അനുരക്തി✨ PART-02 [ȒὋƝᾋƝ] 176

 

പിന്നെ അമ്മ വന്ന് വാതിലിൽ മുട്ടുമ്പോൾ ആണ് ഞാൻ എണീക്കുന്നതും ഇങ്ങനെയൊക്കെ സംഭവിച്ചതും…

ആ ഒരു നേരം കരയാതിരിക്കാൻ ഞാൻ അവളുടെ വായ പൊത്തി പിടിച്ചു. പെട്ടെന്ന് വേറെ എന്താ ചെയ്യണ്ടേ എന്ന് എനിക്ക് അറിയില്ലായിരുന്നു അതല്ലാതെ ഞാൻ അവളുടെ ദേഹത്ത് തൊട്ടതുകൂടിയില്ല..

 

അവളെയും നിങ്ങളെയും പിന്നെ എൻറെ അമ്മയും മനപ്പൂർവം ഉപദ്രവിക്കണമ്മെന്ന് കൂടിയിട്ടല്ലാ ഞാൻ ഇങ്ങനെയൊക്കെ ചെയ്തത്…

 

ശരിയാണ് ഞാൻ ചെയ്ത തെറ്റ് തന്നെയാണ് ഞാൻ നിഷേധിക്കുന്നില്ല കാരണം ഇതൊന്നും ഇങ്ങനെയല്ല പറയേണ്ടതും ചെയ്യേണ്ടതും…

 

എനിക്കും നിളയെ അത്രയ്ക്കും ഇഷ്ടമായിരുന്നു… അത് കേട്ടപ്പോൾ അവൾ എന്നെ നോക്കി ഇരുന്നു പക്ഷേ അവളുടെ മുഖത്തെ ഭാവം എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല..

 

ഞാനീ ചെയ്ത തെറ്റിന് എന്നോട് മാപ്പാക്കണം… ഇനി നിങ്ങൾ പോലീസിനെ വിളിച്ചോ കാരണം തെറ്റ് എൻറെ ഭാഗത്താണ് ഞാൻ അതും പറഞ്ഞു ഞാൻ പയ്യെ പിടിച്ച് പിടിച്ച് പുറത്തേക്ക് നടന്നു….

 

ഞാൻ പുറത്ത് എത്തിയപ്പോഴേക്കും സഞ്ജു വന്ന് എന്നെ താങ്ങി പിടിച്ചു…

 

“നീ എന്തിനാ എന്നോട് പറയാതെ പോയേ?.. നിൻറെ ഈ അവസ്ഥയ്ക്ക് ഒരു കാരണക്കാരൻ കൂടിയാണ് ഞാനും”

അത് പറഞ്ഞപ്പോൾ അവൻറ്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു

 

 

“എനിക്ക് കുഴപ്പം ഒന്നും ഇല്ലടാ ഞാൻ ചെയ്തു വിവരക്കേടിനു എനിക്ക് നല്ലത് തന്നെ കിട്ടി അത്രയേ ഉള്ളൂ…”

 

ഞാൻ അതും പറഞ്ഞ് അവനെ സമാധാനിപ്പിച്ചു

 

എങ്ങനെയോ വീട് വരെ എത്തി…

ഞാൻ നേരെ ചെന്ന് എൻറെ റൂമിൽ കയറി കുളിക്കാനായി ഒരു ടവ്വലും മെടുത്തു ബാത്റൂമിലേക്ക് കയറി…

 

6 Comments

    1. Thanks brother ?

  1. രുദ്രൻ

    നന്നായിട്ടുണ്ട് waiting for nxt part

    1. Thank you ?

  2. super ❤️❤️❤️??????

    1. സന്തോഷം ?

Comments are closed.