അനുരക്തി✨ PART-02 [ȒὋƝᾋƝ] 176

Views : 20951

 

അപ്പോളേക്കും വേറെ കുറച്ച് പേരും കൂടി അവിടേക്ക് ഓടിയെത്തി..

 

 

അവളുടെ കരച്ചിൽ കണ്ട അവളുടെ മാമൻ മരും വേറെ കുറച്ച് പേരും കൂടി ചേർന്ന് എന്നെ മർദ്ദിച്ചു..

 

കുറെയൊക്കെ തടുക്കാൻ നോക്കിയെങ്കിലും അവർ അപ്പോളേക്കും എൻ്റ കയ്യിൽ കയറി പിടിച്ചു.. പിന്നെ എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല..

 

ആരൊക്കെയോ അവനെ തല്ലണ്ട എന്ന് മാത്രം പറയുന്നത് കേൾക്കാമായിരുന്നു. ഇടക് എപ്പോളോ ബോധം പോണ പോലെ തോന്നി സഹിക്കാൻ വയ്യാതെ നിലത്തേക്ക് വീണു..

അവസാനം കണടയുമ്പോലും ആരൊക്കെയോ ചേർന്ന് ചവിട്ടൽ തുടർന്നുകൊണ്ടിരുന്നു…

 

…………..

ആരോ മുഖത്തേക്ക് വെള്ളം തല്ലിച്ചപൊല്ലാണ് എനിക്ക് ബോധം വന്നത്. എന്നെ ആരൊക്കെയോ എടുത്ത് താഴെ ഹാളിൽ കൊണ്ട് കിടത്തിയിരുന്നു… ഞാൻ കണ്ണ് തുറക്കുമ്പോൾ ആരോ “പോലീസിനെ വിളിക്ക് അമ്മാവാ നോക്കി നിക്കാതെ… ” എന്ന് പറയുന്നത് കേട്ടിരുന്നു..

 

ഞാൻ കണ്ണ് തുറന്ന് എങ്ങനോക്കെയോ പിടിച്ച് നേരെ എണീറ്റ് ഒരു കസേരയിൽ പിടിച്ചു നിന്നു നോക്കുമ്പോൾ ഷർട്ട് ഒക്കെ കീറി ഇരിക്കുന്നു..

 

ഞാൻ എങ്ങനെയോ മുഖം ഉയർത്തി നോക്കുമ്പോൾ കാണുന്നത് കരഞ്ഞു കണ്ണുകലങ്കി നിൽകുന്ന എൻ്റ ലക്ഷ്മിയമ്മയെയാണ്… അടുത്ത് സഞ്ജുവും നിൽപുണ്ടായിരുന്നു…

 

ഞാൻ എൻ്റ ജീവിതത്തിൽ ആദ്യമായി അന്നാണ് അമ്മയെ ആ അവസ്ഥയിൽ കാണുന്നതും നോക്കി നിന്നുപോയതും…

 

ഞാൻ പെട്ടന്നു തന്നെ ലക്ഷ്മിയമ്മെ എന്ന് വിലിച്ചപോലേകും അമ്മയുടെ കയികളാണ് എൻ്റ മുഖത്തിന് മറുപടി തന്നത്.

 

അമ്മ എൻ്റ അവസ്ഥ പോലും മനസ്സിലാകാതെ എൻ്റ കരണം അടിച്ചു പൊട്ടിച്ചു… പെട്ടന്നുള്ള അടിയിൽ വീഴാൻ വേച്ചു പോയെഗിലും ഞാൻ പിടിച്ചു നിന്നു…

 

എൻ്റ നിറയാത്ത കണ്ണുകൾ അന്നാത്യമായ് നിറഞ്ഞൊഴുകി… മറ്റുള്ളവർ തല്ലിയപോലും എനിക്ക് ഇത്രേം വേതനിച്ചില്ല പക്ഷേ എന്ന് എൻ്റ അമ്മ എന്നെ അത്യമായ് തല്ലി…

 

Recent Stories

The Author

ȒὋƝᾋƝ

6 Comments

    1. Thanks brother 🤗

  1. രുദ്രൻ

    നന്നായിട്ടുണ്ട് waiting for nxt part

    1. Thank you 😊

  2. super ❤️❤️❤️👍👍👍👌👌👌

    1. സന്തോഷം 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com