അപരാജിതൻ 14 [Harshan] 9430

“നീ എന്താ വിചാരിച്ചു വെചേക്കുന്നത്, എന്താ കാട്ടിയതു എന്ന് നിനക്കു വല്ല ബോധവും ഉണ്ടോ അപ്പു ”

“പറ്റിപോയില്ലേ ഭദ്രാമ്മേ ,,,അമ്മെ കാണാതെ ആയപ്പോൾ അല്ലെ അപ്പൊ അങ്ങനെ ആണ് മനസിൽ തോന്നിയത് ”

അതുകേട്ടു ഭദ്രമ്മ വിങ്ങിപ്പൊട്ടി കരയുക ആയിരുന്നു

“എന്റെ മോളാ ലക്ഷ്മി , അവളെന്നെ വിട്ടു പോയി , ഇനി അവളുടെതെന്നു പറയാൻ നീ ഒരാള് മാത്രേ ഉള്ളു , നീ കൂടി ഇങ്ങനെ തുടങ്ങിയ ,,, എനിക്കു സഹിക്കാൻ ആവില്ല മോനേ  ”

അത് കണ്ടു ഹരിതക്കും സങ്കടമായി

“എന്റെ ഏട്ടൻ ,പോയിട്ട്  അപ്പുവേട്ടനെ കിട്ടിയപ്പോ ഏട്ടൻ തിരികെ വന്നു എന്നാ    കരുതിയിരിക്കുന്നെ ,, അപ്പുവേട്ടന് എന്തേലും പറ്റിയിരുന്നെ ,,,,,,,,,,,,,,വീണ്ടും എന്നെ നോവിപ്പിക്കാനാണോ അപ്പുവേട്ടാ ”

“നിങ്ങളെല്ലാരും കൂടെ എന്നെ കരയിപ്പിക്കല്ലേ ,,ഇതൊക്കെ കേട്ടാൽ എനിക്ക് വിഷമം ആകും അതൊക്കെ കഴിഞ്ഞില്ലേ ,, ദാ നോക്കിക്കേ ,, അന്ന് കിട്ടിയ ചെമ്പു പാളിയിൽ എന്റെ രക്തം വീണപ്പോൾ തെളിഞ്ഞു വന്നതാ ,,,ഈ സംഭവം , ഇത് ഞാൻ പരമാവധി നോക്കി ഒരു എത്തും പിടിയും കിട്ടുന്നില്ല,, നിങ്ങൾ രണ്ടുപേരും ഒന്ന് നോക്കിക്കേ ” ആദി അജ്ഞാതമായ അക്ഷരങ്ങൾ കുറിച്ച ആ ചെമ്പു പാളി അവർക്കു കൊടുത്തു

“ഇതെന്താ  മോനെ അറബി ആണോ ,, ? ” ഭദ്രാമ്മ ചോദിച്ചു

“അറബി അല്ല ,, അറബി ഇങ്ങനെ അല്ല ”

“അപ്പൊ പിന്നെ ഹീബ്രു ആയിരിക്കും അപ്പുവേട്ടാ, എനിക്കുറപ്പാ ”

” നീ എന്റെ പെങ്ങൾ തന്നെ ആണോടി കുരുപ്പെ  ,എന്നെ അപമാനിക്കാനായി,,, , അറബിയും ഹീബ്രുവും ഒക്കെ വന്നാൽ അതിനു മുകളിൽ ത്രിശൂല ചിഹ്നം വരുന്നതെങ്ങനെ , ഇത് ശിവഭഗവാനുമായി ബന്ധമുള്ള എന്തോ അല്ലെ,,, ഹോ കഷ്ടം “

” ആ അത് ശരി ആണല്ലോ , സോറി അപ്പുവേട്ടാ എനിക്കിപ്പോഴാ അങ്ങോട്ട് ഒരു വെളിപാട് പോയത് ”

“അല്ല മോനെ ,,അപ്പൊ ഇത് എന്താ എഴുതിയത് എന്ന് ,, നമ്മൾ എങ്ങനെ കണ്ടുപിടിക്കും ?”

“അത് തന്നെ ആണ് ,,ഭദ്രമേ എനിക്ക് ഒരു പിടിയും കിട്ടാത്തത് ,,,എന്താ ഇപ്പൊ ചെയ്യുക ,,കുറെ ഭാഷകൾ ഒകെ ഞാൻ എടുത്തു നോക്കി എവിടെയും ഈ ലിപി കിട്ടിയില്ല ,, ദേവനാഗരി അല്ല , തമിഴ് കന്നഡ തുളു തെലുങ്കും അല്ല ”

“അപ്പുവേട്ടാ ,,,,”

“മണ്ടത്തരം എഴുന്നള്ളിക്കാൻ ആണെങ്കിൽ ഹരിമോള് മിണ്ടണ്ട ,, ”

“ശെടാ ,,,,എന്ന നിങ്ങള് തന്നെ അങ്ങോട്ട് കണ്ടുപിടിക്ക്, ഞാൻ പോവാ ” കെറുവിച്ചു കൊണ്ട് ഹരിത എഴുന്നേറ്റു

“അയ്യോ പോവല്ലേ ,,,, എന്താന്ന് വെച്ച പറയു ,,,,,,,,,,,,,,,,” ആദി ഹരിതയെ ആശ്വസിപ്പിച്ചു

“ഹമ്,,,,,,,,,,,,,ഷിർദി കോളേജിൽ എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരിയുടെ അച്ഛൻ ഏതോ മ്യുസിയത്തിൽ ക്യൂറേറ്റർ ആണ്,, അദ്ദേഹത്തിന് ഒരുപക്ഷെ നമ്മളെ സഹായിക്കാൻ ആകുമെങ്കിലോ ?”

“ഹാ ,,,,,,,,,,,,,,,നീ എന്റെ പെങ്ങൾ തന്നെ,, മിടുക്കി,,,  നിന്നിൽ ഞാൻ അഭിമാനിക്കുന്നു ”

“അതല്ലല്ലോ നേരത്തെ പറഞ്ഞത് അപ്പുവേട്ടൻ ”

“ഞാൻ എന്ത് പറഞ്ഞു ,,, സത്യത്തിൽ ഞാൻ പറഞ്ഞതൊക്കെ ഞാൻ മറന്നു പോയി ഹരിമോളെ , അരണബുദ്ധിയാ എനിക്ക് ” അപ്പു ചിരിയോടെ പറഞ്ഞു.

” നിങ്ങൾ തമ്മിൽ തല്ലുകൂടാതെ എന്ന ഇതിനു ഒരു മാർഗ്ഗം കണ്ടുപിടിക്ക് മക്കളെ ” ഭദ്രാമ്മ പറഞ്ഞു

“എന്ന ഞാൻ അവളെ ഒന്ന് ഫോൺ ചെയ്യട്ടെ , എന്റെ മൊബൈലിൽ ഇല്ല അവളുടെ നമ്പർ , ഓട്ടോഗ്രാഫിലെ ഉണ്ടാകൂ ,,,നിങ്ങളിവിടെ ഇരിക്ക്,, ഞാൻ പോയി ഓട്ടോഗ്രാഫ് എടുത്തേച്ചും വരാം ”

എന്നും പറഞ്ഞു ഹരിത അവിടെ നിന്നും വേഗം ഇറങ്ങി , റൂമിൽ പോയി ഓട്ടോഗ്രാഫും മൊബൈലും എടുത്തേച്ചും വന്നു.

അവൾ അവിടെ ഇരുന്നു അവളുടെ കൂടെ പഠിച്ച കുട്ടിയെ ഫോണിൽ വിളിച്ചു സംസാരിച്ചു

ധാര്‍വി എന്നായിരുന്നു ആ കുട്ടിയുടെ പേര്.  ഹരിത ആ കുട്ടിയോട് കാര്യങ്ങളെല്ലാം സംസാരിച്ച് ഫോണ്‍ വെച്ചു.

“അതെ ,,, ധാർവി പറഞ്ഞത് അവളുടെ അച്ഛൻ ഓഫീഷ്യൽ ട്രിപ്പിൽ ആണ് , നാളെ ഉച്ച കഴിഞ്ഞേ എത്തു, അവൾ പറഞ്ഞത് അത് സ്കാൻ ചെയ്തു അവൾക്കയച്ചു കൊടുക്കാൻ ആണ് ”

“എന്ന നമുക് സ്കാൻ ചെയ്തു അയക്കാം ഹരിമോളെ ,  ഇവിടെ കംപ്യുട്ടർ ലാബിൽ സ്കാനറും ഇന്റർനെറ്റും ഒക്കെ ഉണ്ടല്ലോ ” ആദി  എഴുന്നേറ്റു

” അതെ ,, നിക്ക് നിക്ക് ,,,,,,,,,,,,,,ഭദ്രാമ്മ ഇരുവരോടും ആയി പറഞ്ഞു ”

എന്താ അമ്മെ ,, ? ഹരിത ചോദിച്ചു

“നിങ്ങളിത് സ്കാൻ ചെയ്തു അയച്ചു കൊടുക്കാൻ പോകാണോ ?”

“അതെ ഭദ്രമ്മേ ,,,” അപ്പു മറുപടി കൊടുത്തു.

“അപ്പു ,ഇത്രയും രഹസ്യം ആയ ഒരു എഴുത്ത് ,  അതും രക്തം കൊണ്ട് തെളിഞ്ഞു വന്നത് , അത് രഹസ്യമായി സൂക്ഷിക്കേണ്ടതല്ലേ , അതുകൊണ്ടല്ലേ ഇത്രയും സൂക്ഷ്മതയോടെ ചെമ്പു പാളിയിൽ ആക്കി വെച്ചത് , അത് നിങ്ങൾ എടുത്തു സ്കാൻ ചെയ്തു അയച്ചാൽ , അതിൽ അമൂല്യമായ രഹസ്യങ്ങൾ ഉണ്ടെങ്കിൽ അത് മറ്റുള്ളവരുടെ കൈകളിൽ കിട്ടുകയില്ലേ,, വല്ല നിധികള്‍ ഒക്കെ പോലെ  ”

അപ്പോൾ ആണ് ഇരുവർക്കും ഭദ്രാമ്മ പറഞ്ഞതിന്റെ പൊരുൾ പിടികിട്ടിയത്

“ഓ അത് ശരി ആണല്ലോ ഭദ്രമ്മേ ,,  എനിക്കത്രയും പോയില്ല “  ആദി പറഞ്ഞു

“ആ എനിക്കും അങ്ങോട്ട് പോയില്ല” ഹരിതയും പറഞ്ഞു.

“ആങ്ങളയും കൊള്ളാം പെങ്ങളും കൊള്ളാം , ആദ്യം നമുക്കിത് എന്ത് ഭാഷ ആണെന്ന് അറിയണം , അതിനു ശേഷം ആ ഭാഷ കൈകാര്യം ചെയ്യാൻ അറിയുന്നവരുടെ സേവനം തേടണം , അതിനു  ഇതു മുഴുവനും അയക്കരുത് ,,ഒരേ ഒരു വരി മാത്രം എടുത്തു അയച്ചു കൊടുക്കുക , എന്നിട്ടു എന്താണ് എന്ന് ചോദിക്കുക , കൂടുതൽ വിവരങ്ങൾ അറിഞ്ഞാൽ അപ്പൊ നമുക് അടുത്ത വഴി നോക്കുന്നതല്ലേ നല്ലതു ”

“ഈ ബുദ്ധി എന്താ ഭദ്രമേ എനിക്ക് തോന്നാഞ്ഞതു ” ആദി ചോദിച്ചു

“വികാരത്തിന്റെ പുറത്തു തീരുമാനങ്ങൾ എടുത്താൽ ഇങ്ങനെ പല

അബദ്ധത്തിലും ചാടും , അതോണ്ടാ വികാരം മാറ്റിവെച്ചു ബുദ്ധിപൂർവം തീരുമാനങ്ങൾ എടുക്കാൻ പറയുന്നത് ”

“എന്ന നമുക് ഭദ്രാമ്മ പറഞ്ഞപോലെ സ്കാൻ ചെയ്തു അയച്ചാലോ ഹരിമോളെ ”

” വാ അപ്പുവേട്ടാ ലാബിൽ പോകാം ”

അവരാ രണ്ടുപെരും കൂടെ ലാബിലേക് പോയി

ആദ്യം പിക്ച്ചർ ആയി സ്കാൻ ചെയ്തു എന്നിട്ടു ഇടയിലെ ഒരു രണ്ടു വരികളുടെ പകുതി ക്രോപ് ചെയ്തു

വേറെ പിക്ച്ചർ ഫയൽ ആക്കി സേവ് ചെയ്തു

ആ ഫയൽ ഹരിത , കൂട്ടുകാരി ആയ ധാർവിക്ക് അവളുടെ ഈ മെയിൽൽ നിന്നും അയച്ചു കൊടുത്തു.

കിട്ടിയതായി ധാർവി ഹരിതക്കു റിപ്ലൈ മെയിൽ ചെയ്തു

” അപ്പോൾ നാളെ വൈകുന്നേരത്തോടെ അറിയാൻ കഴിയും എന്ന് പ്രതീക്ഷിക്കാം ഇല്ലേ അപ്പുവേട്ടാ ”

“ഹമ്,, നോക്കാം ഹരിമോളെ ”

ആ പരിപാടികൾ ഒക്കെ കഴിഞ്ഞു അവരിരുവരും തിരികെ ഭദ്രാമ്മയുടെ അടുത്തേക് ചെന്നു

അന്ന് ഉച്ചയൂണും കഴിഞ്ഞു ആദി അവിടെ നിന്നും പുറപ്പെട്ടു ലോഡ്ജിലേക്ക്

<<<<<<<<<<O>>>>>>>>>

51,474 Comments

  1. bro first sesaon kazhinjhe oru pdf upload cheyumo

  2. *വിനോദ്കുമാർ G*❤

    സ്‌നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥❤❤♥❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. പഴയ സന്യാസി

    Harshan bro we navarathan kuruma kazhichittullathano evide kittum ith

  4. അറക്കളം പീലിച്ചായൻ

    14 തീർന്നു

  5. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി ഹർഷൻ നിങ്ങൾ സൂപ്പർ ആണ് ഈ കഥ അമിഷ്ന്റെ മെലുഹയിലെ ചിരംജീവികൾ എന്ന
    നോവൽ പോലെ സൂപ്പർ ആണ് അടുത്ത ലക്കം 28 എന്നാണ് വരുന്നത് സൂപ്പർ സൂപ്പർ സൂപ്പർ

  6. നിർത്തും എന്ന് ഒന്നും പറയല്ലേ ബ്രോ ? .
    അടിപൊളി എന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും

    ??❤️

  7. Harshan,
    I understand that prabodha is only part 1 of a trilogy that you are planning from your earlier comments. Now that you are stopping it with a feel-good no-suspense moment you say. Does it mean there are no more parts? Let me hope that wont be the case 🙂

    I feel that you should make it to a trilogy of books. But in that case, I believe you have some scope to improve on the first few chapters. But overall, it is a very impressive work.

    1. 30 ode kazhiyum

      Pinne season 2
      Angane aanu

      Kalakeyanumayulla yudham okke adutha randu chapter kondu kazhiyum

  8. ശ്രിയക്ക് വഴക്ക് കേട്ടത് വായിച്ചു ഞാൻ തലതല്ലി ചിരിച്ചു ???????????വല്ലാത്തൊരു മനസുഖം അവളുടെ കുശുമ്പും കരച്ചിലും ഒക്കെ വായിക്കുമ്പോ ????

  9. കുറച്ചു നാളുകൾക്ക് മുൻപ് ഇതിന്റെ ആദ്യ പാർട്ട്‌ വായിച്ചു നിർത്തി . കാരണം കണ്ണ് നിറയാതെ വായിച്ചു തീർക്കാൻ പറ്റുന്നില്ല. 2 ദിവസം മുൻപ് വീണ്ടും തുടങ്ങി എവിടെ എത്തി നിൽക്കുന്നു. ഇങ്ങനെ ഒരു കഥ എഴുതാൻ പരന്ന ഒരു വായന വേണം. ഒരു ഗവേഷണ താല്പര്യം വേണം പിന്നെ ഭാവനയും. എല്ലാം ഒത്തിണങ്ങിയ ഒരു നല്ല കഥ. ശിവ പാർവതി പ്രണയം പണ്ടേ ഇഷ്ടം ആണ്. കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒരു കുട്ടിയുണ്ട് . പരസ്പരം ഇഷ്ടം ആണെന്ന് അറിയാമെങ്കിലും , ഒരിക്കലും സ്വന്തം ആക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് തുറന്നു പറയാൻ പറ്റാത്ത പോയ ഒരു പ്രണയം. ഇത് വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത്. ഇന്നും ആ ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നു ഒരു തരിപോലും കുറയാതെ. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ അവൾക്കായി.

  10. സൂപ്പർ സ്റ്റോറി..❤❤

  11. Love you harshan chettan?

  12. ചേട്ടാ ഞാൻ എന്താണ് പറയുക. സത്യത്തിൽ ഇതുപോലെ ത്രില്ലിംഗ് ആയ ഒരു കഥ ഞാൻ വേറേ വായിച്ചിട്ടില്ല. ഒരുപാട് സമയം രാത്രി ഉറങ്ങാതെയാണ് വായിക്കുന്നത്. ഇനിയും നല്ല രീതിയിൽ ഇതിന്റെ ബാക്കി എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.

  13. Bhavana kurachukoode vikasikkanudu,anubavathiloode shivane ariyu,thanks for. Feelings of rudhra

    1. നന്ദി

      ഭാവന ഇനിയും വികസിപ്പിക്കാൻ ശ്രമിക്കാം..

      അനുഭവത്തിലൂടെ താങ്കൾ ശിവനെ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല..

      ഞാൻ അറിഞ്ഞിട്ടില്ല..

      അക്ഷരങ്ങളിലൂടെ അറിയാനുള്ള ശ്രമം ആണ്..

    2. Angane paryale Katha predictable ayirunu ene parnajirunel better ayene???

  14. “27 ഭാഗമായിട്ടും ഒരു വാക്ക് പോലും കുറിക്കാത്തവർ , എനിക്ക് 27 ഭാഗങ്ങളിൽ നിങ്ങൾക് തരാവുന്ന ഒരു കുഞ്ഞു സന്തോഷത്തെ ആണ് ഇല്ലാതെ ആക്കിയത്,, ആക്കുന്നത് ,,,” mashe…ithu shartikkum konduttoooo……5 days kondu ithrem vayichu engil , facebookum intagram ithinu vendi matti vachu engil ..അപരാജിതൻ athinte effect athra undu ….oru valatha positive energy kittunnundu….oru 10 – 15 years munne ithu irangiyirunnengil athu vayichirunnengil chilraude jeevitham (including mine ) mariyene ….ithilum kooduthal parayan undu enukku athu pinee…ithinu munneee ulla partsil comment cheythittila sorry for that …but after finishing ithu onnu koode vayikkenam..apoo ellathilum comment idum…

    1. താങ്ക്സ് ഡിയർ

      1. മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ കൂടെ വായിക്കണേ..

  15. NJA EPPOZHA VAYICHE THIRNNATHE
    MK YUM HARSHANUM ANNE ENIKKE ESHTTAPETTA KADHAKRITHUKAL
    NJAN ORU SAMSHAYAM JODIKKATTE TANKKAL
    SANTHOSH GEORGE KULANGARA ANNOOO

  16. Adipoli, itreyem Nalla ore katha lifil vayichitilla

  17. കുഞ്ഞിമോൻ

    ഓരോ പാർട്ടും 100ൽ അധികം പേജൂ കൾ ഉള്ളത് കൊണ്ട് ആദ്യം വായിക്കാൻ മടിച്ചു…… പിന്നെ വെറുതേ ഒരു പാർട്ട് വായിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു….. കാരണം ഒരു ദിവസത്തെ ഉറക്കം പോയി രാത്രി വരെ വായിച്ചു തലവേദനിച്ചു…. ദൈവങ്ങളിലും മിത്തുകളിലും മതങ്ങളിലും ഒന്നും വിശ്വസിക്കാത്ത ആളായത് കൊണ്ട്., (ഓരോ പ്രദേശത്തെ ഒരു ദൈവവും ഇന്നേവരെ അവർ വിരചിതമായ കഥകളിലെ കോണ്ടിനെന്റിനപ്പുറം സ്വാധീനം പ്രകടിപ്പിച്ചില്ല എന്നത് തന്നെയാണ് ഓരോ ദൈവങ്ങളുടെയും ന്യൂന്നത.:) ചില മിത്ത്കൾ അതിന്റെ പാട്ടിന് വിട്ട് കഥ എന്ന നിലയിൽ തന്നെ വായിച്ചു പോകുന്നു… എക്സലൻറ് വർക്…. താങ്ക്സ് ഫോർ സച്ച് എ ബ്യൂട്ടിഫുൾ റീഡിംഗ് എക്സ്പീരിയൻസ്.

  18. Nalla novel… waiting for next part… god bless you

    1. ഇതിൽ തന്നെ 27 പാർട്ട് ൨,3,,4 കൂടെ ഉണ്ടല്ലോ ബ്രോ അത് വായിക്കൂ

  19. സ്റ്റീഫൻ നെടുമ്പള്ളി

    പൊളിച്ച് മച്ചാനെ

  20. Edo urangan pattunnillado aadhhyamayitta Oru kadha karanam Urakkam povunnath oro partum vaayikkumbo vallatha Oru positive energy aa… Oru apeksha und enthu vannalum kadha Muzhuvanum ezhuthanam allenkil pakuthikk vach ninnu poyathinte vallatha sankadam undavm…… Adutha part ennuvarum ennuvarum enn aalochich Pinne ithil thamne Aavuollu athonda….

Comments are closed.