അപരാജിതൻ 14 [Harshan] 9430

അന്ന് ഉച്ച കഴിഞ്ഞു ഉമാദത്തന്‍റെ കാളവണ്ടിയില്‍ വൈദ്യരയ്യയും സ്വാമി അയ്യയും ഈശമ്മയും കൂടെ മുത്ത്യരമ്മയുടെ മണിമാളികയിലെക് പുറപ്പെട്ടു.

ഈശമ്മ പോകും വഴി ശങ്കരായ ജപിച്ച് കൊണ്ടാണ് ഇരിക്കുന്നത്.

അവരുടെ കയ്യില്‍ രണ്ടു പൊതികളില്‍ ആയി പൂരപൊടിയും അവില് നനച്ചതും ഉണ്ട്

കൊച്ചുമകള്‍ക് കൊടുക്കുവാനായി ആ പാവം ഉണ്ടാക്കി പൊതിഞ്ഞെടുത്തത് ആയിരുന്നു

അങ്ങനെ മുത്ത്യരമ്മയുടെ മണിമാളികക്കു മുന്നില്‍ എത്തി.

ഒരു വശത്ത് അവര്‍ കാളവണ്ടി ഒതുക്കി.

എന്നിട്ടു എല്ലാവരും ഒരു വശത്ത് ഭയഭക്തിയോടെ കൈകള്‍ കൂപ്പി നിന്നു

മാളികയുടെ അടച്ച വലിയ ഗേറ്റിനു പുറത്തു നിന്നിരുന്ന രണ്ടു ഘടാഘടിയന്മാർ അവരോടു കാര്യം തിരക്കി

സ്വാമിഅയ്യ അവരോടു കൈകൾ കൂപ്പി പുറം കുനിച്ചു വന്ന കാര്യങ്ങൾ പറഞ്ഞു

” മുത്യരാമ്മ ഇവിടെ ഇല്ല , കുറച്ചു താമസമുണ്ട് വരാൻ ,, അവിടെ നിൽക്ക് ” അയാൾ കൽപ്പിച്ചു

ശരി തമ്പുരാനേ എന്ന് പറഞ്ഞു അവർ ഒരു വശത്തു മാറി നിന്നു.

ആ നിൽപ്പ് അവിടെ തുടർന്നു.

ഈശമ്മക്ക് നില്ക്കാൻ കഴിയാത്ത കാരണം കൊച്ചുമകൾക്കുള്ള പലഹാരം നെഞ്ചോടടക്കി അവർ മണ്ണിൽ ഇരുന്നു

ഒന്നര മണിക്കൂർ കഴിഞ്ഞു

ഒരു പഴയ കാല മെഴ്സിഡസ് ബെൻസ്  240 D  മോഡൽ ചുവന്ന കാർ , ഒരു രാജകീയ പൗഡിയോടെ അവിടെക്കു വന്നു ,

ആ കാർ കണ്ടു എല്ലാരും എഴുന്നേറ്റു കൈകൾ കൂപ്പി നിന്നു

കാർ അവിടെ നിർത്തി

പിന് സീറ്റിൽ നിന്നും  ഒരു ആജാനബഹുവിനെ പോലെ മുത്യരാമ്മ തലയിൽ മുല്ലപ്പൂവും കഴുത്തിലും കയ്യിലും നിറയെ സ്വർണ്ണാഭരങ്ങളും പച്ച പട്ടുസാരിയും  ധരിച്ചു പുറത്തേക്ക് ഇറങ്ങി

അവർ ചുണ്ടിൽ ചൂണ്ടു വിരലും നടുവിരലും വി പോലെ വെച്ച് വായിലെ താംബൂലം തുപ്പി കളഞ്ഞു

” ഹമ്….എന്താ ……………….?” അവർ തിരക്കി

“സ്വാമി അയ്യാ ,, പുറം കുനിച്ചു കൈകൾ കൂപ്പി നിന്നു

“അമ്മാ,,,, ഇത് ചാരുലതയുടെ അമ്മമ്മ ആണ് , അവളെ ഒന്ന് കാണുവാൻ വേണ്ടി ഒരുപാട് ആഗ്രഹിക്കുന്നുണ്ട് , കുറെ നാളായി അവളെ ഒന്ന് കണ്ടിട്ട് ,,ഒന്ന് കൂടെ വിടാന്‍  അനുവദിക്കണം , ഒരേ ഒരു തവണ , സുഖമില്ലാത്ത അമ്മയാ ,,, എപ്പോ വേണേലും എന്തും സംഭവിക്കാം ,,,,,,,,,,,,,,വലിയ മനസു കാണിച്ചു ചാരുലതയെ കുറച്ചു ദിവസത്തേക്ക് എങ്കിലും ഒന്ന് കൂടെ വിടണം ”

“പ്ഭ ,,,,,,,,,,,,,,,നായെ ,,,,,,,,,,,,,,,,,,,,” ആ ദുഷ്ടയായ സ്ത്രീ അലറി

അവരെക്കാളും ഒരുപാട് പ്രായത്തിനു മുകളിലുള്ള ആൾ ആയിരുന്നു സ്വാമിഅയ്യാ

“എന്റെ മാളികക്ക് മുന്നിൽ വന്നു നിന്ന്, എന്റെ അടിമയെ ചോദിക്കുന്നോ ” അവർ കോപം കൊണ്ട് വിറച്ചു

“അയ്യോ,,,,അമ്മാ ,,,,,,,,,,,,,,,,,,ദയവുണ്ടാകണം ,,, വയ്യാത്ത  ഒരമ്മയാണ് ,,നിവൃത്തി കേടു കൊണ്ടാണ് ,,,,ഒരു ദിവസത്തേക്ക് എങ്കിലും കൂടെ വിടണേ ……….” അത്രയും പ്രായം ഉള്ള സ്വാമി അയ്യാ  ഇരുന്നു അവരുടെ കാലിൽ പിടിച്ചു

മാറടോ കിളവാ എന്ന് പറഞ്ഞു സ്വാമി അയ്യയെ കാലുകൊണ്ട് ആഞ്ഞു തൊഴിച്ചു

അദ്ദേഹം നിലത്തേക്ക് വീണു

സ്വാമി ,,എന്ന് വിളിച്ചു വൈദ്യരയ്യയും ഉമാദത്തനും സ്വാമി അയ്യയെ എഴുന്നേൽപ്പിച്ചു

ഈശമ്മ അവരുടെ അടുത്തേക്ക് വന്നു കൈകൾ കൂപ്പി പൊട്ടി കരഞ്ഞു കൊണ്ടിരുന്നു

“ഒന്ന് വിടണേ മോളെ ,,,,,,,,എന്റെ കുട്ടിയെ ,,, കൊല്ലങ്ങളായി ഒരു നോക്ക് കണ്ടിട്ട് ,, ഒന്ന് കണ്ടാ മതി മോളെ ,,ഒന്ന് കാണിച്ചു തരണേ ,,,എന്നു പറഞ്ഞു നിലവിളിച്ചു കൊണ്ട് മുത്യാരമ്മയുടെ കാലിൽ കെട്ടിപ്പിടിച്ചു കിടന്നു

അവർ ഈർഷ്യയോടെ കാവൽക്കാരെ നോക്കി

“തേവിടിയാ പയലേ ,,,,,,,,,,,,,,,,,,,,ഇങ്കെ പാരെടാ ,,,,,,,,,,,,,,,,,ദൂരെ പോടെടാ …. ഈ അറിവ് കെട്ട കെളവിയെ ,, ”

അത് കേട്ട് തല കുനിച്ചു കാവൽക്കാരൻ വന്നു അവരെ പിടിച്ചു വലിച്ചു മാറ്റി

<<<<<<<<<<O>>>>>>>>>>

മുറിയിൽ ചാരുലത ,  കുലോത്തമൻ തലേന്ന് സിഗരറ്റു കൊണ്ട് പൊള്ളലേൽപിച്ച തന്റെ തുടകളിൽ മരുന്ന് പുരട്ടുക ആയിരുന്നു , നല്ല പോലെ വേദന ഉണ്ട് ആ പാവത്തിന്

ചാരൂ …………..എന്ന് വിളിച്ചു കൊണ്ട് ശുഭ എന്ന ദേവദാസി  അങ്ങോട്ടേക്ക് ഓടി വന്നു

അവർ അണക്കുക ആയിരുന്നു

ചാരു പാവാട നേരെ ഇട്ടു കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു , എന്താ,,,എന്താ ശുഭേച്ചി ?

ചാരു ശിവശൈലത്തു നിന്നും നിന്റെ അമ്മമ്മ ഗേറ്റിനു പുറത്തു വന്നു നിൽക്കുന്നുണ്ട് ,