അപരാജിതൻ 14 [Harshan] 9430

ആദി ഞെട്ടി ഉണർന്നു

അവൻ എഴുന്നേറ്റു കട്ടിലിൽ ഇരുന്നു

കൈ എത്തിച്ചു ലൈറ്റ് ഇട്ടു

സമയം പന്ത്രണ്ടു മണി ആയിരിക്കുന്നു

പെട്ടെന്ന് ആരോ വിളിച്ച പോലെ തോന്നി.

അവനൊന്നും മനസിലായില്ല

അവൻ കുപ്പിയിലെ വെള്ളം എടുത്തു കുടിച്ചു

എന്തോ ഉള്ളിൽ ആകെ ആരോടോ കോപം നിറയുന്ന പോലെ

അവനു നിയന്ത്രികനാകാത്ത കോപം , അവൻ പല്ലുകൾ കടിച്ചു പിടിച്ചു

ഇരു കൈകളും തലയ്ക്കു പിടിച്ചു

ആകെ നിയന്ത്രികനാകാത്ത ദേഷ്യം പോലെ

ആദി പെട്ടെന്ന് എഴുനേറ്റു

റോയ് കൊടുത്ത ഗുളിക കഴിച്ചു

എന്നിട്ടു മനസിനെ ശാന്തമാക്കി ബെഡിൽ തന്നെ കിടന്നു

കണ്ണടച്ചിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല

കുറെ നേരം തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു ഒടുവിൽ ഉറക്കത്തിലേക്ക് വീണു

<<<<<<<O>>>>>>>>

 

ആ സമയം മുത്യരമ്മയുടെ മാളികാ കവാടത്തിന് വെളിയില്‍

അരണ്ട വെളിച്ചത്തില്‍ ഒരു രൂപം വന്നു നിന്നു

ശ്മശാനഭൂമിയില്‍ മരണ കര്‍മ്മങ്ങള്‍ ചെയ്യുന്ന ചുടല എന്നു വിളിക്കുന്ന ഒറ്റക്കണ്ണന്‍ ചണ്ഡാലന്‍

തല ആകെ ജഡ പിടിച്ച് താടിയും വളര്‍ന്ന് കണ്ടാല്‍ ഭീതി തോന്നുന്ന ഒരു രൂപം.അയാളുടെ തോളില്‍ മുഷിഞ്ഞ ഒരു ഭാണ്ഡം ഉണ്ടായിരുന്നു , ഒരു നീളമുള്ള വടി അയാളുടെ കൈവശം ഉണ്ട്.

അയാളുടെ കയ്യില്‍ മനുഷ്യന്റെ തലയോട്ടി ഉണ്ട് , അതിനുള്ളില്‍ ആണ് അയാള്‍ ആഹാരം കഴിക്കുന്നതും മദ്യം കുടിക്കുന്നതും.,

അയാള്‍ ധരിച്ചിരിക്കുന്നത് മുഷിഞ്ഞ ഒരു മുട്ട് എത്തുന്ന കറുത്ത ഒറ്റമുണ്ട് ആണ്

ദേഹത്ത് ചിതാഭസ്മം വാരി പൂശിയിട്ടുണ്ട്.

തൊട്ടുകൂടാത്തവന്‍ ആണെങ്കില്‍ പോലും അയാളെ എല്ലാവര്ക്കും ഭയമാണ്.

കാരണം മരണത്തിന്റെ ദൂതന്‍ എന്നാണ് അയാള്‍ അറിയപ്പെടുന്നത്

ഏത് ഉന്നത കുടുംബത്തിലെ ആളുകള്‍ മരിച്ചാലും അവിടെ സ്വഭവനത്തില്‍ ദഹിപ്പിക്കുന്ന പരിപാടി ഇല്ല എല്ലാവരും മഞ്ചത്തില്‍ ശ്മശാനഭൂമിയില്‍ കൊണ്ട് വന്നു അന്ത്യകര്‍മ്മങ്ങള്‍ ചെയ്യും , അത് കഴിഞ്ഞാല്‍ ആ ശരീരം ചുടലക്ക് സ്വന്തമാണ്.

അയാള്‍ ആ ശരീരത്തെ കത്തിക്കും , എല്ലും ചാരവും ഒരു കലത്തിലാക്കി ശ്മശാന ഭൂമിക്കു പുറത്തു വെക്കും

ഏറെ നാള്‍ ആയി കിടപ്പിലായി മരിക്കാതെ ഇരികുന്ന ആളുകള്‍ ഉണ്ടെങ്കില്‍ ചുടലയെ വിളിപ്പികും , ചുടല ആ വീടിന് ചുറ്റും ഒന്നു വട്ടം ചുറ്റി തിരിഞു നോക്കാതെ ഉരിയാടാതെ നേരെ ശ്മശാനത്തില്‍ പോയി ചിതയ്ക്കുള്ള കാര്യങ്ങള്‍ ഒരുക്കും ,, അപ്പോളേകും ആ ആൾ മരണപ്പെട്ടിട്ടുണ്ടാകും

അയാളുടെ പേര് ആർക്കും അറിയാത്തതു കൊണ്ട് ചുടല എന്ന് വിളിക്കുന്നു

ആൾക്ക് ചുടലഭദ്രകാളിയുടെ സേവ ഉണ്ട് എന്നാണ് പറയപ്പെടുന്നത്

അയാളെ കണ്ടു കാവൽക്കാർ ഒരല്പം ഭയന്നു.

ചുടല ആ പരിസരത്തേക് ഇതുവരെ വന്നിട്ടില്ല , ആദ്യമായി ആണ് ആ വരവ്

ചുടല ആ മണ്ണില്‍ ഇരുന്നു

എന്നിട്ട് തലയോട്ടിയില്‍ നിറച്ചിരുന്ന ചാരായം മോന്തി.

“വിളിക്കടാ ,,,,,,,,,,,,,,,,,,, നിന്റെ മുതലാളി അമ്മയെ ,,, ആ പെണ്ണുകൂട്ടി പുലയാടിച്ചിയെ ”

‘അത് കേട്ടു ,,കാവല്‍ക്കാരില്‍ ഒരാള്‍ ഓടി ഉള്ളിലേക് കയറി

അവിടെ കള്ളുകുടി സേവയും നൃത്ത പരിപാടിയും ഒക്കെ തുടരുക ആയിരുന്നു ”

അയാൾ ഓടി ചെന്ന് , മുത്യരമ്മയെ വിവരം ധരിപ്പിച്ചു

അവർ ആരെയും കൂസാത്ത ഭാവത്തോടെ അവിടെ നിന്നും എഴുന്നേറ്റു

പുറത്തേക്ക് നടന്നു

വരും വഴി വെറ്റിലയിൽ പൊതിഞ്ഞ ഒരു പാൻ കൂടെ വായിൽ ഇട്ടു ചവച്ചു

അവർ ഗേറ്റിനു വെളിയിലേക്കു വന്നു

“ഹ ഹ ഹ ……………………. ചുടല പൊട്ടി ചിരി തുടങ്ങി ”

“എന്താ ചുടലെ …………….,,,,,ഇത് വഴി ”

അതുകേട്ടു ചുടല വീണ്ടും പൊട്ടി ചിരിച്ചു

“ചാരുലത ,,,,,,,,,,,,,,,”അയാൾ മറുപടി പറഞ്ഞു.

“അതുകേട്ടു മുത്യരമ്മ,,,,,,,,,,,,, മനസിലാകാത്ത പോലെ അയാളെ നോക്കി ”

“ഇന്ന് തന്നെ അവളെ ശിവശൈലത്തെ മണ്ണിൽ എത്തിക്കുക ,,, ഇന്ന് തന്നെ എങ്കില്‍ നിനക്കു സമാധാനം …”

“ഹ ഹ ഹ ,,,,,,,,,,,, ,,,,,സുടുകാട്ടു സണ്ടാളാ ,,,,,,,,,,,,,,,,,,,,, അവളെന്റെ അടിമ ആണ് , കുലോത്തമനും കൂട്ടാളികൾക്കും മാത്രം ഉള്ളത് ,,, പോടാ തേവിടിയാ പുള്ളെ ”

ഹ ഹ ഹ് ആഹാ ആഹാ ,,,,,,,,,,,,,,,, അയാൾ ചാരായം മോന്തി ചിരിച്ചു

“അവള്‍ ഒരുപാട് ഈ മാളികയില്‍ വേദന അനുഭവിച്ചു,,,,,,,,,,,,,നീ ആയി അവളെ ഒരുപാട് നോവിച്ചു ,, അവൾ വേദനിക്കുമ്പോൾ വിളിക്കുന്നത് ശങ്കരനെ ആണ് ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ശങ്കരനെ,,,,,ഹ ഹ ഹ ഹ ഹ ഹഹ ശങ്കരനെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,ഹ ഹ ഹ…. ശങ്കരനേ നീ  ഇവിടെ വരുത്തരുത്…..ഇഹ   ഹ ഹ ഹ ഹ ആഹാ ഹാ,,, വരുന്നത് കൊടുങ്കാറ്റായോ പേമാരി ആയോ ഒക്കെ ആകും ,,,,,,,,,,,,,,,,നീ അത് താങ്ങില്ല ,, അവനു ആണെന്നോ പെണ്ണെന്നോ ഭേദമില്ല,,,,,,,,,,,,,,,,,,,,,,,,ആഹ…ഹ  ഹ ഹ ഹ ഹ ഹ ……………….കടിച്ചു കീറും ,,,,,,,,,,,,ഹ ഹ ഹ “

 

ചുടല ഭ്രാന്ത് പറയുന്നത് കേട്ട് മുത്യരമ്മ…. പൊട്ടി ചിരിച്ചു

“ഏതു ശങ്കരൻ ,,,,,,,,,,,,,,,,,, നായെ ,,,,,,,,,,,,,,,,മഹാശയൻ തുണക്കുള്ളപ്പോ  ഏതു ശങ്കരൻ ,,,,,,,,,,,,,,,,,,,,,,,യാരെടാ അവൻ ,,,,,,,,,,,,,,,,,,പോയി സാപ്പിട്ടു തൂങ്കെടാ ….”

“ഏത് മഹാശയ൯ ,,,,,,,,,,,,,ഹ ഹ ഹ ,,,,,,,,,,,ശങ്കരന് മേലെ ഏത് മഹാശയ൯ ,, അപ്പൊ ,,,,,,,,,,,,,,,,,,,,,,,, ഇനി ചുടുകാട്ടിൽ കാണാം ,,,,,,,,,,,,,,,,, നീ അങ്ങോട്ട് വരുമല്ലോ ,,, ഹ ഹ ഹ ,,,നിനക്കിന്നു  അത്താഴം ഞാൻ തരാം ,,,,,,,,,,,,,,,,,,,,ഹ ഹ ഹ ”

എന്നുപറഞ്ഞു അട്ടഹസിച്ചു

എന്നിട്ടു മുണ്ടു പൊക്കി മണ്ണിൽ ഇരുന്നു

ചുടല എന്താണ് ചെയുന്നത് എന്ന അരണ്ട വെളിച്ചത്തിൽ മുത്യരമ്മക്ക് വ്യക്തമായില്ല

പിന്നെ ഒക്കെ പെട്ടന്നായിരുന്നു

ചുടല വേഗം എഴുന്നേറ്റു

ഉടനടി എന്തോ മുത്യരമ്മയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു

അത് വന്നു കൃത്യമായി അവരുടെ നെറ്റിയിൽ വീണു മുഖമാകെ പടർന്നു

ചുടല സ്വന്തം വിസർജ്യം ആയിരുന്നു അവരുടെ മുഖത്തേക്കു വലിച്ചെറിഞ്ഞത്

അയാൾ ഒരു ഭ്രാന്തനെ പോലെ അട്ടഹസിച്ചു കൊണ്ട് തലയോട്ടിയിലെ ചാരായവും മോന്തി

തിരിഞ്ഞു നടന്നു.

ഓക്കാനിച്ചു കൊണ്ട്  മലം പുരണ്ട മുഖവുമായി അവർ മാളികമുറ്റത്തെ  കുളക്കടവിലേക് ഓടി

അത് കണ്ടു ഭയത്തോടെ ആ കാവൽക്കാർ ചുടല ചാരായവും മോന്തി നടന്നകലുന്നത് നോക്കി നിന്നു.

സുടലൈ പൊടി പൂസി ഉടുക്കെതനൈഎന്തും കാലനെ കാലകാലനെ ശങ്കരാ ,,,,,,,,,,,,,,,,,,,,,,,,,,,,,

എന്ന് ശിവനെ ജപിച്ചു അയാൾ നടന്നകന്നു

 

<<<<<<<<<<O>>>>>>>>>>>>

 

ദേഹം മൊത്തം പ്രാണൻ പോകുന്ന അളവിലെ വേദനകടിച്ചു ചാരുലതയും ആ മുറിയിൽ കഴിഞ്ഞു കൂടി ഒരിക്കലും രക്ഷപെടില്ല , താൻ ഇങ്ങനെ തന്നെ ഇല്ലാതെ ആകും എന്ന് കരുതി

അപ്പോളും  പ്രതീക്ഷ ഇല്ലെങ്കിൽ കൂടിയും അവളുടെ  നാവിൽ നിന്നും  ശങ്കരനാമം മാത്രം  മുഴങ്ങികൊണ്ടിരുന്നു.

ശങ്കരായ ശങ്കരായ ശങ്കരായ ശങ്കരാ

പാഹി പാഹി ശങ്കരായ ശങ്കരായ ശങ്കരാ ,,

<<<<<<<<<<O>>>>>>>>>>>>

51,474 Comments

  1. bro first sesaon kazhinjhe oru pdf upload cheyumo

  2. *വിനോദ്കുമാർ G*❤

    സ്‌നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥❤❤♥❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. പഴയ സന്യാസി

    Harshan bro we navarathan kuruma kazhichittullathano evide kittum ith

  4. അറക്കളം പീലിച്ചായൻ

    14 തീർന്നു

  5. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി ഹർഷൻ നിങ്ങൾ സൂപ്പർ ആണ് ഈ കഥ അമിഷ്ന്റെ മെലുഹയിലെ ചിരംജീവികൾ എന്ന
    നോവൽ പോലെ സൂപ്പർ ആണ് അടുത്ത ലക്കം 28 എന്നാണ് വരുന്നത് സൂപ്പർ സൂപ്പർ സൂപ്പർ

  6. നിർത്തും എന്ന് ഒന്നും പറയല്ലേ ബ്രോ ? .
    അടിപൊളി എന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും

    ??❤️

  7. Harshan,
    I understand that prabodha is only part 1 of a trilogy that you are planning from your earlier comments. Now that you are stopping it with a feel-good no-suspense moment you say. Does it mean there are no more parts? Let me hope that wont be the case 🙂

    I feel that you should make it to a trilogy of books. But in that case, I believe you have some scope to improve on the first few chapters. But overall, it is a very impressive work.

    1. 30 ode kazhiyum

      Pinne season 2
      Angane aanu

      Kalakeyanumayulla yudham okke adutha randu chapter kondu kazhiyum

  8. ശ്രിയക്ക് വഴക്ക് കേട്ടത് വായിച്ചു ഞാൻ തലതല്ലി ചിരിച്ചു ???????????വല്ലാത്തൊരു മനസുഖം അവളുടെ കുശുമ്പും കരച്ചിലും ഒക്കെ വായിക്കുമ്പോ ????

  9. കുറച്ചു നാളുകൾക്ക് മുൻപ് ഇതിന്റെ ആദ്യ പാർട്ട്‌ വായിച്ചു നിർത്തി . കാരണം കണ്ണ് നിറയാതെ വായിച്ചു തീർക്കാൻ പറ്റുന്നില്ല. 2 ദിവസം മുൻപ് വീണ്ടും തുടങ്ങി എവിടെ എത്തി നിൽക്കുന്നു. ഇങ്ങനെ ഒരു കഥ എഴുതാൻ പരന്ന ഒരു വായന വേണം. ഒരു ഗവേഷണ താല്പര്യം വേണം പിന്നെ ഭാവനയും. എല്ലാം ഒത്തിണങ്ങിയ ഒരു നല്ല കഥ. ശിവ പാർവതി പ്രണയം പണ്ടേ ഇഷ്ടം ആണ്. കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒരു കുട്ടിയുണ്ട് . പരസ്പരം ഇഷ്ടം ആണെന്ന് അറിയാമെങ്കിലും , ഒരിക്കലും സ്വന്തം ആക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് തുറന്നു പറയാൻ പറ്റാത്ത പോയ ഒരു പ്രണയം. ഇത് വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത്. ഇന്നും ആ ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നു ഒരു തരിപോലും കുറയാതെ. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ അവൾക്കായി.

  10. സൂപ്പർ സ്റ്റോറി..❤❤

  11. Love you harshan chettan?

  12. ചേട്ടാ ഞാൻ എന്താണ് പറയുക. സത്യത്തിൽ ഇതുപോലെ ത്രില്ലിംഗ് ആയ ഒരു കഥ ഞാൻ വേറേ വായിച്ചിട്ടില്ല. ഒരുപാട് സമയം രാത്രി ഉറങ്ങാതെയാണ് വായിക്കുന്നത്. ഇനിയും നല്ല രീതിയിൽ ഇതിന്റെ ബാക്കി എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.

  13. Bhavana kurachukoode vikasikkanudu,anubavathiloode shivane ariyu,thanks for. Feelings of rudhra

    1. നന്ദി

      ഭാവന ഇനിയും വികസിപ്പിക്കാൻ ശ്രമിക്കാം..

      അനുഭവത്തിലൂടെ താങ്കൾ ശിവനെ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല..

      ഞാൻ അറിഞ്ഞിട്ടില്ല..

      അക്ഷരങ്ങളിലൂടെ അറിയാനുള്ള ശ്രമം ആണ്..

    2. Angane paryale Katha predictable ayirunu ene parnajirunel better ayene???

  14. “27 ഭാഗമായിട്ടും ഒരു വാക്ക് പോലും കുറിക്കാത്തവർ , എനിക്ക് 27 ഭാഗങ്ങളിൽ നിങ്ങൾക് തരാവുന്ന ഒരു കുഞ്ഞു സന്തോഷത്തെ ആണ് ഇല്ലാതെ ആക്കിയത്,, ആക്കുന്നത് ,,,” mashe…ithu shartikkum konduttoooo……5 days kondu ithrem vayichu engil , facebookum intagram ithinu vendi matti vachu engil ..അപരാജിതൻ athinte effect athra undu ….oru valatha positive energy kittunnundu….oru 10 – 15 years munne ithu irangiyirunnengil athu vayichirunnengil chilraude jeevitham (including mine ) mariyene ….ithilum kooduthal parayan undu enukku athu pinee…ithinu munneee ulla partsil comment cheythittila sorry for that …but after finishing ithu onnu koode vayikkenam..apoo ellathilum comment idum…

    1. താങ്ക്സ് ഡിയർ

      1. മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ കൂടെ വായിക്കണേ..

  15. NJA EPPOZHA VAYICHE THIRNNATHE
    MK YUM HARSHANUM ANNE ENIKKE ESHTTAPETTA KADHAKRITHUKAL
    NJAN ORU SAMSHAYAM JODIKKATTE TANKKAL
    SANTHOSH GEORGE KULANGARA ANNOOO

  16. Adipoli, itreyem Nalla ore katha lifil vayichitilla

  17. കുഞ്ഞിമോൻ

    ഓരോ പാർട്ടും 100ൽ അധികം പേജൂ കൾ ഉള്ളത് കൊണ്ട് ആദ്യം വായിക്കാൻ മടിച്ചു…… പിന്നെ വെറുതേ ഒരു പാർട്ട് വായിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു….. കാരണം ഒരു ദിവസത്തെ ഉറക്കം പോയി രാത്രി വരെ വായിച്ചു തലവേദനിച്ചു…. ദൈവങ്ങളിലും മിത്തുകളിലും മതങ്ങളിലും ഒന്നും വിശ്വസിക്കാത്ത ആളായത് കൊണ്ട്., (ഓരോ പ്രദേശത്തെ ഒരു ദൈവവും ഇന്നേവരെ അവർ വിരചിതമായ കഥകളിലെ കോണ്ടിനെന്റിനപ്പുറം സ്വാധീനം പ്രകടിപ്പിച്ചില്ല എന്നത് തന്നെയാണ് ഓരോ ദൈവങ്ങളുടെയും ന്യൂന്നത.:) ചില മിത്ത്കൾ അതിന്റെ പാട്ടിന് വിട്ട് കഥ എന്ന നിലയിൽ തന്നെ വായിച്ചു പോകുന്നു… എക്സലൻറ് വർക്…. താങ്ക്സ് ഫോർ സച്ച് എ ബ്യൂട്ടിഫുൾ റീഡിംഗ് എക്സ്പീരിയൻസ്.

  18. Nalla novel… waiting for next part… god bless you

    1. ഇതിൽ തന്നെ 27 പാർട്ട് ൨,3,,4 കൂടെ ഉണ്ടല്ലോ ബ്രോ അത് വായിക്കൂ

  19. സ്റ്റീഫൻ നെടുമ്പള്ളി

    പൊളിച്ച് മച്ചാനെ

  20. Edo urangan pattunnillado aadhhyamayitta Oru kadha karanam Urakkam povunnath oro partum vaayikkumbo vallatha Oru positive energy aa… Oru apeksha und enthu vannalum kadha Muzhuvanum ezhuthanam allenkil pakuthikk vach ninnu poyathinte vallatha sankadam undavm…… Adutha part ennuvarum ennuvarum enn aalochich Pinne ithil thamne Aavuollu athonda….

Comments are closed.