അപരാജിതൻ 14 [Harshan] 9430

മനു വേഗം ഓടി അടുത്തുള്ള ഒരു കടയിൽ നിന്നും തണുത്ത വെള്ളം വാങ്ങി കൊണ്ട് വന്നു ആ കുപ്പിയുടെ അടപ്പു തുറന്നു ബാലുവിന് കൊടുത്തു
ബാലു മുഖവും വായും കഴുകി.
നല്ല പോലെ ശ്വാസം ഒക്കെ എടുക്കുന്നുണ്ടായിരുന്നു ,

“ബാലുച്ചേട്ട എന്താ പറ്റ്യേ ?”
“ഒന്നൂല്ല മനു ,,, എന്തോ ഒരു വയ്യായ്ക പോലെ “
“വാ ബാലുച്ചേട്ട നമുക് ഹോസ്പിറ്റലിൽ പോകാം”
“വേണ്ട മനു ,,, കുഴപ്പമില്ല,,,എനിക്കിത്തിരി നേരം ഒന്ന് കിടക്കണം എന്നുണ്ട്”

“എന്ന വാ ബാലുച്ചേട്ട , എ സി ഇട്ടു  കാറിൽ പുറകിൽ ചാരി കിടന്നോ ഞാൻ വണ്ടി ഓടിച്ചു കൊള്ളാം,”

ബാലു അത് സമ്മതിച്ചു

മനു ബാലുവിനെ താങ്ങി കാറിന് സമീപ൦ ചെന്നു , പുറകില്‍ ബാലുവിനെ ഇരുത്തി

എന്നിട്ട് ബാലുവിന്റെ കൈയില്‍ നിന്നും ചാവി വാങ്ങി ഡ്രൈവിങ് സീറ്റില്‍ വന്നിരുന്നു

കാര്‍ സ്റ്റാര്‍ട്ട് ചെയ്തു , മുന്നോട്ടേക് എടുത്തു

ഒരുപാട് ട്രാഫിക് ഇല്ലാത്ത റോഡ് ആയതിനാല്‍ വേഗം തന്നെ കാര്‍ ഓടിച്ചു മനു താമസിച്ചിരുന്ന ഹോട്ടല്‍ല്‍ എത്തി ,

ബാലുവിനെയും കൊണ്ട് റൂമിലെക് എത്തി

റൂമിൽ കട്ടിലിൽ ബാലുവിനോട് കിടക്കാൻ ആയി പറഞ്ഞു

ബാലു പെര്‍സില്‍ നിന്നും ഒന്നു രണ്ടു ഗുളികകള്‍ എടുത്തു

ടേബിളില്‍ വെച്ചിരുന്ന കുപ്പിയില്‍ നിന്നും വെള്ളം എടുത്തു ആ ഗുളികകള്‍ കഴിച്ചു

അതിനു ശേഷം മനുവിന്റെ ബെഡില്‍ ബാലു കിടന്നു.

“ബാലുചേട്ട , നമുക് ഹോസ്പിറ്റലില്‍ പോകാമെന്നെ ,,ഞാന്‍ അല്ലേ പറയുന്നത്”

“വേണ്ടാ,,മനു ,,, ഒന്നു ഉറങ്ങിയാ ഭേദമാകും , എനിക് ഇടക്ക് വരാറുള്ളതാ “

മനു എ സി ഒരല്‍പ്പം കൂട്ടി ഇട്ടു , മനു നിവര്‍ന്നു കിടന്നു കണ്ണുകള്‍ അടച്ചു.

ഒരു രണ്ടു മൂന്ന് മണിക്കൂർ  ബാലു അവിടെ കിടന്നു മയങ്ങി
അതിനു ശേഷം എഴുന്നേറ്റ് ടേബിളിൽ ഇരുന്ന ബോട്ടിലിൽ ഉള്ള വെള്ളം കുടിച്ചു

എങ്ങനെ ഉണ്ട് ബാലുച്ചേട്ട , ശരി ആയോ , ഹോസ്പിറ്റലില്‍ പോണോ ?
വേണ്ടാ മനു ,,, എന്തോ ഒരു വയ്യായ്ക ആയിപോയി , ഞാൻ ബുദ്ധിമുട്ടാക്കിയോ നിനക്കു ?
എന്ത ബാലുചേട്ടാ ഇങ്ങനെ ഒക്കെ  പറയുന്നത്, എനിക്കെന്തു ബുദ്ധിമുട്ടാ ?

ബാലു ഫോൺ എടുത്തു വിളിച്ച്  ആരോടോ അങ്ങോട്ടു വരുവാൻ ആയി പറഞ്ഞു.

അപ്പോളേക്കും നല്ല ചായ റൂമിലേക്കു കൊണ്ട് വന്നു
മനു ബാലുവിന് ചായ പകർന്നു കൊടുത്തു.

ബാലു അത് കുടിച്ചു കൊണ്ടിരുന്നപ്പോൾ ഫോണിൽ ഒരു വിളി വന്നു
ബാലു ആ ഫോൺ നോക്കി, എന്നിട്ട് അറ്റൻഡ് ചെയ്തു

“മുകളിൽ ആണ് , ഇപ്പോൾ തന്നെ താഴേക്ക് വരാം” എന്നു ഫോണില്‍ വിളിച്ച ആളോടു പറഞ്ഞു.

എന്നിട്ടു അവിടെ നിന്നും എഴുന്നേറ്റു

“മനു … “

“എന്താ ബാലുചേട്ടാ?”

“മനു,,, എനിക്കു ഒരു യാത്ര പോകേണ്ടതായി ഉണ്ട് , എന്നു വരുമെന്നു നിശ്ചയം ഇല്ല , നീ തിരിച്ചു പൊയ്ക്കോ , കുറച്ചു സമയം എനിക്ക് തരണം , തിരികെ വന്നിട്ട് ബാക്കി പറഞ്ഞു തരാം”

മനു ഒന്നും മനസിലാകാതെ ബാലുവിനെ നോക്കി

“എന്തായാലും രണ്ടോ മൂന്നോ മാസം സമയം എടുക്കും , ഞാൻ വരുമ്പോ നിന്നെ  വിളിക്കാം”

അതുകേട്ടു മനുവിന് ആശങ്ക ആയി

“എന്ത് പറ്റി ബാലുച്ചേട്ട , എന്തേലും പ്രശ്നം ഉണ്ടോ , പെട്ടെന്ന് ഇങ്ങനെ ഒരു പോക്ക് , അതും  മുൻപ് പോയ പോലെ”

“പോണം മനു,,,  … ആവശ്യം ഉണ്ട് , ഒരാളെ കാണുവാൻ ഉണ്ട് “

എനിക്ക് ഒന്നും മനസിലാകുന്നില്ല ബാലുചേട്ടാ

ബാലു  മറുപടി ഒന്നും പറയാതെ ചിരിച്ചു ,

എന്നിട്ടു അവിടെ നിന്നും ഇറങ്ങി
മനുവും ബാലുവിന്റെ ഒപ്പം സ്റ്റെപ്പുകൾ ഇറങ്ങി

ബാലു അവനെ വിലക്കി
ഒറ്റയ്ക്ക് പോയിക്കൊള്ളാം എന്ന് പറഞ്ഞു

ശരി എന്ന് പറഞ്ഞു മനു , ബാലു പോകുന്നത് നോക്കി നിന്നു.

ബാലു സ്റ്റെയർൽ നിന്ന് തിരിഞ്ഞു നോക്കി

ബാലുവിന്റെ കണ്ണുകൾക്കു ഒരു നനവുണ്ടായിരുന്നു

മനു അത് എളുപ്പം തിരിച്ചറിഞ്ഞിരുന്നു

“മനു ,,”

എന്താ ബാലുച്ചേട്ട ?

“ഞാൻ ഒരു വഴിത്തിരിവ് വരുന്ന ഭാഗത്തു കഥ നിർത്തി ആണ് പോകുന്നത് , മൂന്നാം രഹസ്യം , പക്ഷെ ഇന്നെനിക്കു ഭയം ആണ് , ഈ പോക്ക് ഒരുപക്ഷെ തിരിച്ച് വരാത്ത ഒരു യാത്ര ആണോ എന്ന് ,,,”

മനു നടുക്കത്തോടെ ബാലുവിനെ നോക്കി

“എന്താ ബാലുച്ചേട്ട ഇങ്ങനെ ഒകെ പറയുന്നത് ?”

ബാലു ഒരൽപം നേരത്തേക്ക് മനുവിനെ നോക്കി

“മനുവിനോട് അന്ന് പറഞ്ഞതെ ഞാൻ ഇന്നും പറയുന്നുന്നുള്ളു …..എന്റെ ഈ ശരീരത്തിൽ ജീവൻ ഉണ്ടെങ്കിൽ ഞാൻ വരാൻ ശ്രമിക്കും നിനക്കു അപ്പുവിന്റെ കഥ പറഞ്ഞു തരാൻ,,,,മൂന്നാം രഹസ്യം എന്ത് എന്ന് അതെങ്ങനെ അവനെ വഴി കാട്ടുന്നു എന്ന് പറഞ്ഞു തരാന്‍  “

പിന്നെ ഒന്നും മിണ്ടാതെ ബാലു അവിടെ നിന്നും ഇറങ്ങി

മനു നേരെ റൂമിലേക്കു  കയറി

അവിടെ ജനാലക്കു സമീപം വന്നു നിന്ന് , താഴേക്ക് നോക്കിയപ്പോൾ ഒരു കറുത്ത് വണ്ണമുള്ള ഒരാൾ,  മുണ്ടും ഷർട്ടും ആണ് ധരിച്ചിരിക്കുന്നത് , അയാളെ കണ്ടാൽ തന്നെ അറിയാം ഒരു ഗുണ്ടയോ മറ്റോ ആണ് എന്ന് ..

ആ മുഖത്ത് വല്ലാത്തൊരു ക്രൗര്യം ഉണ്ട്.

അയാൾ ബാലുവിന്റെ കാറിൽ ഡ്രൈവിങ് സീറ്റിൽ കയറി

ബാലു പിന്നിലും   ഇരുന്നു

ബാലുവിന്റെ മുഖത്ത് വല്ലാത്ത ഒരു ഭയം  നിഴലിക്കുന്നുണ്ടായിരുന്നു

മുകളിൽ നിന്നും മനുവിന്,  ആ ഭാവം വ്യക്തമായി മനസിലാക്കുവാൻ സാധിച്ചു

ആ കാർ  അവിടെ നിന്നും നിരങ്ങി മുന്നോട്ടു നീങ്ങി
ഗേറ്റും കടന്നു എങ്ങോട്ടോ പോയി

മനു ആകെ ചിന്ത കുഴപ്പത്തിൽ ആയി

 

ഒന്ന് രണ്ടു മാസം ബാലുചേട്ടൻ എങ്ങോടാണ് പോകുന്നത് ?
ആരെയാണ് കാണാൻ ഉള്ളത് ?
ആരാണ് ബാലുചേട്ടനെ  കൂട്ടാൻ വന്ന ആൾ ?

എന്തിനാ ബാലുച്ചേട്ടന്റെ മുഖത്ത് ഒരു ഭയം ഉണ്ടായിരുന്നത് ?

എന്താണ് ബാലുച്ചേട്ടൻ മരണത്തെ കുറിച്ച് സൂചിപ്പിച്ചത് ?

മനു ബാലുവിനെ ഫോൺ വിളിച്ചു പക്ഷെ സ്വിച് ഓഫ് ആയിരുന്നു.

അവനു മനസ്സിലായിരുന്നു ഇനി ബാലു ചേട്ടൻ വിളിക്കുന്നത് വരെ, ഇവിടെ നിന്നിട്ടു കാര്യമില്ല

അവിടെ നിന്നും താഴെ  ഇറങ്ങി റിസപ്‌ഷനിൽ നിൽക്കുന്ന മയൂരിയോട് മനു സംസാരിച്ചു.

“നമ്മുടെ ബാലു ചേട്ടനെ വിളിച്ചിട്ടു കിട്ടുന്നില്ല, മൂപ്പരുടെ അഡ്രസ് എങ്ങാനും കിട്ടാൻ വഴി ഉണ്ടോ ?”

“ബാലു ച്ചേട്ടൻ , നമുക് കാർ കിട്ടാത്ത സമയത്തു വിളിച്ചാൽ വരൂ൦ന്നെ ഉള്ളു , ചിലപ്പോ മൊബൈല് സ്വിച് ഓഫ് ആയിരിക്കും , താമസിക്കുന്നത് എവിടെ എന്നൊന്നും അറിയില്ല”

“വിളിച്ചാൽ കിട്ടുന്ന വേറെ വല്ല നമ്പറും ഉണ്ടോ ?

“ഒരു നമ്പർ മാത്രേ ഇവിടെ ഉള്ളു , അത് തന്നെ അല്ലെ നിങ്ങളുടെ കയ്യിലും ഉള്ളത് , വേറെ നമ്പർ ഒന്നും ഇല്ല”
“ഓക്കേ എന്നാൽ  എന്റെ റൂം ഞാൻ വെകേട് ചെയ്യുക ആണ് , ഇനി ബാലുച്ചേട്ടൻ വരുമ്പോൾ വരാം”
എന്നുപറഞ്ഞു മനു ബാലൻസ് ഒക്കെ ക്ലിയർ ചെയ്തു

റൂം വെക്കേട് ചെയ്തു ഹോട്ടലില്‍ നിന്നും തിരിച്ചു.

പോകുമ്പോഴും ബാലു പറഞ്ഞ വാക്കുകൾ അവനെ വല്ലാതെ അലട്ടിയിരുന്നു

അപ്പു ചെമ്പു പാളിയിൽ കണ്ട മൂന്നാം രഹസ്യം എന്ത് എന്നറിയുന്നതിനേക്കാൾ ആകാംഷ ആയിരുന്നു ബാലു എന്തിനു ജീവൻ ഉണ്ടെങ്കിൽ വരും എന്നുപറഞ്ഞത് എന്നുള്ള കാര്യം അറിയുവാന്‍ ..

മനു ഒരു ഓട്ടോ പിടിച്ചു   അവിടത്തെ ബസ്സ്റ്റാൻഡിൽ എത്തി

അവിടെ നിന്നും നൂറു   കിലോമീറ്ററിലധികം ദൂരമുണ്ട് മനുവിന്റെ വീട്ടിലേക്കു
ബസ്സ്റ്റാൻഡിൽ ടിക്കറ്റ് ഓഫീസിൽ നിന്നും അവൻ ടിക്കറ്റ് ഒക്കെ എടുത്തു
എന്നിട്ടു അവൻ ബസ് കാത്തു നിന്നു.
ഇടയ്ക്കു അടുത്തുള്ള കൂൾ ബാറിൽ കയറി തണുത്ത വെള്ളവും സ്നാക്സുകളും ഒകെ വാങ്ങി നിൽക്കുന്ന സമയത്തു ആണ് അവനു പോകാൻ ഉള്ള ബസ് വന്നത്.
അവൻ അതിൽ കയറി

സീറ്റ് നമ്പർ 24 ആണ് കിട്ടിയത് സൈഡ് സീറ്റ് ആയിരുന്നു
അവൻ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു
ആ ബസ്റ്റാന്റിൽ നിരവധി ആളുകൾ , വളരെ തിരക്കേറിയ സമയമായിരുന്നു , സന്ധ്യ കഴിഞ്ഞതിനാൽ എല്ലായിടത്തും ലൈറ്റുകൾ വെളിച്ചം വിതറി , ആളുകൾ ജോലി കഴിഞ്ഞു ബസ് പിടിക്കാൻ ഒക്കെ ഉള്ള തിരക്കുകൾ , സമീപതു നിരവധി തട്ടുകടകൾ ,

ബസ് മുന്നോട്ടേക് എടുത്തു.

മുന്നിലും ബസ് ഉള്ളതിനാൽ നിരങ്ങി നിരങ്ങി ആണ് സ്റ്റാൻഡിനു ഉള്ളിലൂടെ ബസ് മുന്നോട്ടു പോകുന്നത്
പുറത്തേക് നോക്കി കാഴ്ചകൾ കണ്ടിരിക്കുന്ന സമയത് ആണ് മനു മിന്നായം പോലെ ബസിലേക്ക് കയറുവാൻ ആയി നടന്നു വരുന്ന ആളെ കണ്ടത്
ബാലുചേട്ടൻ ആണല്ലോ ,,,അവൻ സ്വയം പറഞ്ഞു
അവൻ ശ്രദ്ധയോടെ തന്നെ നോക്കി
അതെ ബാലുച്ചേട്ടൻ തന്നെ , കയ്യിൽ ഒരു ബാഗും ഉണ്ട് കൂടെ ഒരു സ്ത്രീയും , ആ സ്ത്രീ ബാലുചേട്ടന്റെ കൈകളില്‍ മുറുകെ പിടിച്ചിരിക്കുന്നു .
വണ്ടി നീങ്ങി കൊണ്ടിരിക്കുക ആയിരുന്നു

അവൻ തല എത്തിച്ചു നോക്കി
ബാലു  ഒരു പച്ചപെയിൻറ് അടിച്ച സർക്കാർ ബസ്സിൽ കയറി
അതൊരു  ലോങ്ങ് ഓടുന്ന ബസ് ആയിരുന്നു,

അവനാകെ ഒരു സംശയം ആയി
ബാലുച്ചേട്ടൻ എങ്ങോട്ടു പോകുന്നു എന്നോർത്ത്

അപ്പോളേക്കും മനു സഞ്ചരിക്കുന്ന ബസ് കുറച്ചു കൂടെ സ്പീഡ് കൂടി ബസ്റ്റാന്റ് കടന്നു മുന്നോട്ടു നീങ്ങി

ബാലു കയറിയ ബസ് തൊട്ടടുത്തുള്ള സ്റ്റാൻഡിനുള്ളിലെ റോഡിലൂടെ കിഴക്കുവശത്തേക്ക് തിരിഞ്ഞു

അപ്പോളേക്കും മനുവിന്റെ ബസ് വേഗത കൂട്ടി

എങ്കിലും മനു സൈഡിലേക് തല എത്തിച്ചു നോക്കി
അവിടെ നിന്നും ഒരുപാട് അകലെ ഉള്ള ഒരു സ്ഥലത്തേക്ക് പോകുന്നതായിരിന്നു ബാലു കയറിയ  ബസ്.

മനു  ആ ബസിന്റെ പുറകിൽ എഴുതിയിരിക്കുന്ന സ്ഥലനാമം വായിച്ചു

 

കുന്ദാപുരാ

 

ഇത്രയും അകലെ ഉള്ള കുന്ദാപുരായിലേക്ക് എന്തിനാ ബാലുച്ചേട്ടൻ പോകുന്നത് , കൂടെ ഉള്ള സ്ത്രീ ആരാണ് , ബാലുചേട്ടന്‍ വിവാഹിതനല്ലല്ലോ

അവൻ ഫോൺ എടുത്തു ബാലുവിനെ വിളിച്ചു

ദി നമ്ബർ യു ആർ കോളിങ് ഈസ് സ്വിച്ഡ് ഓഫ്

എന്ന ഓപ്പറേറ്റർ ശബ്ദം അവന്റെ കാതിൽ മുഴങ്ങി

ആധിയോടെ അവൻ മനസിൽ ചിന്തിച്ചു

ഉള്ളിൽ മരണഭയത്തോടെ എന്തിനാണ് ബാലുച്ചേട്ടൻ അകലെ ഉള്ള കുന്ദാപുരയിലേക്ക് പോയത്.

മനുവിന്റെ  ഉള്ളിൽ ആ സംശയം ഭയത്തിന്റെ നെരിപ്പോടിനു തീ പകർന്നിരുന്നു

അവൻ ഇരിക്കുന്ന ബസ് വേഗത്തിൽ മുന്നോട്ടു  പോകുക ആയിരുന്നു.

51,474 Comments

  1. bro first sesaon kazhinjhe oru pdf upload cheyumo

  2. *വിനോദ്കുമാർ G*❤

    സ്‌നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥❤❤♥❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. പഴയ സന്യാസി

    Harshan bro we navarathan kuruma kazhichittullathano evide kittum ith

  4. അറക്കളം പീലിച്ചായൻ

    14 തീർന്നു

  5. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി ഹർഷൻ നിങ്ങൾ സൂപ്പർ ആണ് ഈ കഥ അമിഷ്ന്റെ മെലുഹയിലെ ചിരംജീവികൾ എന്ന
    നോവൽ പോലെ സൂപ്പർ ആണ് അടുത്ത ലക്കം 28 എന്നാണ് വരുന്നത് സൂപ്പർ സൂപ്പർ സൂപ്പർ

  6. നിർത്തും എന്ന് ഒന്നും പറയല്ലേ ബ്രോ ? .
    അടിപൊളി എന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും

    ??❤️

  7. Harshan,
    I understand that prabodha is only part 1 of a trilogy that you are planning from your earlier comments. Now that you are stopping it with a feel-good no-suspense moment you say. Does it mean there are no more parts? Let me hope that wont be the case 🙂

    I feel that you should make it to a trilogy of books. But in that case, I believe you have some scope to improve on the first few chapters. But overall, it is a very impressive work.

    1. 30 ode kazhiyum

      Pinne season 2
      Angane aanu

      Kalakeyanumayulla yudham okke adutha randu chapter kondu kazhiyum

  8. ശ്രിയക്ക് വഴക്ക് കേട്ടത് വായിച്ചു ഞാൻ തലതല്ലി ചിരിച്ചു ???????????വല്ലാത്തൊരു മനസുഖം അവളുടെ കുശുമ്പും കരച്ചിലും ഒക്കെ വായിക്കുമ്പോ ????

  9. കുറച്ചു നാളുകൾക്ക് മുൻപ് ഇതിന്റെ ആദ്യ പാർട്ട്‌ വായിച്ചു നിർത്തി . കാരണം കണ്ണ് നിറയാതെ വായിച്ചു തീർക്കാൻ പറ്റുന്നില്ല. 2 ദിവസം മുൻപ് വീണ്ടും തുടങ്ങി എവിടെ എത്തി നിൽക്കുന്നു. ഇങ്ങനെ ഒരു കഥ എഴുതാൻ പരന്ന ഒരു വായന വേണം. ഒരു ഗവേഷണ താല്പര്യം വേണം പിന്നെ ഭാവനയും. എല്ലാം ഒത്തിണങ്ങിയ ഒരു നല്ല കഥ. ശിവ പാർവതി പ്രണയം പണ്ടേ ഇഷ്ടം ആണ്. കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒരു കുട്ടിയുണ്ട് . പരസ്പരം ഇഷ്ടം ആണെന്ന് അറിയാമെങ്കിലും , ഒരിക്കലും സ്വന്തം ആക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് തുറന്നു പറയാൻ പറ്റാത്ത പോയ ഒരു പ്രണയം. ഇത് വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത്. ഇന്നും ആ ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നു ഒരു തരിപോലും കുറയാതെ. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ അവൾക്കായി.

  10. സൂപ്പർ സ്റ്റോറി..❤❤

  11. Love you harshan chettan?

  12. ചേട്ടാ ഞാൻ എന്താണ് പറയുക. സത്യത്തിൽ ഇതുപോലെ ത്രില്ലിംഗ് ആയ ഒരു കഥ ഞാൻ വേറേ വായിച്ചിട്ടില്ല. ഒരുപാട് സമയം രാത്രി ഉറങ്ങാതെയാണ് വായിക്കുന്നത്. ഇനിയും നല്ല രീതിയിൽ ഇതിന്റെ ബാക്കി എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.

  13. Bhavana kurachukoode vikasikkanudu,anubavathiloode shivane ariyu,thanks for. Feelings of rudhra

    1. നന്ദി

      ഭാവന ഇനിയും വികസിപ്പിക്കാൻ ശ്രമിക്കാം..

      അനുഭവത്തിലൂടെ താങ്കൾ ശിവനെ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല..

      ഞാൻ അറിഞ്ഞിട്ടില്ല..

      അക്ഷരങ്ങളിലൂടെ അറിയാനുള്ള ശ്രമം ആണ്..

    2. Angane paryale Katha predictable ayirunu ene parnajirunel better ayene???

  14. “27 ഭാഗമായിട്ടും ഒരു വാക്ക് പോലും കുറിക്കാത്തവർ , എനിക്ക് 27 ഭാഗങ്ങളിൽ നിങ്ങൾക് തരാവുന്ന ഒരു കുഞ്ഞു സന്തോഷത്തെ ആണ് ഇല്ലാതെ ആക്കിയത്,, ആക്കുന്നത് ,,,” mashe…ithu shartikkum konduttoooo……5 days kondu ithrem vayichu engil , facebookum intagram ithinu vendi matti vachu engil ..അപരാജിതൻ athinte effect athra undu ….oru valatha positive energy kittunnundu….oru 10 – 15 years munne ithu irangiyirunnengil athu vayichirunnengil chilraude jeevitham (including mine ) mariyene ….ithilum kooduthal parayan undu enukku athu pinee…ithinu munneee ulla partsil comment cheythittila sorry for that …but after finishing ithu onnu koode vayikkenam..apoo ellathilum comment idum…

    1. താങ്ക്സ് ഡിയർ

      1. മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ കൂടെ വായിക്കണേ..

  15. NJA EPPOZHA VAYICHE THIRNNATHE
    MK YUM HARSHANUM ANNE ENIKKE ESHTTAPETTA KADHAKRITHUKAL
    NJAN ORU SAMSHAYAM JODIKKATTE TANKKAL
    SANTHOSH GEORGE KULANGARA ANNOOO

  16. Adipoli, itreyem Nalla ore katha lifil vayichitilla

  17. കുഞ്ഞിമോൻ

    ഓരോ പാർട്ടും 100ൽ അധികം പേജൂ കൾ ഉള്ളത് കൊണ്ട് ആദ്യം വായിക്കാൻ മടിച്ചു…… പിന്നെ വെറുതേ ഒരു പാർട്ട് വായിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു….. കാരണം ഒരു ദിവസത്തെ ഉറക്കം പോയി രാത്രി വരെ വായിച്ചു തലവേദനിച്ചു…. ദൈവങ്ങളിലും മിത്തുകളിലും മതങ്ങളിലും ഒന്നും വിശ്വസിക്കാത്ത ആളായത് കൊണ്ട്., (ഓരോ പ്രദേശത്തെ ഒരു ദൈവവും ഇന്നേവരെ അവർ വിരചിതമായ കഥകളിലെ കോണ്ടിനെന്റിനപ്പുറം സ്വാധീനം പ്രകടിപ്പിച്ചില്ല എന്നത് തന്നെയാണ് ഓരോ ദൈവങ്ങളുടെയും ന്യൂന്നത.:) ചില മിത്ത്കൾ അതിന്റെ പാട്ടിന് വിട്ട് കഥ എന്ന നിലയിൽ തന്നെ വായിച്ചു പോകുന്നു… എക്സലൻറ് വർക്…. താങ്ക്സ് ഫോർ സച്ച് എ ബ്യൂട്ടിഫുൾ റീഡിംഗ് എക്സ്പീരിയൻസ്.

  18. Nalla novel… waiting for next part… god bless you

    1. ഇതിൽ തന്നെ 27 പാർട്ട് ൨,3,,4 കൂടെ ഉണ്ടല്ലോ ബ്രോ അത് വായിക്കൂ

  19. സ്റ്റീഫൻ നെടുമ്പള്ളി

    പൊളിച്ച് മച്ചാനെ

  20. Edo urangan pattunnillado aadhhyamayitta Oru kadha karanam Urakkam povunnath oro partum vaayikkumbo vallatha Oru positive energy aa… Oru apeksha und enthu vannalum kadha Muzhuvanum ezhuthanam allenkil pakuthikk vach ninnu poyathinte vallatha sankadam undavm…… Adutha part ennuvarum ennuvarum enn aalochich Pinne ithil thamne Aavuollu athonda….

Comments are closed.