അപരാജിതൻ 14 [Harshan] 9430

നരന്റെ ഫോണ്‍ റിങ്ങ് ചെയ്യുന്നുണ്ടായിരുന്നു.

ആദി നരേട്ടന്റെ ശബ്ദത്തിനായി കാതോർത്തു.

ഹലോ ” ഒരല്പം മുതി൪ന്ന ഒരു സ്ത്രീ ശബ്ദം ആണ് കെട്ടത്.

ഹലോ,, നരേട്ടനെ ഒന്ന് വേണമായിരുന്നു

“മോനെ ,,, മണിക്കുട്ടൻ    ഇവിടെ ഇല്ലാലോ , ഫോൺ ഇവിടെ വെച്ച് പോയി. ഞാൻ  അവന്റെ   അമ്മയാ, ആരാ വിളിക്കുന്നെ ”

അതുകേട്ടു ആദിക്ക് നല്ല ജീവൻ പോയ പോലെ ആയി, പെട്ടെന്ന് അമ്മ ഫോൺ എടുത്തപ്പോൾ

“ആരാ സംസാരിക്കുന്നത് ”

“എന്റെ പേര് ആദിശങ്കര൯ ന്നാ, നരേട്ടൻ വരുമ്പോ വിളിച്ചിരുന്നുന്നു പറഞ്ഞ മതി”

“ആദിശങ്കര൯ ,,,,,,, അപ്പുവാണോ ” അവിടെ നിന്നും ‘അമ്മ ചോദിച്ചു , ആ ചോദ്യത്തിൽ ഒരുപാട് നാളത്തെ പരിചയം ഉള്ള ഒരു വിളി പോലെ തോന്നി ആദിക്ക് , അവനതു കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷമായി.

“ആ ,,,,ആ അപ്പുവാ ” സന്തോഷം കൊണ്ട് അവൻ എങ്ങനെയോ ഒക്കെ പറഞ്ഞു മുഴുമിപ്പിച്ചു.

“എന്നെ അറിയുമോ ?”

“എന്താ ഇത് നല്ല കഥ ,, അപ്പുനെ കണ്ട അന്ന്  മുതൽ മണിക്കുട്ടൻ  എല്ലാ കാര്യവും പറയുന്നതല്ലേ ,,കണ്ടിട്ടില്ലന്നെ ഉള്ളു പറഞ്ഞു കേട്ട്  നല്ല അറിവാണ്,, മോൻ എന്താ വിളിച്ചേ സുഖമല്ലേ മോന് ”

“അതെ ,, സുഖാണ് ,അവിടെയോ ”

സുഖമാണ് മോനെ

‘അമ്മാ ………………….. പുറമെ നിന്നും ഒരു ശബ്ദം കേട്ടു

‘അമ്മ ഫോൺ വെക്കാതെ തന്നെ അവിടെ സംസാരിക്കുക ആയിരുന്നു

ശപ്പുണ്ണി ……………. എടാ ശപ്പുണ്ണി ,,,,,,,,,,

ദോ ….. വന്തിട്ടെൻ ,,,,

അണ്ണാ വന്താരാ  ?

ദോ അങ്കെ ഇറുക്ക് ,, മണിയണ്ണ,,, ഓടിവാങ്കളെ ..

അപ്പോളേക്കും പുറമെ നിന്നും നരൻ അങ്ങോട്ടേക്ക് വന്നു

“എന്താ അമ്മെ ?”

“മണിക്കുട്ടാ ,,, അപ്പുന്റെ ഫോണാ”

“ആണോ”

എന്നുപറഞ്ഞു നരൻ അമ്മയുടെ കൈയിൽ നിന്നും ഫോൺ വാങ്ങിച്ചു

“എവിടെയാടാ ചെറുക്കാ നീ ,,നീ എന്നെ മറന്നൊ?

“ഇവിടെ ഓരോ തിരക്കിൽ ആയിരുന്നു നരേട്ടാ ,,, മണിക്കുട്ടൻ ന്നാല്ലേ നരേട്ടനെ വീട്ടിൽ വിളിക്കുന്നത് ?|

“അത് അമ്മ ഇട്ട ചെല്ലപേരല്ലേ , എനിക്കും നിന്നെ വിളിക്കാൻ പറ്റിയില്ല ,,ഇവിടെ കുറെ തിരക്കുകൾ ആയിരുന്നു ,,ഇപ്പോളും ആണ് ”

“നരേട്ടാ ,, നമ്മൾ തമ്മിൽ പ്രത്യേകിച്ച് മുഖവുര ഒന്നും വേണ്ടല്ലോ ”

“അത് വേണ്ട ,,,എന്താ നിനക്കു പറയാൻ ഉള്ളത് ”

ആദി ,,,,,,,,എല്ലാ കാര്യങ്ങളും നരനോട് പറഞ്ഞു

നരൻ അതെല്ലാം കേട്ടിരുന്നു

“നരേട്ടാ ,,, ഇത് മാത്രേ ഒരു അവസാന വഴിയുള്ളു ,, എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ , ഞാൻ അങ്ങോട്ടേക് വന്നാലും എത്ര ദിവസം കൊണ്ട് കണ്ടെത്താൻ കഴിയും എന്നെനിക് അറിയില്ലലോ ,, നരേട്ടൻ കൂടെ എന്നെ സഹായിച്ചാൽ ,,”

“അപ്പു ,,, ഈ കാര്യം ഒക്കെ ആദ്യമായി ആണ് ഞാൻ കേൾക്കുന്നത് , ഞാൻ ഇവിടെ ഇല്ലേ , നമുക് ആളെ തപ്പി പിടിക്കാം ,,, നീ ഇങ്ങോട്ട് പോര് ,, ഇനി വൈകിക്കണ്ട ,, ഇന്ന് തന്നെ പുറപ്പെട്ടോ ”

“അല്ല നരേട്ടാ .. ഞാൻ വരാൻ തയാറാ ,,പക്ഷെ എത്ര ദിവസം കൊണ്ട് ഇതൊക്കെ കണ്ടു പിടിക്കാൻ പറ്റുമെന്ന് അറിയില്ല ,, മാത്രവും അല്ല അവിടെ ഒരു ദിവസം ഒകെ ആയിരുന്നെ നരേട്ടന്റെ വീട്ടിൽ നിക്കായിരുന്നു , ഇതിപ്പോ എത്ര ദിവസം ആണ് എന്നറിയാത്ത കൊണ്ട് അവിടെ നിന്നാൽ നരേട്ടന്റെ അമ്മക്ക് ബുദ്ധിമുട്ടാവില്ലേ , എനിക്ക് ഒരു താമസം അവിടെ ഒന്ന് നോക്കി തരാമോ ” ഒരല്പം ശങ്കയോടെ ആദി ചോദിച്ചു

“നീ ഞങ്ങളെ അങ്ങനെ ആണോ കരുതിയത് അപ്പു ,,,”

“അതുകൊണ്ടല്ല നരേട്ടാ ആരെയും ബുദ്ധിമുട്ടിക്കരുത് എന്നൊരു മനസുണ്ട് ,,അതാ ”

അമ്മെ ,,,,,,നരൻ അമ്മയെ വിളിച്ചു

“എന്താ മണിക്കുട്ടാ”

“അപ്പുന് നമ്മുടെ നാട്ടിൽ കുറച്ചു ആവശ്യങ്ങൾ ഉണ്ട് , അവ൯ എവിടെയെങ്കിലും ഒരു താമസ സൗകര്യം ചോദിക്കുന്നു ,  കുറച്ചു നാൾ ഇവിടെ ഉണ്ടാകും ,,നമ്മുടെ വീട്ടിൽ താമസിച്ചാൽ അമ്മക്ക് ബുദ്ധിമുട്ട് ആകും ന്നാ അവൻ പറയുന്നത് ”

“എത്ര ദിവസം ആണെങ്കിലും  ,, ഈ വീട്ടിൽ നില്ക്കാൻ പറ്റുമെങ്കിൽ മാത്രം മിഥിലയ്ക്ക് വന്നാ മതി എന്ന് ഞാൻ പറഞ്ഞെന്നു പറഞ്ഞേക്ക്  അപ്പൂനോട് ” ‘അമ്മ ഉറക്കെ പറഞ്ഞു

“കേട്ടല്ലോ ,,,,,,,,,,,,,,, ഈ വീട്ടിൽ നില്ക്കാൻ പറ്റുമെങ്കിൽ മാത്രം ഇങ്ങോട്ടേക്ക് വരിക അതെത്ര ദിവസം ആണെങ്കിലും  ,,അപ്പൊ പിന്നെ ബാഗ് പാക് ചെയുകയല്ലേ … ”

ആദിക്ക് അതുകൂടി കേട്ടപ്പോൾ ആകെ ത്രിൽ അടിച്ച പോലെ ആയി

“എടാ ശപ്പുണ്ണി ,,,,,,,,,,,,” നരൻ വിളിച്ചു

“എന്നാ അണ്ണാ”

നീ മുകളിലത്തെ നിലയിലെ എല്ലാ മുറിയും റെഡി ആക്കി വെക്ക് , എന്റെ തമ്പി വരുന്നുണ്ട് , അവനിഷ്ടമുള്ള മുറി എടുത്തോട്ടെ ”

ശരി അണ്ണാ ,,,,

അപ്പൊ കേട്ടല്ലോ നിനക്കുള്ള മുറി പോലും ഇവിടെ തയാർ ആണ് ,,

അപ്പൊ പുന്നാരഅപ്പു  ,,വേഗം പുറപ്പെട്ടോ ,,, ജീപ്പിലല്ലേ വരുന്നത് അപ്പൊ പൊളിക്കും നീണ്ട ഒരു യാത്ര നാളെ രാവിലെ ഇവിടെ എത്തി ചേരും ,,

എന്ന ശരി നരേട്ടാ ,,,, ഞാൻ അപ്പൊ ഇന്ന് തന്നെ തിരിക്കാം ,

“അപ്പു ,,,നീ ഒരുമാസത്തെ ലീവ് എഴുതി കൊടുക്ക് ,, എന്നിട്ടു നമുക്കതു പിന്നെയും നീട്ടാം ,,,

അപ്പൊ എന്റെ അപ്പുകുട്ടൻ സായിപ്പിന് മിഥിലയിലേക് സ്വാഗതം”

ശരി നരേട്ടാ ,,,,അപ്പൊ ഞാൻ ലോഡ്ജിൽ എത്തിയിട്ട് വിളിക്കാം ,,,,ഇറങ്ങാണെന്നും മുൻപ് .

അപ്പു ഫോണ്‍ വച്ചു

<<<<<<<<O>>>>>>>>>>

 

 

ആദി ലീവ് ആപ്ലികേഷൻ ഫോം പ്രിന്റ് എടുത്തു

അത് ഫിൽ ചെയ്തു വിശ്വനാഥന്റെ അടുത്തു ചെന്നു

“എന്താ ആദി ?

“സെർ ,, ഞാനൊരു യാത്ര പോകുക ആണ് , കുറച്ചു ദൂരേക്ക് ,കുറച്ചു നാൾ മാറി നിൽക്കുക ആണ് ”

“അതെന്താ അങ്ങനെ ഒരു യാത്ര ?”

“ഒന്നുമില്ല സർ ,, പേഴ്സണൽ ആയ കുറച്ചു കാര്യങ്ങൾ ഉണ്ട്, അതാ പിന്നെ ഒരു ജോളി ട്രിപ്പും ”

വിശ്വനാഥൻ ആപ്ലികേഷൻ ഫോം വാങ്ങി

“അയ്യോ ഇത് ഒരു മാസം ഉണ്ടല്ലോ ”

“എന്റെ പ്രിവിലേജ് ലീവ് ഉണ്ടല്ലോ സർ അത് മതി ”

“എനിക്ക് കുഴപ്പം ഒന്നും ഇല്ല ,, ആദി പോയി അടിച്ചു പൊളിച്ചു വാ ,,,ദേ ഞാൻ സൈൻ ചെയ്തിട്ടുണ്ട് ,പക്ഷെ ഇത് എം ഡി യെ കൊണ്ട് കൂടെ സൈൻ ചെയ്യിക്കണം , പറ്റുമെങ്കിൽ ആദി പോയി പറഞ്ഞ നന്നയിരിയ്ക്കും എന്ന് തോന്നുന്നു”

വിശ്വനാഥൻ സൈൻ ചെയ്ത പേപ്പർ കൊടുത്തു.

ആദി അത് വാങ്ങി

“എന്ന പോകുന്നെ ?”

“സർ ,,ഇന്ന് തന്നെ ഇറങ്ങുക ആണ് , സ്വന്തം വണ്ടിയിൽ ഒരു ലോങ്ങ് ട്രിപ്പ്”

“പിന്നെ ആദിക്ക് ക്യാഷ് എന്തെങ്കിലും ആവശ്യമുണ്ടോ , ഉണ്ടേ ചോദിയ്ക്കാൻ മടിക്കരുത് കേട്ടോ ”

“അയ്യോ ഇല്ല സർ ,, കാശൊക്കെ ആവശ്യത്തിന് ഉണ്ട് , അതൊരു പ്രശ്നമേ അല്ല ,,”

“എല്ലാം കൊള്ളാം ,, സൂക്ഷിച്ചു പോണം ,അധികം സ്പീഡ് ഒന്നും വേണ്ട , ഉറക്കം തോന്നിയാൽ പിന്നെ ഓടിക്കരുത് , വിശ്രമിച്ചു പോയാൽ മതി കേട്ടോ ,,,”ഒരു മുതി൪ന്ന സഹോദരന്റെ സ്നേഹത്തോടെ

വിശ്വനാഥൻ ആദിയോട് പറഞ്ഞു.

“തീർച്ചയായും സർ…” ആദി ചിരിച്ചു

“എം ഡി യുടെ അടുത്ത നിന്നും സൈൻ വാങ്ങി ടൈ൦ സെക്ഷനിൽ കൊടുത്തേക്കു ,, അപ്പോൾ ഓൾ ദി ബെസ്ററ് ,,” വിശ്വനാഥൻ അവനു കൈ കൊടുത്തു

ആദി അവിടെ നിന്നും നാലാമത്തെ നിലയിലേക്കു ലിഫ്റ്റിൽ കയറി പോയി

എം ഡി ഓഫീസിൽ

പുറത്തുള്ള പീ എസ് നോട് ലീവിന്റെ കാര്യത്തിനാണ് എം ഡി യെ കാണണം എന്ന് പറഞ്ഞു

അയാൾ ഉള്ളിലേക്കു ഫോൺ ചെയ്തു ചോദിച്ചു

എന്നിട്ടു ആദിയോട് ഉള്ളിലേക്കു പൊയ്ക്കൊള്ളാൻ പറഞ്ഞു

ആദി ലീവ് ലെറ്ററും കൊണ്ട് ഉള്ളിലേക്കു കയറി

ആ സമയത്തു രാജശേഖരന്റെ ക്യാബിനിൽ ശ്യാമും കുറച്ചു മുന്നേ അവിടെ എത്തിയ പാർവതിയും ഉണ്ടായിരുന്നു.

“വാ ആദി ,,” എന്ന് രാജശേഖരൻ അവനെ വിളിച്ചു

ആ പേര് കേട്ടപ്പോൾ പാറു പെട്ടെന്നു തിരിഞ്ഞു നോക്കി

ആരെ കാണാനായി വന്നുവോ അവൻ മുന്നിൽ തന്നെ

ആദിയെ കണ്ടു പാറു പെട്ടെന്ന് എഴുന്നേറ്റു , ശ്യാമും എഴുന്നേറ്റു

അവർക്കിത് എന്താ പറ്റിയത് ? ആദി ചിന്തിച്ചു

അവൻ അടുത്തേക്ക് ചെന്നു

രാജശേഖരനവനോട് ഇരിക്കുവാൻ പറഞ്ഞു

ആദി ഇരുന്നു , ഒപ്പം ശ്യാമും ഇരുന്നു

പാറു ഇരിക്കാതെ ആദിയെ നോക്കി നിന്നു

അവൾക്കാണെങ്കിൽ ആദിയോട് ഒരുപാട് പറയണം എന്നുണ്ട് പക്ഷെ പപ്പ ഉള്ളത് കൊണ്ടും അതിനും സാധിക്കുന്നില്ല

ആദി വെറുതെ പാറുവിന്റെ മുഖത്തേക്കു നോക്കി , ഒരുപാട് കരഞ്ഞതിന്റെ ആണ് മുഖമൊക്കെ നല്ലപോലെ വാടിയിട്ടുണ്ട് , അവൾ വിഷമത്തോടെ ചിരിച്ചു

ആദി ചിരിക്കാൻ നിന്നില്ല , പെട്ടെന്നു മുഖം വെട്ടിച്ചു

അത് അവൾക്ക് നല്ലപോലെ വിഷമമുണ്ടാക്കി

“എന്താ ആദി?”  അയാൾ ചോദിച്ചു

“ഒരു യാത്ര പോകുക ആണ് സർ , കുറച്ചു പേഴ്സണൽ കാര്യങ്ങൾ ഉണ്ട് ”

“എവിടെയാ പോകുന്നത് ?”

“കുറെ സ്ഥലങ്ങൾ ഉണ്ട് ”

“ഒരു മാസത്തെ ലീവ് ആണോ ?”

“അതെ സർ ”

“ഞാൻ തിരികെ വരും സർ,, എന്നെ വിശ്വസിക്കാം , കള്ളത്തരം ഒന്നും ഞാൻ ചെയ്യില്ല ”

“ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ,,,പോയി വാ ”

എന്നുപറഞ്ഞു രാജശേഖരൻ സൈൻ ചെയ്തു എന്നിട്ടു പ്യുണിനെ വിളിച്ചു പേഴ്സനാലിലേക് ആ ഫോം അയപ്പിച്ചു

“ഞാൻ ഇറങ്ങുക ആണ് സർ ,, പോയി പാക്ക് ചെയ്തു വേണം ഒരു നാലു മണിക്കെങ്കിലും ഇറങ്ങാൻ ആയി”

“ആയിക്കോട്ടെ ,,, ”

താങ്ക് യു സർ

എന്ന് പറഞ്ഞു ആദി എഴുന്നേറ്റു

തിരിഞ്ഞപ്പോൾ പ്രതീക്ഷയോടെ തന്നെ നോക്കുന്ന പാറുവിന്റെ മുഖം അവൻ കണ്ടു എങ്കിലും അതൊന്നും ശ്രദ്ധ കൊടുക്കാതെ അവിടെ നിന്നും ഇറങ്ങി

അപ്പോളേക്കും രാജശേഖരനും ശ്യാമും കൂടെ ഒഫീഷ്യൽ കാര്യത്തിനായി കല്കട്രേറ്റിൽ പോകാനായി ഇറങ്ങി

പാറു അപ്പുവിനെ കൂടി കണ്ടിട്ട് തിരികെ പോകും എന്ന് പറഞ്ഞു.

അവളും അപ്പു ഇരിക്കുന്ന ഓഫീസ് റൂം  നോക്കി ഇറങ്ങി

<<<<<<<<<<O>>>>>>>>

51,474 Comments

  1. bro first sesaon kazhinjhe oru pdf upload cheyumo

  2. *വിനോദ്കുമാർ G*❤

    സ്‌നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥❤❤♥❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. പഴയ സന്യാസി

    Harshan bro we navarathan kuruma kazhichittullathano evide kittum ith

  4. അറക്കളം പീലിച്ചായൻ

    14 തീർന്നു

  5. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി ഹർഷൻ നിങ്ങൾ സൂപ്പർ ആണ് ഈ കഥ അമിഷ്ന്റെ മെലുഹയിലെ ചിരംജീവികൾ എന്ന
    നോവൽ പോലെ സൂപ്പർ ആണ് അടുത്ത ലക്കം 28 എന്നാണ് വരുന്നത് സൂപ്പർ സൂപ്പർ സൂപ്പർ

  6. നിർത്തും എന്ന് ഒന്നും പറയല്ലേ ബ്രോ ? .
    അടിപൊളി എന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും

    ??❤️

  7. Harshan,
    I understand that prabodha is only part 1 of a trilogy that you are planning from your earlier comments. Now that you are stopping it with a feel-good no-suspense moment you say. Does it mean there are no more parts? Let me hope that wont be the case 🙂

    I feel that you should make it to a trilogy of books. But in that case, I believe you have some scope to improve on the first few chapters. But overall, it is a very impressive work.

    1. 30 ode kazhiyum

      Pinne season 2
      Angane aanu

      Kalakeyanumayulla yudham okke adutha randu chapter kondu kazhiyum

  8. ശ്രിയക്ക് വഴക്ക് കേട്ടത് വായിച്ചു ഞാൻ തലതല്ലി ചിരിച്ചു ???????????വല്ലാത്തൊരു മനസുഖം അവളുടെ കുശുമ്പും കരച്ചിലും ഒക്കെ വായിക്കുമ്പോ ????

  9. കുറച്ചു നാളുകൾക്ക് മുൻപ് ഇതിന്റെ ആദ്യ പാർട്ട്‌ വായിച്ചു നിർത്തി . കാരണം കണ്ണ് നിറയാതെ വായിച്ചു തീർക്കാൻ പറ്റുന്നില്ല. 2 ദിവസം മുൻപ് വീണ്ടും തുടങ്ങി എവിടെ എത്തി നിൽക്കുന്നു. ഇങ്ങനെ ഒരു കഥ എഴുതാൻ പരന്ന ഒരു വായന വേണം. ഒരു ഗവേഷണ താല്പര്യം വേണം പിന്നെ ഭാവനയും. എല്ലാം ഒത്തിണങ്ങിയ ഒരു നല്ല കഥ. ശിവ പാർവതി പ്രണയം പണ്ടേ ഇഷ്ടം ആണ്. കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒരു കുട്ടിയുണ്ട് . പരസ്പരം ഇഷ്ടം ആണെന്ന് അറിയാമെങ്കിലും , ഒരിക്കലും സ്വന്തം ആക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് തുറന്നു പറയാൻ പറ്റാത്ത പോയ ഒരു പ്രണയം. ഇത് വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത്. ഇന്നും ആ ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നു ഒരു തരിപോലും കുറയാതെ. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ അവൾക്കായി.

  10. സൂപ്പർ സ്റ്റോറി..❤❤

  11. Love you harshan chettan?

  12. ചേട്ടാ ഞാൻ എന്താണ് പറയുക. സത്യത്തിൽ ഇതുപോലെ ത്രില്ലിംഗ് ആയ ഒരു കഥ ഞാൻ വേറേ വായിച്ചിട്ടില്ല. ഒരുപാട് സമയം രാത്രി ഉറങ്ങാതെയാണ് വായിക്കുന്നത്. ഇനിയും നല്ല രീതിയിൽ ഇതിന്റെ ബാക്കി എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.

  13. Bhavana kurachukoode vikasikkanudu,anubavathiloode shivane ariyu,thanks for. Feelings of rudhra

    1. നന്ദി

      ഭാവന ഇനിയും വികസിപ്പിക്കാൻ ശ്രമിക്കാം..

      അനുഭവത്തിലൂടെ താങ്കൾ ശിവനെ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല..

      ഞാൻ അറിഞ്ഞിട്ടില്ല..

      അക്ഷരങ്ങളിലൂടെ അറിയാനുള്ള ശ്രമം ആണ്..

    2. Angane paryale Katha predictable ayirunu ene parnajirunel better ayene???

  14. “27 ഭാഗമായിട്ടും ഒരു വാക്ക് പോലും കുറിക്കാത്തവർ , എനിക്ക് 27 ഭാഗങ്ങളിൽ നിങ്ങൾക് തരാവുന്ന ഒരു കുഞ്ഞു സന്തോഷത്തെ ആണ് ഇല്ലാതെ ആക്കിയത്,, ആക്കുന്നത് ,,,” mashe…ithu shartikkum konduttoooo……5 days kondu ithrem vayichu engil , facebookum intagram ithinu vendi matti vachu engil ..അപരാജിതൻ athinte effect athra undu ….oru valatha positive energy kittunnundu….oru 10 – 15 years munne ithu irangiyirunnengil athu vayichirunnengil chilraude jeevitham (including mine ) mariyene ….ithilum kooduthal parayan undu enukku athu pinee…ithinu munneee ulla partsil comment cheythittila sorry for that …but after finishing ithu onnu koode vayikkenam..apoo ellathilum comment idum…

    1. താങ്ക്സ് ഡിയർ

      1. മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ കൂടെ വായിക്കണേ..

  15. NJA EPPOZHA VAYICHE THIRNNATHE
    MK YUM HARSHANUM ANNE ENIKKE ESHTTAPETTA KADHAKRITHUKAL
    NJAN ORU SAMSHAYAM JODIKKATTE TANKKAL
    SANTHOSH GEORGE KULANGARA ANNOOO

  16. Adipoli, itreyem Nalla ore katha lifil vayichitilla

  17. കുഞ്ഞിമോൻ

    ഓരോ പാർട്ടും 100ൽ അധികം പേജൂ കൾ ഉള്ളത് കൊണ്ട് ആദ്യം വായിക്കാൻ മടിച്ചു…… പിന്നെ വെറുതേ ഒരു പാർട്ട് വായിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു….. കാരണം ഒരു ദിവസത്തെ ഉറക്കം പോയി രാത്രി വരെ വായിച്ചു തലവേദനിച്ചു…. ദൈവങ്ങളിലും മിത്തുകളിലും മതങ്ങളിലും ഒന്നും വിശ്വസിക്കാത്ത ആളായത് കൊണ്ട്., (ഓരോ പ്രദേശത്തെ ഒരു ദൈവവും ഇന്നേവരെ അവർ വിരചിതമായ കഥകളിലെ കോണ്ടിനെന്റിനപ്പുറം സ്വാധീനം പ്രകടിപ്പിച്ചില്ല എന്നത് തന്നെയാണ് ഓരോ ദൈവങ്ങളുടെയും ന്യൂന്നത.:) ചില മിത്ത്കൾ അതിന്റെ പാട്ടിന് വിട്ട് കഥ എന്ന നിലയിൽ തന്നെ വായിച്ചു പോകുന്നു… എക്സലൻറ് വർക്…. താങ്ക്സ് ഫോർ സച്ച് എ ബ്യൂട്ടിഫുൾ റീഡിംഗ് എക്സ്പീരിയൻസ്.

  18. Nalla novel… waiting for next part… god bless you

    1. ഇതിൽ തന്നെ 27 പാർട്ട് ൨,3,,4 കൂടെ ഉണ്ടല്ലോ ബ്രോ അത് വായിക്കൂ

  19. സ്റ്റീഫൻ നെടുമ്പള്ളി

    പൊളിച്ച് മച്ചാനെ

  20. Edo urangan pattunnillado aadhhyamayitta Oru kadha karanam Urakkam povunnath oro partum vaayikkumbo vallatha Oru positive energy aa… Oru apeksha und enthu vannalum kadha Muzhuvanum ezhuthanam allenkil pakuthikk vach ninnu poyathinte vallatha sankadam undavm…… Adutha part ennuvarum ennuvarum enn aalochich Pinne ithil thamne Aavuollu athonda….

Comments are closed.