അപരാജിതൻ 14 [Harshan] 9428

ഓഫീസില്‍

 

ശ്യാം പാവം ചമഞ്ഞു ഇടയ്ക്കിടെ ആദിയുടെ അടുത്തെത്തി സഹായങ്ങൾ സ്വീകരിക്കുന്ന പരിപാടി തുടങ്ങിയിരുന്നു, ആദി കൂടെ ഇടപെട്ടു സംസാരിച്ചതു കൊണ്ട് ശ്യാം ആയി ക്രെഡിറ്റു ബേസിൽ സപ്പ്ലൈ കൊടുത്ത പാർട്ടീസ് ഔട്ട്സ്റ്റാന്റിംഗ് എമൗണ്ട് ഒക്കെ പഴ യതിനെക്കാളും ഭംഗി ആയി ക്ലിയർ ചെയുവാൻ ആരംഭിച്ചിരുന്നു.

ശ്യാം അന്നവനോട് പറയുകയും ചെയ്തു , പപ്പയോടു പറഞ്ഞു  ആദിയെ ബിസിനസ് ഓപ്പറേഷൻസ് ന്റെ ഹെഡ് ആക്കാം എന്നും ശ്യാം ആദിക്ക് കീഴിലായി ജോലി ചെയ്തോളാം എന്നും ,,

ആദി ഒന്ന് ചിരിക്കുക മാത്രം ചെയ്തു

ആദിയുടെ ചിരിയിൽ തന്നെ ഉള്ള മറുപടി ശ്യാമിന് മനസ്സിലായിരുന്നു

“ഇത്രയും വാശി പാടില്ലാട്ടോ ”

“അത് ചോരയുടെ ആണ് ശ്യാംകുട്ടാ ”

 

“അപ്പൊ ഇതൊന്നും മുന്നേ ഉണ്ടായിരുന്നില്ലല്ലോ”

“അന്ന് ഞാൻ എന്നെ തിരിച്ചറിഞ്ഞിരുന്നില്ല , ഇപ്പോ എനിക്ക് എന്നെ നല്ലപോലെ അറിയാം അതോണ്ടാ, അന്ന് ഞാൻ എന്നോട് മാത്രേ വാശി കാണിച്ചിരുന്നുള്ളു ,, എന്റെ ജീവിതത്തോട് മാത്രം , അല്ലാതെ എന്നെ കേൾക്കുന്നവരോ എന്നെ കാണുന്നവരോ ഉണ്ടായിരുന്നില്ല , ഇപ്പോ അങ്ങനെ അല്ലലോ ,, എന്റെ വാല്യൂ എനിക്ക് നല്ലപോലെ അറിയാം ,, അപ്പൊ ഞാൻ ഇങ്ങനെ ഒക്കെ ആകും ”

“എന്തുപറഞ്ഞാലും ന്യായീകരണം ഉണ്ട് ,, ” ചിരിയോടെ ശ്യാം പറഞ്ഞു

“അതെ ,, ശ്യാം കുട്ടന് പണ്ടെന്നേ പേടി ഉണ്ടായിരുന്നോ ?”

“ഇല്ല ,,,”

“ഇപ്പോളോ ,,, ?”

“ഇപ്പോ സത്യമായും പേടി ഉണ്ട് ,,, ”

അതുകേട്ടു ആദി ചിരിച്ചു

“മാലിനി കൊച്ചമ്മക്കോ ?”

“അമ്മയ്ക്കും പേടി ഉണ്ട് ”

“ഇനി രാജശേഖര൯ സാറിനോ?”

“പപ്പക്ക് പേടി ഉണ്ടായിരുന്നു പണ്ട് ,,, അപ്പു ഞങ്ങള്ക് ദോഷം ഉണ്ടാക്കുമോ എന്ന് വിചാരിച്ചതിനാൽ , പക്ഷെ ഇപ്പോ പപ്പക് പേടി ഇല്ല”

ആദി ശ്യാമിന്റെ മുഖത്തേക്ക് ഒന്ന് നോക്കി

ശ്യാം എന്താണ് ആദിയുടെ മുഖഭാവം എന്നറിയാതെ ആകാംഷയോടെ നോക്കി

ആദി കൈകൾ തലയ്ക്കു പുറകെ ചാരി

പൊട്ടി ചിരിച്ചു

“ഭയപ്പെട്ടിരുന്നവർക്ക് ഇപ്പോ ഭയമില്ല , ഭയപെടാത്തവർക്ക് ഇപ്പോ ഭയമേ ഉള്ളു ,,, പേടി .,…..അത് നല്ലൊരു  വികാരം ആണ് ,,,,,,,ശിവനെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,”

“ആദി ,,ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”

ചോദിക്ക്

“ആദിക്ക് ശിവനുമായി വല്ല ബന്ധവും ഉണ്ടോ ?”

“എനിക്കോ ,,അതെന്താ അങ്ങനെ ചോദിച്ചേ ?”

“എനിക്ക് അനുഭവപ്പെട്ടതാണ് ,, അതിപ്പോ അന്നത്തെ ഉരുക്കു കോളനി മുതൽ ഒടുവിൽ എന്നെ തീയിൽ നിന്ന് എടുക്കുന്നത് വരെ,, ഞാൻ എന്റെ മുന്നിൽ മരണത്തെ കണ്ട ആ നിമിഷം അതും കാലൻ എന്നെ എറിയാൻ കയറു ചുഴറ്റുന്നതു കണ്ട ഒരു അവസ്ഥ ആയിരുന്നു അബോധാവസ്ഥയിൽ എനിക്ക് അനുഭവപ്പെട്ടത്‌ ആരോ എന്നെ വാരി എടുത്തു ആ  കാലന് കൊടുക്കാതെ ഓടിയത് പോലെ ,, എന്താന്ന് അറിഞ്ഞൂടാ ,, ആ സംഭവത്തിനു ശഷം തറവാട്ട് അമ്പലത്തിൽ ഒക്കെ പോകാൻ തുടങ്ങി , മുടങ്ങാതെ മൃത്യുഞ്ജയം ജപിക്കാൻ തുടങ്ങി,, ആദി കൂടെ ഉള്ളപ്പോൾ വല്ലാത്തൊരു ധൈര്യമാ”

ആദി ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു ചിരിയോടെ

“ഒരുകാര്യം സംശയമില്ലാതെ പറയാം ,, ആദിക്കു ശിവഭഗവാനുമായി എന്തേലും ബന്ധം ഉണ്ടാകണം,

പൊന്നു പറഞ്ഞാ ഞാനറിഞ്ഞത് ആദി തിരുവാതിര നക്ഷത്രം ആണെന്നും അതുപോലെ ശിവനേ പ്രാര്‍ഥിചിട്ടാണ് ആദി ജനിച്ചത് എന്നും പിന്നെ ചെറുപ്പത്തില്‍ വിഷസര്‍പ്പം കടിച്ചു വെന്റിലേറ്ററില്‍ കിടന്നപ്പോളും അതില്‍ നിന്നും രക്ഷപ്പെട്ടതും ഒക്കെ “

“എനിക്കറിയില്ല ശ്യാം കുട്ടാ ,,പക്ഷേ ഇപ്പോള്‍ മൂപ്പര് എനിക് മാഷ് ആണ്, ഗുരുനാഥന്‍ , ഗുരുവല്ലേ

നമ്മുടെ പാതയില്‍ തെറ്റുകള്‍ വന്നാല്‍ ശരി ആയ വഴി കാണിച്ചു തരുന്നത് ,, അതുപോലെ ആണ് മഹാദേവന്‍ ,,,എന്തോ ഒരു വല്ലാത്ത ലഹരി ആണ്,,, “

“ശിവന്‍ ലഹരി ആണെന്നോ അതെങ്ങനെ “

“അതിപ്പോ എങ്ങനെ എന്നു ചോദിച്ചാ,, ഞാന്‍ ഇപ്പോള്‍ എന്താ പറയുക ,, മുറിയില്‍ കുളി കഴിഞ്ഞു നിലത്തു പായ വിരിച്ച് ഇരുന്നു ദേഹമാസകലം ഭസ്മവും ധരിച്ചു കൈയ്യില്‍ എനിക് തലമുറ ആയി കൈമാറി കിട്ടിയ ഒരു രുദ്രാക്ഷ കല്ലും ( നാഗമണി ആണ് ആദി ഉദ്ദേശിച്ചത്) പിടിച്ച് വിളക്കും കൊളുത്തി ദശാംഗവും പുകച്ച് പഞ്ചക്ഷരി ജപിച്ച് കൊണ്ടിരുന്ന ഉണ്ടല്ലോ ,, കുറെ കഴിഞ്ഞു വല്ലാത്തൊരു സ്റ്റേറ്റ് ഓഫ് മൈണ്ട് ഇല്‍ എത്തും ,,, ഹോ ,,, അതൊരു ലഹരി ആണ് , നമ്മുടെചുറ്റുമുള്ള ലോകം നമുക്ക് ചുറ്റും വട്ടം കറങ്ങുന്നത് പോലെ അനുഭവപ്പെടും ,, അവിടെ സൂര്യനെ ചന്ദ്രനെ നക്ഷത്രങ്ങളെ ഒക്കെ കാണാം ,,ആ ഇരുപ്പില്‍ നമ്മുടെ ഉള്ളിലേക് എന്തൊക്കെയോ കയറുന്ന പോലെ ,, ഹോ,, ഒരു തരം സ്പിരിച്ചുവല്‍ എന്‍ലൈട്ട൯മെന്‍റ് ആണ് ,, ശിവമെന്ന ആനന്ദം ,, അത് തന്നെ ആണ് ഏറ്റവും വലിയ ലഹരി .. എന്റെ ശ്യാംകുട്ടാ “

ആദി അതൊകെ പറയുന്നത് കേട്ടു ശ്യാമിനു കൂടുതല്‍ ഒന്നും മനസ്സിലായില്ല

അപ്പോള്‍ ആണ് ആദി ഫോണ്‍ ഓണ്‍ ചെയ്തത്

നോക്കുമ്പോ ഇന്ദുവിന്റെ മൂന്നു നാലു മിസ്ഡ് കോളുകള്‍ കണ്ടു

അവനാകെ ആകാംഷ ആയി

“ശരി ശ്യാം കുട്ടാ ,,,പിന്നെ കാണാം എന്നുപറഞ്ഞു ആദി ഫോണും കൊണ്ട് ആകെ ഒരു തരം വേവലാതിയോടെ പുറത്തേക്ക് ഇറങ്ങി

ആദി ഫോണിൽ ഇന്ദുവിനെ വിളിച്ചു.

“ഇന്ദു കുഞ്ഞേ”

“എവിടെ ആയിരുന്നു അപ്പു , എത്ര നേരമായി ഞാൻ വിളിക്കായിരുന്നു”

“കുറെ അനാവശ്യ കോളുകൾ വരുന്നത് കാരണം ഞാൻ ഓഫ് ആക്കി പോയതാ ”

“അപ്പു ,,ഞാൻ വളരെ ഇമ്പോര്ട്ടണ്ട് ആയ കാര്യം പറയാൻ ആണ് വിളിച്ചത് ”

അതുകേട്ടതോടെ അവനു ഏറെ അകാംക്ഷയും ആശങ്കയും ഒക്കെ ആയി

“ആ ചെമ്പുപാളിയിലെ അക്ഷരവുമായി ബന്ധപ്പെട്ടതാണോ ഇന്ദുകുഞ്ഞെ ” അവൻ വേഗത്തിൽ മിടിക്കുന്ന ഹൃദയത്തോടെ ചോദിച്ചു

“അതെ അപ്പു ,,,, ഞാൻ അതിനെ കുറിച്ച് ഈ അന്വേഷിച്ചിരുന്നു , പക്ഷെ എല്ലായിടത്തും കിട്ടിയ വിവരം അതിനു ഓൾഡ് തമിഴ് ബ്രാഹ്മിയുമായി ബന്ധമുണ്ട് എന്നായിരുന്നു , കാരണം അതിലെ ആ സ്ക്രിപ്റ്റ് ഓൾമോസ്റ് അതൊക്കെ തന്നെ ആണ് ”

“അത് തന്നെ അല്ലെ ഇന്ദുകുഞ്ഞെ ആ ക്യൂറേറ്ററും പറഞ്ഞത് ”

“അതെ അപ്പു ,,,പക്ഷെ അതല്ല എനിക്ക് പറയാൻ ഉള്ളത് , ഞാൻ എന്റെ ഭാഗത്തു നിന്നും രണ്ടു ദിവസം ഇതിനായി തന്നെ ഇറങ്ങി തിരിച്ചിരുന്നു , എനിക്ക് കുറച്ചു കൂടെ ഓതെന്റിക് ആയ ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട് ”

“അത് കൂടെ കേട്ടതോടെ അവനു ഏറെ ഉത്സാഹമായി

“പറ ,,,,ഇന്ദുകുഞ്ഞെ ”

“അപ്പു ,,,, അപ്പു അയച്ചത് ഈ സത്യത്തിൽ ഒരു നിഗൂഢമായ ലിപി ആണ് , തമിഴ് ബ്രാഹ്മിയിൽ നിന്നും ഉരുത്തിരിഞ്ഞത് തന്നെ ,, അത് സ്ക്രിപ്റ്റ് റീഡേഴ്സ് വായിക്കുമ്പോൾ വെറും അക്ഷരങ്ങൾ മാത്രമായി അറിയുകയുള്ളൂ, ,, പക്ഷെ അത് ഓരോ അക്ഷരവും ഓരോ വാക്കുകളെ ആണ് സൂചിപ്പിക്കുന്നത് ,,ഇത് ആയിരക്കണക്കിന് വർഷങ്ങൾക് മുന്നേ ശൈവസമ്പ്രദായത്തിലെ ചുരുക്കം ചില വംശങ്ങൾ വലിയ രഹസ്യങ്ങൾ ഒക്കെ കുറിക്കുവാൻ ഉപയോഗിച്ചിരുന്ന ബ്രാഹ്മി ലിപി സമ്പ്രദായം ആണ് , ഇതിനെ കുറിച്ച് പുറത്തു ഇന്ഫര്മേഷ൯ ഒന്നും ലഭ്യമല്ല ,, കാരണം ആർക്കും അറിയില്ല ,, ശൈവിക് ബ്രാഹ്മി എന്നതാണ് ഈ ലിപി അറിയപ്പെട്ടിരുന്നത് .”

ശൈവിക് ബ്രാഹ്മി ,,,,ആദി സ്വയ൦ പറഞ്ഞു

“അതെ അപ്പു ,,,, പക്ഷെ ഇത് വായിച്ചു അർഥം പറഞ്ഞു തരാൻ നിലവിൽ ഒരു മാർഗ്ഗവും ഇല്ല അപ്പു ,, ഇതിനെ കുറിച്ച് പഠനങ്ങൾ ഒന്നും ഇതുവരെ നടന്നിട്ടില്ല , അത്രയും സീക്രെട് ആയ സ്ക്രിപ്ട് ആണ് ഇത്

അതുകേട്ടതോടെ ആദി സത്യത്തിൽ തളർന്നു പോയിരുന്നു , അതായതു ഒരു വഴിയുമില്ല ഇത് കണ്ടുപിടിക്കാൻ എന്ന് അവനു ഉത്തമബോധ്യം വന്നു ”

“അപ്പൊ ,,,,ഒരു വഴിയുമില്ലലെ ,,ഇന്ദുകുഞ്ഞെ ,,, അത് പറയുമ്പോ അവന്റെ വാക്കുകളിലെ നോവ് അവൾക്ക് വ്യക്തമായി തിരിച്ചറിയാൻ സാധിക്കുമായിരുന്നു ”

“അപ്പു ,,,,,,,,,,,,,,,,,”

“എന്താ ഇന്ദുകുഞ്ഞെ ,,,,,,,,,,”

“അന്ന് വിളിച്ചപ്പോ എന്നോട് പറഞ്ഞതല്ലേ ,,, മഹാദേവന്റെ അനുഗ്രഹം ഉണ്ടെന്നു ”

“ആ പറഞ്ഞിരുന്നു ,,, ”

“എന്നിട്ടാണോ ,,, നീ ഇങ്ങനെ വിഷമിക്കുന്നത് അപ്പു ”

അതുകൂടി കേട്ടപ്പോൾ അവന്റെ ഉള്ളിന്റെ ഉള്ളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ പൊട്ടി വിടർന്നു

“അപ്പു ,,,,ശൈവിക് ബ്രാഹ്മി വായിച്ചു അറിയാൻ കഴിവുള്ള ആൾ ഉണ്ട് , പക്ഷെ അദ്ദേഹത്തിന്റെ പേരോ വിലാസമോ ഒന്നും അറിയില്ല”

“അതുകേട്ടു വീണ്ടും ആദിക്കു നിരാശ ആയി

“പിന്നെ എങ്ങനെ കണ്ടുപിടിക്കാൻ ആണ് ,,,ഇന്ദുകുഞ്ഞെ ”

“അപ്പു ,, ഇത് നിഗൂഢമായ ഒരു അറിവ് ആയതുകൊണ്ട് അറിയുന്നവർ രഹസ്യമാക്കി വെക്കും ,,,

പക്ഷെ അയാൾ ഉള്ള ഇടം ഞാൻ പറഞ്ഞു തരാം,, ബാക്കി അപ്പു കണ്ടുപിടിക്കണ്ടി  വരും ”

“അതുമതി ഉള്ള ഇടം പറഞ്ഞാലും മതി , ഞാൻ ബാക്കി കണ്ടുപിടിച്ചോളാ൦”

“അപ്പു ,,,മിഥില എന്ന് കേട്ടിട്ടുണ്ടോ ”

അതുകേട്ടപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു ,, മിഥില ,,,നരേട്ടന്റെ നാട് ”

“ഉണ്ടോന്നോ ,,,,ഞാൻ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് ഇന്ദുകുഞ്ഞെ ”

“എന്ന അവിടെ ഉള്ള ആർക്കോ അറിയാം ,,അപ്പു ആ ആളെ കണ്ടു പിടിക്കാൻ നോക്ക് ”

അതുകേട്ടപ്പോൾ ആദിയുടെ കണ്ണുകൾ സത്യത്തിൽ സന്തോഷം കൊണ്ട് നിറഞ്ഞു

കാരണം എന്ത് സഹായത്തിനും ഒരു ഏട്ടനായി നരേട്ടൻ ഉള്ളപ്പോൾ പിന്നെ അത് കണ്ടുപിടിക്കാൻ ആണോ പ്രയാസം

“ഇന്ദുകുഞ്ഞെ ,,,,,,,,,,,,,,,,,,,,,,,,,,”

“എന്താ കുഞ്ഞേ  …………”

“ഇന്ദുകുഞ്ഞു ഇപ്പോ എന്റെ അരികിൽ ഉണ്ടായിരുന്നെ കെട്ടിപിടിച്ചു ഞാൻ ഒരു ഉമ്മ തന്നേനെ ”

“അയ്യേ ,,,,,,,,,,,,എന്തൊക്കെയാ ഈ ചെറുക്കൻ പറയുന്നത് ?”

“സോറി ഇന്ദുകുഞ്ഞെ ,,,,സന്തോഷം സഹിക്കാൻ വയ്യാത്തോണ്ടാ ”

“അപ്പൊ ,,ഇത്രയും വിവരം കിട്ടിയില്ലേ ,,, അപ്പോ റെഡി ആകുക അല്ലേ മിഥിലയിലേക് പോകുവാൻ ”

“എന്ത് ചോദ്യമാ ,,, അവിടെ എന്നെ സഹായിക്കാൻ ഒരു ഏട്ടനുണ്ട് ,, അപ്പൊ പിന്നെ എനിക്ക് ഇനി എന്ത് നോക്കാനാ ,,,”

“ആഹാ ,,,,അതുകൊള്ളാല്ലൊ ,,,അപ്പോ അപ്പു കണ്ടോ … ഇത് തിരിച്ചറിയാൻ ഉള്ള എല്ലാ വഴികളും അപ്പൂന് മുന്നിൽ തെളിയുന്നത് കണ്ടോ ”

ആദി ഒരു നേരത്തേക് കണ്ണുകളടച്ചു മഹാദേവാ എന്ന് വിളിച്ചു പോയി

“അപ്പു ,,, മിഥിലയിൽ നിന്നും ഒരു ഇരുപതു കിലോമീറ്റർ ഉണ്ടാകും ഞങ്ങളുടെ നാട്ടിലേക്കു ,, അപ്പോ മിഥിലയിൽ വരാണെങ്കിൽ ഇതുവഴി കൂടെ വായോ ,,,”

“അതിനെന്താ ,,,, ഇന്ദുകുഞ്ഞെ ,,, അപ്പൊ ഞാൻ ആദ്യം മൂപ്പരെ ഒന്ന് വിളിക്കട്ടെ , എല്ലാം ഒന്ന് പറയട്ടെ” ,,”

“ആയിക്കോട്ടെ അപ്പു ,,,,,,,,,,,,”

“അതെ ,,, ”

“എന്താ അപ്പൂ ”

“എങ്ങനെ ആണ് ഞാൻ എനിക്ക് വേണ്ടി ഈ ബുദ്ധിമുട്ടിയതിനൊക്കെ ഇന്ദുകുഞ്ഞിനോടു നന്ദി പറയേണ്ടത് ”

“എന്റെ പൊന്നു അപ്പൂ ,,, തത്കാലം നീ നന്ദി പറഞ്ഞു കുളമാക്കണ്ട,,,വേഗം പോയി കണ്ടുപിടിക് ,,

പിന്നെ ഇത് വല്ല നിധി എങ്ങാനും ആണെങ്കിൽ എനിക്ക് കമ്മീഷൻ തന്നാൽ മതി ”

“ആഹാ കമ്മീഷൻ ആക്കുന്നത് എന്തിനാ ,,, ഫുൾ ഇന്ദുകുഞ്ഞങ്ങു എടുത്തോ ,,,”

“അയ്യോ അത്രയൊന്നും എനിക്ക് താങ്ങില്ല ,,, എന്നാൽ ശരി അപ്പു ,,, വഴിയരികിൽ വണ്ടി നിർത്തിയ ഇത്രയും പറഞ്ഞത് , മഴക്കോളുണ്ട് ,, എന്ന ഞാൻ വീടുപിടിക്കട്ടെ ”

“അയ്യോ ,,,എന്ന വേഗം പൊക്കോ ,,,സൂക്ഷിച്ചു ഓടിചാ മതി

“അപ്പൊ ശരി അപ്പു ,,,,,,,ബൈ  ബൈ ”

ഇന്ദു ഫോൺ വെച്ചു

ആദി മുഷ്ടി ചുരുട്ടി സന്തോഷം കൊണ്ട് എസ് .,..എന്ന് പറഞ്ഞു

അപ്പോൾ ഇനി ഇതിനെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ മിഥിലയിൽ എത്തണം

നരേട്ടന്റെ മിഥിലയിൽ അവൻ സ്വയ൦ പറഞ്ഞു

<<<<<<O>>>>>

51,474 Comments

  1. bro first sesaon kazhinjhe oru pdf upload cheyumo

  2. *വിനോദ്കുമാർ G*❤

    സ്‌നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥❤❤♥❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. പഴയ സന്യാസി

    Harshan bro we navarathan kuruma kazhichittullathano evide kittum ith

  4. അറക്കളം പീലിച്ചായൻ

    14 തീർന്നു

  5. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി ഹർഷൻ നിങ്ങൾ സൂപ്പർ ആണ് ഈ കഥ അമിഷ്ന്റെ മെലുഹയിലെ ചിരംജീവികൾ എന്ന
    നോവൽ പോലെ സൂപ്പർ ആണ് അടുത്ത ലക്കം 28 എന്നാണ് വരുന്നത് സൂപ്പർ സൂപ്പർ സൂപ്പർ

  6. നിർത്തും എന്ന് ഒന്നും പറയല്ലേ ബ്രോ ? .
    അടിപൊളി എന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും

    ??❤️

  7. Harshan,
    I understand that prabodha is only part 1 of a trilogy that you are planning from your earlier comments. Now that you are stopping it with a feel-good no-suspense moment you say. Does it mean there are no more parts? Let me hope that wont be the case 🙂

    I feel that you should make it to a trilogy of books. But in that case, I believe you have some scope to improve on the first few chapters. But overall, it is a very impressive work.

    1. 30 ode kazhiyum

      Pinne season 2
      Angane aanu

      Kalakeyanumayulla yudham okke adutha randu chapter kondu kazhiyum

  8. ശ്രിയക്ക് വഴക്ക് കേട്ടത് വായിച്ചു ഞാൻ തലതല്ലി ചിരിച്ചു ???????????വല്ലാത്തൊരു മനസുഖം അവളുടെ കുശുമ്പും കരച്ചിലും ഒക്കെ വായിക്കുമ്പോ ????

  9. കുറച്ചു നാളുകൾക്ക് മുൻപ് ഇതിന്റെ ആദ്യ പാർട്ട്‌ വായിച്ചു നിർത്തി . കാരണം കണ്ണ് നിറയാതെ വായിച്ചു തീർക്കാൻ പറ്റുന്നില്ല. 2 ദിവസം മുൻപ് വീണ്ടും തുടങ്ങി എവിടെ എത്തി നിൽക്കുന്നു. ഇങ്ങനെ ഒരു കഥ എഴുതാൻ പരന്ന ഒരു വായന വേണം. ഒരു ഗവേഷണ താല്പര്യം വേണം പിന്നെ ഭാവനയും. എല്ലാം ഒത്തിണങ്ങിയ ഒരു നല്ല കഥ. ശിവ പാർവതി പ്രണയം പണ്ടേ ഇഷ്ടം ആണ്. കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒരു കുട്ടിയുണ്ട് . പരസ്പരം ഇഷ്ടം ആണെന്ന് അറിയാമെങ്കിലും , ഒരിക്കലും സ്വന്തം ആക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് തുറന്നു പറയാൻ പറ്റാത്ത പോയ ഒരു പ്രണയം. ഇത് വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത്. ഇന്നും ആ ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നു ഒരു തരിപോലും കുറയാതെ. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ അവൾക്കായി.

  10. സൂപ്പർ സ്റ്റോറി..❤❤

  11. Love you harshan chettan?

  12. ചേട്ടാ ഞാൻ എന്താണ് പറയുക. സത്യത്തിൽ ഇതുപോലെ ത്രില്ലിംഗ് ആയ ഒരു കഥ ഞാൻ വേറേ വായിച്ചിട്ടില്ല. ഒരുപാട് സമയം രാത്രി ഉറങ്ങാതെയാണ് വായിക്കുന്നത്. ഇനിയും നല്ല രീതിയിൽ ഇതിന്റെ ബാക്കി എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.

  13. Bhavana kurachukoode vikasikkanudu,anubavathiloode shivane ariyu,thanks for. Feelings of rudhra

    1. നന്ദി

      ഭാവന ഇനിയും വികസിപ്പിക്കാൻ ശ്രമിക്കാം..

      അനുഭവത്തിലൂടെ താങ്കൾ ശിവനെ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല..

      ഞാൻ അറിഞ്ഞിട്ടില്ല..

      അക്ഷരങ്ങളിലൂടെ അറിയാനുള്ള ശ്രമം ആണ്..

    2. Angane paryale Katha predictable ayirunu ene parnajirunel better ayene???

  14. “27 ഭാഗമായിട്ടും ഒരു വാക്ക് പോലും കുറിക്കാത്തവർ , എനിക്ക് 27 ഭാഗങ്ങളിൽ നിങ്ങൾക് തരാവുന്ന ഒരു കുഞ്ഞു സന്തോഷത്തെ ആണ് ഇല്ലാതെ ആക്കിയത്,, ആക്കുന്നത് ,,,” mashe…ithu shartikkum konduttoooo……5 days kondu ithrem vayichu engil , facebookum intagram ithinu vendi matti vachu engil ..അപരാജിതൻ athinte effect athra undu ….oru valatha positive energy kittunnundu….oru 10 – 15 years munne ithu irangiyirunnengil athu vayichirunnengil chilraude jeevitham (including mine ) mariyene ….ithilum kooduthal parayan undu enukku athu pinee…ithinu munneee ulla partsil comment cheythittila sorry for that …but after finishing ithu onnu koode vayikkenam..apoo ellathilum comment idum…

    1. താങ്ക്സ് ഡിയർ

      1. മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ കൂടെ വായിക്കണേ..

  15. NJA EPPOZHA VAYICHE THIRNNATHE
    MK YUM HARSHANUM ANNE ENIKKE ESHTTAPETTA KADHAKRITHUKAL
    NJAN ORU SAMSHAYAM JODIKKATTE TANKKAL
    SANTHOSH GEORGE KULANGARA ANNOOO

  16. Adipoli, itreyem Nalla ore katha lifil vayichitilla

  17. കുഞ്ഞിമോൻ

    ഓരോ പാർട്ടും 100ൽ അധികം പേജൂ കൾ ഉള്ളത് കൊണ്ട് ആദ്യം വായിക്കാൻ മടിച്ചു…… പിന്നെ വെറുതേ ഒരു പാർട്ട് വായിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു….. കാരണം ഒരു ദിവസത്തെ ഉറക്കം പോയി രാത്രി വരെ വായിച്ചു തലവേദനിച്ചു…. ദൈവങ്ങളിലും മിത്തുകളിലും മതങ്ങളിലും ഒന്നും വിശ്വസിക്കാത്ത ആളായത് കൊണ്ട്., (ഓരോ പ്രദേശത്തെ ഒരു ദൈവവും ഇന്നേവരെ അവർ വിരചിതമായ കഥകളിലെ കോണ്ടിനെന്റിനപ്പുറം സ്വാധീനം പ്രകടിപ്പിച്ചില്ല എന്നത് തന്നെയാണ് ഓരോ ദൈവങ്ങളുടെയും ന്യൂന്നത.:) ചില മിത്ത്കൾ അതിന്റെ പാട്ടിന് വിട്ട് കഥ എന്ന നിലയിൽ തന്നെ വായിച്ചു പോകുന്നു… എക്സലൻറ് വർക്…. താങ്ക്സ് ഫോർ സച്ച് എ ബ്യൂട്ടിഫുൾ റീഡിംഗ് എക്സ്പീരിയൻസ്.

  18. Nalla novel… waiting for next part… god bless you

    1. ഇതിൽ തന്നെ 27 പാർട്ട് ൨,3,,4 കൂടെ ഉണ്ടല്ലോ ബ്രോ അത് വായിക്കൂ

  19. സ്റ്റീഫൻ നെടുമ്പള്ളി

    പൊളിച്ച് മച്ചാനെ

  20. Edo urangan pattunnillado aadhhyamayitta Oru kadha karanam Urakkam povunnath oro partum vaayikkumbo vallatha Oru positive energy aa… Oru apeksha und enthu vannalum kadha Muzhuvanum ezhuthanam allenkil pakuthikk vach ninnu poyathinte vallatha sankadam undavm…… Adutha part ennuvarum ennuvarum enn aalochich Pinne ithil thamne Aavuollu athonda….

Comments are closed.