അപരാജിതൻ 14 [Harshan] 9430

പിറ്റേന്ന് രാവിലെ ആദി സായിഗ്രാമത്തിലേക് പുറപ്പെട്ടു കൈയിൽ ആ ചെമ്പു പാളിയും എടുത്തിരുന്നു.

ആദി രാവിലെ പത്തുമണിയോടെ സായിഗ്രാമത്തിൽ എത്തി.

ഭദ്രാമ്മ അവിടെ ഭാഗവതം വായിച്ചു കൊണ്ടിരിക്കുക ആയിരുന്നു.

അവൻ ഭദ്രാമ്മയുടെ സമീപം എത്തി

അപ്പോളേക്കും ഹരിതയും അങ്ങോട്ട് വന്നു .

പാർവതിയുടെ വിവാഹ നിശ്ചയം അവളെ ഏറെ വിഷമിപ്പിച്ചിരുന്നു.

മനസിൽ ഏട്ടത്തി അമ്മയുടെ സ്ഥാനം കൊടുത്തിരുന്ന ആൾ ഒരു സുപ്രഭാതത്തിൽ വേറെ ഒരാളുമായി വിവാഹനിശചയം നടന്നു എന്ന വാർത്ത അവൾക് ഉൾക്കൊള്ളാൻ ആകുന്നതായിരുന്നില്ല

പിന്നെ അപ്പുവേട്ടനെ വിഷമിപ്പിക്കണ്ട എന്ന് കരുതി അവളൊന്നും ചോദിച്ചില്ല

ആദി ഭദ്രമ്മയോട് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു

ഭദ്രാമ്മയും ഹരിതയും അതുകേട്ടു ഭയന്ന് പോയിരുന്നു

“ഒറ്റ അടി ഞാൻ തന്നാലുണ്ടല്ലോ ……………..”. ഭദ്രാമ്മ കൈ ഓങ്ങി അവനോടു ദേഷ്യപ്പെട്ടു