അപരാജിതൻ 14 [Harshan] 9430

പിറ്റേന്ന് സന്ധ്യ സമയം

 

ആദി ജോലി കഴിഞ്ഞു റൂമിൽ എത്തിയെ ഉള്ളു

അപ്പോൾ ആണ് അവന്റെ മൊബൈലിൽ ഹരിത വിളിച്ചത്.

“എന്താ മോളെ ?”

“അപ്പുവേട്ടാ ,,എന്നെ ധാർവി വിളിച്ചിരുന്നു ”

അതുകേട്ടു ആദി ആകെ ആകാംഷഭരിതൻ ആയി മാറി

“ആണോ മോളെ ,,,എന്നിട്ടു ,,,,,,,,,,,”

“അപ്പുവേട്ടാ ,,, ധാർവി അവളുടെ അച്ഛ

നെ നമ്മൾ അയച്ചു കൊടുത്ത സ്ക്രിപ്ട് കാണിച്ചിരുന്നു ”

“എന്നിട്ടു ,,,,എന്തേലും അറിഞ്ഞോ ?”

“അറിഞ്ഞു അപ്പുവെട്ടാ”

“എന്നാല്‍ പറ മോളൂ , എന്താ അത്”

“അവളുടെ അച്ഛൻ പറഞ്ഞത് ഇത് പഴയ കാലത്തെ ഒരു ലിപിയുമായി സാമ്യം ഉണ്ട് എന്നാണ്”

“ആണോ ,ഏത് ലിപിയാ ,മോളെ?” അപ്പു ആകാംഷയോടെ ചോദിച്ചു

“ബ്രാഹ്മി”

 

“ബ്രാഹ്മിയോ … ?”

“അതെ അപ്പുവേട്ടാ ,,, അവളുടെ അച്ഛൻ ബ്രാഹ്മി വായിക്കാൻ അറിയിക്കുന്ന ആർക്കോ ഇതയച്ചു കൊടുത്തിരുന്നു ”

“എന്നിട്ടു വായിച്ചോ” അത്യധികം ആകാംഷയോടെ ആദി ഹരിതയോടു ചോദിച്ചു

“ആ ആൾ പറഞ്ഞത് ഇത് ദക്ഷിണ ഭാരതത്തിൽ ഉണ്ടായിരുന്ന തമിഴ് ബ്രാഹ്‌മിയുമായി സാമ്യം ഉണ്ടെന്നാണ് , പക്ഷെ സാമ്യമേ ഉള്ളു ,, അക്ഷരങ്ങൾ മാത്രമേ വായിക്കുവാൻ സാധിച്ചുള്ളൂ, സാധിച്ചത് ഗ ഘ ച എന്നൊക്കെ അല്ലാതെ വാക്കുകളായി ഒന്നുമല്ല ,, അത് അപൂർണ്ണമാണ്‌ എന്നാണ് പറഞ്ഞത് , അത് വ്യക്തമാകുന്നില്ലത്രെ,,കൂടാതെ മറ്റു രണ്ടു പേർക്കും അയച്ചു കൊടുത്തു , അവർക്കും ഡെസിഫ൪ ചെയ്യുവാൻ സാധിച്ചില്ല”

അതുകേട്ടു അവനാകെ ഒരു നിരാശ തോന്നി

“ഇനി എന്താ ചെയ്യാ ഹരിമോളെ ?”

“ഒരു വഴിയും കാണുന്നില്ലല്ലോ അപ്പുവേട്ടാ ..എന്നാലും നിരാശപ്പെടണ്ട,, നമുക് ഇത്രയെങ്കിലും ഇൻഫർമേഷൻ കിട്ടിയില്ലേ , പൂർവ്വകാല തമിഴ് ബ്രാഹ്മിയുമായി ഈ ലിപിക്കു സാമ്യം ഉണ്ട്,, ”

“അല്ല ഹരിമോളെ ,,, അപ്പോളും പ്രശനം അല്ലെ സാമ്യമല്ലെ ഉള്ളു , അവർക്കതു വായിക്കുവാനും സാധിക്കുന്നില്ലലോ “ഇനി എവിടെ ആണ് തേടുക ഹരിമോളെ ,,, ”

“അല്ല അപ്പുവേട്ടാ ,,, ഇപ്പോൾ ഒരു കാര്യം മനസിലായത് , അത്രയും പൗരാണികമായ ഒരു ലിപിയിൽ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത് , അതായതു അത്രേ൦ പൗരാണികമായ ഒരു റൂട്ട് ലക്ഷ്മി അമ്മയുടെ കുടുംബത്തിന് ഉണ്ടെന്നല്ലേ മനസിലാക്കേണ്ടത്,, ഇത് ക്രിസ്തുവിനും മുന്നേ രുപം കൊണ്ട ലിപി ആണ് , അപ്പോൾ അമ്പതു കൊല്ലങ്ങൾക്കു മുന്നേയും ഈ ലിപി ഒക്കെ ഉപയോഗിക്കപെട്ടിരുന്ന ഏതേലും പ്രദേശത്തു നിന്നായിരിക്കണം മുത്തശി വന്നിട്ടുണ്ടാകുക ,,അങ്ങനെ അല്ലെ ”

“മോളെ അത് തന്നെ ആണ് എന്റെ മനസിലും , ഈ സൗത്ത് ഇന്ത്യയിൽ ഇത് എവിടെ കണ്ടുപിടിക്കാൻ ആണ്, തമിഴ് ബ്രാഹ്മി അല്ലാലോ ,, അതുമായി ബന്ധം ഉള്ള മറ്റെന്തോ ,, അങ്ങനെ ഉള്ളതൊക്കെ എവിടെ നിന്ന് മനസ്സിലാക്കാനാണ് ”

അവൻ ആകെ വിഷമത്തിൽ ആയി

ഹരിതക്കും മറ്റൊന്നും പറയാനും ഉണ്ടായിരുന്നില്ല

“ഹരിമോളെ ഞാൻ ഒന്ന് ഗൂഗിൾ ഒക്കെ ചെയ്തു നോക്കട്ടെ , എന്തേലും ഒരു വഴി കണ്ടെത്താൻ പറ്റുമോ എന്ന് ”

എന്ന് പറഞ്ഞു ആദി ഫോൺ വെച്ചു.

അവൻ ലാപ് ഓൺ ചെയ്തു ഇൻറർനെറ്റിൽ പലയിടത്തും തപ്പി നോക്കി , തമിഴ്ബ്രഹ്മി ലിപിയിൽ നിന്ന് പിന്നെ സാധാരണ ദക്ഷിണേന്ത്യൻ ഭാഷകൾ ഉണ്ടായിവന്നു എന്നതല്ലാതെ കൂടുതൽ അവനും കിട്ടിയില്ല

അങ്ങനെ ഇരുന്നു ചിന്തിച്ചപ്പോൾ ആണ് അവനു ഇന്ദുലേഖയെ കുറിച്ച് ഓർമ്മ വന്നത്.

അവളീ ചരിത്രകാരി അല്ലെ , ഒരുപക്ഷെ ഇന്ദുവിന്‌ സഹായിക്കാൻ പറ്റുമെങ്കിലോ

സമയം ഏഴു മണി കഴിഞ്ഞിരുന്നു

ഇപ്പോൾ വൈശാലിയിൽ വീട്ടിൽ വല്ല പൂജയിലും ആകുമോ എന്ന് അവനൊരു ശങ്ക ഉണ്ടായിരുന്നു

അതുകൊണ്ട് അവൻ ഒരു മെസ്സേജ് അയച്ചു “ഇന്ദു , എനിക്ക് ഒരു സഹായം വേണം , ഫ്രീ ആകുമ്പോൾ ഒരു മെസ്സേജ് തന്നാൽ വിളികാം എന്ന് ”

അവൻ അവളുടെ മെസ്സേജിനായി കാത്തുനിന്നു

ഒരു ഒൻപതര ആയപ്പോൾ ആണ് അവന്റെ മൊബൈലിലേക്ക് ഒരു കാൾ വന്നത്

അവനതു എടുത്തു നോക്കിയപ്പോൾ ഇന്ദു ആണ് .

അവൻ അത് ഡിസ്കണക്ട് ചെയ്തു , അങ്ങോട്ടേക്ക് വിളിച്ചു

 

“ഇന്ദുകുഞ്ഞെ ,,,,,,,,,,,”

“എന്താ കുഞ്ഞേ …” അവൾ വിളികേട്ടു

“ആഹാ എനിക്കിട്ടു വെക്കുക ആണല്ലേ ” ചിരിച്ചു അവന്‍ കൊണ്ട് ചോദിച്ചു

“ആ പാവം അപ്പൂവല്ലേ ,,എന്താ അപ്പൂന് എന്റെ സഹായം വേണ്ടത് ”

“ഇന്ദുകുഞ്ഞേ ,,, എനിക്ക് തോന്നുന്നത് ഇനി എന്നെ സഹായിക്കാൻ ഇന്ദുകുഞ്ഞിനു മാത്രമേ സാധിക്കൂ എന്നാണ് ”

“ഇങ്ങനെ ഓവറാക്കി ബോർ ആക്കാതെ കാര്യമെന്താന്നു പറ അപ്പൂ ”

ആദി അവനു ഒരു ചെമ്പു പാളി കിട്ടിയതും രക്തം വീണു അതിൽ അക്ഷരങ്ങൾ തെളിഞ്ഞതും എല്ലാം

വിശദമായി അവളോട് പറഞ്ഞു , എല്ലാം അത്ഭുതത്തോടെ ഇന്ദു കേട്ടിരുന്നു.

“ഇന്ദുകുഞ്ഞെ ,, ഇപ്പോ അറിയാൻ കഴിഞ്ഞത് പ്രാചീന കാല  തമിഴ് ബ്രാഹ്മിയുമായി ബന്ധം ഉണ്ടെന്നാണ് , പക്ഷെ ഇതിൽ എഴുതിയത് വായിക്കാൻ ഒക്കുന്നില്ല”

“അപ്പു …ബ്രാഹ്മി , ദക്ഷിണേന്ത്യയിലേക് വ്യാപിച്ചപ്പോൾ അന്നത്തെ പൂർവകാല തമിഴുമായി ബന്ധം ചേർന്നാണ് തമിഴ് ബ്രാഹ്മി ഉണ്ടായതു , അത് ശ്രീലങ്ക വരെ വ്യാപിച്ചു കിടക്കുന്നുമുണ്ട് , പക്ഷെ തമിഴ് ബ്രഹ്മിയോടെ സാദൃശ്യവും അതുപോലെ വായിക്കപെടാൻ പറ്റാത്തതും എന്ന് പറഞ്ഞ ,,, മനസിലേക് ഒന്നും വരുന്നില്ലല്ലോ ”

അതുകേട്ടു ആദിക്കു വീണ്ടും നിരാശവന്നു

“ഇത് മാത്രമേ എനിക്കെന്റെ കുടുംബത്തെ തേടുവാൻ ഉള്ള വഴി ആയി തെളിഞ്ഞത് , എന്താ ചെയ്യാ ഇന്ദുകുഞ്ഞെ ,, ഒരു രക്ഷയും ഇല്ലല്ലേ ”

അവന്റെ വാക്കുകളിലെ വിഷമവും നിരാശയും ഇന്ദു തിരിച്ചറിഞ്ഞിരുന്നു

“അപ്പു …ഇങ്ങനെ വിഷമിക്കല്ലേ ,,, ഒരു കാര്യം ചെയ്യാമോ എനിക്ക് അതൊന്നു മെയിൽ ചെയ്തു തരാമോ , ഞാനും അന്വേഷിക്കാം ,,നമുക് ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകാം അപ്പു ,, എന്തായാലും ഇവിടെ വരെ എത്തിയില്ലേ ,,, നമുക് വഴി കണ്ടുപിടിക്കാം ന്നെ”

അതുകേട്ടപ്പോൾ ആദിക്ക് കുറെ ആശ്വാസം ആയി

“ഇന്ദുകുഞ്ഞെ,,, എന്ന എനിക്കു മെയിൽ ഐ ഡി പറഞ്ഞു തരാമോ എം ഞാൻ ഇപ്പോ തന്നെ അയച്ചു തരാം ”

ആദി വേഗം തന്നെ അവന്റെ ഇമെയിൽ തുറന്നു ക്രോപ് ചെയ്ത ഫോട്ടോ അറ്റാച്ച് ചെയ്തു എന്നിട്ടു അവളുടെ മെയിൽ ഐഡി ക്കായി കാത്തിരിന്നു ”

“അപ്പു ,, ഇന്ദുലേഖദേവപാലർ അറ്റ് ദി റേറ്റ് യാഹൂ ഡോട്ട് കോം ” അവൾ മെയിൽ ഐ ഡി പറഞ്ഞു കൊടുത്തു

ആദി അപ്പോൾ തന്നെ ആ മെയിൽ ഐഡിയിൽ അവൾക്ക് മെയിൽ അയച്ചു

“കിട്ടിയോ  ഇന്ദുകുഞ്ഞെ ”

ഇന്ദു റിഫ്രഷ് ചെയ്തു നോക്കി ,,

ആ കിട്ടി ,,,കിട്ടി അപ്പു

ഇന്ദു അപ്പോൾ തന്നെ അത് പ്രിന്റ് എടുത്തു.

അപ്പു,, ഞാൻ ഇത് എന്റെ പരിചയത്തിൽ ഉള്ളവർക്ക് ഫോർവേർഡ് ചെയ്യാം , ഞാനും നോക്കട്ടെ , ലൈബ്രരിയിലും ഒക്കെ നോക്കട്ടെ ,,, ഒരു വഴി കിട്ടാതെ ഇരിക്കില്ല

“അത് മതി ,,ഇന്ദുകുഞ്ഞേ ,, എന്തായാലും ഇന്ദുകുഞ്ഞു ശ്രമിച്ച നടക്കാതെ ഇരിക്കില്ല”

“ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാം അപ്പു , അല്പം സമയം തരണം ,, അപ്പുന്റെ അമ്മയെ കുറിച്ച് കണ്ടുപിടിക്കാൻ ഉള്ളതല്ലേ , ”

ആയിക്കോട്ടെ ,,,,,,,,,,,,,,ഞാൻ എന്തായാലും പ്രാർത്ഥിക്കാം ,,എന്റെ ആവശ്യമല്ലേ ” അവൻ അവളോട് പറഞ്ഞു

“പിന്നെ ഇന്ദുകുഞ്ഞെ ,,വേറെ എന്തൊക്കെ ആണ് അവിടത്തെ വിശേഷങ്ങൾ ,, ”

“അപ്പു ,,, ഇവിടെ അല്ലെ ഇനി വിശേഷങ്ങൾ , വൈശാലിയിലെ പ്രജാപതി രാജകൊട്ടാരത്തിൽ കിരീടവകാശിയെ വാഴിക്കാൻ പോകുന്നു , അത് കഴിഞ്ഞു ഉത്സവം , ഉത്സവം കഴിഞ്ഞു മത്സരങ്ങൾ , പിന്നെ കായിക ആയുധ മത്സരങ്ങൾ ,, നാരായണന്റെ പ്രതിഷ്ഠ കർമ്മം , അങ്ങനെ മേളങ്ങളാണ് ഇവിടെ”

“ഹോ ,,കേട്ടിട്ട് കൊതി ആകുന്നു ,,, കഴിഞ്ഞ ദിവസ൦ മാലിനി കൊച്ചമ്മ പറഞ്ഞിരുന്നു നിങ്ങടെ നാടിനെ കുറിച്ച് ,അവിടെ കൊല്ലും കൊലയും ഒക്കെ ഉണ്ടന്ന് പറഞ്ഞു ,,ശരി ആണോ ഇന്ദു കുഞ്ഞേ ”

“അതെ അപ്പു ,,,,,,,,,,,,ഇത് വല്ലാത്തൊരു നാടാണ് ,,, നമ്മൾ പുറത്തു കാണുന്ന തരത്തിലുള്ള ഡെവലപ്പ്മെന്റ് ഒന്നും ഇല്ല ,, കൊട്ടാരവും കുറെ കുടുംബങ്ങളും ഒക്കെ ആണ് ഭരണവും , നാല് ഗ്രാമങ്ങൾക്കു  മാത്രമായി ഒരു പോലീസ് സ്റ്റേഷ൯,, ഇവിടെ എന്തും ആകാം ”

‘ആഹാ ,,,,,,,,,,കൊള്ളാല്ലോ ,,, ആ ഉത്സവവും ആഘോഷങ്ങളും ഒകെ കാണണം എന്നുണ്ട് ”

“എന്ന ഇങ്ങോട്ടു പോരെ ”

“എന്നിട്ടു വേണം ,, എന്നെ ഇന്ദുകുഞ്ഞിന്റെ ആയി മുത്തശ്ശി ചാണകം കലക്കി ഒഴിക്കാൻ ,,ഞാൻ ചണ്ഡാളൻ അല്ലെ ” ചിരിയോടെ ആദി പറഞ്ഞു

“മുത്തശി ,അങ്ങനെ ആണ് അപ്പു ,,, മുത്തശ്ശ൯ വലിയൊരു വീരൻ ആയിരുന്നു , മരണപ്പെട്ടു, വർഷങ്ങൾക് മുൻപ് ,,  മാലിനിചിറ്റയുടെ യുടെ ജാതകത്തിൽ പിതാവിന് ദോഷം ഉണ്ടന്നു പറഞ്ഞിരുന്നു , ചിറ്റ ജനിച്ചു നാലു മാസം ആയപ്പോൾ മുത്തശ്ശൻ മരണപ്പെട്ടു , അപമൃത്യു ആയിരുന്നു പിന്നെ മുത്തശിക്ക്‌ ചിറ്റയോടു ദേഷ്യമായിരുന്നു , ഒരിക്കൽ പോലും സ്നേഹത്തോടെ പെരുമാറിയിട്ടില്ല ,, ഒരിക്കൽ ചിറ്റ പതിനേഴു വയസ്സുള്ളപ്പോൾ എന്തോ കാര്യത്തിന് വീട്ടിൽ വന്ന അതിഥികളുടെ മുന്നിൽ വെച്ച് തല്ലി കുറെ ചീത്ത ഒക്കെ പറഞ്ഞു , അന്ന് രാത്രി സങ്കട൦ സഹിക്കാൻ ആകാതെ ചിറ്റ നാട് വിട്ടു എങ്ങോ പോയി ,,,പിന്നെ ആണ് അങ്കിളിന്റെ അടുത്ത് എത്തിപ്പെട്ടതും വിവാഹം കഴിച്ചതുമൊക്കെ ,,, ”

“എന്റെ മഹാദേവ ,,,,,,,ഈ കിളവി ഇത്രയും വലിയ സാധനമായിരുന്നോ ,,,,,,,,,,,,,,,” പെട്ടന്ന് തെറ്റ് മനസിലാക്കി ആദി ” അല്ല ,,,ഈ പ്രായം ചെന്ന വൃദ്ധയായ സ്ത്രീ ഇത്രയും കൂടിയ ആൾ ആയിരുന്നോ ”

ഇന്ദു ചിരിച്ചു ,, ” അപ്പു ,,, സ്വന്തം മകളോട് ഈ ദേഷ്യം കാണിച്ച ആൾക്ക് മറ്റുള്ളവരോട് എങ്ങനെ ആയിരിക്കും ,, അന്ന് തന്നെ അമ്മയോടും എന്നോടും ഒരുപാട് ദേഷ്യപ്പെട്ടു , അപ്പുവുമായി സംസാരിച്ചു എന്നും പറഞ്ഞു ”

“അയ്യോ ,,,അപ്പൊ ഞാൻ കാരണം ഒരുപാട് വഴക്കു കേട്ടല്ലേ ,,,,,,,,,,,, ആദിക്ക്  വിഷമത്തോടെ പറഞ്ഞു

“അയ്യോ അതൊന്നും സാരമില്ല അപ്പു ,,,,,”

“എന്താ പറയാ ,,ഇന്ദുകുഞ്ഞെ ,,, മാലിനി കൊച്ചമ്മയെ സാർ ഒരു തവണ അടിച്ചു , എനിക്ക് ഭക്ഷണ൦ തരുന്നതിനും അതുപോലെ എന്നോട് കൂടുതൽ പരിഗണന കാണിക്കുന്നതിനും ,,ഒരിക്കൽ ശ്രിയമോളെ ഒരുപാട് വഴക്കു പറഞ്ഞു , ഞാൻ പുറത്തു തിണ്ണയിൽ  കാല് വയ്യാതെ ഇരിക്കുക ആയിരുന്നു , അപ്പൊ ശ്രിയ മോളും അവിടെ ഇരിക്കുന്നുണ്ടായിരുന്നു , ഞാൻ എന്തേലും മോശക്കെട്

ശ്രിയമോളോട് കാണിക്കുമോ ന്നു പേടിച്ച ,, അന്ന് എന്നെ ഒരുപാട്  ചീത്ത പറഞ്ഞു , എന്റെ അച്ഛനേം അമ്മേനേം അസത്തുകൾ എന്നൊക്കെ വിളിച്ചു ”

“അയ്യോ ,,,,,,,,,,,,,ഇങ്ങനെ ഒക്കെ ഉണ്ടായോ അപ്പു ,,,,,,,,,,,,,”

“ആ ഉള്ളതാ പറഞ്ഞത് ,,, അതോണ്ട് എനിക്ക് എല്ലാരോടും അധികം കൂട്ടാകാൻ ഒക്കെ പേടിയാ ,, ഞാൻ കാരണം വെറുതെ എന്തിനാ മറ്റുള്ളവർക്ക് സങ്കട൦ ഉണ്ടാക്കണേ ന്നു വിചാരിച്ചിട്ട”

“അപ്പോ എന്നോടും കൂട്ടില്ലേ …………അപ്പു ?”

“അയ്യോ ഇന്ദുകുഞ്ഞു എന്റെ നല്ല കൂട്ടുകാരി അല്ലെ ,, എന്നാലും ഇനി എപ്പോളെലും കണ്ടാലും എന്നോട് മിണ്ടാൻ ഒന്നും വരണ്ടട്ടോ ,,, ഇന്ദുകുഞ്ഞിന്റെ അമ്മയും ഒരു പാവം ആണ് , എന്നെ ആദ്യമായി അല്ലെ കണ്ടത് എന്നിട്ട് പോലും മാലിനി കൊച്ചമ്മ തെരുന്ന പോലെ ഒക്കെ ഉള്ള സ്നേഹം അല്ലെ തന്നത് ,,, ആ ആന്റിയെയും ആ കെളവി ,,, സോറി ആ അമ്മൂ,,,മ്മാ കൊറേ വഴക്ക് പറഞ്ഞില്ലേ , അതൊക്കെ അറിഞ്ഞപോ വിഷമം ആയി ”

“പോ അപ്പു,, അപ്പു അതൊന്നും നോക്കണ്ട ,, ഇനി ചിങ്ങത്തിൽ കാണാം നമുക് , പൊന്നൂസിന്റെ കല്യാണം അല്ലെ ”

അത് കേട്ടപ്പോ ചെറുതായി ആദിയുടെ ഉള്ളിൽ ഒരു കൊളുത്തി പിടിത്തം ഉണ്ടായി.

“കല്യാണം എന്നെ വിളിക്കുമോ ,,, ആർക്കറിയാം ,,,,,,,,,,,വിളിച്ചാൽ  വരും വന്നാൽ കാണാം ,അതൊക്കെ പോട്ടെ ,,എന്താ ദേവർമഠം കാരുടെ വിശേഷം ”

“ഇവിടെ ഉത്സവത്തിന് വേണ്ടി ഉള്ള തയാറെടുപ്പുകൾ ആണ് , ചെറിയമ്മാവൻ വലിയൊരു മല്ലയുദ്ധക്കാരൻ ആണ് , ചെറിയമ്മാവൻ ഇപ്പോൾ പരിശീലനത്തിലാണ് ,,  മത്സരത്തിൽ ശക്തി പരീക്ഷയിൽ പ്രജാപതികളെ പ്രതിനിധീകരിച്ചു ചെറിയമ്മാവൻ ആണ് ഇറങ്ങുന്നത് ,,, ആള് നല്ല ശക്തൻ ആണ് , ഒരാളും നേരേനിൽക്കില്ല , നുറുക്കി കളയും ………………”

“ഓഹോ ,,,അങ്ങനെ ആണോ ,,,,,,,,,,അത്രക്കും ശക്തി ഉണ്ടോ ”

“ഉണ്ടോന്നോ ,,അപ്പു എന്താ വിചാരിച്ചതു ?”

“എന്ന ഞാനും മൂപ്പരും കൂടെ ഒന്ന് മത്സരിചാൽ ആര് ജയിക്കും ഇന്ദുകുഞ്ഞെ ?”

“അപ്പു അത് ചോദിയ്ക്കാൻ ഉണ്ടോ ,,,,,,,,,,,,,,,,അപ്പു തോൽക്കും , ചെറിയമ്മാവൻ മല്ലയുദ്ധത്തിലെ സകല അടവുകളും അറിയുന്നവൻ ആണ് ,,ആർക്കും എതിരിടാൻ ഉള്ള ധൈര്യ൦ ഇല്ല , അതല്ലേ പ്രജാപതികളുടെ സമാധാനം ”

“ആണല്ലേ ,,,എന്ന ഞാൻ മുട്ടുന്നില്ല ,,, മുട്ടിയാൽ എന്റെ തല മണ്ണിൽ കുത്തില്ലെ,,, നന്നായി പറഞ്ഞത് ,,ഞാൻ ഇനി വഴി മാറി നടന്നോളാ൦ ട്ടോ ഇന്ദുകുഞ്ഞെ ”

“എന്നാൽ അപ്പൂന് കൊള്ളാം ,,,,,,,,,,,,,,,,” ഇന്ദു ചിരിച്ചു

“എന്നാലും നിങ്ങള് കുടുംബമായി വലിയ ഇടിക്കാർ ആണല്ലേ ”

“പിന്നെ ,,,അല്ലാതെ ,,,, അപ്പു എന്താ വിചാരിച്ചതു ഞങ്ങളെ കുറിച്ച് ”

ഹമ്,,,,,അതൊക്കെ പോട്ടെ ,,,കൊച്ചമ്മ ആണ് പറഞ്ഞത് , അവിടെ അടിമകൾ ആയി ജീവിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട് എന്ന് ,,, ശിവശൈലമോ മറ്റോ ,,, ഉള്ളതാണോ ഇന്ദുകുഞ്ഞെ ”

“അതെ അപ്പു ,,, ഒരുപാട് കഷ്ടതകൾ അനുഭവിക്കുന്നവർ ആണ് അവർ ”

“അല്ല ,,,ഈ അടിമത്തം എന്നൊക്കെ പറഞ്ഞാൽ ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ,, കേട്ടിട്ടു തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല ”

“സത്യമാണ് അപ്പു ,,,  പറയാൻ ആണെങ്കിൽ കുറെ പറയനുണ്ട്  നൂറ്റാണ്ടുകൾക്കു മുൻപ് അവർ ഇപ്പോളത്തെ പ്രജാപതി രാജവംശത്തിനു മുന്നിൽ അടിമപ്പെട്ടുപോയതാണ് , അന്ന് കൂടുതലും തർക്കങ്ങൾ വൈഷ്‌ണവ ശൈവ വിശ്വാസങ്ങൾ തമ്മിൽ ആയിരുന്നു,  ശിവശൈല വാസികൾ ശിവപൂജ മാത്രം മനസും ആത്മാവും ആയി നടന്നവർ ആയിരുന്നു  , അവരെ നൂറ്റാണ്ടുകൾക്കു മുന്നേ ഏറ്റവും കൂടുതൽ ഉപദ്രവിച്ചവർ ആയിരുന്നു കലിശന്മാർ , മൃഗീയമായി അവരെ ഇല്ലാതാക്കി കൊണ്ടിരുന്നു , ഒടുവിൽ പ്രജാപതി വംശം അവർക്കു രക്ഷ കൊടുത്തു കലിശ൯മാരിൽ നിന്നും , അതിനു ഒരു നിബന്ധന വെച്ചു.ഒന്നുകിൽ ശൈവവിശ്വാസം കളഞ്ഞു വൈഷ്‌ണവ വിശ്വാസം സ്വീകരിച്ചു ജീവിക്കണം അല്ലെങ്കിൽ ഇപ്പോൾ തുടരുന്ന ശൈവവിശ്വാസം തുടരാം പക്ഷെ ആജീവനാന്തം അടിമത്തം സ്വീകരിക്കണം എന്ന് , അന്ന് മഹാദേവനെ ആത്മാവായി കരുതിയിരുന്ന അവർ രണ്ടാമത്തെ വഴി സ്വീകരിച്ചു. അങ്ങനെ അടിമകളായി മാറി , ആദ്യം അവർ പ്രജാപതികൾക്ക് മാത്രം ആയിരുന്നു അടിമകൾ , പക്ഷെ കാലം ചെന്നപ്പോൾ അത് ഈ നാലു ഗ്രാമങ്ങളിലും ഉള്ള എല്ലാ  ജനങ്ങളുടെയും അടിമകളായി അവർ മാറി ,

ആദി അതൊക്കെ കേട്ട് നിന്നു , അവനു ഹൃദയമാകെ വല്ലാത്തൊരു വേദന അനുഭവിക്കുന്ന പോലെ ആയി

“മഹാദേവനെ പ്രാ൪തിച്ചതിനു അടിമത്തമോ ”

അപ്പു ചരിത്രങ്ങൾ ഒരുപാട് ഉണ്ട് , അതൊക്കെ പറയാൻ ഒരുപാട് നേരം വേണ്ടി വരും ,,

“അല്ല അപ്പോൾ ഈ നാട്ടിൽ എല്ലാരും നാരായണനെ പ്രാര്ഥിക്കുന്നവർ ആണോ ?

“അപ്പു ,,, ഇവിടെ ഒരു ഗ്രാമ൦ എന്ന് പറഞ്ഞ , അഞ്ചു ഗ്രാമങ്ങളുടെ വലുപ്പം ഉണ്ട് , അതുപോലെ നാല് ഗ്രാമങ്ങൾ ഉണ്ട് ,, ആദ്യം ഇവിടെ ഉണ്ടായിരുന്ന ശിവക്ഷേത്രങ്ങളൊക്കെ തകർത്തിരുന്നു , ഇപ്പോ വൈശാലിയിൽ ശിവക്ഷേത്രങ്ങൾ ഒന്നുമില്ല , പക്ഷെ മറ്റു ഗ്രാമങ്ങളിൽ ശിവക്ഷേത്രങ്ങളൊക്കെ ഉണ്ട് ,,,പണ്ടത്തെ കാലമൊക്കെ പോയില്ലേ ,, വൈശാലിയിൽ ഉള്ളവർ ഒക്കെ വൈഷ്‌ണവ വിശ്വാസികൾ ആണ്,, ”

“കേട്ടിട്ടു തന്നെ ഭയങ്കരമായി തോന്നുന്നു ,,, ഈ ശിവനും വിഷ്ണുവും ഒക്കെ ഒന്ന് തന്നെ ആണ് എന്ന് ഇവരെന്താ മനസ്സിലാക്കാത്തത് ?”

“അപ്പു ,,,വിശ്വാസം ഭ്രാന്തായി മാറുമ്പോൾ പിന്നെ അതിന്റെ ഉള്ളിലെ സത്യത്തെ ആരും തേടില്ല , പണ്ട് ഇതേ സംഭവിച്ചുള്ളു ,,,പലപ്പോഴും വിശ്വാസങ്ങളെ  മനുഷ്യരെ കീഴ്പെടുത്തി അടിച്ചേൽപ്പികുകയല്ലേ ഉണ്ടായിരുന്നത്,, ഈശ്വരന്റെ പേരിലല്ലേ കൊലകൾ നടന്നിട്ടുള്ളത് ,,,,അതൊക്കെ വലിയ വലിയ കാര്യങ്ങൾ അല്ലെ ,,, അതൊക്കെ അങ്ങോട്ടു വിട്ടുകള ..  നമുക് അതല്ലല്ലോ വിഷയം ,,

ആ ,,,അതും ശരിയാ ,,,,,,,എന്നാലും കേട്ടപ്പോൾ ഒരു വിഷമം,,ഇന്ദു കുഞ്ഞേ

അപ്പു ,,എന്നെ ഊണുകഴിക്കാൻ വിളിക്കുന്നുണ്ട് , അപ്പോൾ ഞാൻ ഇത് അന്വേഷിച്ചു വിവരങ്ങൾ പറയാം കേട്ടോ ,,ഞാൻ എന്നാ ഫോൺ വെച്ചോട്ടെ ?

ആയിക്കോട്ടെ ,,, അത് മതി ,, ബുദ്ധിമുട്ട് ആയില്ലലോല്ലേ ,,,

“ആയാലും കുഴപ്പമില്ല ,,,അപ്പുന്റെ അമ്മയുടെ കാര്യം അല്ലെ ,,അപ്പോ ബുദ്ധിമുട്ടാ൯ ഞാൻ തയാറാ,,എന്തെ അത് പോരെ ”

“മതി ,,,,ഇന്ദുകുഞ്ഞിനെ മഹാദേവൻ അനുഗ്രഹിക്കും ,,,,അയ്യോ സോറി ,,നാരായണൻ അനുഗ്രഹിക്കും ”

“രണ്ടായാലും ഒന്നുതന്നെ അല്ലെ അപ്പു ,,പിന്നെ എന്തിനാ മാറ്റുന്നത് ”

അത് കേട്ടു ആദി ചിരിക്കുക മാത്രം ചെയ്തു .

 

,<<<<<<<<<<<<<<<<<<o>>>>>>>>>>