“അല്ല നീ എന്താ അപ്പുന്റെ അടുതു മാത്രം കുട്ടികളെ പോലെ പെരുമാറുന്നത് , ശിവയുടെ അടുത്ത് നീ വലിയ പെണ്ണാണല്ലോ ,, സത്യത്തിൽ നിനകെന്താ പൊന്നു പറ്റിയത് ?”

“ഞാന്‍ എന്റെ അപ്പൂന്റ്റെ കാര്യം പറയുമ്പോ, ശിവയുടെ കാര്യം പറയുന്നതെന്തിനാ ,” പാറു ദേഷ്യത്തോടെ പറഞ്ഞു.

“അപ്പു എന്നോടൊപ്പം കൂട്ട് വേണം,”

“അവനതു ഇഷ്ടമല്ലെങ്കിൽ പിന്നെ ഞാൻ എന്ത് ചെയ്യാനാ ?” മാലിനി മറുപടി പറഞ്ഞു

“അപ്പൊ പിന്നെ അപ്പു ഒരിക്കലും എന്നോട് മിണ്ടൂല്ലേ , ചിരിക്കില്ലേ , ചിരിപ്പിക്കില്ലേ മ്മെ  ”

“മോളെ അവനിപ്പോ പഴയ ഇവിടത്തെ വേലക്കാരൻ അല്ല , അവൻ എന്നെ

അതിൽ നിന്നൊക്കെ മാറിക്കഴിഞ്ഞിരിക്കുന്നു , അവൻ ഒരു കാര്യം തീരുമാനിച്ച തീരുമാനിച്ചതാ , ചെയ്യില്ല എന്ന് പറഞ്ഞാ ചെയ്യില്ല , അതല്ലേ നേരത്തെ ഞാൻ പറഞ്ഞത് , വാശിയുടെ കാര്യത്തിൽ നിന്റെ അപ്പുറം ആണ് അവനു വാശി ,,അതുകൊണ്ടു എന്റെ മോള് കൂടുതൽ സങ്കടപെടാതെ കുളിച്ചു ചായ കുടിക്കാൻ നോക്കിക്കേ ,, ”

എന്നുപറഞ്ഞു അവളുടെ തുടയിൽ ഒന്നമർത്തി മാലിനി എഴുന്നേറ്റു പോയി

അപ്പോളാണ് ദേവിക അവളെ ഫോണിൽ വിളിച്ചത്

“അവൾ ഫോൺ എടുത്തു

“ദേവൂ ,,,,,,,,,,,,,അപ്പു എന്നോട് മിണ്ടീല്ല , ഇഷ്ടവും കാണിച്ചില്ല” അവൾ പരിഭവപ്പെട്ടു

“അതെ പാറു ,,,ഞാൻ അറിഞ്ഞു , അവനെന്നെ വിളിച്ചിരുന്നു”

അത് കൂടെ കേട്ടതോടെ പാറുവിനു കൂടുതൽ കുശുമ്പ് തോന്നി , തങ്ങളുടെ ഇടയിൽ നടന്ന കാര്യം വരെ അപ്പു ദേവികയോട് പറഞ്ഞപ്പോ അവളാകെ കൊച്ചായി പോയ ഒരു തോന്നൽ ആയിപോയി ”

“പാറു ഒന്നും മിണ്ടിയില്ല

“അതെ പാറു ,, നീ ടെൻഷൻ അടിക്കണ്ട,, അപ്പു ഒന്ന് സെറ്റിൽ ആകട്ടെ , അവനു അത്യാവശ്യമായി കുറച്ചു യാത്രകൾ ഒക്കെ ഉണ്ട് , അവൻ ഒന്ന് ഫ്രീ ആകട്ടെ , ഞാൻ സംസാരിക്കാം , നമുക് ഒരു ട്രീറ്റും കൊടുക്കാം എല്ലാം ശരി ആക്കാം,, അപ്പു ഒരുപാട് പാവമാ ,,

“ഹമ്,,,, ശരി ദേവൂ ,,, എന്നാലും അത്രേം പാവം ഒന്നുമല്ല ,, എന്നെ ശ്രിയമോളെ ന്നു വിളിച്ചു കൊണ്ടിരുന്നതാ ഇന്ന് ആ പേര് പോലും എന്നെ വിളിച്ചിട്ടില്ല, എന്റെ അടുത്ത് ഇരിക്കാൻ പറഞ്ഞില്ല , ഞാൻ സോറി പറഞ്ഞപ്പോ സാരമില്ലന്നു പറഞ്ഞു എന്നെ സമാധാനിപ്പിച്ചില്ല, ഞാൻ മുൻപ് കരഞ്ഞ എന്നെ ആശ്വസിപ്പിക്കുമായിരുന്നു , ഇന്നെന്നെ കരയാന്‍ വിട്ടു,, എന്നോടു മെസ്സേജ് അയക്കരുത് , ഫോണ്‍ ചെയ്യരുത് എന്നൊക്കെ പറഞ്ഞു എന്നെ വിഷമിപ്പിച്ചു”  അവൾ സങ്കടത്തോടെ പരിഭവപ്പെട്ടു

ദേവിക ആലോചിച്ചു” പാറു എന്താ ഒരുപാട് കൊച്ചുകുട്ടികളെ പോലെ അപ്പുവിന്റെ അടുത്ത്

അവളുടെ ആ പരിഭവവും പിണക്കവും ഒക്കെ കണ്ടപ്പോ സത്യത്തിൽ ദേവികക്കു പാവം തോന്നി

അവളെ ആശ്വസിപ്പിച്ചു  ഫോൺ വെച്ചു.

അമ്മെ ,,,,,,,,,പാറു മാലിനിയെ വിളിച്ചു

മാലിനി അതുകേട്ടു അവളുടെ റൂമിലേക്കു വന്നു.

അവൾ ബെഡിൽ ഇരിക്കുക ആയിരുന്നു.

“ഇപ്പോ എന്താ പറ്റിയത് ?”

“ദേവൂ എന്നെ വിളിച്ചിരുന്നു , അപ്പു ഞാനുമായി നടന്നതൊക്കെ അവളോട് പറഞ്ഞു , അവള് അപ്പുനോട് സംസാരിക്കാം എന്നുപറഞ്ഞു എന്നോട് ഫ്രണ്ട് ആകാൻ,,”

“അത് നല്ല കാര്യമല്ലേ ?”

“അതെന്തിനാ അപ്പു , ഇതൊക്കെ ദേവൂനോട് പറഞ്ഞത് ,”

“അത് ദേവിക അവന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ ?” മാലിനി പറഞ്ഞു.

“എനിക്കതൊന്നും ഇഷ്ടല്ലാ , എന്നെ അല്ലെ ആദ്യം അപ്പു കണ്ടത് , എനിക്കു വേണ്ടി അല്ലേ ദേവൂനെ പരിചയമായതു , എന്നെ അല്ലെ അപ്പു ഒന്നും വരാതെ നോക്കിയത് , അപ്പൊ അപ്പു,  എന്റെ ബെസ്ററ് ഫ്രണ്ട് അല്ലെ ആവേണ്ടത് ,,

മാലിനിക് പാറുവിന്റെ ആ ഒരു അവസ്ഥയിൽ എന്താണ് പറയേണ്ടത് എന്ന് ഒട്ടും മനസിലാകുന്നുണ്ടായിരുന്നില്ല

“അത് ദേവിക അപ്പുനോട് സംസാരിക്കട്ടെ , അപ്പൊ അപ്പു നിന്നോടും കൂടും ?”

“അത് എങ്ങനെ ശരി ആവാ ,,, അവള് പറഞ്ഞിട്ടു അപ്പു എന്നോട് കൂടുമ്പോ , എന്നെക്കാളും വില ദേവൂനല്ലേ ഉണ്ടാകൂ  ,, ഞാൻ അപ്പോ ഞാന്‍ പിന്നെ ദേവു കഴിഞ്ഞുള്ള ഫ്രണ്ട് അല്ലെ ആവൂ ,, എനിക്ക് അപ്പുന്റെ ആദ്യത്തെ ഫ്രണ്ട് ആകണം ,, അത് കഴിഞ്ഞിട്ടേ ദേവു പാടുള്ളൂ,,”

അവള്‍ വാശിയോടെ പറഞ്ഞു.

അവളുടെ മുഖത്ത് വല്ലാത്തൊരു വാശിയും ദേഷ്യവും ഒക്കെ ആയിരുന്നു

മാലിനി സംശയത്തോടെ പാറുവിനെ നൊക്കി

“നിനക്കു സത്യത്തിൽ എന്തേലും പ്രശ്നം ഉണ്ടോ മോളെ ”

“അറിഞ്ഞൂടാ ,, എന്നാലും എനിക്ക് അപ്പൂന്റെ ആദ്യത്തെ കൂട്ടുകാരി ആകണം, ഞാന്‍ കഴിഞ്ഞിട്ടേ അപ്പൂന് വേറെ ഫ്രെണ്ട്സ് പാടുള്ളൂ ”

“ഒരൊറ്റ അടി ഞാൻ തന്നാലുണ്ടല്ലോ …” മാലിനി അലറി

അത് കേട്ട് പാറു ആകെ പേടിച്ചു വിറച്ചു

“അതൊക്കെ അന്ന് ഓരോന്ന് കാട്ടി കൂട്ടുമ്പോ ഓർക്കണം, ആ കൊച്ചിവിടെ കിടന്നു നരകിക്കായിരുന്നു , അന്ന് തൊട്ടേ നീ ദ്രോഹിച്ചു കൊണ്ടിരിക്കായിരുന്നില്ലേ നീ ,, ഒന്നും എനിക്കറിയില്ല എന്ന് വിചാരിക്കരുത് ,അന്ന് അവനെനിക്ക് ആരും അല്ലായിരുന്നു ,, ആ കൊച്ചു എന്തൊക്കെ ,,എന്തൊക്കെ സഹായം ആടി നിനക്കു ചെയ്തിരിക്കുന്നേ ,,തന്തയും കൊള്ളാം മോളും കൊള്ളാം ,,, ദ്രോഹിക്കാവുന്നതിന്റെ അറ്റം വരെ ദ്രോഹിച്ചു ,, എന്നിട്ടും നീ ഇപ്പോ ഞെളിഞ്ഞു നടക്കണില്ലേ ,,,നിന്റെ ഈ ജീവൻ പോലും അവന്റെ ദാനം ആണ് ,, അവൾക്കിപ്പോ ബെസ്റ്റ് ഫ്രണ്ട് ആകണമത്രേ ,,, ഇത്രയും നാൾ ആ കൊച്ച് ഇവിടെ ഉണ്ടായിരുന്നല്ലോ , അന്നൊന്നും നിനക്കു പറ്റില്ലായിരുന്നോ … ഇനി അപ്പൂന്റെ പേരും പറഞ്ഞു മോങ്ങി കഴിഞ്ഞാ മുഖം ഞാൻ ഈ ഭിത്തിയിൽ ഉരക്കും നിന്റെ ,,,,,,,,,,,,,,”

മാലിനി മേശ പുറത്തു ഇരുന്ന അപ്പുകൊടുത്ത അർദ്ധനാരീശ്വര വിഗ്രഹത്തിൽ നോക്കി

“കാണുന്നില്ലേ ഇത് ,, അപ്പൂനെ കാണുന്നതുപോലും കലിയാണ്, പക ആണ് എന്നുപറഞ്ഞു നടന്ന പെണ്ണാ , ഇപ്പോ  അവന്റെ ആദ്യത്തെ കൂട്ടുകാരി ആകണം എന്ന് പറഞ്ഞു വാശി പിടിക്കുകയാ ,, ഞാൻ എന്താ ചെയ്യേണ്ടത് ഭഗവാനെ ,, ”

പാറു കട്ടിലിൽ ചാരി ഇരുന്നു കൊണ്ട് മുട്ടുകാൽ മടക്കി മുഖം പൊത്തി ഇരുന്നു

അപ്പോളും മാലിനിയ്ക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല, എന്താണ് പാറുവിനു ഇപ്പോ ഇങ്ങനെ ഒരു മാറ്റം വന്നത് എന്ന് ,,

“അമ്മ ഒന്നു അപ്പൂനോട് പറ,, എന്നെ ബെസ്റ്റ് ഫ്രെണ്ട് ആക്കാ൯,,” അവള്‍ മാലിനിയോട് കെഞ്ചി

“പിന്നെ ,, ഇതും പറഞ്ഞു അങ്ങോട്ട് ചെന്നാ അവനെന്നെ ഓടിക്കും,,നിനക്കിത് എന്താ പറ്റിയത്, നീ

തല്‍കാലം നിന്റെ കല്യാണചെറുക്കനില്ലെ ശിവ അവനെ ഫ്രെണ്ട് ആക്കിയാ മതി”

“അപ്പൂന്റെ കാര്യം പറയുമ്പോ , ശിവയുടെ കാര്യം പറയുന്നതെന്തിനാ ?” പാറു പിന്നേയും  ദേഷ്യത്തോടെ മാലിനിയോട് ചോദിച്ചു

മാലിനി കൂടുതല്‍ ഒന്നും സംസാരിക്കാനായി ഇരുന്നില്ല , അവള്‍ ഒറ്റക്കിരുന്നു ഒന്നു ശാന്തയാകട്ടെ എന്നു കരുതി അവിടെ നിന്നും എഴുന്നേറ്റ് പോയി.

റൂമിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ ഒന്നു തിരിഞു നോക്കി

പാറു ഒറ്റക്കിരുന്നു മുഖം ഒക്കെ വെട്ടിച്ചു പിറുപിറുകുക ആയിരുന്നു , മുഖത്ത് കുശുമ്പു൦ ദേഷ്യവും സങ്കടവും  ഒക്കെ ഉണ്ടായിരുന്നു,

തല ഒക്കെ വെട്ടിച്ച്,

“പോ ,,,, മിണ്ടൂല്ലാ ,,എന്നോടു കൂടുല്ലാല്ലേ.. സെറ്റ് ഔട്ട് ,,”

ഇടക്ക് അപ്പു കൊടുത്ത  അര്‍ദ്ധനാരീശ്വരവിഗ്രഹത്തിലേക്ക് നോക്കുന്നുമുണ്ടായിരുന്നു.